February 22, 2026
  • February 22, 2026
Breaking News
  • Home
  • Uncategorized
  • വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

By editor on February 22, 2026
0 10 Views
Share

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും.

ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പ്രോട്ടോക്കോള്‍ പാലിക്കാനാവാത്തതും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.

 

ശസ്ത്രക്രിയ സമയത്തെ സർജൻസ് നോട്ട് കൃത്യമാണെന്ന് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. ശസ്ത്രക്രിയ സമയതത് ഉണ്ടായിരുന്നത് സ്ക്രബ് നഴ്സ് മാത്രം. ഉപകരണങ്ങള്‍ എല്ലാം ഉണ്ടോ എന്ന് ഡോക്ടർ സ്ക്രബ് നഴ്സിനോട് ചോദിച്ചിരുന്നു. ഉണ്ടെന്ന് മറുപടിക്ക് ശേഷമാണ് തുന്നല്‍ ഇട്ടത്. ഉഷയുടെ ശസ്ത്രക്രിയക്കിടെ മറ്റൊരു ശാസ്ത്രായിയയ്ക്ക് വേണ്ടിയും ജോലി ചെയ്യേണ്ടി വന്നെന്ന് നഴ്സിന്റെ മൊഴി.

 

എന്നാല്‍ ഉഷയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്ത കത്രിക എവിടെ നിന്നാണ് എന്നതില്‍ റിപ്പോർട്ടില്‍ വ്യക്തതയില്ല. വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടങ്ങിയ സംഭവത്തില്‍ വകുപ്പ് മേധാവി ആയിരുന്ന ഡോ. ലളിതാംബിക കരുണാകരനെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു. ഉഷ ജോസഫിന്റെ ശസ്ത്രക്രിയയില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവം നടന്ന 2021 കാലയളവില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്നു ഡോ. ലളിതാംബിക കരുണാകരൻ.

ശസ്ത്രക്രിയ പിഴവില്‍ , കൂടുതല്‍ പേരെ പ്രതി ചേർക്കാൻ പൊലീസ്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ ഷാഹിദയും നഴ്സിംഗ് ഓഫീസർ പി എസ് ധന്യയും പ്രതികളാകും. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആർട്ടറി ഫോർസെപ്സ് നാളെ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. നിലവില്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഉഷ ജോസഫിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടേഴ്സ്.

Leave a comment

Your email address will not be published. Required fields are marked *