April 23, 2026
  • April 23, 2026
Breaking News

ഫ്രഷ് കട്ട്’ സമരം: ഡിഐജിക്കെതിരായ പരാതി അന്വേഷിക്കുന്നത് റൂറൽ എസ്പി, ‘സുതാര്യതയിൽ ആശങ്ക’

by on November 12, 2025 0

കോഴിക്കോട്: ഫ്രഷ് കട്ട് മാലിന്യസംസ്കരണ കേന്ദ്രത്തിനെതിരായ പ്രതിഷേധ സമരത്തിൽ ഡിഐജി യതീഷ് ചന്ദ്രയുടെ ഇടപെടൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ അന്വേഷണം. കോഴിക്കോട് റൂറൽ എസ്പി കെഇ ബൈജുവിനാണ് അന്വേഷണ ചുമതല. മേലുദ്യോഗസ്ഥനെതിരെയുള്ള പരാതി അന്വേഷിക്കുന്നതിന് കീഴുദ്യോഗസ്ഥനെ ചുമതലപെടുത്തിയാൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടക്കുമോ എന്ന് ആശങ്കയുണ്ടെന്ന് പരാതിക്കാരൻ. ഐജിക്ക് മുകളിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് പരാതി അന്വേഷിപ്പിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഡിഐജി യതീഷ് ചന്ദ്രയും കമ്പനി ഉടമകളും തമ്മിലുള്ള ഇടപാടുകളും ബന്ധങ്ങളും അന്വേഷിച്ച് സമരത്തിന് ഇടയിൽ ഉണ്ടായ...

Read More

അനുസ്മരണ സമ്മേളനം

by on November 12, 2025 0

മൗലാന അബുൾ കലാം ആസാദിനെ പോലുള്ള ദേശീയ നേതാക്കളെ വിസ്മരിച്ചതാണ് ഇന്ത്യൻ നേഷനൽ കോൺഗ്രസ്സിൻ്റെ ഇന്നത്തെ മോശമായ സ്ഥിതിക്ക് കാരണമെന്ന് മൗലാന അബുൾ കലാം ആസാദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രൊഫ. ഏ.പി. സുബൈർ പറഞ്ഞു. ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൗലാന അബുൾ കലാം ആസാദ് അനുസ്മരണ സമ്മേളനത്തിൽ കെ. ശിവദാസൻ അദ്ധ്യക്ഷനായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും പ്രഥമ ഇന്ത്യൻ വിദ്യാഭ്യാസ വകുപ്പു മന്ത്രിയുമായ മൗലാന...

Read More

ഡൽഹി സ്ഫോടനം: ശ്രീനഗറിൽ നിന്ന് മറ്റൊരു ഡോക്ടർ കൂടി കസ്റ്റഡിയിൽ

by on November 12, 2025 0

ഡൽഹി ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് മറ്റൊരു ഡോക്ടർ കൂടി കസ്റ്റഡിയിൽ. തജാമുൾ അഹമ്മദ് മാലികിനെയാണ് കസ്റ്റഡിയിൽ എടുത്തത്. എസ്എച്ച്എംഎസ് ആശുപത്രിയിൽ ആണ് ഇയാൾ ഡോക്ടർ ആയി ജോലി ചെയ്യുന്നത്. ജമ്മു കശ്മീരിൽ ഭീകരർക്കായി വ്യാപക റെയ്‌ഡ്‌ നടക്കുന്നു. സോപോർ,കുൽഗാം എന്നിവിടങ്ങളിലായി 230 ഇടങ്ങളിൽ റെയ്‌ഡ്‌ തുടരുന്നു. ഇതിനിടെയാണ് ഒരാളെ കൂടെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി (ജെഇഐ) അംഗങ്ങളുടെ വീടുകളും റെയ്‌ഡ്‌ നടക്കുന്നുണ്ട്. ഫരീദാബാദ് ഭീകര സംഘവുമായി ബന്ധപ്പെട്ട്...

Read More

ലഹരി വില്പനയിലൂടെ പണം

by on November 12, 2025 0

അത്തോളി കൊളക്കാട് സ്വദേശി മർഹബ വീട്ടിൽ മുഹമ്മദ് നുഫയിൽ (26 വയസ്സ്) ലഹരി വില്പനയിലൂടെ പണം സമ്പാദിച്ച് വാങ്ങിയ ബലെനോ കാർ (KL11 BY 3927 ) ആണ് സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റി (SAFEMA) യുടെ ഉത്തരവ് പ്രകാരം കണ്ടുകെട്ടിയത്. 2025 ജൂലൈ മാസം കോഴിക്കോട് വെച്ച് സിറ്റി ഡാൻസാഫും എലത്തൂർ പോലീസും ചേർന്ന് MDMA സഹിതം പ്രതിയെ പിടികൂടിയിരുന്നു. മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത പ്രതി വാഹനം വാങ്ങിയതും, ആഡംബരപൂർണ്ണമായ ജീവിതം...

Read More

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം

by on November 11, 2025 0

ഇന്നലെ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം ആണെന്ന് വിലയിരുത്തി എൻഐഎ. സ്ഥലത്ത് ഫോറെൻസിക്ക് സംഘമെത്തി പരിശോധനകൾ തുടരുകയാണ്. കൂടുതൽ സൈനികരെ കൂടി സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫരീദാബാദ് സംഘത്തിലെ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഡോക്ടർ ഷഹീൻ, ഡോക്ടർ മുസമ്മിൽ, ഡൽഹി സ്ഫോടനത്തിന് പിന്നിലെ ഡോക്ടർ ഉമർ മുഹമ്മദ് എന്നിവർ ജോലി ചെയ്തിരുന്ന ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിൽ ഡൽഹി പൊലീസും പരിശോധന നടത്തുന്നു. ഇവിടെ...

Read More

അങ്കണവാടിക്ക് ഡൈനിംഗ് ടേബിൾ നൽകി

by on November 11, 2025 0

തലശ്ശേരി : കോടിയേരി വൈദ്യർ വീട് അങ്കണവാടിക്ക് ഡൈനിംഗ് ടേബിൾ നൽകി. ഒരുപാട് അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സുമനസുകളുടെ അകമഴിഞ്ഞ സഹായം അനിവാര്യമാണ്. ഇക്കാര്യം അറിഞ്ഞ മാധ്യമ പ്രവർത്തകനും സായാഹ്നം ന്യൂസ്പ്ലസ് മാനേജിംഗ് എഡിറ്ററുമായ പി എം അഷ്റഫ് അങ്കണവാടിയിലേക്ക് ഡൈനിംഗ് ടേബിൾ നൽകുകയായിരുന്നു.   അങ്കണവാടി ടീച്ചർ കെ പി സ്മിത സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ കെ മഹിജ ടീച്ചർ അധ്യക്ഷത വഹിച്ചു. പി എം അഷ്റഫ്,...

Read More

10 മാനുകൾ ചത്തു; പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച

by on November 11, 2025 0

തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച. 10 മാനുകൾ ചത്തു. തെരുവുനായയുടെ ആക്രമണത്തിലാണ് മാനുകൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണ കാര്യത്തിൽ വ്യക്തത വരികയുള്ളൂ. അതേസമയം സുരക്ഷ ഓഡിറ്റിംഗ് പോലും നടത്താതെ തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ ഉദ്ഘാടനം മാമാങ്കമാണ് പുത്തൂരിലേതെന്ന് കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്  പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്ക്,...

Read More

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; മ്യൂസിയം വളപ്പില്‍ പ്രഭാത നടത്തത്തിന് എത്തിയ അഞ്ച് പേര്‍ക്ക് കടിയേറ്റു

by on November 11, 2025 0

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം. മ്യൂസിയം വളപ്പില്‍ പ്രഭാത നടത്തത്തിന് എത്തിയ അഞ്ച് പേര്‍ക്ക് കടിയേറ്റു. മ്യൂസിയം വളപ്പിലെ നായ്ക്കളെ വാക്‌സിനേറ്റ് ചെയ്യുമെന്ന് മ്യൂസിയം വെറ്റിനറി ഡോക്ടര്‍ നികേഷ് കിരണ്‍. വൈകിട്ടും രാത്രികാലങ്ങളിലും പ്രദേശത്ത് പട്ടികളുടെ രൂക്ഷമായ ശല്യമുണ്ടെന്നും എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നും ആളുകള്‍ പറയുന്നു. നായ ആളുകളെയും മ്യൂസിയം വളപ്പിലുള്ള ഒന്ന് രണ്ട് നായ്ക്കളേയും കടിച്ചതായി സന്ദര്‍ശകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് നികേഷ് കിരണ്‍ പറഞ്ഞു. നായയ്ക്ക് പേ വിഷബാധ ഉണ്ടോ എന്ന് പരിശോധിക്കും. കടി...

Read More

പാക് വ്യോമതാവളങ്ങളിൽ ‘റെഡ് അലേർട്ട്’; ഡൽഹി സ്ഫോടനത്തിന് പിന്നാലെ അതീവ ജാഗ്രത

by on November 11, 2025 0

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നതിനെ തുടർന്ന് ജാഗ്രതയിൽ പാകിസ്താൻ.രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ഈ നീക്കം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കരസേന, നാവികസേന, വ്യോമസേന എന്നിവയുൾപ്പെടെയുള്ള പാകിസ്താൻ സായുധ സേനയെ അതീവ ജാഗ്രതയിലാണെന്നാണ് വിവരം. ഇന്ത്യയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരാകാനുമായി പാകിസ്താന്റെ സെൻട്രൽ കമാൻഡ് സൈനിക വിഭാഗങ്ങൾക്ക് നിർദേശം...

Read More

വനാവകാശ നിയമ പ്രകാരം അനുവദിച്ച ഭൂമി കൈമാറുന്നില്ല; മരത്തിൽ നിന്നും ചാടുമെന്ന ഭീഷണിയുമായി ആദിവാസി യുവാക്കൾ

by on November 10, 2025 0

മലപ്പുറം: നിലമ്പൂർ ഡിഎഫ്ഒ ഓഫീസിന് മുന്നിൽ ആത്മഹത്യാ ഭീഷണി. കരുളായി മുണ്ടക്കടവ് ഉന്നതിയിലെ രണ്ട് പേരാണ് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. വനാവകാശ നിയമ പ്രകാരം അനുവദിച്ചു നൽകിയ ഭൂമി കൈമാറുന്നതിൽ ഡിഎഫ്ഒ ഒപ്പ് വെക്കുന്നില്ലന്ന് ആരോപിച്ചാണ് ആത്മഹത്യ ശ്രമം. പുലിമുണ്ട മുണ്ടക്കടവ് ഉന്നതിയിലെ ബാബുരാജ്, വിനീത്‌ എന്നിവരാണ് ആത്മാഹത്യാ ഭീഷണി മുഴക്കുന്നത്. വനാവകാശ നിയമപ്രകാരം ഉന്നതിയിലെ ആളുകള്‍ക്ക് ഭൂമി പതിച്ച് നല്‍കിയിരുന്നു. കോടതിയും ജില്ലാ കളക്ടറുമടക്കം ഭൂമി അനുവദിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. 53...

Read More