July 15, 2026
  • July 15, 2026
Breaking News

ഓപ്പറേഷന്‍ തൂഫാന്‍; പെരുമ്പാവൂരില്‍ ആഭ്യന്തരമന്ത്രി നേരിട്ടെത്തും; സന്ദര്‍ശം ജൂണ്‍ 15ന്

by on June 10, 2026 0

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ നേരിട്ടെത്തും. ബോധവത്കരണത്തിന്റെ ഭാഗമായാണ് എത്തുന്നത്. ജൂണ്‍ 15നായിരിക്കും സന്ദര്‍ശനം. ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍കോ ഹണ്ട് ഊര്‍ജിതമായി തുടരുകയാണ്. ഇന്ന് നടന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ വിവിധ ജില്ലകളില്‍ നിന്നായി അഞ്ചര കിലോ കഞ്ചാവ് പിടികൂടി. കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് കൈമാറുന്ന അതിഥി തൊഴിലാളിയാണ് പിടിയിലായത്. മൂന്ന് കിലോ കഞ്ചാവുമായി അന്‍വര്‍ ഹുസൈനെയാണ് ഡാന്‍സഫ് പിടികൂടിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു....

Read More

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

by on June 10, 2026 0

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി. ജോയിയെ സെക്രട്ടറിയാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതോടെയാണ് വി ജോയ് ജില്ലാ സെക്രട്ടറിയുടെ ചുമതല എ എ റഹീമിന് നല്‍കിയത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ജോയിയെ തിരികെ കൊണ്ടുവരാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വി ശിവന്‍കുട്ടി, ഡി.കെ മുരളി, കെ എസ് സുനില്‍കുമാര്‍ എന്നിവരും ജില്ലാ സെക്രട്ടറി ആകാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും സംസ്ഥാന നേതൃത്വം ജോയിക്കൊപ്പമായിരുന്നു. അതേസമയം, തിരുവനന്തപുരം ജില്ലാ...

Read More

‘ടാർഗറ്റ് തികച്ചില്ലെങ്കിൽ മർദ്ദനം’; ഭിക്ഷാടന സംഘത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടിയുടെ മൊഴിയിൽ കേസെടുക്കാൻ CWC

by on June 10, 2026 0

ആലപ്പുഴ: ഹരിപ്പാട് ഭിക്ഷാടന മാഫിയയില്‍ നിന്ന് രക്ഷപ്പട്ട 14കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കി ശിശുക്ഷേമസമിതി. പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഗീത റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം സിഡബ്ല്യുസി സംരക്ഷണത്തിനേറ്റെടുത്ത കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.   കുട്ടികളെ തമിഴ്‌നാട്ടിലെ അനാഥാലയങ്ങളില്‍ നിന്നാണ് ഭിക്ഷാടനത്തിനായി കൊണ്ടുവരുന്നതെന്ന് കുട്ടിയുടെ മൊഴിയിലുണ്ട്. കേരളത്തില്‍ ഹോസ്റ്റല്‍ സൗകര്യത്തോടെയുള്ള ജോലിയോ വിദ്യാഭ്യാസമോ നല്‍കാമെന്ന പേരിലാണ് കുട്ടികളെ കൊണ്ടുവരുന്നത്. ഹരിപ്പാട് മാത്രം ഇരുപതോളം കുട്ടികളാണ് സംഘത്തിലുള്ളത്....

Read More

4,399 ദിവസങ്ങള്‍; തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന നേതാവെന്ന റെക്കോര്‍ഡ് ഇനി നരേന്ദ്ര മോദിക്ക് സ്വന്തം

by on June 10, 2026 0

ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുതിയ നാഴികകല്ല് പിന്നിടും. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന നേതാവെന്ന റെക്കോര്‍ഡ് ഇനി മോദിക്ക് സ്വന്തം. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡാണ് മോദി മറികടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രധാനമന്ത്രി കസേരയില്‍ തുടര്‍ച്ചയായ 4,399 ദിവസങ്ങള്‍ പൂര്‍ത്തിയാക്കും. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി പ്രധാനമന്ത്രി പദത്തില്‍ തുടര്‍ച്ചയായ 4,398 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ റെക്കോര്‍ഡാണ് മോദി മറികടന്നത്....

Read More

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ‘എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?’; പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

by on June 10, 2026 0

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ മര്‍ദിച്ചത് തടയുന്നതില്‍ പരാജയപ്പെട്ട പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ലെന്ന് കമ്മിഷണര്‍ ചോദിച്ചു. ഉന്നത നിര്‍ദേശം ലഭിച്ചില്ലെന്ന് പൊലീസുകാര്‍ മറുപടി നല്‍കി. ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ചോദ്യം. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ വെച്ചായിരുന്നു സംഭവം. നിലവില്‍ 26 പ്രതികളാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഇഡിയുടെ മൂന്ന് വാഹനങ്ങളായിരുന്നു പ്രതിഷേധത്തിന്റെ പേരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. പ്രവര്‍ത്തകരെ കൂടാതെ...

Read More

പകര്‍ച്ച വ്യാധികളുടെ പെരുമഴക്കാലം! രോഗങ്ങളെ അകറ്റി നിര്‍ത്താം, മുന്‍കരുതലുകള്‍ എന്തെല്ലാം

by on June 9, 2026 0

പുറത്തുനിന്നും ഉള്ള ഏതു രോഗാണുവും ഏറ്റവും എളുപ്പത്തില്‍ ശരീരത്തെ കീഴ്‌പ്പെടുത്തുന്ന കാലഘട്ടം കൂടിയാണ് മൺസൂൺ. മലയാളികള്‍ ആരോഗ്യസംരക്ഷണത്തിനായി പ്രത്യേകം മാറ്റി വയ്ക്കുന്ന സമയം. ആയുര്‍വേദ ചികിത്സകള്‍ക്കായി തെരെഞ്ഞെടുക്കുന്ന കാലം. നമ്മുടെ രോഗപ്രതിരോധശേഷിയെ ശക്തമാക്കി, സുസജ്ജമാക്കി വക്കേണ്ടതായ കാലഘട്ടം കൂടിയാണിത്. ഈയിടെ കേള്‍ക്കുന്ന ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന ഷിഗെല്ല എന്ന അണുബാധയടക്കം ഒട്ടനവധി പകര്‍ച്ചവ്യാധികള്‍ക്ക് ഏറെ സാധ്യതയുള്ള മണ്‍സൂണ്‍ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. വസ്ത്രങ്ങളില്‍ ഈര്‍പ്പം തങ്ങി നിന്ന് ഫംഗസ് വളരാനിടയുണ്ട്. ‌വീടിനകത്തും ചുറ്റിനും ഔഷധങ്ങള്‍ ഉപയോഗിച്ച്...

Read More

വെള്ളാപ്പള്ളി നടേശൻ ഒരേ സമയം രണ്ട് തോണിയിൽ കാലുവെക്കുന്നയാൾ: രൂക്ഷ വിമർശനവുമായി പി ജയരാജൻ

by on June 9, 2026 0

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. വെള്ളാപ്പള്ളി നടേശൻ ഒരേ സമയം രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണെന്ന വിമർശനമാണ് പി ജയരാജൻ ഉന്നയിച്ചത്. വെള്ളാപ്പള്ളി നടേശൻ ഒരോ സമയം സമയം നവോത്ഥാന സമിതി അധ്യക്ഷനും മകൻ സംഘപരിവാറിനൊപ്പവും ആണെന്ന് ചൂണ്ടിക്കാണിച്ച പി ജയരാജൻ വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം ആണെന്നും കുറ്റപ്പെടുത്തി. ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് ഇപ്പോൾ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും പി ജയരാജൻ കുറ്റപ്പെടുത്തി.

Read More

വ്യാപാരി വ്യവസായി സമിതി മുഴപ്പിലങ്ങാട് കുളം യൂണിറ്റ് സമ്മേളനം ജില്ലാ എക്സിക്യൂട്ടിവ് മെമ്പർ സി.മനോഹരൻ ഉദ്ഘാടനം ചെയ്തു

by on June 9, 2026 0

മുഴപ്പിലങ്ങാട് :വ്യാപാരികൾ സാമൂഹ്യ പ്രതിഭദ്ധത ഉയർത്തിപ്പിടിക്കുന്നവരാണെന്നും വ്യാപാരികൾ നേരിടുന്ന വെല്ലുവിളികൾ ഒറ്റക്കെട്ടായി നേരിടണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.മുഴപ്പിലങ്ങാട് കുളം യൂനിറ്റ് സമ്മേളനം. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി , ജില്ലാ എക്സിക്യൂട്ടിവ് മെമ്പർ സി. മനോഹരൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എടക്കാട് ഏരിയ സെക്രട്ടറി വി.വി. വിനേഷ്, ഏരിയ പ്രസിഡണ്ട് എം.സി.പ്രശോഭ്, ജില്ലാ എക്സിക്യൂട്ടിവ് മെമ്പർ പി.വി.രാമകൃഷ്ണൻ ,എം. ലക്ഷ്മണൻ, കെ.ടി. റസാഖ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി...

Read More

‘753 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു, പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികൾ ആയി മുദ്രകുത്തുന്നു, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം’; SFI

by on June 9, 2026 0

ലക്ഷകണക്കിന് വിദ്യാർത്ഥികളെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ പ്രശ്നവും ബാധിച്ചു, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ.നാഷണൽ ടെസ്റ്റിങ് ഏജൻസി നാഷണൽ ടോർച്ചെറിങ് ഏജൻസി ആയി. വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കുന്നു. പരീക്ഷ ക്രമക്കേടുകളിൽ പ്രതിഷേധിച്ചതിന് നിരവധി എസ്എഫ്ഐ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. 753 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികൾ ആയി മുദ്രകുത്തുന്നു. അഞ്ച് ലക്ഷം ഒപ്പ് ശേഖരിക്കാൻ നീക്കം നടത്തുന്നു. ധർമേന്ദ്ര പ്രധാൻ...

Read More

സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കുക ലക്ഷ്യം, പുതിയ സർക്കാർ കാര്യങ്ങൾ അന്വേഷിക്കും; കെ. മുരളീധരൻ

by on June 9, 2026 0

ആരോഗ്യവകുപ്പിനെ കൂടുതൽ കാര്യക്ഷമമാക്കാനാണ് കായകൽപം എന്ന പേരിൽ അദാലത്ത് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. മാനന്തവാടിയിൽ മെഡിക്കൽ കോളജ് വികസിപ്പിക്കാൻ 28 ഏക്കർ വനഭൂമി ആവശ്യപ്പെട്ടു. ഇതിന് പകരം ഭൂമി നൽകണം. കേന്ദ്ര അനുമതി വേണമിതിന്. സർക്കാർ ആശുപത്രികളിൽ കെട്ടിടം പണിയാൻ വിവിധ സ്ഥാപനങ്ങളുടെ CSR ഫണ്ട് പ്രയോജനപ്പെടുത്തും. ഞാനിത് പറഞ്ഞതിനെ ചിലർ തെറ്റായി വ്യാഖ്യാനിച്ചു. കഴിഞ്ഞ സർക്കാർ ആക്ഷേപം പറഞ്ഞവരെ ആക്ഷേപിച്ചു. പുതിയ സർക്കാർ...

Read More