April 25, 2026
  • April 25, 2026
Breaking News

കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു

by on November 29, 2025 0

കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.   2021-ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്. മുൻപ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.

Read More

അബ്ദുൽറഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു: ഫയൽ നീക്കം സൗദി സർക്കാർ വേഗത്തിലാക്കി

by on November 29, 2025 0

വധശിക്ഷ റദ്ദാക്കിയിട്ടും റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. ഇത് സംബന്ധിച്ച ഫയൽ നീക്കം സൗദി സർക്കാർ വേഗത്തിലാക്കി. കേസ് ഫയൽ ഗവർണറേറ്റിൽ നിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നീങ്ങിയതായി വിവരം ലഭിച്ചു. ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. വിധിപ്രകാരം ശിക്ഷ കാലയളവായ 20 വർഷം 2026 മെയ് 20 നാണ്...

Read More

‘ജാഗ്രതക്കുറവുണ്ടായി, എഡിറ്റോറിയല്‍ ബോര്‍ഡിനോട് വിശദീകരണം തേടി’; രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂല ലേഖനത്തെക്കുറിച്ച് വീക്ഷണം എംഡി

by on November 29, 2025 0

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂല ലേഖനത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന് വീക്ഷണം എംഡി ജെയ്‌സണ്‍ ജോസഫ്. വിഷയത്തില്‍ എഡിറ്റോറിയല്‍ ബോര്‍ഡിനോട് വിശദീകരണം തേടിയതായി അദ്ദേഹം പറഞ്ഞു. എഡിറ്റോറിയല്‍ തിരുത്താന്‍ ആവശ്യപ്പെട്ടുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചു. പാര്‍ട്ടിയുടെ നയത്തിനോട് യോജിക്കുന്നതല്ല ലേഖനമെന്നും കെപിസിസി പ്രസിഡന്റ് വിശദീകരിച്ചു. വീക്ഷണം ലേഖനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും തള്ളിയിരുന്നു. (veekshanam MD about editorial supporting rahul mamkoottathil MLA) പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടേ എന്ന...

Read More

ഓപ്പറേഷൻ നുംഖോര്‍; കസ്റ്റംസ് പിടിച്ചെടുത്ത അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി

by on November 29, 2025 0

ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ്ക്രൂയിസര്‍ വാഹനമാണ് വിട്ടു നൽകിയത്. അമിതിന്‍റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ തീരുമാനം. ബോണ്ടിന്റെയും 20ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി. വാഹനം ഉപയോഗിക്കരുത്, കേരളത്തിന്‌ പുറത്തുകൊണ്ട് പോകരുത് തുടങ്ങി ഉപാധികളോടെയാണ് വിട്ടു നൽകിയത്. നേരത്തെ ദുൽഖർ സൽമാന്റെ വാഹനവും സമാനമായ ഉപാധികളോടെ വിട്ടു നൽകിയിരുന്നു   അതേസമയം, ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് വാഹനങ്ങൾ...

Read More

ഡിസംബര്‍ മാസത്തെ റേഷൻ വിതരണം രണ്ടാം തീയതി ആരംഭിക്കും; ഒന്നിന് അവധി

by on November 29, 2025 0

തിരുവനന്തപുരം: ഡിസംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ രണ്ട് മുതല്‍ ആരംഭിക്കും. ഡിസംബർ ഒന്ന് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻ കടകള്‍ക്കും അവധി ആയിരിക്കും. അതേസമയം, നവംബർ മാസത്തെ റേഷൻ ഇനിയും കൈപ്പറ്റാൻ ഇന്ന് (നവംബർ 29, ശനിയാഴ്ച) കൂടി അവസരമുണ്ട്.    

Read More

അമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ പുലി കൊണ്ടുപോയി; ഗുജറാത്തിൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം

by on November 29, 2025 0

ഗുജറാത്തിൽ പുലിയുടെ ആക്രമണത്തിൽ ഒരു വയസുകാരി കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ ട്രാംബക്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് സംസ്ഥാന വനം വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.അർജുൻ നിനാമയുടെ മകളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന അമ്മയുടെ അരികിൽ ഇരിക്കുകയായിരുന്നു കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴച്ചുകൊണ്ടുപോയി. അമ്മ മൃഗത്തെ ഓടിക്കാൻ ശ്രമിച്ചെങ്കിലും, സാധിച്ചല്ല. അമ്രേലി വന്യജീവി സങ്കേതത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള വീടിനടുത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വനവകുപ്പും പോലീസും സ്ഥലത്തെത്തി കൂടുതൽ അന്വേഷണം ആരംഭിച്ചു....

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണം, മാന്യതയുണ്ടെങ്കിൽ രാജിവെക്കണം’; മന്ത്രി വി.ശിവൻകുട്ടി

by on November 29, 2025 0

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിലാണോ എന്നറിഞ്ഞാൽ മതിയെന്നാണ് പരിഹാസം. രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണമെന്നും മാന്യതയുണ്ടെങ്കിൽ രാജിവച്ച് പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിജീവിതയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സമൂഹമാധ്യമങ്ങളിൽ ആർക്കെതിരെയും എന്തും വിളിച്ചുപറയാവുന്ന അവസ്ഥയാണെന്നും മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടേക്ക് മടങ്ങി എത്തിയതായി സൂചന. ജില്ല വിട്ടാൽ മുൻ‌കൂർ ജാമ്യത്തെ...

Read More

നടിയെ ആക്രമിച്ച കേസ്; മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു.

by on November 29, 2025 0

കൊച്ചി:നടിയെ ആക്രമിച്ച കേസ്; മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് ചെയ്തു വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങിയിരുന്നു

Read More

‘രാഹുൽ ഇന്നലെ വരെ ലൈവ് ആയിരുന്നല്ലോ, എംഎൽഎയെക്കൊണ്ട് ജനങ്ങൾക്ക് കിട്ടേണ്ട ഉപകാരം കിട്ടുന്നുണ്ട്’; വി.കെ ശ്രീകണ്ഠൻ

by on November 29, 2025 0

രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളാതെ വികെ ശ്രീകണ്ഠൻ എംപി. എംഎൽഎ കഴിഞ്ഞ ദിവസം വരെ ലൈവ് ആയിരുന്നല്ലോയെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ആരും അക്കാര്യം ചോദിക്കുന്നു പോലുമില്ല. ആളുകൾക്ക് അക്കാര്യത്തിൽ ആശങ്കയില്ല. എംഎൽഎയെക്കൊണ്ട് ജനങ്ങൾക്ക് കിട്ടേണ്ട ഉപകാരം കിട്ടുന്നുണ്ടെന്നും വികെ ശ്രീകണ്ഠൻ എംപി പ്രതികരിച്ചു. അതിനിടെ രാഹുൽ മാങ്കുട്ടത്തിൽ വിഷയത്തിൽ ഒരു പാർട്ടിയ്ക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. ഇതിൽ കൂടുതൽ ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും. സി.പി.ഐ.എം ഇങ്ങനെ...

Read More

പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായം വൈകാൻ കാരണം ടൂറിസം വകുപ്പിന്‍റെ അനാസ്ഥ; ചെലവ് കണക്ക് നല്‍കിയില്ലെന്ന് സുരേഷ് ഗോപി

by on November 29, 2025 0

തൃശ്ശൂര്‍: സംസ്ഥാന ടൂറിസം വകുപ്പിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ശക്തമായ വിമർശനവുമായി രംഗത്ത്. പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായം എത്താൻ വൈകുന്ന കാരണമാണ് ടൂറിസം വകുപ്പിന്റെ അനാസ്ഥയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന ടൂറിസം വകുപ്പ് പുറത്തുവിട്ട ചെലവിന്റെ കണക്കുകള്‍ പുലിക്കളി സംഘങ്ങള്‍ക്കു നല്‍കിയില്ലെന്നും, ഇതോടെ ധനസഹായം ഇനിയും ലഭിക്കാത്തത് വലിയ വിവാദമായി മാറിയെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സർക്കാർ അനുവദിച്ച മുണ്ട്, ഓരോ പുലിക്കളി സംഘത്തിനും മൂന്ന് ലക്ഷം രൂപയായ ധനസഹായം, സ്വന്തം ഇടപെടലിലൂടെ മാത്രമാണ്...

Read More