July 16, 2026
  • July 16, 2026
Breaking News

സാഹിത്യ അക്കാദമി ഭരണ സമിതിയുടെ കാലാവധി നീട്ടി സർക്കാർ; നടപടി അധ്യക്ഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ

by on February 16, 2026 0

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സാഹിത്യ അക്കാദമി ഭരണ സമിതിയുടെ കാലാവധി നീട്ടി സംസ്ഥാന സർക്കാർ. കവി കെ സച്ചിദാനന്ദൻ പ്രസിഡന്റായ ഭരണ സമിതിയുടെ കാലാവധിയാണ് മെയ് 31 വരെ നീട്ടിയത്. മാർച്ച് 31 വരെയായിരുന്നു നിലവിൽ കാലാവധിയുണ്ടായിരുന്നത്. ഇതാണ് മെയ് 31ലേക്ക് നീട്ടി സർക്കാർ ഉത്തരവിറക്കിയത്. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകണമെന്ന അഭിപ്രായം കെ സച്ചിദാനന്ദൻ പ്രകടിപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. കേരളത്തിന് ഭരണതുടർച്ച നല്ലതല്ലെന്നും രണ്ട് മുന്നണികൾ മാറിമാറി ഭരിക്കുന്നതാണ് നല്ലതെന്നുമായിരുന്നു സച്ചിദാനന്ദന്റെ വിവാദ പരാമർശം. ഇതോടെ...

Read More

മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് – അഭിലാഷ് എഫ് സി കുപ്പോത്തും ഷൂട്ടേർസ് പടന്നയും തമ്മിൽ ഇന്ന് ഫൈനൽ മാമാങ്കം

by on February 16, 2026 0

മാഹി സ്പോർട്സ്, ക്ലബ്ബ് ലൈബ്രറി & കലാസമിതി ,മാഹിയുടെ ആഭിമുഖ്യത്തിലുള്ള വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ഗ്രാൻഡ് തേജസ്സ് ഷീൽഡിനും റണ്ണേർസിനുള്ള ലക്സ് എവി സലൂൺ ട്രോഫിക്കും ഐഫോക്സ് ടെക്നോളജീസ് ഷീൽഡിനും വേണ്ടിയുള്ള ഫ്ളഡ് ലൈറ്റ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ പതിനാലാമത് മത്സരമായ അവസാന സെമി ഫൈനൽ മത്സരത്തിൽ ഷൂട്ടേർസ് പടന്ന ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ്‌ സി നെല്ലിക്കുത്തിനെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. വിജയികൾക്കു വേണ്ടി സബാ രണ്ട് ഗോളും സിനാൻ നേടി....

Read More

പിലാക്കുൽ മദ്രസത്തുൽ ഇസ്ലാമിയ എൽ പി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു

by on February 16, 2026 0

തലശ്ശേരി: പൊതുവിദ്യഭ്യാസത്തിന്റെ നന്മയും സാമൂഹിക സഹവർത്തിത്വത്തിന് നൽകുന്ന പ്രോൽസാഹനവും മാതൃകപരമാണെന്ന് മുനിസിപ്പൽ കൗൺസിലർ നൂറ ടീച്ചർ പറഞ്ഞു പിലാക്കുൽ മദ്‌റസത്തുൽ ഇസ്‌ലാമിയ എൽ.പി സ്കൂളിൽ നടന്ന പഠനോൽസവംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൗൺസിലർ. എല്ലാ കുട്ടികളുംവ്യത്യാസ്ഥമായ രംഗങ്ങളിൽ കഴിവുറ്റവരാണെന്നും ഒരോ കുട്ടിയിലും അന്തർലീനമായി കിടക്കുന്ന കഴിവുകൾ പുറത്ത് കൊണ്ടുവരുമ്പോഴേ അധ്യാപകന്റെ നിയോഗം പൂർണ്ണമാവുകയുള്ളുവെന്നും അവർ അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജർ സി.എ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ക്ലാസ് തലത്തിൽ മികവ് തെളിയിച്ച കുട്ടികൾക്കും അൽ മാഹിർ സ്കോളർഷിപ്പ് നേടിയ...

Read More

ചാരിറ്റബിൾ ട്രസ്റ്റ്‌ 5ാം വാർഷികം

by on February 16, 2026 0

മുഴപ്പിലങ്ങാട് : ലീഡർ കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ്‌ 5ാം വാർഷികം മഹാത്മാ കമ്മ്യൂണിറ്റി ഹാളിൽ മുൻ കേന്ദ്ര ആഭ്യന്ത്രസഹമന്ത്രി ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വിമുക്തഭടന്മാരെയും കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ചവരെയും വൈദ്യഭൂഷണം കെ എൻ ബാലകൃഷ്ണ വൈദ്യർ, സാഹിത്യകാരൻ ടി കെ ഡി മുഴപ്പിലങ്ങാട്, കായികതാരം മരിയ ജോസ് ഗ്രാമ പഞ്ചായത്ത് അംഗം സി പ്രകാശൻ എന്നിവരെയും ആദരിച്ചു ചടങ്ങിൽ വച്ചു സംസ്ഥാന സ്കൂൾ...

Read More

ജീവനൊടുക്കിയ യുട്യൂബർ ചിന്നു പാപ്പുവിന്‍റെ സുഹൃത്തും മരിച്ചു

by on February 15, 2026 0

കാസർകോട്: ജീവനൊടുക്കിയ യുട്യൂബർ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആൺസുഹൃത്തും മരിച്ചു. കാസര്‍കോട് ചൗക്കി സ്വദേശി സന്തോഷിനെയാണ് (29) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച സന്തോഷ് ജോലിക്ക് പോയ സമയത്തായിരുന്നു വാടക ക്വാർട്ടേഴ്സിൽ ചിന്നു പാപ്പു ജീവനൊടുക്കിയിരുന്നത്. യുവതിയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് താമസ സ്ഥലത്ത് എത്തി നോക്കിയപ്പോഴാണ് ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.   ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞുതാമസിക്കുകയായിരുന്ന ചിന്നു പാപ്പു സന്തോഷിനൊപ്പമായിരുന്നു താമസം. യുവതിയുടെ മരണത്തോടെ...

Read More

മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് – മൂന്നാമത് ക്വാർട്ടർ ഫൈനലിൽ യുനൈറ്റഡ് FC നെല്ലിക്കുത്തിന് ജയം

by on February 14, 2026 0

മാഹി സ്പോർട്സ്, ക്ലബ്ബ് ലൈബ്രറി & കലാസമിതി ,മാഹിയുടെ ആഭിമുഖ്യത്തിലുള്ള വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ഗ്രാൻഡ് തേജസ്സ് ഷീൽഡിനും റണ്ണേർസിനുള്ള ലക്സ് എവി സലൂൺ ട്രോഫിക്കും ഐഫോക്സ് ടെക്നോളജീസ് ഷീൽഡിനും വേണ്ടിയുള്ള ഫ്ളഡ് ലൈറ്റ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ പതിനൊന്നാമത് മത്സരമായ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ യുനൈറ്റഡ് FC നെല്ലിക്കുത്ത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലിൻഷ മണ്ണാർക്കാടിനെ പരാജയപ്പെടുത്തി സെമീഫൈനലിൽ കടന്നു. വിശിഷ്ടാതിഥികളായി മയ്യഴി മുനിസിപ്പാൽ കമ്മീഷണർ ശ്രീജിത്ത്.കെ.പി, മാഹി പോലീസ്...

Read More

എസ് ഐ ആര്‍ സമയപരിധി അപ്രായോഗികം; വേട്ടര്‍മാരെ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി ഒഴിവാക്കുന്നു, തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് എം എ ബേബി

by on February 14, 2026 0

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. എസ്‌ഐആർ ഭരണഘടനാ തത്വങ്ങൾക്കെതിരാണ് വോട്ടർമാരെ പട്ടികയിൽ നിന്ന് ഏകപക്ഷീയമായി ഒഴിവാകുന്നുവെന്നും സമയപരിധി അപ്രായോഗികമാണ് അതുകൊണ്ടുതന്നെ നടപടി ക്രമങ്ങൾ ബിഎൽഒമാർക്ക് സമ്മർദ്ദം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു. എസ്‌ഐആറില്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തില്ല. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ ഉയർന്ന ആരോപണങ്ങൾ ചൂണ്ടിക്കാണിച്ചാണ് കത്ത്. എസ്ഐആർ ജനങ്ങൾക്ക് എതിരെയുള്ള യുദ്ധമാണെന്നും എം എ ബേബി വ്യക്തമാക്കി....

Read More

രാജ്യത്ത് ഈ പുസ്തകം പ്രസിദ്ധീകരിക്കാനാകുന്ന ഏകസംസ്ഥാനം കേരളം;ജലീലിന്‍റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

by on February 14, 2026 0

മലപ്പുറം: കെ ടി ജലീലിന്റെ ‘സോഷ്യലിസ്റ്റ് ആയ മുഹമ്മദ് നബി’ എന്ന പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്നും ഏത് മതേതരവാദിക്കും സന്തോഷം നല്‍കുന്ന കാര്യമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. മതവര്‍ഗീയത വിശ്വാസികളില്‍ കുത്തിയിറക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം പുസ്തകങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മതപണ്ഡിതന് നല്‍കി പുസ്തകം പ്രകാശനം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവ് തൊടിയൂർ...

Read More

കേരള സ്റ്റേറ്റ് പോലീസ് പെൻഷണഴ്സ് വെൽഫയർ അസോസിയേഷൻ (KSPPWA ) തലശ്ശേരി മേഖല സമ്മേളനം നടന്നു.

by on February 14, 2026 0

കേരള സ്റ്റേറ്റ് പോലീസ് പെൻഷണഴ്സ് വെൽഫയർ അസോസിയേഷൻ (KSPPWA ) തലശ്ശേരി മേഖല സമ്മേളനം നടന്നു.തലശ്ശേരി സംഗമം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രേമരാജൻടി പി റിട്ട:സീനിയർ ഗ്രേഡ് ഡിവൈ എസ് പി.ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ്മധുസൂദനൻ പ്രാർത്ഥന ചൊല്ലി. മേഖല പ്രസിഡന്റ്‌ സി എച്ച് ഭാസ്കരന്റെ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സുരേഷ് ബാബു ടി സി സ്വാഗതം പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുയ്യം രാഘവൻ, ജില്ലാ പ്രസിഡന്റ്‌ എ ജയരാജൻ,ജില്ലാ വൈസ് പ്രസിഡന്റ്‌...

Read More

‘റോഷി പറഞ്ഞത് സുഖിച്ചു, മത്സരിക്കില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല’: ജോസ് കെ മാണി

by on February 14, 2026 0

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത് ‘സുഖിച്ചുവെന്ന്’ കേരള കോൺഗ്രസ് മാണി വിഭാഗം ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ഭാഗമായുള്ള മധ്യമേഖല ജാഥയുടെ സമാപനത്തോടു അനുബന്ധിച്ചുള്ള വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമപ്രവർത്തകർ ഭാവനയിൽ പലതും പറയുന്നു. ചെയർമാനാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയന്‍ വീണ്ടും മത്സരിക്കണമെന്ന് പലരും പറയാറുണ്ട്. അത് ഓരോരുത്തരുടെ സ്വാതന്ത്ര്യമാണ്....

Read More