July 15, 2026
  • July 15, 2026
Breaking News

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്താമാകുന്ന ധവളപത്രം ഇന്ന് സഭയില്‍; കിഫ്ബിയില്‍ പൊളിച്ചെഴുത്തിന് സാധ്യത

by on June 4, 2026 0

തിരുവനന്തപുരം: കേരളത്തിന്റെ യഥാർഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം സംസ്ഥാന സർക്കാർ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ധവളപത്രത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കും. തുടർന്ന്, മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയും വിശദാംശങ്ങള്‍ സഭയെ അറിയിക്കുകയും ചെയ്യും.   കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക നീക്കിയിരുപ്പുകളും ബാധ്യതകളുമാകും ധവളപത്രത്തില്‍ പ്രധാനമായും ഉണ്ടാവുക. കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക വിനിയോഗം, നികുതി പിരിവിലുണ്ടായ വലിയ വീഴ്ചകള്‍ എന്നിവ...

Read More

കര്‍ണാടകയില്‍ ഇനി ഡികെ യുഗം; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത് ഡി കെ ശിവകുമാര്‍

by on June 3, 2026 0

കര്‍ണാടകയില്‍ ഇനി ഡികെ യുഗം. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരുന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ഡി കെ ശിവകുമാര്‍ ചെയ്തത്. ലോക്ഭവനിലെ ഗ്ലാസ് ഹൌസിലെ ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോത് സത്യവാചകം ചൊല്ലിക്കൊടുത്തു. ജി പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എഐസിസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുള്ളവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാനെത്തി. (DK Shivakumar takes oath as Karnataka CM) സംഘടന...

Read More

ലോക സൈക്കിൾ ദിനം മയ്യഴിയിൽ ആചരിച്ചു.

by on June 3, 2026 0

ലോക സൈക്കിൾ ദിനം മയ്യഴി MLA അഡ്വ.ടി.അശോക് കുമാറിൻ്റെ നേതൃത്വത്തിൽ മയ്യഴിയിൽ സമുചിതമായി ആചരിച്ചു. മയ്യഴി MLA അടക്കം 16 പേർ മയ്യഴി റെയിൽവേ സ്റ്റേഷൻ അതിർത്തിയിൽ നിന്നും അതിരാവിലെ ആരംഭിച്ച സൈക്കിൾ റാലി മാഹി പാലം പെരിങ്ങാടി റെയിൽവേ ഗേറ്റ്, സ്പിന്നിങ്ങ് മിൽ വഴി ഈസ്റ്റ് പള്ളൂരിലെത്തുകയും തുടർന്ന് ഗ്രാമത്തി, ഇരട്ടപ്പിലാക്കൂൽ, പളളൂർ പോലീസ് സ്റ്റേഷൻ വഴി തിരിഞ്ഞ് ഇടയിൽ പീടിക, പന്തക്കൽ, മൂലക്കടവ് മാഹി അതിർത്തി വരെ എത്തി തിരിച്ച് ചാലക്കര വഴി...

Read More

കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ ആക്രമണം; സർവീസുകൾ നിർത്തിവെച്ചു, നിരവധിപേർക്ക് പരുക്ക്

by on June 3, 2026 0

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം. ടെർമിനൽ വണ്ണിലാണ് ആക്രമണം ഉണ്ടായത്. നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ടെർമിനലിൽ ആളുകൾ വന്നുകൊണ്ടിരിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായിട്ടുള്ളത്. ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ...

Read More

കൊല്ലം നഗരമധ്യത്തിലെ രണ്ട് കൊലപാതകങ്ങൾ നടത്തിയത് സീരിയൽ കില്ലർ? ; അന്വേഷണം വ്യാപിപിച്ച് പൊലീസ്

by on June 3, 2026 0

കൊല്ലം നഗരമധ്യത്തിലെ രണ്ട് കൊലപാതകങ്ങൾ നടത്തിയത് സീരിയൽ കില്ലർ എന്ന സംശയത്തിൽ പൊലീസ്. ഏപ്രിൽ 19 നാണ് കല്ലുവാതുക്കലിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മെയ്‌ 25 ന് കമ്മീഷണർ ഓഫീസിന് സമീപം വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും ആദ്യ കൊലപാതകവും തമ്മിൽ സമാനതകളുണ്ടെന്ന് പൊലീസ് പറയുന്നു. രണ്ടു കൊലപാതകങ്ങളും നടന്നിട്ടുള്ളത് ഒരേ രീതിയിൽ തന്നെയാണ്. കല്ലുവാതുക്കലിൽ വയോധികനെ കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തിയത് നിർമാണത്തിൽ ഇരുന്ന കെട്ടിടത്തിനകത്ത് വെച്ചാണ്. തലയിൽ നിന്ന് ചോരവാർന്ന നിലയിലാണ് മൃതദേഹം...

Read More

സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം; വകുപ്പ് മേധാവികളെ ഭീഷണിപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ട്,വലിയ അഴിമതിയ്ക്ക് ഇത് വഴിയൊരുക്കും, പിണറായി വിജയൻ

by on June 3, 2026 0

സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. അന്യായമായി സ്ഥലമാറ്റങ്ങൾ നടക്കുന്നു. സ്ഥലംമാറ്റത്തിൽ വ്യവസ്ഥാപിത രീതികൾ ഉണ്ടായിരുന്നു. എന്നാൽ പുതിയ സർക്കാരിന്റെ കാലത്ത് അന്യായമായും ചട്ടവിരുദ്ധമായും സ്ഥലംമാറ്റം നടക്കുന്നു. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സ്ഥലംമാറ്റം റദ്ദാക്കാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്ന് പിണറായി വിജയൻ പറഞ്ഞു. സഭയിൽ സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ഉത്തരവുകൾ പുറപ്പെടുവിച്ച ഉദ്യോഗസ്ഥർ ആരായാലും അതെല്ലാം പൊതുതാത്പര്യത്തിനാണെന്നാണ് എഴുതിവെച്ചിരിക്കുന്നത്. പൊതുതാത്പ്പര്യം നിശ്ചയിക്കാൻ ഇവർക്ക് ആരാണ് അധികാരം...

Read More

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായുള്ള തര്‍ക്കം: സിപിഐഎം-സിപിഐ ചര്‍ച്ച ഇന്ന്

by on June 3, 2026 0

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി നടക്കുന്ന തര്‍ക്കത്തിനിടെ ഇന്ന് നിര്‍ണായക സിപിഐഎം- സിപിഐ ചര്‍ച്ച നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കാണും. ( cpim-cpi meeting today) പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് നല്‍കാന്‍ കഴിയില്ലെന്നാണ് സിപിഐഎം നിലപാട്. എന്നാണ് പ്രതിപക്ഷ ഉപനേതൃ സ്ഥാനം കിട്ടിയേ തീരൂ എന്നും അതുവരെ എല്‍ഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് സിപിഐ. ഉപനേതൃസ്ഥാനം കൊടുക്കാനാകില്ലെന്ന് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍...

Read More

ചരിത്രത്തിലേക്ക് പന്തുതട്ടാന്‍ ഒരു മലയാളി; ഫുട്‌ബോള്‍ ലോകകപ്പ് ടീമില്‍ ഇടംപിടിക്കുന്ന ആദ്യ മലയാളിയായി തലശേരിക്കാരന്‍ തഹ്‌സിന്‍ മുഹമ്മദ്

by on June 2, 2026 0

ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ ഇടംനേടി മലയാളിയായ തഹ്‌സിന്‍ മുഹമ്മദ്. ഖത്തര്‍ ടീമിന് വേണ്ടിയാണ് കണ്ണൂര്‍ സ്വദേശികളുടെ മകനായ തഹ്‌സിന്‍ പന്തുതട്ടുക. ലോകകപ്പ് ടീമില്‍ ഇടംനേടുന്ന ആദ്യ മലയാളിയാണ് തഹ്‌സിന്‍. ഖത്തര്‍ ടീമിനായാണ് പത്തൊന്‍പതുകാരന്‍ തഹ്‌സിന്‍ ബൂട്ടണിയുക.. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍താരവും ഖത്തറില്‍ അക്കൌണ്ടന്റുമായ തലശേരി സ്വദേശി ജംഷിദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്‌സിന്‍. തഹ്‌സിന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്. പിതാവിന്റെ ഫുട്‌ബോള്‍ ഭ്രമം പകര്‍ന്നുകിട്ടിയ തഹ്‌സിന് ചെറുപ്രായത്തില്‍ തന്നെ പ്രാദേശിക ലീഗുകളില്‍...

Read More

‘ഒരു പ്രമുഖ വ്യക്തി CJP പാർട്ടിയിൽ ചേരും’, അറിയിപ്പുമായി കോക്രോച്ച്‌ ജനതാ പാര്‍ട്ടി

by on June 2, 2026 0

ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരുമെന്ന അറിയിപ്പുമായി കോക്രോച്ച്‌ ജനതാ പാർട്ടി. എന്നാൽ ആരാണ് പാർട്ടിയില്‍ ചേരുന്നത് എന്നത് സംബന്ധിച്ച്‌ യാതൊരുവിധ സൂചനകളും ഇതുവരെ നല്‍കിയിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരത്തിനൊരുങ്ങുകയാണ്. ഇതിനായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ഡൽഹിയിലെത്തും. ജൂണ്‍ ആറിന് ഇന്ത്യയിലെത്തുമെന്ന് അഭിജിത് സാമൂഹിക മാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.അമേരിക്കയില്‍ നിന്നും ജൂണ്‍ 6 ന് ഡല്‍ഹിയിലെത്തുമെന്നും, നീറ്റ് പരീക്ഷാ ചോര്‍ച്ചയില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്...

Read More

ഇരട്ടക്കൊലപാതകം നടത്തിയെന്ന വയോധികന്റെ വെളിപ്പെടുത്തലില്‍ വഴിത്തിരിവ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

by on June 2, 2026 0

കോഴിക്കോട്: കോഴിക്കോട് ഇരട്ടക്കൊലപാതകം നടത്തിയെന്ന വയോധികന്റെ വെളിപ്പെടുത്തലില്‍ വഴിത്തിരിവ്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. ഇരിട്ടി വെളിമാനം സ്വദേശി മോഹനനാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക കൊലപാതകത്തിലേക്ക് നയിച്ചു എന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. 1986 ഡിസംബറിലായിരുന്നു സംഭവമെന്നും വെള്ളത്തില്‍ ചവിട്ടി താഴ്ത്തിയായിരുന്നു കൊല നടത്തിയതെന്നും പ്രതി പറഞ്ഞിരുന്നു. കോഴിക്കോട് കൂടരഞ്ഞിയിലും വെള്ളയിലും രണ്ട് കൊലപാതകങ്ങള്‍ നടത്തിയെന്നായിരുന്നു മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി വെളിപ്പെടുത്തിയത്. 2025 ജൂണ്‍ അഞ്ചിന് വേങ്ങര പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് കൂടരഞ്ഞിയിലെ കൊലപാതക...

Read More