July 15, 2026
  • July 15, 2026
Breaking News

CJP പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം പൊലീസ് ഒത്താശയോടെയെന്ന് ആരോപണം

by on June 6, 2026 0

കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിനിടെ, സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. ആർഎസ്എസ് പ്രവർത്തകർ തന്നെ പിടിച്ചു തള്ളിയെന്നും കൂടെയുള്ളവരെ തള്ളി താഴെയിട്ടെന്നും ആനി രാജ പറഞ്ഞു. രണ്ട് നേതാക്കൾക്ക് പരുക്കേറ്റു. മഹിളാ ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി നിഷ സിദ്ധുവിനും എഐഎസ്എഫ് നേതാവ് സായിക്കും പരുക്കേറ്റിട്ടുണ്ട്. അക്രമികൾക്ക് പൊലീസ് ഒത്താശയുണ്ടെന്നും ആനി രാജ ആരോപിച്ചു. കയ്യേറ്റ ശ്രമത്തിൽ ആനി രാജ പരാതി നൽകി. അസാദി മുദ്രാവാക്യം വിളിച്ചതിനാണ് കയ്യേറ്റ ശ്രമം...

Read More

പൂക്കളും പുസ്തകങ്ങളുമേന്തി മാസ്‌കുമിട്ട് നൂറുകണക്കിന് പാറ്റകള്‍ തെരുവിലിറങ്ങി; യുവാക്കളിനി ഒന്നിനും ഭയക്കേണ്ടെന്ന് മുദ്രാവാക്യങ്ങള്‍; തരംഗം സൃഷ്ടിച്ച് സിജെപി പ്രതിഷേധം

by on June 6, 2026 0

പരീക്ഷാക്രമക്കേടുകളില്‍ രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധം. കേന്ദ്രവിദ്യഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ നൂറ് കണക്കിന് പേരാണ് പങ്കെടുക്കുന്നത്. പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ഇന്ന് രാവിലെയാണ് അമേരിക്കയിലെ ബോസ്റ്റണില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. ( CJP protest in Delhi; Abhijeet Dipke leads rally| updates) കനത്ത സുരക്ഷയില്‍ ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ അഭിജീത് ദീപ്‌കെ, ഭരണഘടനാശില്‍പി ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ ആത്മകഥ ഉയര്‍ത്തിയാണ്...

Read More

ആടുജീവിതം ഓര്‍മിപ്പിക്കുന്ന അതിജീവനത്തിന് അവര്‍ക്കായില്ല; സഹാറ മരുഭൂമിയില്‍ 50 പേര്‍ കുടിവെള്ളം കിട്ടാതെ മരിച്ചു

by on June 6, 2026 0

വടക്കന്‍ നൈജറിലെ സഹാറ മരുഭൂമിയുടെ ഉള്‍ഭാഗത്ത് വാഹനം തകരാറിലായതിനെ തുടര്‍ന്ന് കുടുങ്ങിയവരില്‍ 50 പേര്‍ കടുത്ത ദാഹം മൂലം മരിച്ചതായി അധികൃതര്‍ അറിയിച്ചു. മുസ്ലീം മതവിഭാഗക്കാരുടെ ഈദ്-അല്‍-അദ എന്ന ആഘോഷത്തില്‍ പങ്കെടുത്ത് മാലിയില്‍ നിന്ന് മടങ്ങുകയായിരുന്നു സംഘമാണ് മരുഭൂമിയുടെ ഉള്‍പ്രദേശത്ത് കുടുങ്ങിയതിനെ തുടര്‍ന്ന് കുടിവെള്ളം കിട്ടാതെ മരിച്ചത്. ഗ്രാമീണര്‍ അടക്കം സഞ്ചരിച്ച ലോറി നൈജറിനും അള്‍ജീരിയക്കും ഇടയിലുള്ള പ്രധാന അതിര്‍ത്തി ക്രോസിംഗ് പോയിന്റ് വഴി യാത്ര ചെയ്യവെ തകരാറിലാവുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ പതിവായി സഞ്ചരിക്കുന്ന വഴിയില്‍...

Read More

‘ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു, കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിന് ശേഷം’; നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍

by on June 6, 2026 0

നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍. കുഞ്ഞിന്റെ കാലില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു. കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിനുശേഷം. കുഞ്ഞിനെ മര്‍ദിക്കുന്നതിന് അമ്മയുടെ മൗനസമ്മതം ഉണ്ടായിരുന്നു എന്നും കണ്ടെത്തല്‍. അതിക്രൂര ആക്രമണം ഒന്നര വയസ്സുകാരന്‍ നേരിട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം,...

Read More

ബഹ്‌റൈനിലും കുവൈത്തിലും വീണ്ടും ആക്രമണശ്രമം; വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത്

by on June 6, 2026 0

ബഹ്‌റൈനിലും കുവൈത്തിലും വീണ്ടും ആക്രമണശ്രമം. ഇന്ന് പുലര്‍ച്ചെ കുവൈത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് വന്ന മിസൈലുകളെയും ഡ്രോണുകളെയും വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തതായി കുവൈത്ത് സൈന്യം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്‌ഫോടന ശബ്ദങ്ങള്‍ പ്രതിരോധ സംവിധാനങ്ങള്‍ നടത്തിയ തടയല്‍ നടപടികളുടെ ഫലമായിരുന്നുവെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൈന്യം അറിയിച്ചു. സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും ആക്രമണത്തില്‍ തകര്‍ന്ന മിസൈല്‍, ഡ്രോണ്‍ അവശിഷ്ടങ്ങള്‍ അല്ലെങ്കില്‍ തിരിച്ചറിയാത്ത വസ്തുക്കള്‍ കണ്ടാല്‍ അവയുടെ സമീപത്തേക്ക് പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ്...

Read More

ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു:-

by on June 5, 2026 0

മൂടാടി :-ശുചിത്വവും പ്രകൃതി സംരക്ഷണവും ഉറപ്പു വരുത്തുന്നതിന് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിന് വെള്ളറക്കാട് സൈന്റിയ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. ചെറിയ ചുവടുകൾ വലിയമാറ്റങ്ങൾക്കാകട്ടെഎന്നാഹ്വാനം ചെയ്തു കൊണ്ട് നടപ്പിലാക്കിയ “വീട്ടിലൊരു മരം” പരിപാടി മൂടാടി ഗ്രാമപഞ്ചായത്ത്‌ കൃഷി ഓഫീസർ ഫൗസിയ. പി. ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ രജിത ബാബുരാജ് ആദ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കുമായി നൂറോളം വൃക്ഷത്തൈകൾ മൂടാടി കൃഷി ഭവനിന്റെ നേതൃത്വത്തിൽ വിതരണം...

Read More

ജനകീയ ആസൂത്രണ പദ്ധതി

by on June 5, 2026 0

തലശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയ ആസൂത്രണ പദ്ധതി 2026-2027 യിൽ ഉൾപ്പെടുത്തി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശർമിരാജ്ന്റെ അധ്യക്ഷതയിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. ഓണത്തിന് മുന്നോടിയായി ന്യൂ മാഹി ഗ്രാമപഞ്ചായത്തിനെ പുഷ്പ നഗരിയാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 10000 തൈകളാണ് കുടുംബശ്രീ യൂണിറ്റുകൾക്ക് വിതരണം ചെയ്തത്. ചടങ്ങിൽ കൃഷി ഓഫീസർ അങ്കിത...

Read More

ചുരുങ്ങുന്ന മനുഷ്യവംശം: യുഎൻ ഫെർട്ടിലിറ്റി റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പുകൾ:-

by on June 5, 2026 0

ടീ ഷാഹുൽ ഹമീദ് “ഭാവിയിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് സ്വർണമോ എണ്ണയോ ആയിരിക്കില്ല; മറിച്ച്, ജോലി ചെയ്യുവാൻ ശേഷിയുള്ള മനുഷ്യർ മാത്രമായിരിക്കും.” ലോകം ഇന്നുവരെ ചിന്തിച്ചിരുന്നതും ആശങ്കപ്പെട്ടിരുന്നതും ജനസംഖ്യാ വിസ്ഫോടനത്തെക്കുറിച്ചും അത് എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ചും മാത്രമായിരുന്നു. എന്നാൽ, ഇനി വരാനിരിക്കുന്ന കാലം മനുഷ്യവംശം നേരിടാൻ പോകുന്നത് ജനസംഖ്യാ തകർച്ചയെക്കുറിച്ചുള്ള ഭീതിയാണെന്ന ഗൗരവമേറിയ യാഥാർത്ഥ്യമാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ ‘ഗ്ലോബൽ ഫെർട്ടിലിറ്റി റിപ്പോർട്ട്’ നമ്മുടെ മുന്നിലേക്ക് വെക്കുന്നത്. നൂറ്റാണ്ടുകളായി തുടർന്നുപോന്ന വംശപരമ്പര നിലനിർത്താൻ ആവശ്യമായ ആഗോള...

Read More

സിജെപി പ്രതിഷേധത്തിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി

by on June 5, 2026 0

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനും ബന്ധപ്പെട്ട അധികാരികള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെയാണ് ജന്തര്‍ മന്ദറില്‍ സിജെപി വലിയ പ്രതിഷേധം നടത്താനിരിക്കുന്നത്. (Delhi High Court refuses to urgently consider plea against CJP protest) സിജെപി പ്രതിഷേധത്തിനെതിരെ സേവ് ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് ഹര്‍ജി...

Read More

‘പിണറായി വിജയനോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് EDക്ക് മുന്നിലുണ്ടോ?’ എകെ ബാലൻ

by on June 5, 2026 0

മാസപ്പടി കേസ് വന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യെംവെച്ചാണെന്ന് സിപിഐഎം നേതാവ് എകെ ബാലൻ. വീണാ ടിയെ ചോദ്യം ചെയ്യുന്നതിൽ കുഴപ്പം എന്താണെന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും എകെ ബാലൻ പറഞ്ഞു. പിണറായി വിജയനോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് ഇഡിക്ക് മുന്നിലുണ്ടോയെന്ന് എകെ ബാലൻ ചോദിച്ചു. മാസപടി കേസിൽ തുടക്കക്കാരൻ മാത്യു കുഴൽ നാടനായിരുന്നു. വിഷയം വിജിലൻസ് കോടതി തള്ളി, റിവിഷൻ ഹർജിഹൈക്കോടതി തള്ളി, അപ്പീൻ സുപ്രീം കോടതിയും തള്ളി. രാഷ്ട്രീയ പ്രേരിതമാണ്...

Read More