March 2, 2026
  • March 2, 2026
Breaking News

കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണം: ഡോ. ഹാരിസ് ഹസന്‍

by on August 7, 2025 0

കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഹാരിസ് ഹസന്‍. ഈ മാസം നാല് മുതല്‍ ഡോ. ഹാരിസ് അവധിയിലാണ്. 29ന് നല്‍കിയ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് സമയം നീട്ടി ചോദിച്ചത്. അതേസമയം, വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടിയശേഷം വിശദീകരണം നല്‍കാമെന്നാണ് ഹാരിസിന്റെ നിലപാട്. ഇതിനായി മറ്റൊരാള്‍ മുഖേന വിവരാവകാശ അപേക്ഷയും നല്‍കി. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിഞ്ഞാല്‍ മാത്രമേ വിശദമായ മറുപടി നല്‍കാന്‍ കഴിയൂ...

Read More

സർക്കാർ സ്കൂളിലെ ഡെസ്കിൽ നിന്ന് സൂക്ഷ്മ ജീവികളുടെ കടിയേറ്റു, അലർജി; പട്ടണക്കാട് ഗവ.സ്കൂളിലെ 30ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ

by on August 7, 2025 0

ചേർത്തല പട്ടണക്കാട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് സൂക്ഷ്മ ജീവികളുടെ കടിയേറ്റു. 30 ഓളം വിദ്യാർത്ഥികളെ തുറവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെസ്കിൽ ഉണ്ടായിരുന്ന ജീവികളുടെ കടിയേറ്റെന്ന് വിദ്യാർത്ഥികൾ പറയുന്നു. പല കുട്ടികൾക്കും, ചൊറിച്ചിലും ശരീരത്ത് തടിപ്പും ഉണ്ടായി.ഏഴാം ക്ലാസിലെ വിദ്യാർത്ഥികളെയാണ് അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ക്ലാസിലെ ഡസ്ക് ദ്രവിച്ചിരിക്കുകയായിരുന്നു. ഈ ദ്രവിച്ച ഭാ​ഗത്ത് വിദ്യാർത്ഥികൾ പെൻസിൽ കൊണ്ട് കുത്തിയിരുന്നു. അവിടെ നിന്നും ഇറങ്ങി വന്ന സൂഷ്മ ജീവികൾ കടിച്ചാണ്...

Read More

’51 ഡോക്ട‍മാർ, 1800ഓളം എഞ്ചിനീയർമാർ, അഗരം ഇന്ന് 6000 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയുടെ വെളിച്ചം പകരുന്നു’; സൂര്യയെ അഭിനന്ദിച്ച് കെ കെ ശൈലജ

by on August 7, 2025 0

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സൂര്യയുടെ അഗരം ഫൗണ്ടേഷനെ പ്രശംസിച്ച് കെ കെ ശൈലജ. സൂര്യയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും വിദ്യാസമ്പന്നരായൊരു തലമുറ പുരോഗമനോന്മുഖമായൊരു സമൂഹത്തിന്റെ അടിത്തറയും സമ്പത്തുമാണെന്നും ഷെെലജ പറഞ്ഞു. 160 സീറ്റില്‍ ആരംഭിച്ച അഗരം ഇന്ന് 6000 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയ്ക്ക് വെളിച്ചം പകരുന്നതിൽ സന്തോഷം ഉണ്ടെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കെ കെ ശൈലജയുടെ പ്രതികരണം. കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചത് സാമ്പത്തികമായി പിന്നോക്കം...

Read More

പാപ്പിനിശേരിയില്‍ പതിനേഴുകാരിയായ ഭാര്യ പ്രസവിച്ചു; 34കാരനായ ഭര്‍ത്താവിനെതിരെ പോക്‌സോ കേസ്

by on August 7, 2025 0

വളപട്ടണം: പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ. പാപ്പിനിശ്ശേരിയിൽ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശിയായ 34-കാരനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് പതിനേഴുകാരി പ്രസവിച്ചത്. ഭാര്യയും സേലം സ്വദേശിനിയാണ്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ നിയമപ്രകാരം സേലത്തുവെച്ച്‌ വിവാഹിതരായ ഇവർ പിന്നീട്‌ പാപ്പിനിശ്ശേരിയിൽ താമസമാക്കുകയായിരുന്നു. ആശുപത്രി അധികൃതർ ഭാര്യയുടെ വയസ്സ് ചോദിച്ചപ്പോൾ 17 എന്ന് പറഞ്ഞതിന് പിന്നാലെ അധിക്യതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിപ്രകാരമാണ്‌ പൊലീസ്...

Read More

‘രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ല; കര്‍ഷകര്‍ക്കായി എന്ത് പ്രത്യാഘാതവും നേരിടും’; ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി

by on August 7, 2025 0

അമേരിക്കയുടെ ഇരട്ടി തീരുവ പ്രഖ്യാപനത്തിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ കര്‍ഷകരുടെ താല്പര്യങ്ങള്‍ക്കാണ് മുന്‍ഗണന. അതിന് വലിയ വില നല്‍കേണ്ടി വന്നേക്കാമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഡല്‍ഹിയില്‍ നടന്ന എംഎസ് സ്വാമിനാഥന്‍ ശദാബ്ദി അന്താരാഷ്ട്ര സമ്മേളനത്തം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ താത്പര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന. കര്‍ഷകര്‍, മത്സ്യതൊഴിലാളികള്‍ എന്നിവരുടെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി വലിയ വില നല്‍കേണ്ടി വരുമെന്നെനിക്ക് അറിയാം. പക്ഷേ, ഞാന്‍...

Read More

അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ആദ്യം പ്രഖ്യാപിച്ച പകരം തീരുവ ഇന്ന് പ്രാബല്യത്തില്‍

by on August 7, 2025 0

അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ആദ്യം പ്രഖ്യാപിച്ച 25 ശതമാനം പകരം തീരുവ ഇന്ന് പ്രാബല്യത്തില്‍ വരും. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്നലെ പ്രഖ്യാപിച്ച പിഴ തീരുവ ഓഗസ്റ്റ് 27-നാണ് നിലവില്‍ വരിക. മറ്റു പല രാജ്യങ്ങളും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുമ്പോള്‍ ഇന്ത്യയ്ക്കു മേല്‍ മാത്രം അധിക തീരുവ ചുമത്തുന്നത് അന്യായമാണെന്നാണ് ഇന്ത്യയുടെ നിലപാട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയ്ക്കുമേലുള്ള തീരുവ കാര്യമായ തോതില്‍ വര്‍ധിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. യുക്രൈന്‍ അധിനിവേശത്തിന്റെ...

Read More

മാഹി കമ്മ്യൂണിറ്റി കോളേജിന് സ്ഥിരമായ കാമ്പസിനായി ശ്രമിക്കും – വൈസ് ചാൻസലർ

by on August 6, 2025 0

മാഹി കമ്മ്യൂണിറ്റി കോളേജിന് സ്ഥിരമായ കാമ്പസിനായി ശ്രമിക്കും – വൈസ് ചാൻസലർ     മാഹി : മാഹിയിലെ കമ്മ്യൂണിറ്റി കോളേജിനായി സ്ഥിരമായ ഒരു കാമ്പസ് ലഭിക്കാൻ പോണ്ടിച്ചേരി സർവകലാശാല ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. പ്രകാശ് ബാബു പറഞ്ഞു. പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള കമ്മ്യൂണിറ്റി കോളേജിൻ്റെ അടിസ്ഥാന വികസനത്തിനും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനും തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുവാനും മുഖ്യപരിഗണന നൽകുമെന്നും വൈസ് ചാൻസലർ വിശദീകരിച്ചു. കമ്മ്യൂണിറ്റി കോളേജിലെ...

Read More

ആയിരങ്ങളുടെ അമ്മ! സെല്‍വ ദാനം ചെയ്തത് 300 ലിറ്റര്‍ മുലപ്പാല്‍, മാതൃക

by on August 6, 2025 0

ചെന്നൈ: നവജാത ശിശുക്കള്‍ക്ക് ഏറ്റവും ഉത്തമമായ ആഹാരം മുലപ്പാല്‍ തന്നെയാണ്. മുലപ്പാല്‍ കുറഞ്ഞാല്‍ അമ്മമാര്‍ക്ക് വലിയ ആശങ്കയുണ്ടാക്കുകയും ചെയ്യും. ഇങ്ങനെയുള്ളവര്‍ക്ക് വലിയ ആശ്വാസമാണ് തമിഴ്‌നാട് സ്വദേശിയായ 33 കാരി. 300 ലിറ്ററിലധികം മുലപ്പാലാണ് സെല്‍വ ബൃന്ദ എന്ന വീട്ടമ്മ മില്‍ക്ക് ബാങ്കിന് നല്‍കിയത്. ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവനാണ് സെല്‍വയുടെ തീരുമാനത്തെത്തുടര്‍ന്ന് രക്ഷിക്കാനായത്. തിരുച്ചിറപ്പള്ളി ജില്ലയിലെ കാട്ടൂര്‍ സ്വദേശിനിയായ സെല്‍വ ബൃന്ദയ്ക്ക് രണ്ട് കുട്ടികളാണുള്ളത്. 2023 ഏപ്രില്‍ മുതല്‍ 2025 ഫെബ്രുവരി വരെ 22 മാസത്തിനിടെ 17...

Read More

‘കമൽ ഹാസന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുത്, ഒരു പാഠം പഠിപ്പിക്കണം – ബഹിഷ്കരണാഹ്വാനവുമായി ബിജെപി

by on August 6, 2025 0

നടൻ കമൽ ഹാസന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി. ഞായറാഴ്ച അ​ഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ “സനാതന ധർമ്മ”ത്തെക്കുറിച്ച് കമൽ ഹാസൻ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ബിജെപി രം​ഗത്തെത്തിയത്.     സനാതന ധർമത്തെ എതിർത്ത് സംസാരിച്ച ഉദയനിധി സ്റ്റാലിനേയും കമൽ ഹാസനേയും ഒരു പാഠം പഠിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.   “രാഷ്ട്രത്തെ മാറ്റാൻ വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളൂ....

Read More

ഡികെ ശിവകുമാർ ഓടിച്ച ഇരുചക്രവാഹനത്തിന് 18,500 രൂപ പിഴ. ഹെൽമറ്റ് ഉപയോഗവും പാളി, മന്ത്രിയും പെട്ടു.

by on August 6, 2025 0

ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്രവാഹനത്തിന് 18,500 രൂപ പിഴ. കെ.എ. 04 JZ 2087 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ഇരുചക്രവാഹനമാണ് ഉപമുഖ്യമന്ത്രി ഉപയോഗിച്ചത്. ബൈക്കിൽ അദ്ദേഹത്തിനു പിന്നിൽ മന്ത്രി ബൈരതി സുരേഷും ഉണ്ടായിരുന്നു. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച് ബെംഗളൂരുവിലെ ഹെബ്ബാൾ മേൽപ്പാലത്തിലെ നിർമാണ പുരോഗതി വിലയിരുത്തുകയായിരുന്നു ഡി.കെ. ശിവകുമാറും മന്ത്രി ബൈരതിയും. സൺ ഗ്ലാസ് വെച്ച്, ഷാൾ പുതച്ച്, ഹെൽമെറ്റ് ധരിച്ച് വണ്ടിയോടിച്ചുപോകുന്ന ദൃശ്യം ശിവകുമാർ തന്നെ സാമൂഹിക മാധ്യമമായ എക്സിൽ...

Read More