March 2, 2026
  • March 2, 2026
Breaking News

വയനാട്ടില്‍ അക്കൗണ്ട് തുറന്ന് ബിജെപി, തിരുനെല്ലിയിലും പുളിയാര്‍മലയിലും ബിജെപിക്ക് നേട്ടം

by on December 13, 2025 0

പുളിയാർമല: എം വി ശ്രേയാംസ്കുമാറിന്റെ വാർഡില്‍ ബിജെപി മുന്നേറ്റം. കല്‍പ്പറ്റ നഗരസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നത് പുളിയാർമല വാർഡിലാണ് തിരുനെല്ലി പഞ്ചായത്തിലും ഒന്നാം വാർഡിലും ബിജെപി അക്കൗണ്ട് തുറന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്ന പഞ്ചായത്തിലാണ് ഇത്തവണ ബിജെപി നേട്ടമുണ്ടാക്കിയത്. അതേസമയം ബിജെപി ഏറെ പ്രതീക്ഷ വച്ചിരുന്ന തൃശൂരില്‍ യുഡിഎഫ് വൻ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. എല്‍ഡിഎഫിനേക്കാള്‍ ഇരട്ടിയോളം സീറ്റുകള്‍ മുന്നിലാണ് യുഡിഎഫ് നിലവിലുള്ളത്. ബിജെപി എംപി സുരേഷ് ഗോപി അടക്കം നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയ...

Read More

ശ്രീകണ്ഠാപുരം നഗരസഭ എള്ളരിഞ്ഞി വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡൻ്റ് വിജില്‍ മോഹൻ തോറ്റു

by on December 13, 2025 0

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജില്‍ മോഹൻ തോറ്റു. ശ്രീകണ്ഠാപുരം നഗരസഭ എള്ളരിഞ്ഞി വാർഡില്‍ നിന്നാണ് തോറ്റത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി സുരേഷ് ബാബുവാണ് വിജയിച്ചത്.

Read More

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഫലം: നഗരസഭകളില്‍ യുഡിഎഫ്-എല്‍ഡിഎഫ് ഒപ്പത്തിനൊപ്പം, പൊതുചിത്രം പുറത്ത്

by on December 13, 2025 0

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ച്‌ അരമണിക്കൂർ പിന്നിട്ടപ്പോള്‍ ആദ്യഫലസൂചനകള്‍ പുറത്ത്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. 154 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണുന്നത്. സംസ്ഥാനത്താകെ എല്‍ഡിഎഫ് മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. വോട്ടെണ്ണല്‍ തുടങ്ങി പതിനെട്ടാം മിനിറ്റില്‍ തന്നെ ആദ്യ വിജയം പുറത്ത് വന്നു. പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഒന്നാം വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ ബിജു സാമുവലാണ് വിജയിച്ചത്. എട്ട് വോട്ടുകള്‍ക്കാണ് വിജയമെന്നാണ് നിലവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.  

Read More

മലയാളി മാധ്യമ പ്രവർത്തകൻ പി.ആര്‍ രമേശ് കേന്ദ്ര വിവരാവകാശ കമീഷണര്‍

by on December 12, 2025 0

മലയാളി മാധ്യമ പ്രവർത്തകൻ പി.ആര്‍ രമേശ് കേന്ദ്ര വിവരാവകാശ കമീഷണര്‍   ന്യൂഡൽഹി: കേന്ദ്ര വിവാരവകാശ കമ്മീഷണറായി മലയാളിയായ പി.ആർ ര​മേശ് നിയമിതനായി. ആദ്യമായാണ് ഒരു മലയാളി ഈ പദവിയിലെത്തുന്നത്. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററാണ് തിരുവല്ല മണ്ണൻകരച്ചിറയിൽ പുത്തൂർ കുടുംബാംഗമായ പി.ആർ രമേശ്. എക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ പദവിയും വഹിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ സീനിയർ എഡിറ്ററായ ഭാരതി ജെയ്ൻ ആണ് ഭാര്യ.   പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി...

Read More

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനി അടക്കം പ്രതികൾക്കെല്ലാം 20 വർഷം കഠിന തടവ്

by on December 12, 2025 0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു. കേസിലെ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾക്കെല്ലാം ഒന്നാം പ്രതിക്ക് നൽകിയിരിക്കുന്ന ശിക്ഷ ബാധകമാണ്. ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്ക് വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്....

Read More

ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; ബലാത്സംഗം ചെയ്‌തത്‌ സുനി ഒറ്റയ്ക്കെന്ന് കോടതി, കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ

by on December 12, 2025 0

ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്. നടിയെ ആക്രമിച്ച കേസിൽ ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുന്ന വേളയിലാണ് ക്ഷേത്ര ദർശനം. ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകും. ഇന്ന് പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും ഹാജരാക്കിയത്.എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ സഹതാപം നേടാനാണ് ശ്രമിച്ചത്. മാധ്യമങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടാണ് ജ‍ഡ്ജ് ഹണി എം വർ​ഗീസ് കോടതി നടപടികൾ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവർത്തിയുണ്ടാകരുതെന്ന് അവർ ആവശ്യപ്പെട്ടു. യഥാർത്ഥത്തിൽ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്ന് കോടതി പറഞ്ഞു. ബലാൽസംഗം...

Read More

അതിജീവിത നിരപരാധി, യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നു, പ്രോസിക്യൂഷൻ

by on December 12, 2025 0

അതിജീവിത നിരപരാധിയായ സ്ത്രീ ആണെന്നും കടന്നു പോയത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും അതിന് കാരണം ഈ പ്രതികളാണെന്നും നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ. യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുകയാണ് പ്രതികളുടെ ശിക്ഷ സമൂഹത്തിന് മാതൃകയാകേണ്ടതാണെന്നും പ്രോസിക്യൂഷൻ സെഷൻസ് കോടതിയിൽ പറഞ്ഞു. എന്നാൽ സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടത് എന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. വാദിക്കാൻ കുറച്ചു കൂടി സമയം പ്രൊസിക്യൂഷൻ തേടിയ ഘട്ടത്തിലാണ് കോടതി മറുപടി നൽകിയത്. നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയ പൾസർ സുനിയടക്കമുള്ളവർക്ക്...

Read More

കോഴിക്കോട് കോർപറേഷൻ ഇത്തവണ യുഡിഎഫ് പിടിക്കും, ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും വലിയ മുന്നേറ്റമുണ്ടാക്കും; ഡിസിസി പ്രസിഡന്റ്

by on December 12, 2025 0

കോഴിക്കോട് കോർപറേഷൻ ഇത്തവണ യുഡിഎഫ് പിടിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ . ജില്ലാ പഞ്ചായത്ത് പിടിക്കും,നഗരസഭകളിൽ വലിയ മുന്നേറ്റമുണ്ടാക്കും. ആകെ വോട്ടിംഗിൽ എൽഡിഎഫിനേക്കാൾ യുഡിഎഫ് മുന്നിലെത്തും ഉറപ്പെന്നും പ്രവീൺ കുമാർ  പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ല. രാഹുലിന്റെ കാര്യത്തിൽ മാതൃകാപരമായ നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചത്. സ്വർണ്ണക്കൊളളയിൽ എന്ത് നടപടിയാണ് എൽഡിഎഫ് സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. ജാഗ്രതക്കുറവുണ്ടായി. വിഎം വിനുവിന് വോട്ടുണ്ടോ എന്ന് ഉറപ്പാക്കുന്ന കാര്യത്തിൽ ഡിസിസിക്ക് വീഴ്ച പറ്റിയെന്ന് അഡ്വ.കെ പ്രവീൺ...

Read More

മുനമ്പം വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി; വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ ഇന്ന് സുപ്രീം കോടതിയിൽ

by on December 12, 2025 0

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. സർക്കാർ നൽകിയ തടസ്സ ഹർജിയും കോടതി പരിഗണിക്കും. ജസ്റ്റിസ്‌ മനോജ്‌ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. മുനമ്പത്തെ തർക്കഭൂമി വഖഫ് അല്ലെന്ന് പ്രഖ്യാപിക്കാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹർജി നൽകിയിരിക്കുന്ന കേരള വഖഫ് സംരക്ഷണ വേദിയുടെ വാദം. വഖഫ് ആയി വിജ്ഞാപനം ചെയ്തിട്ടുള്ള ഭൂമി സംബന്ധിച്ച തർക്കം ഉണ്ടായാൽ...

Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്; രണ്ടാം പ്രതി ജോബി ജോസഫ് മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കി

by on December 11, 2025 0

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ അതിജീവിതയുടെ കേസില്‍ രണ്ടാം പ്രതിയായ ജോബി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ നല്‍കി. അടൂർ സ്വദേശിയായ ജോബി ജോസഫ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.   വലിയമല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത ഈ കേസില്‍ രാഹുലിനെതിരെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം, നിർബന്ധിത ഭ്രൂണഹത്യ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിർബന്ധിത ഭ്രൂണഹത്യ:...

Read More