July 15, 2026
  • July 15, 2026
Breaking News

നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കാലാവധി വെട്ടിച്ചുരുക്കി സര്‍ക്കാര്‍; പ്രതിഷേധിക്കാന്‍ സിഐടിയു

by on June 1, 2026 0

സംസ്ഥാനത്തെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സേവന കാലാവധി വെട്ടിച്ചുരുക്കി സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്ക് പുതുക്കാനുള്ള കാലാവധി മൂന്നുമാസമായി ചുരുക്കി. എന്‍ എച്ച് എം സംസ്ഥാന ഡയറക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. 19 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ ഒഴിവാക്കാന്‍ നീക്കമെന്ന് സിഐടിയു ആരോപിച്ചു. (Government cuts tenure of health workers in National Health Mission) ഒരു വര്‍ഷമായിരുന്ന കാലാവധി മൂന്ന് മാസമായി ചുരുക്കുന്നതോടെ മൂന്ന് മാസം കഴിഞ്ഞ് വീണ്ടും...

Read More

പൂന്തോട്ട നഗരിയിലെ പെരുന്നാൾ വസന്തം; ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഒരുക്കിയ ‘റിഹലത്ത് ഈദ്’ ഹൃദ്യമായി

by on May 30, 2026 0

ദുബൈ : യുഎഇയുടെ ഹരിത നഗരമായ അൽ ഐനിലേക്ക് ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച പെരുന്നാൾ സഹൃദ യാത്ര ‘റിഹലത്ത് ഈദ്’ പങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. ദുബൈ കെഎംസിസി കണ്ണൂർ ജില്ലാ ജന സെക്രട്ടറി റഹ്ദാദ് മൂഴിക്കര രിഹലത്ത് ഈദിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സൗഹൃദയാത്രയുടെ ചെയർമാൻ മുനീർ ഐക്കോടിച്ചി കോർഡിനേറ്റർമാരായ ബഷീർ കാവുംപടി, ഷംസീർ അലവിൽ, സലാം എലാങ്കോട് നേതൃത്വം നൽകി. കെഎംസിസി നേതാക്കളായ ടി പി അബ്ബാസ് ഹാജി,...

Read More

പോക്‌സോ കേസ് പ്രതിയുടെ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; യൂട്യൂബർമാർ പിടിയിൽ

by on May 30, 2026 0

പത്തനംതിട്ട: പോക്‌സോ കേസ് പ്രതിയുടെ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. യൂട്യൂബര്‍മാരായ അഗ്നി, അനീഷ് എന്നിവരാണ് പിടിയിലായത്. പോക്‌സോ കേസ് പ്രതിയുടെ കുടുംബത്തെയാണ് പ്രതികള്‍ ഭീഷണിപ്പെടുത്തിയത്.   യൂട്യൂബിലൂടെ പ്രതിയുടെ ചിത്രം പ്രചരിപ്പിക്കുമെന്നും അത് ചെയ്യാതിരിക്കാന്‍ 10 ലക്ഷം രൂപ നല്‍കണമെന്നുമാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. വിസ്മയ ന്യൂസ് എന്ന യൂട്യൂബ് ചാനലിന്റെ പ്രതിനിധികളാണ് ഇരുവരും. ശ്രീ വ്‌ളോഗ് യൂട്യൂബ് ചാനല്‍ ഉടമ ശ്രീജിത്ത്, റഹീം എന്നിവരും കേസിലെ പ്രതികളാണ്. സംഭവത്തില്‍...

Read More

‘ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം’ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കുരുക്ക്; നരഹത്യശ്രമം ചുമത്തി, ഉടൻ അറസ്റ്റിലേക്ക് കടക്കാൻ SIT

by on May 30, 2026 0

‘ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം’ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കുരുക്ക്. നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ ഗണ്മാൻമാർക്കെതിരെ നരഹത്യശ്രമം ചുമത്തി പ്രത്യേക അന്വേഷണ സംഘം. ആലപ്പുഴ മജിസ്‌ട്രെറ്റ് കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു. ഇതോടെ ഇന്ന് കോടതിയിൽ കീഴടങ്ങാനിരുന്ന ഗൺമാൻമാർ മുങ്ങി. ഉടൻ അറസ്റ്റിലേക്ക് കടക്കാൻ SIT സംഘം. സംഭവത്തിൽ 5 പേർക്ക് സസ്‌പെൻഷൻ ലഭിച്ചിരുന്നു. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുൺ,...

Read More

ആർടിഐ കേരള ഫെഡറേഷന്റെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം സുപ്രീംകോടതിയിലെ അഭിഭാഷകൻ ഡോ. ജോസ് എബ്രഹാമിന്.

by on May 30, 2026 0

നിയമത്തിന്റെ പ്രചാരണത്തിനായി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ സമഗ്രമായി വിലയിരുത്തിയാണ് പുരസ്കാരം ആർടിഐ പോർട്ടൽ രാജ്യമെങ്ങും നിലവിൽ വരാനും ആർടിഐ നിയമത്തെ ദുർബലമാക്കുന്ന ഡിപി ഡിപിക്കെതിരെയും അദ്ദേഹം സുപ്രീംകോടതിയിൽ നടത്തുന്ന നിയമ പോരാട്ടങ്ങൾ, നിയമത്തിന്റെ പ്രചാരത്തിന് മുതൽക്കൂട്ടായ ഗ്രന്ഥരചനകൾ വരെയുള്ള പരിശ്രമങ്ങളും ജൂറി പരിഗണിച്ചു. മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ. എ. ഹക്കീം, ചെയർമാനും ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ്, ഉപഭോക്ത കമ്മീഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഡി. ബി....

Read More

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

by on May 30, 2026 0

സംസ്ഥാന വ്യാപക റെയ്ഡുമായി എൻഐഎ. കണ്ണൂരും കോഴിക്കോടും കാസർഗോഡും മലപ്പുറത്തും റെയ്ഡ്. മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആണ് പരിശോധന നടന്നത്. കണ്ണൂർ ചെറുപുഴയിൽ ചൂണ്ട സ്വദേശി അനിൽകുമാറിന്റെ വീട്ടിലും കാസർഗോഡ് ചിറ്റരിക്കാലിൽ സജിയുടെ വീട്ടിലുമാണ് റെയ്‌ഡ്‌. കോഴിക്കോട് എരഞ്ഞിമാവ് സ്വദേശി ഹാരിസിന്റെ എക്സലന്റ് ബ്രിക്സ് എന്ന സ്ഥാപനത്തിലും വീട്ടിലും എൻഐഎ പരിശോധന നടത്തി. 2026 ഫെബ്രവരി 2ന് മലപ്പുറം തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ലോറിയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടിയിരുന്നു....

Read More

വലവിരിച്ച് അവയവ കടത്ത് സംഘം; കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത് യുവതിയെ ബന്ധപ്പെട്ട് ഇടനിലക്കാരൻ

by on May 30, 2026 0

തൃശൂരിൽ വലവിരിച്ച് അവയവ കടത്തു സംഘം. കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത ഇടനിലക്കാരൻ വീണ്ടും യുവതിയെ ബന്ധപ്പെട്ടു പെട്ടെന്ന് തന്നെ ഇടപാട് നടത്താമെന്ന് കൊടുങ്ങല്ലൂർ സ്വദേശിയായ ഇടനിലക്കാരന്റെ ഉറപ്പ് ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു. കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇടനിലക്കാരൻ. പെട്ടെന്ന് തന്നെ നടത്താമെന്നും ഇപ്പോൾ രണ്ടുമൂന്നു കേസുകൾ കൂടി വന്നിട്ടുണ്ടെന്നും ഇടനിലക്കാരൻ യുവതിയോട് പറയുന്നു. കരൾ നൽകിയാൽ 10 ലക്ഷം രൂപയാണ് ഇടനിലക്കാരൻ വാഗ്ദാനം ചെയ്തത്. പെട്ടെന്ന് നടത്താമെന്നും മറ്റ് റിസ്‌കുകളില്ലെന്നും ഇടനിലാക്കാരൻ പറയുന്നുണ്ട്. കിഡ്നി...

Read More

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച;എങ്ങനെ സംഭവിച്ചു? മേല്‍നോട്ട സമിതി മേല്‍നോട്ടം നടത്തുന്നുണ്ടോ? ചോദ്യങ്ങളുമായി സുപ്രീംകോടതി

by on May 29, 2026 0

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി. എന്തുകൊണ്ട് വീഴ്ചകള്‍ സംഭവിക്കുന്നുവെന്ന് ജസ്റ്റിസ് പിഎസ് നരസിംഹ. കേസില്‍ കേന്ദ്രസര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ച എങ്ങനെ സംഭവിച്ചു. മേല്‍നോട്ട സമിതി മേല്‍നോട്ടം നടത്തുന്നുണ്ടോ. എന്തുകൊണ്ട് വീഴ്ചകള്‍ സംഭവിക്കുന്നു – എന്നെല്ലാമാണ് സുപ്രീംകോടതിയുടെ ചോദ്യം.ഹ്രസ്വകാലത്തേക്ക് നടത്തിയ 60 ശുപാര്‍ശകളില്‍ ഭൂരിഭാഗവും നടപ്പിലാക്കിയിട്ടുണ്ട് എന്ന് ഉന്നത അധികാര സമിതി ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചു.അടുത്തമാസം നടക്കാനിരിക്കുന്ന...

Read More

‘സ്പെഷ്യൽ ദർശനത്തിന് 4000 രൂപ’ മന്ത്രിയാണെന്ന് അറിയാതെ കൈക്കൂലി വാങ്ങി; തമിഴ്നാട്ടിൽ പൂജാരി അടക്കം 3 പേർക്ക് സസ്പെൻഷൻ

by on May 29, 2026 0

തമിഴ്നാട്ടിൽ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെൻഷൻ. തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ ദർശനത്തിനാണ് ദേവസ്വം മന്ത്രി എസ്. രമേശിൽ നിന്ന് പൂജാരി അയ്യപ്പൻ അയ്യർ കൈക്കൂലി ചോദിച്ചത്. മന്ത്രി ആണെന്ന് പൂജാരി അറിഞ്ഞിരുന്നില്ല. പ്രത്യേകം ദർശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം കൈയിലില്ലെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ടു. മന്ത്രി ആണെന്ന് പുരോഹിതർ അറിഞ്ഞിരുന്നില്ല. മന്ത്രിയെ തിരിച്ചറിഞ്ഞതോടെ പുരോഹിതർ മാപ്പ് എഴുതി നൽകുകയായിരുന്നു. എന്നാൽ, മന്ത്രി മാപ്പ് നൽകിയെന്നതിന്‍റെ പേരിൽ...

Read More

വിദ്യാഭ്യാസരംഗത്ത് സാങ്കേതികവിദ്യകൾ വിപ്ലവം സൃഷ്ടിക്കുമ്പോൾ!

by on May 29, 2026 0

ടി. ഷാഹുൽ ഹമീദ് “ഒരു വ്യക്തിയെ പൂർണ്ണനാക്കുവാനുള്ള പ്രക്രിയയാണ് വിദ്യാഭ്യാസം” — സ്വാമി വിവേകാനന്ദൻ വിദ്യാഭ്യാസം എന്നത് കേവലം ക്ലാസ്സ് മുറികളിലെ പാഠപുസ്തകങ്ങളിലും പരീക്ഷകളിലും മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. 2026-ൽ വിവിധ ആഗോള ഏജൻസികൾ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടുകൾ പരിശോധിച്ചാൽ, ലോകമെമ്പാടുമുള്ള പഠനരീതികളിൽ വലിയൊരു മാറ്റമാണ് ദൃശ്യമാകുന്നത്. നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്ന പ്രക്രിയയല്ല വിദ്യാഭ്യാസം; മറിച്ച്, ‘എവിടെയും എപ്പോഴും വിദ്യാഭ്യാസം നേടാം’ എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞു. പരമ്പരാഗത ശൈലികളിൽനിന്ന് മാറി, ആധുനിക സാങ്കേതികവിദ്യയും മനശാസ്ത്രവും...

Read More