March 3, 2026
  • March 3, 2026
Breaking News

മുളകുപൊടി എറിഞ്ഞ് കവർച്ച; ആറ്റിങ്ങലിൽ യുവാവിനെ ആക്രമിച്ച് രണ്ടര ലക്ഷം കവർന്നു

by on September 27, 2025 0

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ സ്വർണ്ണ പണയം എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് രണ്ടര ലക്ഷം രൂപ കവർന്നു. സംഭവത്തിൽ നാല് പേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ സ്വദേശിയായ ഒരു സ്വർണ്ണക്കടയുടമയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. സ്വർണ്ണ പണയം വെക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന പേരിൽ യുവാവിനെ പ്രതികൾ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് യുവാവിൻ്റെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ് കാഴ്ച മറച്ച ശേഷം ശാരീരികമായി ആക്രമിച്ച് കൈവശമുണ്ടായിരുന്ന രണ്ടര ലക്ഷം...

Read More

പ്രതിഷേധ പ്രകടനം നടത്തി തലശ്ശേരി

by on September 27, 2025 0

തലശ്ശേരി : ഷാഫി പറമ്പിൽ എം പിയെ നിരന്തരമായി അവഹേളിക്കുന്ന സി പി ഐ എമിനെതിരെ യൂത്ത് കോൺഗ്രസ്‌ തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.യൂത്ത് കോൺഗ്രസ്‌ തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ്‌ എൻ. അഷ്‌റഫ്‌, ഹൈമ.എസ്‌, അർബാസ്.സി.കെ,ഷുഹൈബ്. വി.വി,ജിജേഷ്. എം.വി,സിറാജ്, മുനാസ്,രഖിൻ രാജ്, അനിരുദ്ധ്,അജേഷ്, സാഹിൽ എന്നിവർ നേതൃത്വം നൽകി.

Read More

മൾട്ടിപ്ലക്സ് തീയറ്ററിൽ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് ഉപഭോക്തൃ കോടതി

by on September 27, 2025 0

  ​കൊച്ചി : മൾട്ടിപ്ലക്സുകളിൽ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങൾ അനുവദനീയമ ല്ലെങ്കിൽ, സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താൻ കൊച്ചിയിലെ PVR സിനിമാസിന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവ് നൽകി. മൾട്ടി പ്ലെക്സിൽ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ചതിനും, തിയേറ്ററിനുള്ളിലെ ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നു എന്നുള്ള പരാതിയിലാണ് ഉത്തരവ്. ​ 2022 ഏപ്രിൽ മാസം പരാതിക്കാരനായ കോഴിക്കോട് സ്വദേശി ഐ. ശ്രീകാന്ത്, കൊച്ചി ലുലു മാളിൽ പ്രവർത്തിക്കുന്ന PVR സിനിമാസിൽ, KGF...

Read More

വിമാന കമ്പനി ടിക്കറ്റ് തുക റീഫണ്ട് ചെയ്തിട്ടും ബുക്കിംഗ് ഏജൻസി തുക നൽകിയില്ല, യാത്രക്കാരന് 32000/- രൂപ നഷ്ടപരിഹാരം നൽകണം

by on September 27, 2025 0

  ​കൊച്ചി: വിമാന ടിക്കറ്റ് റീഫണ്ട് നൽകാതെ ഉപഭോക്താവിനെ ബുദ്ധിമുട്ടിച്ച കേസിൽ, ഓൺലൈൻ യാത്രാബുക്കിങ് പ്ലാറ്റ്‌ഫോമായ മേക്ക് മൈ ട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡ് 32,284/- രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. കോട്ടയം സ്വദേശിയും മുതിർന്ന പൗരനും റിട്ടയേർഡ് ബാങ്ക് ജീവനക്കാരനുമായിരുന്ന എം ടി തോമസ് സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ​2024 ഫെബ്രുവരി മാസത്തിൽ പരാതിക്കാരൻ മേക്ക് മൈ ട്രിപ്പ് വഴി ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് രണ്ട് വിമാന...

Read More

അധ്യാപികയെ വഞ്ചിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടി; പൂർവ വിദ്യാർത്ഥി അറസ്റ്റിൽ

by on September 27, 2025 0

അധ്യാപികയെ വഞ്ചിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടിയെടുത്ത പൂർവ വിദ്യാർത്ഥി അറസ്റ്റിൽ.മലപ്പുറം തലക്കടത്തൂർ സ്വദേശിയായ നീലിയത് വേർക്കൽ ഫിറോസ് (51) ആണ് അറസ്റ്റിലായത്. 1988 മുതൽ 1990 വരെ ഇയാളെ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് തട്ടിപ്പിനിരയായത്.സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞാണ് പ്രതി അധ്യാപികയെ വഞ്ചിച്ചത്. ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നൽകി. തുടർന്ന് മൂന്ന് ലക്ഷം രൂപ വാങ്ങി 12,000 രൂപ ലാഭ വിഹിതം നൽകി....

Read More

ഡൽഹി കേന്ദ്രീകരിച്ച് ഇടനില സംഘത്തിന്റെ പ്രവർത്തനം; മാഹിൻ അൻസാരിയുടെ മൊഴിയിൽ നിന്ന് നിർണായക വിവരം

by on September 27, 2025 0

ഓപ്പറേഷൻ നംഖോറിൽ ഇടനിലക്കാരെ സംബന്ധിച്ച് കസ്റ്റംസിന് സൂചന ലഭിച്ചു. ഡൽഹി കേന്ദ്രീകരിച്ചാണ് ഇടനില സംഘത്തിന്റെ പ്രവർത്തനം. മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയുടെ മൊഴിയിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. കൊച്ചി കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ വാഹനം ഭൂട്ടാനിൽ നിന്ന് നേരിട്ടിറക്കിയതെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. മാഹിൻ അൻസാരിയെ വീണ്ടും വിളിപ്പിക്കും. ഓപ്പറേഷൻ നംഖോറിൽ കൊച്ചി കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ വാഹനത്തിന്റെ ഉടമ മാഹിൻ അൻസാരിയുടെ മൊഴി വിശദമായി പരിശോധിക്കാൻ കസ്റ്റംസ് തീരുമാനം....

Read More

നാളെയാണ്.. നാളെ; 25 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ

by on September 26, 2025 0

കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ. തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം...

Read More

അയ്യപ്പസംഗമം മത-സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളി; സര്‍ക്കാരിനെതിരെ സമസ്ത മുഖപത്രം

by on September 26, 2025 0

അയ്യപ്പസംഗമം മത-സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളി; സര്‍ക്കാരിനെതിരെ സമസ്ത മുഖപത്രം കോഴിക്കോട്: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഖപത്രം സുപ്രഭാതം. അയ്യപ്പസംഗമത്തെ മുന്‍നിര്‍ത്തിയാണ് സുപ്രഭാതം മുഖപ്രസംഗം. സര്‍ക്കാര്‍ വിലാസം ഭക്ത സംഘം എന്ന പേരിലാണ് സുപ്രഭാതം മുഖപ്രസംഗം. അയ്യപ്പ സംഗമം മത സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളിയാണ്. ഇടതു സര്‍ക്കാറിന്റേത് ഇരട്ടത്താപ്പാണെന്നും ആരോപിക്കുന്നു. വെള്ളാപ്പളി നടേശനുമായുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്കും വിമര്‍ശനമുണ്ട് മുഖപ്രസംഗത്തില്‍. മതേതര...

Read More

തലശ്ശേരി : മാലിന്യ മുക്‌തം നവകേരളം രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ യൂണിററ് കളിലും ശുചീകരണം നടക്കുന്നതിൻ്റെ ഭാഗമായി കെ എസ് ആർ ടി സി തലശ്ശേരി ഡിപ്പോയിലും മാലിന്യ മുക്ത ദിനാചരണം നടന്നു. ധർമ്മടം ബ്രണ്ണൻ കോളേജിലെ എൻ എസ് എസ് വളണ്ടിയർമാരായ വിദ്യാർത്ഥികളും പങ്കാളികളായ പരിപാടി ഡിപ്പോ യിലെ എ ടി ഒ മുഹമ്മദ് ബഷീർ, ഉദ്ഘടനം ചെയ്തു. ജനറൽ കൺട്രോൾ ഇൻസ്പെക്ടർ കെ. പി സുബാഷ്, സ്റ്റേഷൻ മാസ്റ്റർ മാരായ കെ സുനോജ് , കെ ടി ദിപീഷ് . സീനിയർ സുപ്രണ്ട് രജനി , വെഹിക്കിൾ സൂപ്പർ വൈസർ പ്രദീഷ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ഹരീന്ദ്രൻ, ബിജു കെ പി, സോജേഷ് എന്നിവരും ജീവനക്കാരും പങ്കാളികളായി

by on September 26, 2025 0

തലശ്ശേരി : മാലിന്യ മുക്‌തം നവകേരളം രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ യൂണിററ് കളിലും ശുചീകരണം നടക്കുന്നതിൻ്റെ ഭാഗമായി കെ എസ് ആർ ടി സി തലശ്ശേരി ഡിപ്പോയിലും മാലിന്യ മുക്ത ദിനാചരണം നടന്നു. ധർമ്മടം ബ്രണ്ണൻ കോളേജിലെ എൻ എസ് എസ് വളണ്ടിയർമാരായ വിദ്യാർത്ഥികളും പങ്കാളികളായ പരിപാടി ഡിപ്പോ യിലെ എ ടി ഒ മുഹമ്മദ് ബഷീർ, ഉദ്ഘടനം ചെയ്തു. ജനറൽ കൺട്രോൾ ഇൻസ്പെക്ടർ കെ. പി സുബാഷ്, സ്റ്റേഷൻ...

Read More