July 15, 2026
  • July 15, 2026
Breaking News

സിജെപിയുടെ ജന്തര്‍ മന്ദര്‍ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എസ്എഫ്‌ഐ; വിഷയാധിഷ്ഠിത പിന്തുണ നല്‍കുമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജി

by on June 5, 2026 0

നീറ്റ്, സിബിഎസ്ഇ വിഷയങ്ങളില്‍ കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദര്‍ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എസ്എഫ്‌ഐ. സിജെപിക്ക് വിഷയാധിഷ്ഠിത പിന്തുണ നല്‍കുമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. യോജിക്കാന്‍ സാധിക്കുന്ന എല്ലാ വിഷയങ്ങളിലും പിന്തുണ നല്‍കും. (adarsh m saji says sfi will support cjp in some...

Read More

ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി…; ഇന്ന് ലോക പരിസ്ഥിതിദിനം

by on June 5, 2026 0

ഇന്ന് ലോക പരിസ്ഥിതി ദിനം. ഭൂമിയെയും അതിന്റെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനാണ് എല്ലാ വര്‍ഷവും ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ”ഭൂമിയില്‍ മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാമുണ്ട്, എന്നാല്‍ അവന്റെ ആര്‍ത്തിക്കുള്ളതില്ല” എന്ന മഹാത്മാഗാന്ധിയുടെ വചനങ്ങള്‍ ഈ പരിസ്ഥിതി ദിനത്തില്‍ നമുക്ക് ഓര്‍ക്കാതിരിക്കാനാവില്ല. മനുഷ്യന്റെ അത്യാര്‍ത്തിയും വിവേകരഹിതമായ ഇടപെടലുകളും കാരണം പ്രകൃതിയുടെ സന്തുലിതാവസ്ഥ ഇന്ന് തകിടം മറിഞ്ഞിരിക്കുകയാണ്. കടുത്ത വേനല്‍, മിന്നല്‍ പ്രളയങ്ങള്‍, ആഗോളതാപനം, ജലദൗര്‍ലഭ്യം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. വായു മലിനീകരണം,...

Read More

ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ ധാരണയായി: സ്ഥിരീകരിച്ച് യുഎസ്

by on June 4, 2026 0

ഇസ്രയേലും ലെബനനും തമ്മിൽ വെടിനിർത്തൽ ധാരണയായെന്ന് സ്ഥിരീകരിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ഹിസ്ബുള്ള ഇനി ആക്രമിക്കരുതെന്ന ആവശ്യം ഇരുപക്ഷവും അംഗീകരിച്ചതോടെയാണ് ലെബനനിൽ വെടിനിർത്തലിന് ധാരണയായത്. തെക്കൻ ലിറ്റാനി സെക്ടറിൽ നിന്ന് ഹിസ്ബുള്ളയുടെ പ്രവർത്തകരെ പൂർണ്ണമായും പിൻവലിക്കണമെന്നും കരാറിൽ പറയുന്നു. യുഎസിൽ നടന്ന നാലാം റൗണ്ട് പ്രതിനിധികളുടെ ചർച്ച ഫലം കണ്ടതോടെയാണ് ലെബനനിൽ വെടിനിർത്തലിന് ധാരണയായത്. ഹിസ്ബുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യം ഇരുപക്ഷവും അംഗീകരിച്ചു. ഹിസ്ബുള്ള പങ്കാളിയല്ലാത്ത ചർച്ചയിൽ, യുഎസിലെ ലെബനൻ- ഇസ്രയേൽ അംബാസിഡർമാരാണ് പങ്കെടുത്തത്. ഹിസ്ബുള്ള...

Read More

ട്രംപിന് തിരിച്ചടി; ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ

by on June 4, 2026 0

വാഷിങ്ടണ്‍: ഇറാനെതിരെ പടനീക്കവുമായി മുന്നോട്ടുപോകുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അമേരിക്കന്‍ പാര്‍ലമെന്റില്‍ വന്‍ തിരിച്ചടി. യുദ്ധവുമായി മുന്നോട്ടു പോകേണ്ടതില്ലെന്നും യുഎസ് സൈനികര്‍ ഇറാനില്‍ നിന്ന് ഉടന്‍ പിന്‍വാങ്ങണമെന്നും ആവശ്യപ്പെടുന്ന പ്രമേയം യുഎസ് ജനപ്രതിനിധിസഭയില്‍ പാസായി. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള നാല് ജനപ്രതിനിധികളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തെന്നത് ശ്രദ്ധേയമാണ്. 208നെതിരെ 215 വോട്ടുകള്‍ക്ക് പാസായ പ്രമേയം ഉപരിസഭയായ സെനറ്റിലേക്ക് കൈമാറി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ തന്നെ ഈ പ്രമേയം പാസായത് ട്രംപിനെതിരായ അസാധാരണ...

Read More

മുട്ടില്‍ മരംമുറി കേസ്: 52 കേസുകളിലും കുറ്റപത്രം നല്‍കിയില്ല; വനം വകുപ്പിന്റേത് കൊടിയ അനാസ്ഥ

by on June 4, 2026 0

വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല. 52 കേസുകളിലും കുറ്റപത്രം നല്‍കാന്‍ വനംവകുപ്പ് കഴിഞ്ഞിട്ടില്ല. പൊലീസ് 41 കേസുകളില്‍ കുറ്റപത്രം നല്‍കിയിരുന്നു. (forest department failed to submit the charge sheets in muttil tree felling case) പ്രമാദമായ മുട്ടില്‍ ഈട്ടിക്കൊള്ളക്കേസില്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതെ വനംവകുപ്പിന്റെ അനാസ്ഥ. വിവാദ ഉത്തരവിന്റെ മറവില്‍ 14 കോടിയുടെ മരങ്ങള്‍ മുറിച്ചു കടത്തിയത് 2020 ഒക്ടോബറിനും 2021 ഫെബ്രുവരിക്കും ഇടയിലാണ്....

Read More

‘പൂക്കി സിഐഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ, പെൻഷൻ പ്രായം ഉയർത്തിയാൽ അതിശക്തമായ പ്രതിഷേധം DYFI നടത്തും’; വി.കെ സനോജ്

by on June 4, 2026 0

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. അഭ്യസ്തവിദ്യരുടെ തൊഴിൽ തകർക്കുന്ന നീക്കങ്ങളുണ്ട്. പി എസ് സി പരീക്ഷ എഴുതി തൊഴിൽ കാത്തു നിൽക്കുന്ന ലക്ഷകണക്കിന് ആളുകളുണ്ട്. പെൻഷൻ പ്രായം ഉയർത്തണമെന്ന നിർദ്ദേശം ഇടിത്തീ. പെൻഷൻ പ്രായം ഉയർത്തുന്ന നീക്കങ്ങളിലേക്ക് പോയാൽ അതിശക്തമായ പ്രതിഷേധം DYFI ഉയർത്തുമെന്നും വി കെ സനോജ് പറഞ്ഞു. പെൻഷൻ പ്രായം വർധിക്കുന്നതോട് കൂടി പ്രൊമോഷൻ സാധ്യതകൾ ഇല്ലാതാകും....

Read More

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍; പൊലീസ് നടപടികള്‍ക്കുള്ള സാവകാശം നീട്ടി ഹൈക്കോടതി

by on June 4, 2026 0

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ പൊലീസ് നടപടികള്‍ക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി ഹൈക്കോടതി. ജില്ലാ പൊലീസ് മേധാവിയുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി. എറണാകുളം റൂറല്‍ എസ്പിയുടെ പ്രത്യേക അപേക്ഷ അനുസരിച്ചാണ് ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. ജൂണ്‍ 16 വരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി മറ്റ് ഉത്തരവുകള്‍ ഇറക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒഴിപ്പിക്കല്‍ ഈ മാസം 9നകം പൂര്‍ത്തിയാക്കണം എന്നാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവ്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മുന്‍സിഫ് കോടതി...

Read More

ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍; നിയമസഭയില്‍ അവതരിപ്പിച്ചു; വിയോജിപ്പുമായി പ്രതിപക്ഷം

by on June 4, 2026 0

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയില്‍. നടപടികളില്‍ വീഴ്ചയെന്ന് ആരോപിച്ച് പ്രതിപക്ഷവും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പോരുണ്ടായി. ധനവകുപ്പിനെ മാറ്റിനിര്‍ത്തി തയാറാക്കിയ ധവളപത്രം രാഷ്ട്രീയ രേഖയെന്ന് പിണറായി വിജയന്‍ ആരോപിച്ചു. പ്രതിപക്ഷ ആരോപണം മുന്‍വിധിയെന്ന് വി ഡി സതീശന്‍ തിരിച്ചടിച്ചു. ധവളപത്രം വെച്ചത് നല്ല കാര്യം , എല്ലാ കാര്യവും പുറത്തു വരുമല്ലേയെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 2015 ല്‍ ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പ് ആയിരുന്നു. പുറത്തുള്ള വിദഗ്ധരെ ഉപയോഗിച്ച് ധവളപത്രം തയ്യാറാക്കിയത് ഔദ്യോഗിക...

Read More

നവീന്‍ ബാബുവിന്റെ മരണം; അന്വേഷണം സിബിഐയ്ക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും

by on June 4, 2026 0

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐയ്ക്ക് വിട്ടു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കുടുംബത്തിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. മൂത്ത മകള്‍ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നല്‍കും. അന്വേഷണത്തിനായി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികളും ഇന്നുണ്ടാകുമെന്നാണ് വിവരം. (Naveen Babu’s death) സിപിഐഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ നവീന്‍ ബാബുവിന്റെ മരണമാണ് യുഡിഎഫ് സര്‍ക്കാര്‍ ആദ്യമായി സിബിഐക്ക് വിടുന്ന കേസ്. പൊലീസ് അന്വേഷണത്തില്‍ കുടുംബം അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു....

Read More

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്താമാകുന്ന ധവളപത്രം ഇന്ന് സഭയില്‍; കിഫ്ബിയില്‍ പൊളിച്ചെഴുത്തിന് സാധ്യത

by on June 4, 2026 0

തിരുവനന്തപുരം: കേരളത്തിന്റെ യഥാർഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം സംസ്ഥാന സർക്കാർ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ധവളപത്രത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കും. തുടർന്ന്, മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയും വിശദാംശങ്ങള്‍ സഭയെ അറിയിക്കുകയും ചെയ്യും.   കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക നീക്കിയിരുപ്പുകളും ബാധ്യതകളുമാകും ധവളപത്രത്തില്‍ പ്രധാനമായും ഉണ്ടാവുക. കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക വിനിയോഗം, നികുതി പിരിവിലുണ്ടായ വലിയ വീഴ്ചകള്‍ എന്നിവ...

Read More