March 3, 2026
  • March 3, 2026
Breaking News

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ, വീടിന് പൊലീസ് സുരക്ഷ; വീട്ടിലേക്കുള്ള വഴിയിൽ ബാരിക്കേഡ് സ്ഥാപിച്ചു

by on November 28, 2025 0

രാഹുൽ മാങ്കൂട്ടത്തിന്റെ അടൂർ നെല്ലിമുകളിലെ വീടിന് പൊലീസ് സുരക്ഷ വർധിപ്പിച്ചു വീട്ടിലേക്കുള്ള വഴിയിൽ ബാരിക്കേഡ് സ്ഥാപിച്ചു. നിലവിൽ രാഹുലിന്റെ അമ്മയും സഹോദരിയും മാത്രമാണ് വീട്ടിലുള്ളത്. പ്രതിഷേധം ഉണ്ടാകാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് പൊലീസ് ഇന്നലെ രാത്രി മുതൽ കാവലേർപ്പെടുത്തിയത്. വിവിധ യുവജന സംഘടനകളുടെ പ്രതിഷേധ മാർച്ച്‌ ഇങ്ങോട്ടേക്ക് ഉണ്ടാകുമെന്നാണ് പൊലീസിന് കിട്ടിയ വിവരം. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. ഫോൺ ഓഫ് ചെയ്ത നിലയിൽ. തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി...

Read More

മദ്യപിച്ച് റോഡിൽ അഭ്യാസം, അടിച്ചു പൂസായി ഡ്രൈവറും ക്ലീനറും; എല്ലാവരെയും ബസിടിച്ചു കൊല്ലുമെന്ന് ഭീഷണി; കോഴിക്കോട്ടെ ഭാരതി ട്രാവൽസ് MVD പിടിച്ചെടുത്തു

by on November 27, 2025 0

കോഴിക്കോട്ടെ ഭാരതി ട്രാവൽസ് ബസ് പിടിച്ചെടുത്തു. മദ്യപിച്ച് റോഡിൽ അഭ്യാസം നടത്തിയ ദീർഘ ദൂര ബസാണ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആണ് ബസ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കോഴിക്കോട്-ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ് അപകടകരമായ യാത്ര നടത്തിയത്. മദ്യപാനം ചോദ്യം ചെയ്തതിന് യാത്രക്കാരോട് ഡ്രൈവർ കയർത്തിരുന്നു. ക്ളീനറും മദ്യലഹരിയിലായിരുന്നു. ബസ് ഓടിച്ച ഡ്രൈവർ പൂർണ്ണമായും മദ്യലഹരിയിലായിരുന്നു. യാത്രയ്ക്കിടെ ബസിന്റെ നിയന്ത്രണം തെറ്റുന്നതും അപകടകരമായി തരത്തിൽ ഓടിക്കുന്നതും ശ്രദ്ധയിൽപ്പെട്ടപ്പോൾ...

Read More

കോഴിക്കോട് ജില്ലയിൽ ഹരിതചട്ടം പാലിക്കൽ ,ഉദ്യോഗസ്ഥർക്ക് ദ്രുതപരിശീലനം നൽകി:-

by on November 27, 2025 0

കോഴിക്കോട് ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ ഹരിതചട്ടം കർശനമായി പാലിക്കുന്നതിന് വേണ്ടിയുള്ള സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ ഉത്തരവ് പ്രകാരം നിരോധിത ഉൽപ്പന്നങ്ങൾ പരിചപ്പെടുത്തുവാൻ വേണ്ടി ഉദ്യോഗസ്ഥർക്ക് വേണ്ടി ദ്രുത പരിശീലനം സംഘടിപിച്ചു. ഫീൽഡ് പരിശോധനയിൽ നിരോധിത ഉത്പന്നങ്ങൾ തിരിച്ചറിയുന്നതിന് വേണ്ടിയുള്ള പരിശീലനമാണ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന പരിശീലന പരിപാടി, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി.ടി പ്രസാദ് ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.ടി...

Read More

യു.കെയിലെ പുതിയ ഇമിഗ്രേഷൻ നിയമം ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

by on November 27, 2025 0

മനാമ: യു.കെയിലെ പുതിയ ഇ മിഗ്രേഷൻ നിയമത്തിൽ ഇന്ത്യ ൻ സർക്കാർ ഇടപെടണമെന്നാ വശ്യപ്പെട്ട് പ്രവാസി ലീഗൽ സെ ൽ. യുകെയിലെ പുതിയ ഇമി ഗ്രേഷൻ നടപടികൾ ആയിരക്ക ണക്കിന് ഇന്ത്യൻ കുടിയേറ്റക്കാ രെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ സർക്കാർ ഇടപെടൽ ആവശ്യ പ്പെട്ടുകൊണ്ട് വിദേശകാര്യ മ ന്ത്രി എസ്. ജയശങ്കറിനും ലണ്ട നിലെ ഇന്ത്യൻ ഹൈകമ്മീഷന ർക്കും നിവേദനം സമർപ്പിച്ചത്. നിലവിലെ നിയമങ്ങൾ പ്രകാ രം അഞ്ച് വർഷം കൊണ്ട് ലഭി ച്ചിരുന്ന...

Read More

സന്നിധാനത്ത് വച്ച് ഹൃദയാഘാതം; ശബരിമല തീർത്ഥാടകൻ മരിച്ചു

by on November 27, 2025 0

ശബരിമല തീർത്ഥാടകൻ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സന്നിധാനത്ത് വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മുരളി(50)യാണ് മരിച്ചത്. ശബരിമല തീർത്ഥാടനത്തിനിടെ ഇതുവരെ മരിച്ചവരുടെ എണ്ണം ഒൻപതായി.ശബരിമല തീര്‍ത്ഥാടനമാരംഭിച്ച ശേഷം ആദ്യ 9 ദിവസത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് 9 പേര്‍. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നവംബര്‍ 17നാണ് ശബരിമല നട തുറന്നത്. കുറഞ്ഞ ദിവസങ്ങള്‍ക്കിടെ ഇത്രയും ഹൃദയസ്തംഭന മരണങ്ങള്‍ ഉണ്ടായത് അധികൃതരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഓരോ സീസണിലും ലക്ഷക്കണക്കിന് ആളുകളാണ് ശബരിമലയില്‍ എത്തുന്നത്. രണ്ട്...

Read More

കോൺഗ്രസ് വിമത സ്ഥാനാർഥിക്കെതിരെ നടപടി

by on November 27, 2025 0

ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ 12-ാം വാർഡ് അഴീക്കലിൽ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി മത്സരിക്കുന്ന കിടാരൻകുന്നിലെ കെ.പി. യൂസഫിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ജില്ലാ പ്രസിഡൻ്റ്‌ അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർഥി എ.പി. മുഹമ്മദ് ബഷീറിനെതിരെയാണ് കെ.പി. യൂസഫ് മത്സരിക്കുന്നത്.

Read More

തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ സംഘടിപ്പിച്ചു

by on November 27, 2025 0

കതിരൂർ : ജില്ലാ പഞ്ചായത്ത് കതിരൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വീണാ വിശ്വനാഥിൻ്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ കെ.പി.സി.സി ട്രഷറർ വി എ നാരായണൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി നിർവ്വാഹക സമിതിയംഗം സജീവ് മാറോളി അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജന : സെക്രട്ടറിമാരായ കണ്ടോത്ത് ഗോപി, രാജീവ് പാനുണ്ട, മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം ബഷീർ ചെറിയാണ്ടി, എം.പി. അരവിന്ദാക്ഷൻ, സ്ഥാനാർത്ഥി അഡ്വ. വീണാ...

Read More

ഓപ്പറേഷൻ ഗ്രീൻ സ്വീപ്പ് കോഴിക്കോട് ജില്ലയിൽ 105000/- രൂപ പിഴ ചുമത്തി, ഉദ്യോഗസ്ഥർക്കുള്ള പരിശീലനം 27/11/2025 ന്

by on November 27, 2025 0

കോഴിക്കോട് :-തദ്ദേശസ്വയംഭരണവകുപ്പ് 2025 ലെ ഇലക്ഷനിൽ സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശ പ്രകാരം പിവിസി, ഫ്ലക്സ് ,പോളി നൈലോൺ,കൊറിയൻ ക്ലോത്ത് ,പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ള തുണി , പ്ലാസ്റ്റിക് ,പിവിസി അടങ്ങിയ പ്രചരണ സാമഗ്രികൾ പ്രചരണത്തിനു വേണ്ടി ഉപയോഗിക്കാൻ പാടില്ല.ഇക്കാര്യം ഉറപ്പു വരുത്തുന്നതിന് കോഴിക്കോട് ജില്ലയിലെ പ്രസ്സുകളിൽ നടത്തിയ പരിശോധനയിൽ 1,05,000/- രൂപ പിഴ ചുമത്തി. ഐവിഓ സ്ക്വാഡിന്റെ ഒരു ടൺ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തതിന്റെ പുറമെയാണിത്. നിരോധിത വസ്തുക്കൾ കൃത്യമായി തിരിച്ചറിയുന്നതിന് വേണ്ടി തദ്ദേശസ്ഥാപനങ്ങളിലെ...

Read More

കായിക മേളയിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; രണ്ട് കുട്ടികളെ കൂടി കണ്ടെത്തി

by on November 27, 2025 0

സ്കൂൾ കായിക മേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ രണ്ട് കുട്ടികളെ കൂടി കണ്ടെത്തി. മലപ്പുറം തിരുനാവായ നാവാമുകന്ദ സ്കൂളിലെ രണ്ട് കുട്ടികളെയാണ് പ്രായതട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. വീണ്ടും പ്രായത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനാൽ കായിക മേളയിൽ നിന്ന് സ്കൂളിലെ വിലക്കാൻ സാധ്യത. സ്കൂൾ ഓളിമ്പിക്സിൽ വിജയിച്ച കുട്ടികൾക്ക് ദേശീയ മീറ്റിൽ പങ്കെടുക്കാൻ കഴിയും. ഇതിനായി സംസ്ഥന മീറ്റിൽ വിജയിച്ചവരുടെ ആദാർ വിവരങ്ങൾ ദേശീയ പോർട്ടലിൽ അപ്ലോഡ് ചെയ്തപ്പോഴാണ് വീണ്ടും പ്രായത്തട്ടിപ്പ് കണ്ടെത്തിയത്. വ്യാജ ആദാർ ഉപയോഗിച്ചായിരുന്നു തിരുനാവായ നാവാ...

Read More

ഇമ്രാൻഖാൻ കൊല്ലപ്പെട്ടതായി അഭ്യൂഹം. റാവൽപിണ്ടി ജയിലിന് മുന്നിൽ സംഘർഷം

by on November 26, 2025 0

റാവൽപിണ്ടി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിലിൽ വച്ച് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ക്രൂരമായി പീഡനത്തിന് ശേഷം ഇമ്രാ ൻ ഖാനെ കൊലപ്പെടുത്തിയതായി ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.   പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയും സൈനിക മേധാവി അസിീം മുനീറുമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബലൂചിസഥാൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അതേസമയം റിപ്പോർട്ടുകൾക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല .     ഇമ്രാൻഖാനെ പാർപ്പിച്ചിരിക്കുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ...

Read More