ആയത്തുല്ല അലി ഖമനയിയുടെ വധം; ഇറാൻ എംബസിയിലെ ദുഃഖാചരണത്തിൽ ഭാഗമായി കപിൽ സിബൽ
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം. ഡൽഹിയിലെ ഇറാൻ എംബസിയിലെ ദുഃഖാചരണത്തിൽ ഭാഗമായി കപിൽ സിബൽ എംപി. കപിൽ സിബൽ അനുശോചന കുറിപ്പ് രേഖപ്പെടുത്തി.ഖമനേയി വധത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. തർക്കങ്ങൾ പരിഹരിക്കേണ്ടത് വൻനാശമുണ്ടാക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചല്ലെന്നും മറിച്ച് ചർച്ചകളിലൂടെയാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം ആഗോള സമാധാനത്തിന് ഗുണകരമല്ല. കരുത്തുള്ള രാജ്യങ്ങളുടെ നിയമം അല്ലെങ്കിൽ കാട്ടുനീതി മറ്റ് രാജ്യങ്ങൾക്കെതിരെ നടപ്പിലാക്കുന്ന ഒരു അവസ്ഥയിലേക്ക് ലോകം മാറാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. […]
Read More