March 3, 2026
  • March 3, 2026
Breaking News

കേരളത്തില്‍ എച്ച്‌ഐവി ബാധിതര്‍ കൂടൂന്നു: ജെൻസികളിൽ രോഗബാധിതരുടെ എണ്ണം 15.4% ആയി ഉയര്‍ന്നു

by on December 1, 2025 0

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ഓരോ മാസവും ശരാശരി 100 പുതിയ എച്ച്‌ഐവി അണുബാധിതരുണ്ടാകുന്നു എന്നാണ് കേരളാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. പുതുതായി എച്ച്‌ഐവി ബാധിതരാകുന്നവരില്‍ 15 മുതല്‍ 24 വരെ പ്രായമുളളവരുടെ എണ്ണം കൂടിവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ യഥാക്രമം 9, 12, 14.2 ശതമാനമായിരുന്നു വര്‍ധന. അത് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുളള കാലയളവില്‍ 15.5 ശതമാനമായി വര്‍ധിച്ചുവെന്നാണ്...

Read More

അരവണ വരുമാനം 47 കോടി, ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

by on December 1, 2025 0

2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതൽ. ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു; 46.86 ശതമാനം വർധന....

Read More

യുഡിഎഫ് കുടുംബസംഗമം

by on December 1, 2025 0

കോടിയേരി യുഡിഎഫ് കോടിയേരി മേഖല കുടുംബ സംഗമം കല്ലിൽ താഴെയിൽ മുൻ എംപി കെ പി സി സി വൈസ് പ്രസിഡണ്ട് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു ചെയർമാൻ കെ ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു വി രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി അഡ്വ.സി ടി സജിത്ത്, വി സി പ്രസാദ്, കെ ശശിധരൻ മാസ്റ്റർ, വി ദിവാകരൻ മാസ്റ്റർ, പി കെ രാജേന്ദ്രൻ, സന്ദീപ് കോടിയേരി, സി പി പ്രസീബാബു,, വിജയകൃഷ്ണൻ,...

Read More

വിദ്യാർഥികൾക്ക് ദിശാബോധം നൽകുന്നതിൽ അധ്യാപകരുടെ പങ്ക് വലുത് -ഷജ്ന കരീം

by on December 1, 2025 0

മാനന്തവാടി :വിദ്യാർഥികൾക്ക് ദിശാബോധം നൽകുന്നതിൽ അധ്യാപകരുടെ പങ്ക് വലുതാണെന്ന് കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് ഡിവിഷൻ ഡിഎഫ്ഒ ഷജ്ന കരീം പറഞ്ഞു. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) സംസ്ഥാന വനിതാഫോറം സംഘടിപ്പിച്ച ദ്വിദിന സംസ്ഥാനതല വനിതാനേതൃസംഗമം “ധ്വനി 2025” മാനന്തവാടി വയനാട് സ്ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.വ്യക്തിയുടെ കഴിവ് വളർന്നുകൊണ്ടിരിക്കുന്ന ഘട്ടമാണ് വിദ്യാഭ്യാസ കാലം. വിദ്യാഭ്യാസമെന്നത് നിശ്ചലമായ ഒന്നല്ല; പുഴപോലെ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്.ഈ പുഴയുടെ ഒഴുക്കിനെ നിയന്ത്രിച്ചുകൊണ്ടും, ദിശ നിർണയിച്ചുകൊണ്ടും വിദ്യാർഥികളെ നേർവഴിക്ക് നയിക്കുന്നവരാണ് അധ്യാപകർ.കഴിഞ്ഞ...

Read More

യു.ഡി.എഫ് ഇളവന കുടുംബ സംഗമം

by on December 1, 2025 0

മുഴപ്പിലങ്ങാട് :യു.ഡി.എഫ് ഇളവന കുടുംബ സംഗമം കോൺഗ്രസ് നേതാവ് മമ്പറം ഉദ്ഘാടനം ചെയ്തു. സി.എം.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സിക്രട്ടറി ഇ. ആർ. വിനോദ് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലീം ലീഗ് നേതാവ് റോഷ്നി ഖാലിദ്, പുതുക്കുടി ശ്രീധരൻ, ഷമേജ് പെരളശ്ശേരി, അഷറഫ്, ജില്ല കൗൺസിൽ സ്ഥാനാർത്ഥി ജ്യോതി ജഗദീഷ്, സി.പ്രകാശൻ, എൻ.പി. ചന്ദ്രദാസ്, എൻ.പി. വിജേഷ്, രാജീവൻ മമ്മാക്കുന്ന് എന്നിവർ സംസാരിച്ചു.

Read More

‘ഒരു പെൺകുട്ടിയും എനിക്കെതിരെ പരാതി നൽകിയിട്ടില്ല, അവിഹിതമായ മാർഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ല; എല്ലാം സധൈര്യം നേരിട്ടു’; രാജ് മോഹൻ ഉണ്ണിത്താൻ

by on December 1, 2025 0

ജോൺ ബ്രിട്ടാസിന് മറുപടിയുമായി രാജ് മോഹൻ ഉണ്ണിത്താൻ എം പി. ബ്രിട്ടാസിന് തന്നോട് ഇത്രമേൽ ഇഷ്ടമുണ്ടെന്ന് കഴിഞ്ഞ ദിവസം അറിഞ്ഞു. ബ്രിട്ടാസിന്റെ പാർട്ടിയാണ് തന്നെ മഞ്ചേരിയിൽ വളഞ്ഞിട്ട് ആക്രമിച്ചത്. സകല വിചാരണയും താൻ നേരിട്ടു. താൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് തനിക്കറിയാം. ഒരു പെൺകുട്ടിയും തനിക്കെതിരെ പരാതി നൽകിയിട്ടില്ല. അവിഹിതമായ മാർഗ്ഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ല. താൻ ആൾക്കൂട്ട വിചാരണ നേരിട്ടു. എല്ലാം സധൈര്യം നേരിട്ടു. അന്നും ഇന്നും കുടുംബം ഒപ്പമുണ്ടെന്നും രാജ് മോഹൻ...

Read More

കിഫ്ബി മസാലബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്, നടപടി ഫെമ ചട്ട ലംഘന ചൂണ്ടിക്കാട്ടി

by on December 1, 2025 0

കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്. ഫെമ ചട്ട ലംഘന ചൂണ്ടിക്കാട്ടിയാണ് ഇഡി നടപടി. മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടീസയച്ചു. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. അഡ്ജഡിക്കേറ്റീവ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്. നോട്ടീസിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകണം. മറുപടി തൃപ്തികരമെങ്കിൽ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കും. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന...

Read More

മസാലബോണ്ട്; മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്

by on December 1, 2025 0

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാരണം കാണിക്കല്‍ നോട്ടീസ് മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നല്‍കിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തില്‍ ഫെമ ചട്ട ലംഘനവും കണ്ടെത്തി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുമ്ബാകെ...

Read More

ട്രെയിൻ യാത്രയില്‍ ഇനി ലോവര്‍ ബെര്‍ത്ത് ലഭിക്കുക അത്ര എളുപ്പമല്ല. 45 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്കാണ് ലോവര്‍ ബെര്‍ത്ത് ബുക്കിങ്ങില്‍ മുൻഗണന ലഭിക്കുക

by on November 30, 2025 0

ന്യൂഡല്‍ഹി: ട്രെയിൻ യാത്ര ചെയ്യുമ്ബോള്‍ ലോവർ ബെർത്ത് തിരഞ്ഞെടുക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇനി മുതല്‍ ലോവർ ബെർത്ത് ലഭിക്കാൻ കഷ്ടപ്പെടും. റെയില്‍വേയുടെ പുതിയ നിയമ പ്രകാരം ലോവർ ബെർത്ത് എപ്പോഴും ലഭിക്കണമെന്നില്ല.   ലോവർ ബെർത്ത് വേണമെന്ന് നമ്മള്‍ ഓപ്‌ഷനില്‍ ആവശ്യപ്പെട്ടാലും ‘അർഹതപ്പെട്ടവർ’ ഉണ്ടെങ്കില്‍ അവർക്കായിരിക്കും ആദ്യ പരിഗണന ലഭിക്കുന്നത്.   റെയില്‍വേയുടെ റിസർവേഷൻ സിസ്റ്റം പ്രകാരം 45 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, സ്ത്രീകള്‍ തുടങ്ങിയവർക്കാണ് ലോവർ ബെർത്ത് ബുക്കിങ്ങില്‍ മുൻഗണന ലഭിക്കുക.  ...

Read More

ആ മാക്രിയുടെ മൂക്കിന് താഴെയാണ് പദ്ധതി കൊടുത്തത്, തൃശൂര്‍ എംപിയെ തോണ്ടാൻ വന്നാല്‍ മാന്തി പൊളിക്കും’; സുരേഷ് ഗോപി

by on November 30, 2025 0

തൃശൂര്‍: സിപിഐഎം നേതാവിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റ് അംഗമായ കെ ദിവാകരനെയാണ് സുരേഷ് ഗോപി ‘ മാക്രി’ എന്ന് വിളിച്ചത്. നാടിനായി കേന്ദ്രമന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന ദിവാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. തൃശൂര്‍ എംപിയെ തോണ്ടാന്‍ വന്നാല്‍ മന്തി പൊളിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.   വടകരയിലെ ഊരാളുങ്കല്‍ സൊസൈറ്റി ആരുടേതാണെന്ന് അറിയാമല്ലോ. അന്വേഷിച്ച്‌ മനസിലാക്കു. അവരാണ് പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഞാന്‍ കൂടി...

Read More