March 3, 2026
  • March 3, 2026
Breaking News

അമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ പുലി കൊണ്ടുപോയി; ഗുജറാത്തിൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം

by on November 29, 2025 0

ഗുജറാത്തിൽ പുലിയുടെ ആക്രമണത്തിൽ ഒരു വയസുകാരി കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ ട്രാംബക്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് സംസ്ഥാന വനം വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.അർജുൻ നിനാമയുടെ മകളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന അമ്മയുടെ അരികിൽ ഇരിക്കുകയായിരുന്നു കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴച്ചുകൊണ്ടുപോയി. അമ്മ മൃഗത്തെ ഓടിക്കാൻ ശ്രമിച്ചെങ്കിലും, സാധിച്ചല്ല. അമ്രേലി വന്യജീവി സങ്കേതത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള വീടിനടുത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വനവകുപ്പും പോലീസും സ്ഥലത്തെത്തി കൂടുതൽ അന്വേഷണം ആരംഭിച്ചു....

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണം, മാന്യതയുണ്ടെങ്കിൽ രാജിവെക്കണം’; മന്ത്രി വി.ശിവൻകുട്ടി

by on November 29, 2025 0

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിലാണോ എന്നറിഞ്ഞാൽ മതിയെന്നാണ് പരിഹാസം. രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണമെന്നും മാന്യതയുണ്ടെങ്കിൽ രാജിവച്ച് പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിജീവിതയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സമൂഹമാധ്യമങ്ങളിൽ ആർക്കെതിരെയും എന്തും വിളിച്ചുപറയാവുന്ന അവസ്ഥയാണെന്നും മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടേക്ക് മടങ്ങി എത്തിയതായി സൂചന. ജില്ല വിട്ടാൽ മുൻ‌കൂർ ജാമ്യത്തെ...

Read More

നടിയെ ആക്രമിച്ച കേസ്; മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു.

by on November 29, 2025 0

കൊച്ചി:നടിയെ ആക്രമിച്ച കേസ്; മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് ചെയ്തു വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങിയിരുന്നു

Read More

‘രാഹുൽ ഇന്നലെ വരെ ലൈവ് ആയിരുന്നല്ലോ, എംഎൽഎയെക്കൊണ്ട് ജനങ്ങൾക്ക് കിട്ടേണ്ട ഉപകാരം കിട്ടുന്നുണ്ട്’; വി.കെ ശ്രീകണ്ഠൻ

by on November 29, 2025 0

രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളാതെ വികെ ശ്രീകണ്ഠൻ എംപി. എംഎൽഎ കഴിഞ്ഞ ദിവസം വരെ ലൈവ് ആയിരുന്നല്ലോയെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ആരും അക്കാര്യം ചോദിക്കുന്നു പോലുമില്ല. ആളുകൾക്ക് അക്കാര്യത്തിൽ ആശങ്കയില്ല. എംഎൽഎയെക്കൊണ്ട് ജനങ്ങൾക്ക് കിട്ടേണ്ട ഉപകാരം കിട്ടുന്നുണ്ടെന്നും വികെ ശ്രീകണ്ഠൻ എംപി പ്രതികരിച്ചു. അതിനിടെ രാഹുൽ മാങ്കുട്ടത്തിൽ വിഷയത്തിൽ ഒരു പാർട്ടിയ്ക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. ഇതിൽ കൂടുതൽ ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും. സി.പി.ഐ.എം ഇങ്ങനെ...

Read More

പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായം വൈകാൻ കാരണം ടൂറിസം വകുപ്പിന്‍റെ അനാസ്ഥ; ചെലവ് കണക്ക് നല്‍കിയില്ലെന്ന് സുരേഷ് ഗോപി

by on November 29, 2025 0

തൃശ്ശൂര്‍: സംസ്ഥാന ടൂറിസം വകുപ്പിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ശക്തമായ വിമർശനവുമായി രംഗത്ത്. പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായം എത്താൻ വൈകുന്ന കാരണമാണ് ടൂറിസം വകുപ്പിന്റെ അനാസ്ഥയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന ടൂറിസം വകുപ്പ് പുറത്തുവിട്ട ചെലവിന്റെ കണക്കുകള്‍ പുലിക്കളി സംഘങ്ങള്‍ക്കു നല്‍കിയില്ലെന്നും, ഇതോടെ ധനസഹായം ഇനിയും ലഭിക്കാത്തത് വലിയ വിവാദമായി മാറിയെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സർക്കാർ അനുവദിച്ച മുണ്ട്, ഓരോ പുലിക്കളി സംഘത്തിനും മൂന്ന് ലക്ഷം രൂപയായ ധനസഹായം, സ്വന്തം ഇടപെടലിലൂടെ മാത്രമാണ്...

Read More

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വൻ തീപിടിത്തം; തീ അണക്കാനുള്ള ശ്രമം തുടരുന്നു, രോഗികളില്ലെന്ന് അധികൃതര്‍

by on November 29, 2025 0

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വൻ തീപിടിത്തം. സി ബ്ലോക്കില്‍ എസിയുടെ യന്ത്ര ഭാഗങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. രോഗികള്‍ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. നിലവില്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഈ ഭാഗത്തുനിന്ന് രോഗികളെ ഉള്‍പ്പെടെ മാറ്റി വരികയാണ്. ഫയർഫോഴ്സ് സംവിധാനങ്ങളുള്‍പ്പെടെ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് തീപിടിത്തം തുടർക്കഥയാവുകയാണ്.    

Read More

‘ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നില്ല’; ഇടുക്കിയിൽ സ്കൈ ഡൈനിങിൽ കുടുങ്ങിയ അഞ്ച് പേരെയും രക്ഷപ്പെടുത്തി

by on November 28, 2025 0

ഇടുക്കി: ആനച്ചാലില്‍ വിനോദസഞ്ചാരത്തിനിടെ സ്‌കൈ ഡൈനിങില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷപ്പെടുത്തി. ഒന്നര മണിക്കൂറിലധികമായി കുട്ടികളടക്കമുള്ളവര്‍ ഡൈനിങില്‍ കുടുങ്ങി കിടക്കുകയായിരുന്നു. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം അഞ്ച് പേരായിരുന്നു സ്‌കൈ ഡൈനിങില്‍ കുടുങ്ങി കിടന്നിരുന്നത്. ക്രെയിനിന്റെ സാങ്കേതിക തകരാറായിരുന്നു കുടുങ്ങി കിടക്കാന്‍ കാരണം. ഫയര്‍ ഫോഴ്‌സ് എത്തിയാണ് കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തിയത്. പ്രാഥമിക ചികിത്സ നല്‍കുന്നതിനായി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് സ്വദേശികളായ കുടുംബമാണ് മുകളിൽ കുടുങ്ങി കിടന്നിരുന്നത്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മുകളില്‍ കയറി വടം...

Read More

കോഴിക്കോട് ജില്ലയിലെ പ്രിൻ്റിംഗ് പ്രസ്സുകളിൽ മിന്നൽ പരിശോധന 220 മീറ്റർ നിരോധിത പ്രിന്റിംഗ് വസ്തുക്കൾ പിടിച്ചെടുത്തു:-

by on November 28, 2025 0

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത പെരുമാറ്റച്ചട്ടം ഉറപ്പ് വരുത്തുന്നതിനായി നിയോഗിച്ച ജില്ലാ സ്പെഷ്യൽ സ്ക്വാഡ് ജില്ലയിൽ കോഴിക്കോട് കോർപറേഷൻ ഏരിയയിലെ പ്രിൻ്റിംഗ് പ്രസ്സുകളിൽ മിന്നൽ പരിശോധന നടത്തി.പ്രിൻ്റിംഗിനായി എത്തിയ ഇറക്കുമതി ചെയ്ത് വന്ന 220 മീറ്റർ നിരോധിത വസ്തുക്കൾ തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്ത് സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകി. പിടിച്ചെടുത്ത നിരോധിത വസ്തുക്കൾ കോർപറേഷന് കൈമാറി, 10,000 രൂപ...

Read More

‘പമ്പയിൽ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ല’; ശബരിമല പമ്പ മലിനീകരണത്തിൽ ഇടപ്പെട്ട് ഹൈക്കോടതി

by on November 28, 2025 0

ശബരിമല പമ്പ മലിനീകരണത്തിൽ ഇടപ്പെട്ട് ഹൈക്കോടതി. പമ്പ നദിയിലും, തീരത്തും വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി.ഇത് ഗുരുതരമായ പരിസ്ഥിതിക പ്രശ്നമുണ്ടാകും. ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദേവസ്വം ബോർഡിന് നിർദേശം നൽകി. പമ്പയിൽ ബോധവൽക്കരണ ദൃശ്യങ്ങൾ പമ്പയിൽ പ്രദർശിപ്പിക്കാനും നിർദേശമുണ്ട്. പമ്പയിൽ വസ്ത്രങ്ങൾ കെട്ടികിടക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതം കാണിച്ച് സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട്‌ നൽകിയിരുന്നു. ഇതിലാണ് ദേവസ്വം ബെഞ്ചിന്റെ ഇടപെടൽ. അതേസമയം, ശബരിമല സന്നിധാനത്ത് ചൊവ്വാഴ്ച മുതല്‍ കേരളീയ സദ്യ വിളമ്പും. പ്രായോഗിക...

Read More

ലൈംഗിക പീഡന കേസ്; മുൻ‌കൂർ ജാമ്യം തേടാൻ രാഹുൽ മാങ്കൂട്ടത്തിൽ MLA, അഡ്വ.ജോർജ് പൂന്തോട്ടം ജാമ്യാപേക്ഷ സമർപ്പിക്കും

by on November 28, 2025 0

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. വകുപ്പുകളെല്ലാം അറിഞ്ഞു. ജാമ്യാപേക്ഷ എവിടെ ഫയൽ ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വലിയമല സ്‌റ്റേഷനിലാണ് ആദ്യം കേസെടുത്തിരുന്നത് എന്നാൽ പിന്നീട് നേമത്തേയ്ക്ക് മാറ്റി. ഗോൾപോസ്റ്റ് എവിടെയാണെന്ന് അറിഞ്ഞാൽ മാത്രമല്ലേ ഗോൾ അടിക്കാൻ കഴിയൂവെന്നും FIR വിശദാംശങ്ങൾ ലഭ്യമായെന്നും കേസിൽ പൊലീസിന് വ്യക്തത വന്നിട്ടില്ലെന്നും അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം പറഞ്ഞു. രാഹുൽ നഗ്നദൃശ്യങ്ങൾ പകർത്തിയെന്നും ഈ ദൃശ്യങ്ങൾവെച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും FIR ലുണ്ട്. പാലക്കാട് എത്തിച്ച് മൂന്ന്...

Read More