March 3, 2026
  • March 3, 2026
Breaking News

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; വിദ്യാർഥികൾ സ്കൂളിൽ എത്തുന്നില്ല, റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

by on October 28, 2025 0

കോഴിക്കോട്  ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ സംഘർഷത്തിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. അക്രമത്തെകുറിച്ചും വിദ്യാർഥികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യത്തെ കുറിച്ചും റിപ്പോർട്ട് തേടി. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആണ് കോഴിക്കോട് ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംഘർഷത്തിന്പിന്നാലെ സ്കൂളിലെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇടപെടൽ ഉണ്ടായിരിക്കുന്നത്. രാപ്പകൽ പൊലീസുകാർ വീട് കയറി ഇറങ്ങുന്നതിനാൽ കുട്ടികൾ ഭീതിയിൽ ആണെന്നും സ്കൂളിൽ പോകാൻ തയ്യാറാകുന്നില്ലെന്നും രക്ഷിതാക്കൾ പറഞ്ഞിരുന്നു....

Read More

മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ട: തീരുമാനത്തിൽ ഉറച്ച് CPI

by on October 28, 2025 0

നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് സിപിഐയിൽ തീരുമാനം. അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. രണ്ടംഗ ഉപസമിതിയെ വെക്കാം എന്ന നിർദേശവുമായി വീണ്ടും സിപിഐഎം സിപിഐയെ സമീപിച്ചു. ജനറൽ സെക്രട്ടറി എം.എ ബേബിയാണ് നിർദേശം മുന്നോട്ടു വെച്ചത്. നിർദ്ദേശം തള്ളിക്കളയാൻ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കാനുളള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് സിപിഐ വ്യക്തമാക്കി. സബ് കമ്മിറ്റി വെക്കാനുള്ള തീരുമാനത്തിൽ ആത്മാർഥതയുണ്ടെങ്കിൽ പിഎം ശ്രീ പദ്ധതിയിൽ‌ നിന്ന് പിന്മാറുകയാണ് വേണ്ടതെന്നാണ്...

Read More

മോൻത കരുത്താർജിച്ച് തീരത്തേക്ക്; 110 കിലോമീറ്റർ വേഗത്തിൽ കരതൊടും; മൂന്ന് സംസ്ഥാനങ്ങളിൽ ജാ​ഗ്രത

by on October 28, 2025 0

തീവ്രചുഴലിക്കാറ്റ് മോൻത കരുത്താർജിച്ച് തീരത്തേക്ക്. 110 കിലോമീറ്റർ വേഗത്തിൽ രാത്രിയോടെ കരതൊടും. ആന്ധ്രയിലും തെക്കൻ ഒഡീഷ തീരത്തും തമിഴ്നാട്ടിലും അതീവ ജാഗ്രത. പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ട്രെയിൻ- വിമാന സർവീസുകൾ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആന്ധ്രയിലെ 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 1149 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിക്കും. 11 SDRF സംഘങ്ങളും, 12 എൻഡിഎഫ് സംഘങ്ങളും ദുരന്ത സാധ്യത...

Read More

തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താനുള്ള ബാധ്യത നഗരസഭയ്ക്കുണ്ട് വി. എ നാരായണന്‍.

by on October 28, 2025 0

തലശ്ശേരി വഴിയോരക്കച്ചവട സംരക്ഷണ നിയമം അനുസരിച്ച് തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താനുള്ള ബാധ്യത നഗരസഭയ്ക്ക് ഉണ്ടെന്നും ഇതിനെതിരെ നിലപാട് സ്വീകരിച്ചാല്‍ പ്രതികരിക്കുമെന്നും കെ. പി. സി . സി ഖജാന്‍ജി വി. എ നാരായണന്‍ മുന്നറിയിപ്പുനല്‍കി. നാഷണല്‍ പുട്പാത്ത് ഉന്തുവണ്ടി പെട്ടിക്കച്ചവട തൊഴിലാളി യൂണിയന്‍(ഐ. എന്‍. ടി.യു സി) സംഘടിപ്പിച്ച പ്രതിഷേധ സമരം പഴയ ബസ് സ്റ്റാന്റില്‍ ഉദ്ഘാടനം ചെ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡണ്ട് എം. നസീര്‍ അധ്യക്ഷത വഹിച്ചു. ഐ. എന്‍. ടി. യു....

Read More

എ പി അഹമ്മദ് സാഹിബ് പ്രതിഭാ ദനനായ വ്യക്തിത്ത്വത്തിന്റെ ഉടമ അഡ്വ: കെ എ ലത്തീഫ്

by on October 28, 2025 0

തലശ്ശേരി എ പി അഹമ്മദ് സാഹിബ് തല ശ്ശേരിയിലെ രാഷ്ടീയ സാമുഹിക വിദ്ധ്യാഭ്യാസ മതരംഗങ്ങളിലും ഏറെ തിളങ്ങി നിന്നതും തലശ്ശേരിയുടെ മുസ്ലിം ചരിത്രകാരനുo ചന്ദ്രികയേയും മുസ്ലിംലീഗിനേയും നെഞ്ചേറ്റിയ ബഹുമുഖ വിക്തിത്വത്തിന്റെ ഉടമയാണന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ എ ലത്തീഫ് പറഞ്ഞുതലശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന എ പി അഹമ്മദ്, കൊളത്തായി മൂസ്സ, കെ പി അബുബക്കർ ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More

2026-ലോക കപ്പിലും അര്‍ജന്റീനക്കായി കളിക്കണം; ആഗ്രഹം വ്യക്തമാക്കി ലയണല്‍ മെസി

by on October 28, 2025 0

അടുത്ത വര്‍ഷം ജൂണില്‍ കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോക കപ്പില്‍ രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിക്കുന്നതായി അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസി. താന്‍ ടീമിലുണ്ടായിരിക്കണമെന്നതാണ് ആഗ്രഹമെന്നും എന്നാല്‍ മത്സരത്തിന് മുമ്പായി തന്റെ അവസ്ഥ വിലയിരുത്തിയായിരിക്കും കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. നിലവില്‍ അമേരിക്കന്‍ ടൂര്‍ണമെന്റ് ആയ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍മിയാമിക്കായി കളിക്കുകയാണ് മെസി.

Read More

കാർഷിക സർവകലാശാല ഫീസ് വർധന: സിപിഐ വകുപ്പിനെതിരെ സമരവുമായി SFI

by on October 28, 2025 0

സിപിഐ വകുപ്പിനെതിരെ സമരവുമായി എസ്എഫ്ഐ. കാർഷിക സർവകലാശാല ഫീസ് വർധന ഉയർത്തിക്കാട്ടിയാണ് എസ്എഫ്ഐയുടെ സമരം. പിഎം ശ്രീ വിഷയത്തിൽ സിപിഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് എസ്എഫ്ഐ പ്രതിഷേധം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്ത് ഇന്ന് കാർഷിക സർവകലാശാലയിലേക്ക് മാർച്ച് സംഘടിപ്പിക്കും. ഫീസ് വർധനവ് ഉണ്ടാകില്ലെന്ന ഉറപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ആരോപിച്ചാണ് സമരം. പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ എ ഐ എസ് എഫ്- എ ഐ വൈ എഫ് എന്നിവർ സമരം ശക്തിപ്പെടുത്തുന്നതിനിടയിലാണ് എസ്എഫ്ഐ കൃഷിവകുപ്പിനെതിരായ...

Read More

തീരം തൊടാൻ ‘മൊൻത’,തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിച്ചേക്കും; കനത്ത മഴയ്ക്ക് സാധ്യത, അവധി ഇങ്ങനെ

by on October 28, 2025 0

കാലാവസ്ഥ പ്രതികൂലമായതോടെ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്‌സി, ഐസിഎസ്‌സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം...

Read More

മൂന്ന് വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു; തുന്നിച്ചേർത്തെങ്കിലും പഴുപ്പ് കയറി, ചെവിയുടെ ശസ്‌ത്രക്രിയ പരാജയപ്പെട്ടു

by on October 27, 2025 0

തെരുവ് നായ കുട്ടിയുടെ ചെവി കടിച്ചെടുത്ത സംഭവത്തിൽ കുഞ്ഞിന്റെ ചെവിയുടെ ശസ്‌ത്രക്രിയ പരാജയപ്പെട്ടു. ചെവിയുടെ ഭാഗം തുന്നി ചേർത്തിരുന്നെങ്കിലും പിന്നീട് പഴുപ്പ് കയറുകയായിരുന്നു. എറണാകുളം വടക്കൻ പറവൂർ നീണ്ടുരിൽ മൂന്നര വയസുകാരിയുടെ ചെവി ആയിരുന്നു തെരുവ് നായ കടിച്ചെടുത്തിരുന്നത്. പിന്നീട് തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. മിറാഷിൻ്റെ മകൾ മൂന്നര വയസുകാരി നിഹാരയുടെ ചെവിയാണ് തെരുവ് നായ കടിച്ചെടുത്തത്. ശസ്ത്രക്രിയ പൂർണമായും വിജയിച്ചോ എന്നത് രണ്ട് ദിവസത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കൂവെന്നാണ് ഡോക്ടർമാർ...

Read More

മെസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; മുഖംതിരിച്ച് കായികമന്ത്രി; മാധ്യമങ്ങളോട് തട്ടിക്കയറി എസി മൊയ്തീന്‍ എംഎല്‍എ

by on October 27, 2025 0

ഫുട്‌ബോള്‍ താരം മെസി വരുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കായികമന്ത്രി വി അബ്ദുറഹിമാന്‍. കലൂര്‍ സ്‌റ്റേഡിയം നവീകരണ വിവാദം കത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട കായിക വകുപ്പിന്റെ പ്രതികരണം തേടിയ മാധ്യമങ്ങളെ മന്ത്രി വി അബ്ദുറഹിമാന്‍ പാടേ അവഗണിച്ചു. സ്റ്റേഡിയം നവീകരണത്തില്‍ കോണ്‍ഗ്രസും ബിജെപിയും അഴിമതി സംശയിക്കുക കൂടി ചെയ്യുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് മന്ത്രി ചോദ്യങ്ങളോട് മൗനം തുടരുന്നതെന്നത് ശ്രദ്ധേയമാണ്. മന്ത്രിയോട് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെ എസി മൊയ്തീന്‍ എംഎല്‍എയും പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിക്ക് പ്രതിരോധം...

Read More