April 22, 2026
  • April 22, 2026
Breaking News

എല്ലാം ഭരണനേട്ടം; ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് വിവാദത്തിൽ, പ്രതിഷേധിച്ച് കോൺഗ്രസ് അധ്യാപക സംഘടനകൾ

by on January 12, 2026 0

സ്കൂൾ കോളജ് വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് വിവാദത്തിൽ. സർക്കാരിന്റെ നേട്ടങ്ങൾ ചോദ്യത്തിൽ ഉൾപ്പെടുത്തിയതാണ് വിവാദമായത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയം കുട്ടികളിൽ അടിച്ചേല്പിക്കുന്നുവെന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനകൾ കുറ്റപ്പെടുത്തി. ഇന്ന് മുതലാണ് ക്വിസ് നടക്കുന്നത്. ചില ചോദ്യങ്ങളുടെ ഉത്തരം മുഖ്യമന്ത്രിയാണ്. അതിദാരിദ്ര മുക്തമായി കേരളത്തെ പ്രഖ്യാപിച്ചത് ആരാണ് എന്നതടക്കമാണ് ചോദ്യങ്ങളിലുള്ളത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടി കേവലം പാർട്ടി പ്രചാരണമായി മാറിയെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ...

Read More

‘വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ?, ഫ്ലാറ്റ് ആരുടെ ഉടമസ്ഥതയിലെന്ന് കണ്ടെത്തണം’; പ്രശാന്ത് ശിവൻ

by on January 12, 2026 0

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ പൊലീസ് എഫ്ഐആറിലുള്ള വടകരയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ. ആരുടെ ഉടമസ്ഥതയിലാണ് ഫ്ലാറ്റെന്ന് കണ്ടെത്തണം. അതിജീവിതമാരെ അധിക്ഷേപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. രാഹുലിന്റെ രാജി ആവശ്യപ്പെടാൻ കോൺഗ്രസ് തയാറാകുന്നില്ലെന്നും പ്രശാന്ത് ശിവൻ കൂട്ടിച്ചേർത്തു. രാഹുലിന്റെ അറസ്റ്റിൽ ആരോടും മറുപടി പറയേണ്ട ബാധ്യത കോൺഗ്രസിന് ഇല്ലെന്നായിരുന്നു കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എ പി അനിൽകുമാറിന്റെ...

Read More

ജയിലിൽ എത്തിയ കോൺഗ്രസ് പ്രവർത്തകരെ കാണാൻ കൂട്ടാക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ; ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരി​ഗണിക്കും

by on January 12, 2026 0

ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ തുടരുന്നു. ജയിലിൽ കാണാൻ എത്തിയ കോൺഗ്രസ് പ്രവർത്തകരെ രാഹുൽ കാണാൻ കൂട്ടാക്കിയില്ല. ജയിലിലെ ആദ്യത്തെ രാത്രി രാഹുലിന് പ്രത്യേക പരിഗണനകൾ ഒന്നും ഉണ്ടായില്ല. ജയിൽ ഭക്ഷണം, കിടപ്പ് തറയിൽ പായ വിരിച്ച്. പരാതികൾ ഇല്ലാതെ രാഹുൽ നേരം വെളുപ്പിച്ചു. സന്ദർശിക്കാൻ എത്തിയ അടൂരിലെ കോൺഗ്രസ്സ് നേതാക്കളെ കാണാൻ കൂട്ടാക്കാതെ മടക്കി അയച്ചു. സന്ദർഷകരെ ആരെയും അനുവദിക്കേണ്ടന്ന് രാഹുൽ ജയിൽ അധികൃതരെ അറിയിച്ചു....

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിവരങ്ങൾ സ്പീക്കറെ രേഖാമൂലം അറിയിച്ച് SIT; അയോഗ്യതാ നടപടിക്ക് നീക്കം

by on January 12, 2026 0

ബലാൽസംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ എസ്ഐടി രേഖാമൂലം അറിയിച്ചു. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അയോഗ്യതാ നടപടിക്ക് തുടക്കമായേക്കും. എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ ശേഷമാകും അയോ​ഗ്യനാക്കാനുള്ള നടപടിയിലേക്ക് കടക്കുക.   എംഎൽഎ സ്ഥാനം സ്വയം ഒഴിഞ്ഞില്ലെങ്കിൽ അംഗത്തെ പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം ഉണ്ട്. അംഗങ്ങൾക്കുണ്ടാകേണ്ട പൊതു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എത്തിക്‌സ് കമ്മിറ്റി നൽകുന്ന ശിപാർശ നിയമസഭ അംഗീകരിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാം. എത്തിക്‌സ് കമ്മിറ്റിയ്ക്ക് അംഗങ്ങളുടെ പരാതി ലഭിക്കേണ്ടതുണ്ട്.  ...

Read More

മയ്യഴി ഫുട്ബോൾ ടൂർണമെന്റ് ബ്രൗഷർ പ്രകാശനം തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നിർവഹിച്ചു.

by on January 12, 2026 0

കേരള നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ സർ മുഖ്യരക്ഷാധികാരിയായി മാഹി സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വിന്നേഴ്സിനുള്ള ഡൗൺ ടൗൺ മാൾ ട്രോഫിക്കും, ഗ്രാൻഡ് തേജസ് ഷീൽഡിനും & റണ്ണേഴ്സിനുള്ള ലക്സ്ഐ വി സലൂൺ ട്രാഫിക്കും ഐഫോക്സ് ടെക്നോളജിസ് ഷീൽഡിനും വേണ്ടിയുള്ള 42-ാം മത് അഖിലേന്ത്യ മാഹി സെവൻസ് ഫുട്ബോൾ ഫ്ളഡ് ലൈറ്റ് ടൂർണ്ണമെന്റ് 2026 ന്റെ ബ്രൗഷർ പ്രകാശനം ടൈറ്റിൽ സ്പോൺസർ മാർക്ക് കൈമാറി തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ തലശ്ശേരി...

Read More

‘ആരെയാ നീ പേടിപ്പിക്കുന്നേ‌? എനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും അതേ നാണയത്തിൽ തിരിച്ചുകൊടുക്കും’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി സന്ദേശങ്ങൾ പുറത്ത്

by on January 12, 2026 0

ലൈംഗിക പീഡനക്കേസിലെ അതിജീവിതയ്ക്കെതിരായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഭീഷണി സന്ദേശങ്ങൾ പുറത്ത്. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും എതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നാണ് ഭീഷണി. പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും വാർത്താസമ്മേളനം നടത്താനും അതിജീവിതയെ രാഹുൽ വെല്ലുവിളിക്കുന്നുണ്ട്.   കുറ്റസമ്മതം നടത്താൻ ആണ് തിരുമാനമെന്നും അങ്ങനെ താൻ മാത്രം മോശം ആകുന്ന പരിപാടി നടക്കില്ലെന്നും രാഹുൽ പറയുന്നു. എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞു നിൽക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കിൽ ഞാൻ മൈൻഡ് ചെയ്യുമായിരുന്നു....

Read More

രാഹുല്‍ മാങ്കൂട്ടത്തിലിന് ജയിലില്‍ പ്രത്യേക പരിഗണനയില്ല, കിടപ്പ് പായയില്‍, പാര്‍പ്പിച്ചിരിക്കുന്നത് മൂന്നാം നമ്ബര്‍ സെല്ലില്‍

by on January 11, 2026 0

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തിലിന് ജയിലില്‍ പ്രത്യേക പരിഗണനയില്ല. രാഹുല്‍ സാധാരണ ജയില്‍ തടവുകാരനായിട്ടായിരിക്കും മാവേലിക്കരയിലെ സബ് ജയിലില്‍ കഴിയുക. മാവേലിക്കര സബ് ജയിലിലേ മൂന്നാം നമ്ബര്‍ സെല്ലിലാണ് രാഹുലിനെ പാര്‍പ്പിച്ചിരിക്കുന്നത്. സെല്ലിലെ പായയിലാണ് രാഹുലിന്‍റെ കിടപ്പ്. മറ്റു പ്രത്യേക പരിഗണനകളൊന്നും തന്നെ രാഹുലിന് നല്‍കിയിട്ടില്ലെന്നാണ് വിവരം. സുരക്ഷാ കാരണങ്ങള്‍ മുൻനിര്‍ത്തി രാഹുലിനെ ഒറ്റയ്ക്കാണ് സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 26/2026 നമ്ബര്‍ തടവുപുള്ളിയായിട്ടാണ് രാഹുലിനെ ഇന്ന് വൈകിട്ടോടെ ജയിലിലേക്ക് മാറ്റിയത്. അതേസമയം, അതീവ ഗുരുതരസ്വഭാവത്തിലുള്ള മൂന്നാം...

Read More

മുംബൈയുടെ അടുത്ത മേയറായി ഒരു മുസ്‌ലിം വരുമോ എന്ന് അവതാരക; വിചിത്ര മറുപടിയുമായി ബിജെപി മന്ത്രി

by on January 11, 2026 0

ന്യൂഡല്‍ഹി: മുംബൈയുടെ അടുത്ത മേയറായി ഒരു മുസ്‌ലിം വരുമോ എന്ന ചോദ്യത്തിന് വിചിത്ര മറുപടിയുമായി ബിജെപി മന്ത്രി എൻ‌ഡി‌ടി‌വി പവർ പ്ലേയിലാണ് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ മറുപടി. ഒരു ഹിന്ദുവും മണ്ണിന്റെ മകനുമകനും മാത്രമേ മേയറാകാൻ കഴിയൂ എന്നായിരുന്നു റാണെയുടെ ഉത്തരം. മുംബൈ മുനിസിപ്പല്‍ കോർപ്പറേഷനില്‍ മുമ്ബ് മുസ്‌ലിം മേയറുണ്ടായത് അവതാരക ഓർമിപ്പിച്ചു. കോർപ്പറേഷനില്‍ മുമ്ബ് മുസ്‌ലിം മേയർമാർ ഉണ്ടായിരുന്നെങ്കിലും ഇനി അത് സാധ്യമല്ലെന്ന് മന്ത്രി പറഞ്ഞു. മുംബൈ അതിന്റേതായ രീതിയില്‍ ഒരു സെൻസിറ്റീവ്...

Read More

ആരോഗ്യനിലയില്‍ കുഴപ്പമില്ല; തന്ത്രി കണ്ഠരര് രാജീവരരെ ജയിലിലേക്ക് മാറ്റി

by on January 11, 2026 0

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ജയിലിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് പരിശോധിച്ചു ഉറപ്പാക്കിയ ശേഷമാണ് മാറ്റിയത്. ജയിലില്‍ വെച്ച്‌ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ തന്ത്രിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. വൈദ്യ പരിശോധനയില്‍ ബിപിയില്‍ വ്യതിയാനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. നാളെ കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. തന്ത്രി കണ്ഠരര് രാജീവരരുടെ സാമ്ബത്തിക വിവരങ്ങളില്‍...

Read More

മിഷൻ 2026! കേരളത്തിലെ ബിജെപിയുടെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച്‌ അമിത് ഷാ, ‘കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി’; ശബരിമല കേസ് സിബിഐക്ക് വിടാൻ വെല്ലുവിളി

by on January 11, 2026 0

തിരുവനന്തപുരം: ‘കേരളത്തിനൊരു ബി ജെ പി മുഖ്യമന്ത്രി’ എന്നതാണ് പാർട്ടിയുടെ അടുത്ത പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപ്പറേഷനില്‍ അധികാരം പിടിച്ചതില്‍ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഷാ, അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബി ജെ പി പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് ‘മിഷൻ 2026’ ഷാ അവതരിപ്പിച്ചു. ഇന്ന് തലസ്ഥാന നഗരിയില്‍ ബി ജെ പി മേയർ ഉണ്ടെങ്കില്‍, നാളെ കേരളത്തില്‍ ബി ജെ...

Read More