April 23, 2026
  • April 23, 2026
Breaking News

സന്തോഷ നിമിഷം; എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

by on November 8, 2025 0

കേരളത്തിനുള്ള എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്‌സ്പ്രസുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. വാരണാസിയില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. എറണാകുളം സൗത്ത് സ്റ്റേഷനിലായിരുന്നു് എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങ് നടന്നത്. 8.41-ഓടെ ട്രെയിന്‍ പുറപ്പെട്ടു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി പി.രാജീവ് എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു....

Read More

പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണം, സർക്കാരുകൾ നടപടിയെടുക്കണം. സുപ്രീം കോടതി…

by on November 7, 2025 0

ദില്ലി: തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം. മൃഗങ്ങളെ കണ്ടെത്താൻ പെട്രോളിങ് സംഘത്തെ നിയോഗിക്കണം. സർക്കാർ ഓഫീസുകൾ, സ്പോർട്സ് കോംപ്ലക്സുൾ, ബസ് സ്റ്റാന്‍ഡ് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതുവിടങ്ങളിൽ നിന്ന്...

Read More

തൃശൂരിലെ 61 കാരൻ ഓണ്‍ലൈൻ പരസ്യം കണ്ട് ലിങ്ക് ക്ലിക്ക് ചെയ്തു, വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് വഴി ഓണ്‍ലൈൻ ട്രേഡിംഗ്; 1.67 കോടി തട്ടിയ 29 കാരൻ അറസ്റ്റില്‍

by on November 7, 2025 0

  തൃശൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗിന്റെ പേരില്‍ 1,67,75,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് തിരുനെല്‍വേലി കരിക്കത്തോപ്പ് സ്വദേശി ഷേയ്ക്ക് മുഹമ്മദ് അലി (29)യെ തിരുനെല്‍വേലിയില്‍നിന്നാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലേറ്റുംകര സ്വദേശി താക്കോല്‍ക്കാരന്‍ വീട്ടില്‍ രാജു (61) വിനെ യാണ് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗിന്റെ പേരില്‍ പറ്റിച്ചത്. രാജുവിന്റെ അടുത്തുനിന്ന് 2025 ജനുവരി എട്ടാം തീയതി...

Read More

 *ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിരസിച്ചു: 66,000/- രൂപ നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ കോടതി*

by on November 7, 2025 0

🔰🔰🔰🔰🔰🔰🔰     CC/341/2025   *ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിരസിച്ചു: 66,000/- രൂപ നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ കോടതി* കൊച്ചി: ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്രകാരമുള്ള ചികിത്സാ ക്ലെയിം നിഷേധിച്ചതിന് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. de വിഷ്വൽ ഇൻ്റേണൽ യൂറിത്രോടോമി (VIU) എന്ന ശസ്ത്രക്രിയയ്ക്ക് ‘യൂറിനറി സ്റ്റോൺ ചികിത്സക്ക്‌ നിഷ്‌ക്കർഷിച്ച സബ്‌ലിമിറ്റ്’ ( Urinary Stone Sub-limit) ബാധകമാക്കി ക്ലെയിം പരിമിതപ്പെടുത്തിയത് വൈദ്യശാസ്ത്രപരമായി അസ്വീകാര്യവും...

Read More

എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസ്, കണ്ണൂർ

by on November 7, 2025 0

*കണ്ണൂർ ഡിവിഷൻ*   *എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസ്, കണ്ണൂർ* *07/11/2025*   *കാടാച്ചിറഭാഗത്ത്‌ വെച്ച് വൻ കഞ്ചാവ് വേട്ട*   *11.380 കിലോ ഗ്രാം കഞ്ചാവുമായി ആസ്സാം സ്വദേശി അറസ്റ്റിൽ*   *കണ്ണൂർ* എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അനുശ്രീ കെ യുടെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാടാച്ചിറ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ *11.380 കിലോ ഗ്രാം കഞ്ചാവുമായി*...

Read More

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നവംബര്‍ 13 ന് സമ്ബൂര്‍ണ്ണ പണിമുടക്ക്, അത്യാഹിത വിഭാഗം ഒഴികെ വിട്ട് നില്‍ക്കും

by on November 7, 2025 0

തിരുവനന്തപുരം: ശമ്ബള പരിഷ്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഡോക്ടർമാർ ഈ മാസം 13ന് പണിമുടക്കും. അത്യാഹിത സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവർത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും സമാധാനപരമായി സമരം ചെയ്തിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് സംഘടന അറിയിച്ചു. ഇതുവരെ സമാധാനപരമായി സമരമാർഗങ്ങള്‍ സ്വീകരിച്ചിട്ടും സർക്കാർ അതിനെ കണ്ടില്ലെന്ന് നടിക്കുന്നതോടൊപ്പം, ജനാധിപത്യ മര്യാദകള്‍ ലംഘിച്ച്‌ അവഹേളനപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് മെഡിക്കല്‍ കോളേജ് ഡോക്ടർമാരോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളി ആയി കാണുന്നതാണെന്നും സംഘടന. ആദ്യഘട്ടത്തില്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാതെയാണ് സമരം...

Read More

യുവ സംവിധായകര്‍ക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസ്; ‘ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീര്‍ താഹിറിന്‍റെ അറിവോടെ’, കുറ്റപത്രം സമര്‍പ്പിച്ച്‌ എക്സൈസ്

by on November 7, 2025 0

കൊച്ചി: യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കുറ്റപത്രം സമർപ്പിച്ച്‌ എക്സൈസ്. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, സമീർ താഹിർ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കഞ്ചാവ് എത്തിച്ച ഇടനിലക്കാരനെ കണ്ടെത്താനായില്ലെന്നും കുറ്റപത്രം പറയുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായത്. സമീർ താഹിറിന്‍റെ കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്‍റെ അറിവോടെയെന്നും എക്സൈസ് പറയുന്നു.   സമീര്‍ താഹിറിന്‍റെ പേരിലുള്ള ഫ്ലാറ്റില്‍...

Read More

തെരുവുനായ്ക്കള്‍ക്ക് തീറ്റ നല്‍കുന്നതിന് നിയന്ത്രണമോ? സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്

by on November 7, 2025 0

  രാജ്യത്തെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും. സംസ്ഥാനങ്ങള്‍ സമർപ്പിച്ച മറുപടി പരിശോധിച്ചായിരിക്കും ജസ്റ്റിസ് വിക്രംനാഥന്‍റെ ബെഞ്ച് ഉത്തരവ് പറയുക.   സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച്‌ സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് നിർദേശം നല്‍കിയിരുന്നു. ഇടക്കാല ഉത്തരവിനു ശേഷം എല്ലാ കക്ഷികളുടെയും വാദം വിശദമായി കേള്‍ക്കുമെന്നും സുപ്രിംകോടതി അറിയിച്ചിരുന്നു.ദേശീയ മൃഗ ക്ഷേമ ബോർഡിനെയും കോടതി കേസില്‍ കക്ഷിയാക്കിയിട്ടുണ്ട്.   സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിസരത്ത് തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്...

Read More

നിർമ്മിതി ബുദ്ധിക്ക് കുതിപ്പ് നൽകാൻ,ഗൂഗിളിന്റെ ലോകോത്തര ഡാറ്റാ സെന്റർ:- ടി ഷാഹുൽ ഹമീദ് 

by on November 7, 2025 0

നിർമ്മിതി ബുദ്ധിക്ക് കുതിപ്പ് നൽകാൻ,ഗൂഗിളിന്റെ ലോകോത്തര ഡാറ്റാ സെന്റർ:- ടി ഷാഹുൽ ഹമീദ്   ഇന്റർനെറ്റ് സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് (വിസാഗ്) 1.32 ലക്ഷം കോടി രൂപ മുതൽമുടക്കി ഒരു ഗിഗാവാട്ട് (GW) ശേഷിയുള്ള നിർമ്മിതി ബുദ്ധി (AI) ഡാറ്റാ സെന്റർ ഹബ്ബ് സ്ഥാപിക്കാനുള്ള തീരുമാനം ഇന്ത്യയുടെ സാങ്കേതികവിദ്യാ മേഖലയ്ക്ക് ഒരു വലിയ കുതിപ്പാണ് നൽകുന്നത്.അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ നിക്ഷേപമാണ് ഗൂഗിൾ ഇന്ത്യയിൽ നടത്താൻ പോകുന്നത്.അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ...

Read More

എല്‍ഡിഎഫുമായും യുഡിഎഫുമായും പ്രാദേശിക സഖ്യമാകാം, സംസ്ഥാന തലത്തില്‍ ഇല്ല; വെല്‍ഫയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി

by on November 7, 2025 0

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന തലത്തില്‍ മുന്നണികളുമായി സഖ്യത്തിനില്ലെന്ന് വെല്‍ഫയർ പാർട്ടി ജനറല്‍ സെക്രട്ടറി കെ. എ ഷഫീഖ്. സംസ്ഥാനതലത്തില്‍ സഖ്യമില്ലെങ്കിലും പ്രാദേശികമായി മുന്നണികളുമായി സഖ്യമുണ്ടാക്കുമെന്നും ഷഫീഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുഡിഎഫുമായും എല്‍ഡിഎഫുമായും സഖ്യമുണ്ടാക്കാൻ പ്രാദേശിക ഘടകങ്ങള്‍ക്ക് അനുവാദനം നല്‍കിയിട്ടുണ്ട്. പാർട്ടി നിശ്ചയിച്ച സീറ്റുകളില്‍ വെല്‍ഫെയർ പാർട്ടി മത്സരിക്കും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പുലർത്തിയ നിലപാട് തന്നെയാണ് ഇത്തവണയും.   പാർട്ടിക്ക് സ്വാധീനമുള്ള സ്ഥലത്ത് സ്ഥാനാർത്ഥികളുണ്ടാകും. അവിടെ വിജയിക്കാനായി ബിജെപി ഒഴികെയുള്ള ഏത് രാഷ്ട്രീയ...

Read More