July 16, 2026
  • July 16, 2026
Breaking News

‘കാർഷിക മേഖലയെ അവഗണിച്ചു, ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു’; കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ

by on February 10, 2026 0

ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു, കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ എം പി. കാർഷിക മേഖലയെ കേന്ദ്രം അവഗണിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാകാം എന്ന വാഗ്ദാനം സർക്കാരിന് പാലിക്കാൻ ആയില്ല.കിസാൻ സമ്മാൻ നിധി പദ്ധതി വഴിയുള്ള തുക ആറായിരത്തിൽ നിന്നും വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള കൃത്യമായ പദ്ധതികൾ ബജറ്റിലില്ല. സാധാരണക്കാരന്റെ അഭിലാഷങ്ങളെയും ആവശ്യങ്ങളെയും പൂർണ്ണമായും അവഗണിക്കുന്നതാണ് ഈ ബജറ്റെന്നും തരൂർ ആരോപിച്ചു. വ്യക്തിഗത നികുതി ഭാരം വർദ്ധിപ്പിക്കുന്നതിലൂടെ സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രത...

Read More

‘സ്വർണക്കൊള്ളയിലെ കോൺഗ്രസ് പങ്ക് വ്യക്തമാകുന്നു; പോറ്റി സോണിയ ഗാന്ധിയെ കണ്ടതിലുള്ള ദുരൂഹത മാറ്റണം’; എം വി ഗോവിന്ദൻ മാസ്റ്റർ

by on February 10, 2026 0

ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്ന് വ്യക്തമാകുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിനുള്ള കോടതി ഉത്തരവ് അതാണ് വ്യക്തമാക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിലുള്ള ദുരൂഹത മാറ്റണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കൊടി മരം മാറ്റുന്നതിനായി പിരിച്ച പണം എവിടെ പോയി. ഇത്തരത്തിൽ കൊള്ള നടത്തിയവരെ പൂർണമായും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ബിജെപി-ജമാഅത്തെ...

Read More

‘രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ല; പാർട്ടി പറഞ്ഞാൽ മത്സരിക്കും’; ജി സുധാകരൻ

by on February 10, 2026 0

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിയമ്പുമായി മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. തിരഞ്ഞെടുപ്പിലെ രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ല. തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ജി സുധാകരൻ പറഞ്ഞു.  ‘ഫോർ ദ പീപ്പിൾ’ അഭിമുഖ പരിപാടിയിലാണ് ജി സുധാകരന്റെ പ്രതികരണം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയല്ലെന്നും ജി സുധാകരൻ പറഞ്ഞു. ആലപ്പുഴയിലെ സിപിഐഎം നേതൃത്വത്തെയും ജി സുധാകരൻ രൂക്ഷമായി വിമർശിച്ചു. ആലപ്പുഴ ജില്ലയിലെ പാർട്ടിയിൽ ക്രിമിനൽ സംഘങ്ങളുണ്ട്. തന്നെ നേതൃത്വത്തിൽ...

Read More

ഏഴരക്കോടി രൂപ ചിലവിൽ സമസ്തയ്ക്കായി പള്ളി നിർമ്മിച്ചു നൽകും; എം.എ യൂസഫലി

by on February 9, 2026 0

സമസ്തയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഒപ്പമുണ്ടാകുമെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സമസ്‌ത ശതാബ്ദി പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പാണക്കാട് സാദിഖലി അലി ശിഹാബ് തങ്ങൾ , പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്ന് എം.എ യൂസഫലി സമസ്തയുടെ സെന്റിനറി പുരസ്കാരം ഏറ്റുവാങ്ങിയത്. സമസ്തയ്ക്കായി ഏഴരക്കോടി രൂപ ചിലവിൽ പള്ളി പണിത്...

Read More

ശബരിമല സ്വർണപ്പാളിയിൽ കൂടുതൽ പരിശോധന നടത്തണം; ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ വീണ്ടും പരിശോധിക്കും, അനുമതി നൽകി ഹൈക്കോടതി

by on February 9, 2026 0

ശബരിമലയിലെ സ്വർണപ്പാളികൾ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. സാമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താൻ എസ്ഐടിയ്ക്ക് കോടതി അനുമതി നൽകി. നേരത്തെ VSSC യിൽ സ്വർണപ്പാളികൾ പരിശോധന നടത്തിയിരുന്നു ഇതിൽ വ്യക്തത വരാത്ത സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന നിർദേശം. മുംബൈയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിലാണ് പരിശോധന നടത്തുക. ഫെബ്രുവരി 19ന് വീണ്ടും കേസ് പരിഗണിക്കും. അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. ശാസ്ത്രീയ പരിശോധനാ ഫലമാണ് കോടതിയിൽ നിർണായകമാകുക. പാളികൾ ഏതെങ്കിലും...

Read More

‘സച്ചിതാനന്ദൻ പാർട്ടി പ്രവർത്തകൻ അല്ല, വികസന തുടർച്ചയ്ക്ക് ഇടതുസർക്കാർ വീണ്ടും വരണം’; കെ കെ ശൈലജ

by on February 9, 2026 0

കേരളത്തില്‍ മുന്നണികള്‍ മാറി മാറി ഭരിക്കുന്നതാണ് നല്ലതെന്ന സച്ചിദാനന്ദന്‍റെ അഭിപ്രായം തള്ളി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. അധികാരത്തുടർച്ച ദുരധികാരമാകുമെന്ന സച്ചിദാനന്ദന്‍റെ അഭിപ്രായം കേരളത്തിലെ ജനങ്ങൾക്കോ ഇടതുപക്ഷ പ്രവർത്തകർക്കോ ഇല്ലെന്ന്കെ.കെ ശൈലജ പറഞ്ഞു. സച്ചിദാനന്ദൻ പാർട്ടി പ്രവർത്തകൻ അല്ല, ഇടതുപക്ഷ ആശയമുള്ള ആൾ മാത്രമാണ്. എൽഡിഫ് അധികാരം തുടർന്നാൽ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാകുമെന്നും ശൈലജ അവകാശപ്പെട്ടു. രണ്ടുതവണ ഭരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്ന് എഴുത്തുകാരൻ സച്ചിദാനന്ദൻ പറഞ്ഞിരുന്നു. കോൺഗ്രസ് ഭരിക്കുന്നതാണെങ്കിലും...

Read More

കണ്ടോത്ത് സുരേശൻ സ്മാരക ഹാൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

by on February 9, 2026 0

മുഴപ്പിലങ്ങാട്:ആർഎസ്എസ് അക്രമത്തിൽ പരിക്കേറ്റ് നെഞ്ചിന് താഴെ ചലനമറ്റെങ്കിലും, ശാരീരിക അവശതകൾ പരിഗണിക്കാതെ നീണ്ട രണ്ട് ദശാബ്ദക്കാലം പാർട്ടി പ്രവർത്തനത്തിൽ സജീവമായി മരണത്തിന് കീഴടങ്ങിയ കണ്ടോത്ത് സുരേശൻ്റെ പേരിൽ നിർമ്മിച്ച സ്മാരക ഹാൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു. മുഴപ്പിലങ്ങാട് കണ്ണൻ വയൽ ബ്രാഞ്ച് ഓഫീസി ന് മുകളിൽ സുരേശൻ്റെ പേരിൽ നിർമ്മിച്ചഹാ ൾ അനുസ്മരണദിനമായ ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി സ്തൂപവും നാടിന് സമർപ്പിക്കും സംഘാടക സമിതി രൂപീകരണ യോഗം സിപി ഐഎം എടക്കാട്...

Read More

ദേശീയ പണിമുടക്ക്: തലശ്ശേരി ഏരിയാ വാഹന ജാഥ ന്യൂമാഹിയിൽ തുടങ്ങി

by on February 9, 2026 0

ദേശീയ പണിമുടക്ക്: തലശ്ശേരി ഏരിയാ വാഹന ജാഥ ന്യൂമാഹിയിൽ തുടങ്ങി ന്യൂമാഹി :തൊഴിലാളികളെ അടിമകളാക്കുന്ന ലേബർ കോഡുകൾ പിൻവലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക, കർഷക ദ്രോഹ വിത്തു ബിൽ പിൻവലിക്കുക, ദേശീയ വൈദ്യുത ഭേദഗതി നിയമം റദ്ദാക്കുക, പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി ഫിബ്രവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർഥം തലശ്ശേരി ഏറിയയിൽ പര്യടനം നടത്തുന്ന ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രചരണ വാഹന ജാഥ ന്യൂമാഹി ടൗണിൽ...

Read More

വെഞ്ഞാറമൂട് കൂട്ടക്കൊല; ‘കാലം പറഞ്ഞ കഥ’യുടെ സെൻസറിങ്ങിന് തടസ്സമില്ല

by on February 8, 2026 0

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർത്തിയ ‘കാലം പറഞ്ഞ കഥ’ സിനിമയുടെ സെൻസറിങ്ങിന് തടസ്സമില്ല. നിയമവിദഗൻ അടങ്ങിയ സെൻസർ ബോർഡ് കമ്മിറ്റി ചിത്രം കണ്ടു. ചിത്രത്തിന് UA16+ സർട്ടിഫിക്കറ്റ് നല്‍കാൻ ശുപാർശയായി.സെൻസർ ബോർഡ് ഉടൻ കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കും. വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയുള്ള ചിത്രമാണെന്നും റിലീസ് തടയണം എന്നും ആവശ്യപ്പെട്ട് അഫാന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബന്ധുക്കള്‍  പൂർണമായും അവഗണിച്ചു‘   അതേസമയം, വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന് നാളിതുവരെയായിട്ടും താനും ഭാര്യയും ഒറ്റപ്പെട്ട നിലയിലാണെന്നും...

Read More

സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ സൗരാഷ്ട്രയെ തകര്‍ത്ത് കേരളം; ആശ ശോഭനയ്ക്ക് ആറ് വിക്കറ്റ്

by on February 8, 2026 0

റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് 111 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. സ്പിന്നര്‍ ആശ ശോഭനയുടെ ആറ് വിക്കറ്റ് പ്രകടനമാണ് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്. കേരളം ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്ര 31.2 ഓവറില്‍ വെറും 76 റണ്‍സിന് പുറത്തായി. സ്‌കോര്‍: കേരളം – 50 ഓവറില്‍ 187/9, സൗരാഷ്ട്ര – 31.2 ഓവറില്‍ 76 ഓള്‍ ഔട്ട്.   ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം...

Read More