July 15, 2026
  • July 15, 2026
Breaking News

‘നയരാഹിത്യത്തിന്റെ പ്രഖ്യാപനം;പറയേണ്ടത് പറയാതെയിരുന്നിട്ടുണ്ട്; കേന്ദ്രത്തില്‍ നിന്ന് ചോദിച്ചു വാങ്ങേണ്ട കാര്യങ്ങളില്‍ മൗനം പാലിച്ചു’; പിണറായി വിജയന്‍

by on May 29, 2026 0

നയപ്രഖ്യാപന പ്രസംഗം, നയരാഹിത്യത്തിന്റെ പ്രഖ്യാപനമെന്ന വിമര്‍ശനവുമായി പ്രതിപക്ഷം. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് സ്വീകരിക്കുന്ന സമീപനവുമായി ബന്ധപ്പെട്ട് കാര്യങ്ങളില്‍ മൗനം പാലിച്ചെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ പറഞ്ഞു. (Pinarayi Vijayan criticizes policy announcement) കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് സ്വീകരിക്കുന്ന സമീപനവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പറയേണ്ടത് പറയാതെ ഇരുന്നിട്ടുണ്ട്. കേന്ദ്രത്തില്‍നിന്ന് ചോദിച്ചു വാങ്ങേണ്ട കുറെ കാര്യങ്ങളുണ്ട്. അതിലെല്ലാം മൗനം പാലിച്ചു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമായ കാര്യങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കി. കൃത്യമായ കാഴ്ചപ്പാടില്ലാത്ത...

Read More

മേപ്പാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു

by on May 29, 2026 0

വയനാട്ടിലെ മേപ്പാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉള്ള ദൗത്യം തുടരുന്നു. 45 അംഗ സംഘമാണ് രണ്ട് കുങ്കിയാനകളെ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത്. പ്രദേശത്തിൻറെ ഭൂഘടന ദൗത്യം ശ്രമകരമാക്കുന്നുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. പ്രദേശത്തിന്റെ ഒരു ഭാഗം കുന്നും മറ്റൊരു ഭാഗം താഴ്‌വാരവുമാണ്. ഈ ഭൂപ്രകൃതിയിൽ മയക്കുവെടി വെക്കുക എന്നത് ഏറെ ശ്രമകരമാണ്. മാത്രവുമല്ല ഇവിടെ നിരവധി കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ പിടികൂടാനുള്ള കാട്ടാന ഏതാണെന്നത് കണ്ടുപിടിക്കുന്നത് ബുദ്ധിമുട്ടാണ്.   കഴിഞ്ഞ ദിവസമാണ് ജോലിക്ക്...

Read More

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

by on May 29, 2026 0

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയിൽ.വി.ഡി സതീശൻ സർക്കാരിന്റെ ഈ വർഷത്തെ നയ പരിപാടികൾ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ നടത്തുന്നത്.തിരഞ്ഞെടുപ്പ് പ്രചരണ വേളയിലെ യു.ഡി.എഫ് പ്രഖ്യാപിച്ച ഗ്യാരണ്ടികളിൽ ഊന്നി ആയിരിക്കും പ്രസംഗം.നിയമസഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്നായിരിക്കും സ്വീകരിക്കുക. ഇന്ന് രാവിലെ 9 മണിയോടുകൂടി നടപടി ക്രമങ്ങൾ ആരംഭിക്കും. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും....

Read More

ഉമ്മാ, ഞാനെത്തി’; ഒടുവിൽ ഉമ്മയുടെ സ്നേഹത്തണലിലേക്ക് പറന്നിറങ്ങി റഹീം, വൈകാരിക നിമിഷങ്ങൾ

by on May 28, 2026 0

ഒടുവിൽ ഉമ്മയുടെ സ്‌നേഹത്തണലിലേക്ക് അബ്ദുൽ റഹീം പറന്നിറങ്ങി. 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോടമ്പുഴയിലെ വീട്ടുമുറ്റത്ത് കാലുകുത്തുമ്പോൾ കണ്ണീരടക്കാൻ കഴിഞ്ഞിരുന്നില്ല റഹീമിന്. നിറകണ്ണുകളോടെ, ആരവത്തോടെ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും റഹീമിനെ നാടിന്റെ സ്‌നേഹത്തിലേക്ക് വിളിച്ചിറക്കി. ഉമ്മയെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞ റഹീമിനെ കവിളിലൊരുമ്മ നൽകിയാണ് പാത്തുമ്മ സ്വീകരിച്ചത്. സൗദി സമയം ബുധനാഴ്ച രാത്രി 11.55 ന് റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസിലാണ് റഹീം നാട്ടിലെത്തിയത്. ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടിൽ എത്തിച്ച് എമിഗ്രെഷൻ...

Read More

ട്രംപിന്റെ വാക്കും പൊന്നിന്റെ പോക്കും; രാജ്യാന്തര വിപണിയിൽ സ്വർണവില രണ്ട് മാസത്തെ താഴ്ന്ന നിരക്കിൽ

by on May 28, 2026 0

രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2 ശതമാനം താഴ്ന്ന് 4,365 ഡോളറിലെത്തി. ഇതിലേക്ക് എത്തും മുൻപൊരു ഫ്ലാഷ് ബാക്കുണ്ടായി. മണിക്കൂറുകൾ മുൻപ് ഇറാനുമായുള്ള ചർച്ചകളിൽ തൃപ്തിയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നു. തുടർന്ന് ഹോർമൂസ് കടലിടുക്കിനടുത്ത പ്രദേശം അമേരിക്കൻ സേന ആക്രമിക്കുന്നു. ഹോർമൂസിൽ തടസമുണ്ടാക്കുന്നതൊന്നും അനുവദിക്കില്ലെന്ന് കട്ടായം പറഞ്ഞിരിക്കുകയാണ് ട്രംപ്. വെടിനിർത്തൽ നിലനിൽക്കേയാണ് ആക്രമണമുണ്ടായതെന്നതും ശ്രദ്ധേയം. എന്നാലും അത് പ്രതിരോധത്തിന്റെ ഭാഗമെന്ന വിലയിരുത്തലും വന്നിരുന്നു. സംഘർഷസാധ്യത വന്നതോടെ ക്രൂഡ് വില ഉയർന്നു. ബ്രെന്റ് ക്രൂഡ്...

Read More

ചോദ്യപേപ്പർ ചോർച്ച: പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ സുരക്ഷ സൈന്യത്തിന് നൽകാൻ ആലോചന

by on May 28, 2026 0

ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന് പിന്നാലെ, രാജ്യത്തെ പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ സുരക്ഷ സൈന്യത്തിന് നൽകാൻ ആലോചന. പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് നടപടി. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന്റെവസതിയിൽ നിർണായക യോഗം ചേർന്നു. നീറ്റ് അടക്കമുള്ള പ്രധാന അഖിലേന്ത്യ പരീക്ഷകളുടെ സുരക്ഷ ചുമതലയാകും നൽകുക. നടപടി നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ. ‌നീറ്റ് പുനപരീക്ഷയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ അവലോകനം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷയുടെ സുരക്ഷ വർധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികൾ...

Read More

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പൊലീസ് മേധാവിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി; വിശദീകരണം തേടി

by on May 28, 2026 0

തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവിന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങവെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ് മേധാവിയെ ആഭ്യന്തര മന്ത്രി വിളിപ്പിച്ചു. ഡിജിപി മന്ത്രിക്ക് വിശദീകരണം നൽകും. പൊലീസ് സുരക്ഷാ വീഴ്ചയിലാണ് വിശദീകരണം നൽകുക. അക്രമം ആസൂത്രിതമെന്നാണ് ഇഡി റിപ്പോർട്ട്. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇന്ന് നാല് പേർ കൂടി പിടിയിലായി. ഇ ഡി റെയ്ഡിനിടെ ഉണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇ ഡി അസിസ്റ്റന്റ് ഡയറക്റ്ററുടെ പരാതിയിലാണ്...

Read More

ഇന്ന് ബലിപെരുന്നാള്‍; ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷം

by on May 28, 2026 0

ഇന്ന് ബലിപെരുന്നാള്‍. ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. ഭാഷയുടേയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ച് വിശ്വ സാഹോദര്യത്തിന്റെ വിളംബരമായി മാറുകയാണ് ഈദ് ആഘോഷം. ബക്രീദ് അഥവാ ബലിപെരുന്നാളിന്റെ നിറവിലാണ് ലോകം. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ദിവസം. ഈദുള്‍ അദ്ഹ അഥവാ ആത്മസമര്‍പ്പണത്തിന്റെ ആഘോഷം എന്നാണ് ബക്രീദ് അറിയപ്പെടുന്നത്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ പ്രിയപുത്രന്‍ ഇസ്മായിലിനെ അള്ളാഹുവിന്റെ കല്‍പന മാനിച്ച് ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ സ്മരണപുതുക്കുന്ന ദിനമാണ് ബക്രീദ്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ ബലിയര്‍പ്പിക്കണമെന്ന അള്ളാഹുവിന്റെ...

Read More

ഒന്നും മിണ്ടാതെ; പിണറായി വിജയന്റെ വീട്ടിലെ ഇ ഡി പരിശോധനയില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

by on May 28, 2026 0

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ ഡി പരിശോധനയില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും വിഷയത്തോട് പ്രതികരിച്ചില്ല. നേരത്തെ, ഡല്‍ഹിയിലും കൊച്ചിയിലുമായി ഇന്നലെ ആറ് തവണ മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മൗനം കോണ്‍ഗ്രസിനുള്ളിലും യുഡിഎഫിനുള്ളിലും ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പിണറായി വിജയന്റെ വസതിയിലുണ്ടായ ഇഡി റെയ്ഡ് ഡല്‍ഹി കേന്ദ്രീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന്...

Read More

‘ED പരിശോധന കൊണ്ട് ചിലര്‍ക്ക് വലിയ മനസംതൃപ്തിയുണ്ടാകും, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക്’: പിണറായി വിജയന്‍

by on May 27, 2026 0

കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസിൽ തന്റെ വീടുകളിൽ ഉൾപ്പെടെ നടന്ന ഇ ഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതുകൊണ്ടൊന്നും തങ്ങളെ തളർത്തിക്കളയാണെന്ന് ആരും കരുതേണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. കാലങ്ങളായി വീട്ടിൽ കയറിയുളള പരിശോധന ഇ ഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ടെന്നും ഈ പരിശോധന രാഹുൽ ഗാന്ധിക്ക് വലിയ മനസംതൃപ്തി നൽകുമെന്നും പിണറായി വിജയൻ പറഞ്ഞു. തങ്ങളുടെ പാർട്ടിക്കാർ അല്ലാത്ത മറ്റുളള പാർട്ടിക്കാർക്കെതിരെ ഇ ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ്...

Read More