July 15, 2026
  • July 15, 2026
Breaking News

ED ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് CPIM പ്രവർത്തകർ; കാറിന്റെ ചില്ല് തകർത്തു; തിരുവനന്തപുരത്തെ പിണറായി വിജയൻറെ വീട്ടിലെ റെയ്‌ഡ്‌ പൂർത്തിയായി

by on May 27, 2026 0

തിരുവനന്തപുരത്ത് പിണറായിയുടെ വാടക വീട്ടിൽ റെയ്ഡ് പൂർത്തിയായി. ED ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് CPIM പ്രവർത്തകർ. കാറിന്റെ ചില്ലുകൾ തകർത്തു.ഇ ഡിയുടെ മൂന്ന് വാഹനങ്ങളുടെയും ചില്ലുകൾ പൂർണമായി തകർത്തു. ഇ ഡി സംഘത്തിൻ്റെ കാറിന് നേരെ പരക്കെ അക്രമം ഉണ്ടായി. സിപിഐഎം പ്രവർത്തകർ ഇ ഡിയുടെ വാഹനങ്ങൾ വളഞ്ഞു. പാർട്ടി പ്രവർത്തകർ പിണറായിയുടെ വീട്ടിലേക്ക് ഇരച്ചുകയറി. തുടർന്ന് പൊലീസ് ലാത്തിവീശി. നേരത്തെ പിണറായി വിജയന്റെ കണ്ണൂർ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച് ഇഡി...

Read More

‘പേമാരി പെയ്തിട്ട് പതറാത്ത പിണറായുടെ മുന്നിലാണോ ഈ പേക്കൂത്ത്, പാർട്ടി തീപ്പന്തമായി മാറുന്നത് മോദിയും വിഡിയും കണ്ണ് തുറന്ന് കേരളത്തിൻ്റെ തെരുവുകളിലേക്ക് നോക്കൂ’; എം ശിവപ്രസാദ്

by on May 27, 2026 0

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിനെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ്. ഈ പാർട്ടിയെ തകർക്കാൻ നേതൃത്വത്തെ വേട്ടയാടിയാൽ തളർന്നു പോകുമെന്നാണോ കരുതിയത്. അപ്പോഴാണ് ഈ പാർട്ടി ഒരു തീപ്പന്തമായി മാറുന്നത്. മോദിയും വി. ഡി.യും കണ്ണ് തുറന്ന് കേരളത്തിൻ്റെ തെരുവുകളിലേക്ക് നോക്കൂവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് ബലത്തിൽ കേരളത്തിൽ കളിക്കാൻ ഇറങ്ങുന്ന ബി.ജെ.പി അറിയേണ്ടത്: കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തെ പ്രതിപക്ഷ...

Read More

സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഐഎം; ED റെയ്‌ഡിനെതിരെ നാളെ LDF സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും

by on May 27, 2026 0

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഐഎം. ED റെയ്‌ഡിനെതിരെ നാളെ സംസ്ഥാന വ്യാപകമായി LDF പ്രതിഷേധം നടത്തും. നാളെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്താൻ തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് സിപിഐഎം മാർച്ച് ഇന്ന് നടക്കും . ഉച്ചയ്ക്ക് 2.30നാണ് പ്രതിഷേധ മാർച്ച്. ജനറൽസെക്രട്ടറി എം എ ബേബി...

Read More

പിണറായി വിജയനെ വേട്ടയാടിയാൽ പ്രതിരോധിക്കുമെന്ന് ബിനീഷ് കോടിയേരി; ED റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്ന് ജോസ് കെ മാണി

by on May 27, 2026 0

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കുടുംബാംഗങ്ങളെ ലക്ഷ്യമിട്ട് നേതാക്കളെ തകർക്കാനുള്ള നീക്കമെന്ന് ബിനീഷ് കോടിയേരി. കുടുംബാംഗങ്ങൾ പ്രതിയാണെങ്കിൽ പിണറായി വിജയനെ തടഞ്ഞു വെയ്ക്കേണ്ട കാര്യമെന്താണെന്നും ബിനീഷ് കോടിയേരി ചോദിച്ചു. തനിക്ക് എന്തു നൽകിയെന്ന് നോക്കിയല്ല താൻ പ്രതികരിക്കുകയെന്നും ബിനീഷ് കോടിയേരി പറഞ്ഞു. പിണറായി വിജയൻ എന്റേ നേതാവാണെന്നും അദ്ദേഹത്തെ വേട്ടയാടിയാൽ പ്രതിരോധിക്കുമെന്നും ബിനീഷ് കോടിയേരി പറഞ്ഞു. പിണറായി വിജയനെതിരെയുള്ള നീക്കം പാർട്ടിക്ക് എതിരെയുള്ള നീക്കമാണെന്ന് അദേഹം കൂട്ടിച്ചേർത്തു. ശക്തരായ ആയിട്ടുള്ള രാഷ്ട്രീയ നേതാക്കളെ വരുത്തിയിലാക്കാനുള്ള ശ്രമമാണ്...

Read More

‘പിണറായി വിജയനെയോ സിപിഐഎമ്മിനെയോ തളർത്താം എന്ന് കരുതിയെങ്കിൽ അത് വ്യാമോഹം’; എംഎ ബേബി

by on May 27, 2026 0

മാസപ്പടി കേസിൽ പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡിനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടി രാഷ്ട്രീയമായി നേരിടുമെന്ന് അദേഹം വ്യക്തമാക്കി. രാഷ്ട്രീയമായി സിപിഎമ്മിനും പാർട്ടി പിബി അംഗവും മുൻമുഖ്യമന്ത്രിയായ പിണറായിക്കെതിരായുള്ള ഹീനമായ ആക്രമണമാണ് നടക്കുന്നത്. പിണറായിയെ ലക്ഷ്യം വച്ചാണ് മകളെ ലക്ഷ്യം വക്കുന്നതെന്ന് എംഎ ബേബി പറഞ്ഞു. ഹൈക്കോടതി അന്വേഷണം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം എന്നാണ് പറയുന്നത്. വീണയുടെ സോഫ്റ്റ്‌വെയർ കമ്പനി സി എം ആർ എല്ലിന് നൽകിയ സേവനത്തിന് മാസംതോറും...

Read More

പാര്‍ട്ടി അംഗമെന്ന ഔദാര്യം വേണ്ട; 56 വര്‍ഷം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു: കെ കെ ശിവരാമൻ

by on May 26, 2026 0

കൊച്ചി: 56 വര്‍ഷത്തെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ കെ ശിവരാമന്‍ തെരഞ്ഞെടുക്കപ്പെട്ട ചുമതലകളില്‍ നിന്നും നീക്കിയതിന് പിന്നാലെയാണ് തീരുമാനം ‘തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്തതായി പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന കണ്ടു. രേഖാമൂലം അറിയിച്ചിട്ടില്ല. 56 വര്‍ഷം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്’, എന്നാണ് കെ കെ ശിവരാമന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.     പാര്‍ട്ടി അംഗത്വത്തില്‍ തുടരാനുള്ള ഔദാര്യം എന്നോട് കാണിച്ചിട്ടുണ്ട്. അദ്ദേഹം സെക്രട്ടറിയായിരിക്കുന്ന...

Read More

‘മുനമ്പം ഭൂമി വഖഫിൽ രജിസ്റ്റർ ചെയ്തത് യുഡിഎഫ് നിയോഗിച്ച ബോർഡ്, 10 മിനിറ്റ് കൊണ്ട് അവസാനിപ്പിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞത് ആലങ്കാരികം’; വഖഫ് ബോർഡ് ചെയർമാൻ

by on May 26, 2026 0

വലിയ രാഷ്ട്രീയ വിവാദമായി മാറിയ മുനമ്പം ഭൂമിപ്രശ്നം കേന്ദ്ര സർക്കാരിന്റെ ഉമീദ് പോർട്ടലിൽ വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്ത നടപടി വെറും സാങ്കേതികവും നിയമപരവുമായ ഒരു പ്രക്രിയ മാത്രമാണെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ എസ്.ഹംസ. മുഖ്യമന്ത്രി 10 മിനിറ്റ് കൊണ്ട് അവസാനിപ്പിക്കും എന്ന് പറഞ്ഞത് ആലങ്കാരികം. മുനമ്പം ഭൂമിയുടെ കാര്യത്തിൽ 10 മിനിറ്റ് കൊണ്ട് അവസാനിപ്പിക്കാൻ ആകുന്ന കാര്യമല്ല. മുഖ്യമന്ത്രിയെ ആരൊക്കെയോ പറഞ്ഞു ബോധ്യപ്പെടുതിയ കാര്യങ്ങൾ ആണ് അദ്ദേഹം പറഞ്ഞത്. അവിടുത്തെ താമസക്കാർ ബോർഡിന്റെ...

Read More

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 77.97 ശതമാനം

by on May 26, 2026 0

സംസഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, വിജയം 77.97 ശതമാനം. ഉപരിപഠന സാധ്യത നേടിയവർ. പെൺകുട്ടികൾ 86.89 ശതമാനം. ആൺകുട്ടികൾ 68.41 ശതമാനം വിജയം നേടി. ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 1990 സ്കൂളുകളിൽ 372423 പേർ പരീക്ഷ എഴുതി. ഇതിൽ 290398 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി. വിജയശതമാനം ഏറ്റവും കൂടിയ ജില്ല ഇടുക്കിയാണ്. മുഴുവ​ൻ വിഷയങ്ങൾക്കും എപ്ലസ് നേടിയത് 30,561...

Read More

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് ; DMO റിപ്പോർട്ട് തള്ളിയ ആരോഗ്യ മന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്‌ത്‌ വത്സല

by on May 26, 2026 0

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ ഡിഎംഒയുടെ റിപ്പോർട്ട് തള്ളിയ ആരോഗ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത്‌ പരാതിക്കാരി വത്സല. ഡിഎംഒ ആരെ സംരക്ഷിക്കാനാണ് പിഴവില്ലെന്ന് റിപ്പോർട്ട് കൊടുത്തത് ? തന്നെ കൊല്ലാൻ വേണ്ടിയാണോ ആശുപത്രി അധികൃതർ ഇങ്ങനെ ചെയ്തത്? ആരോഗ്യമന്ത്രി അങ്ങനെ ഒരു നിലപാട് സ്വീകരിച്ചത് ഏറ്റവും നല്ല കാര്യമാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നാണ് ശരീരത്തിനുള്ളിൽ സൂചി കയറിയതെന്നും വത്സല ആവർത്തിച്ചു. കോഴഞ്ചേരിയിൽ ചികിത്സയ്ക്ക് പോയതിന്റെ എല്ലാ തെളിവുകളും കുത്തിവെപ്പ്...

Read More

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

by on May 26, 2026 0

ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലറും മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല. ഹൈക്കോടതിയാണ് ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. മുമ്പ് മണ്ണാര്‍കാട് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ പരാതി അടിസ്ഥാന രഹിതമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഉള്‍പ്പെടെ പിഴവുണ്ടായെന്നും ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. (Dalit woman rape case councilor Prasobh valsan’s anticipatory bail denied ) ഈ...

Read More