March 1, 2026
  • March 1, 2026
Breaking News

കായിക സംഘടനകളുടെ തലപ്പത്ത് വരേണ്ടത് മുൻ താരങ്ങള്‍’, ബാറ്റുപോലും പിടിക്കാനറിയാത്തവര്‍ എന്തിന് ക്രിക്കറ്റ് ഭരിക്കണമെന്ന് സുപ്രീംകോടതി

by on February 5, 2026 0

ദില്ലി:കായിക സംഘടനകളുടെ തലപ്പത്ത് രാഷ്ട്രീയക്കാരും വ്യവസായികളുമെല്ലാം അധികാരം കൈയാളുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി.ക്രിക്കറ്റ് അസോസിയേഷനുകളെ നയിക്കേണ്ടത് വിരമിച്ച ക്രിക്കറ്റ് താരങ്ങളായിരിക്കണമെന്നും, അല്ലാതെ ഒരു ബാറ്റ് പോലും പിടിക്കാന്‍ അറിയാത്തവരല്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.     മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്‍റെ ഈ സുപ്രധാന നിരീക്ഷണങ്ങള്‍. 1986 മുതല്‍ 2023 വരെ വെറും...

Read More

ഇല്ലത്ത് താഴെ എക്സൈസിൻ്റെ വൻ ലഹരി വേട്ട

by on February 5, 2026 0

ഇല്ലത്ത് താഴെ എക്സൈസിൻ്റെ വൻ ലഹരി വേട്ട ഹാഷിഷ് ഓയിൽ, മെത്താംഫിറ്റമിൻ , കഞ്ചാവ് ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുമായി ലഹരി വിൽപ്പനക്കാരൻ തലശ്ശേരി എക്സെസിൻ്റെ പിടിയിൽ     തലശ്ശേരി* *റേഞ്ച്* *എക്സൈസ്* *ഇൻസ്പെക്ടർ* *സുബിൻരാജ് ‘കെ* ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തലശ്ശേരി താലൂക്കിൽ തിരുവങ്ങാട് അംശം വയലളം ദേശത്ത് പവിത്രം വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട ലഹരിവസ്തുക്കളായ 135 ഗ്രാം കഞ്ചാവ് 23 ഗ്രാം ഹാഷിഷ് ഓയിൽ 9 ഗ്രാം മെത്താംഫിറ്റമിൻ...

Read More

ആശ്വസമായി സര്‍ക്കാര്‍ പ്രഖ്യാപനം, എസ്‌എംഎ രോഗികള്‍ക്ക് മരുന്ന് ലഭ്യമാക്കുന്നതിനായി 30 കോടി

by on February 5, 2026 0

തിരുവനന്തപുരം: സ്പൈനല്‍ മസ്കുലർ അട്രോഫി (എസ്‌എംഎ) രോഗികള്‍ക്ക് ആശ്വസമായി സർക്കാർ പ്രഖ്യാപനം. എസ്‌എംഎ രോഗത്തിനുള്ള മരുന്ന് ലഭ്യമാക്കുന്നതിനായി 30 കോടി വകയിരുത്തുന്നതായി ബജറ്റ് ചർച്ചയുടെ മറുപടിയില്‍ ധനമന്ത്രി കെ. എൻ ബാലഗോപാല്‍ അറിയിച്ചു. അപൂർവ്വരോഗങ്ങള്‍ക്കുള്ള ചികിത്സ മെച്ചപ്പെടുത്താനായി2024 ല്‍ ആരോഗ്യവകുപ്പ് രൂപം നല്‍കിയപദ്ധതിയുടെഭാഗമായാണ് പണം വകയിരുത്തിയത്. ചികിത്സക്കുള്ള ഭാരിച്ച ചെലവ് മൂലം എസ്‌എംഎ രോഗികള്‍ അനുഭവിക്കുന്ന ദുരിതം ന്യൂസ് പലതവണ റിപ്പോർട്ട് ചെയ്തിരുന്നു.

Read More

പറശ്ശിനിക്കടവിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ കൂടെയുണ്ടായ ആൺ സുഹൃത്ത് തൂങ്ങി മരിച്ച നിലയിൽ

by on February 5, 2026 0

  പറശ്ശിനിക്കടവിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ കൂടെയുണ്ടായ ആൺ സുഹൃത്ത് തൂങ്ങി മരിച്ച നിലയിൽ പറശ്ശിനിക്കടവ്: പറശിനിക്കടവിലെലോഡ്ജിൽ മധ്യവയസ്ക്കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, കൊലപ്പെടുത്തിയതാന്ന് സംശയിക്കപ്പെടുന്ന ആൺ സുഹൃത്തിനെ മാട്ടൂലിൽ ജസീന്തക്ക് സമീപം തെങ്ങിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.   കണ്ണപുരം അയ്യോത്ത് സ്വദേശി കടേൽപറമ്പിൽ വീട്ടിൽ കെ.പി.വിജയനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.   പറശിനിക്കടവ് സമ്മർലാന്റ് ഇൻ ലോഡ്ജിലെ 602-ാം നമ്പർ മുറിയിൽ മരണപ്പെട്ട സീമയുടെ കൂടെയുണ്ടായിരുന്ന അയൽക്കാരനാണ് വിജയൻ.  ...

Read More

മഞ്ചക്കലിൽ ബാർ ഹോട്ടൽ തുറക്കാൻ നീക്കം: പ്രദേശവാസികൾ പ്രതിഷേധക്കൂട്ടായ്മ നടത്തി

by on February 4, 2026 0

മാഹി: മഞ്ചക്കലിലെ പഴയ വി.എൻ.എം ഗോൾഡ് കെട്ടിടം രൂപ മാറ്റം വരുത്തി ലോഡ്ജാക്കി മാറ്റുന്നതിനെതിരെ മഞ്ചക്കൽ റസിഡൻ്റ്സ് അസോസിയേഷൻ പ്രതിഷേധക്കൂട്ടായ്മ നടത്തി. ടൂറിസത്തിൻ്റെ മറവിൽ ഇവിടെ ബാർ ഹോട്ടൽ ആരംഭിക്കാനുള്ള നീക്കം നടക്കുന്നതിനാലാണ് ജനകീയ പ്രതിഷേധം.15-ഓളം ലോഡ്ജ് മുറികളുള്ളതാണ് ഈ ബാർ ഹോട്ടൽ. ഹോട്ടലോ ലോഡ്ജോ തുടങ്ങുന്നതിനുള്ള നിയമങ്ങളൊന്നും പാലിക്കാതെയാണ് അധികൃതരെ സ്വാധീനിച്ച് ഇത് തുടങ്ങുന്നതെന്ന് അസോസിയേഷൻ ആരോപിച്ചു. മാലിന്യ – മലിനജല സംസ്കരണം, വാഹന പാർക്കിങ്ങ് തുടങ്ങിയ സംവിധാനങ്ങളൊരുക്കാൻ സ്ഥലമില്ലാത്തിടത്താണ് ലോഡ്ജ്, ഹോട്ടൽ കം...

Read More

പ്രാദേശിക സംവരണം ഏർപ്പെടുത്തണം – MLA

by on February 4, 2026 0

മയ്യഴി: പുതുച്ചേരി സംസ്ഥാനത്ത് പോലീസ് കോൺസ്റ്റബിളിലേക്കുള്ള തെരഞ്ഞെടുക്കുമ്പോൾ പ്രാദേശിക സംവരണം ഏർപ്പെടുത്തണമെന്ന് പുതുശ്ശേരി ആഭ്യന്തര വകുപ്പ് മന്ത്രി എ. നമശിവായത്തിനോട് മാഹി എംഎൽഎ ആവശ്യപ്പെട്ടു.

Read More

‘ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടം, ജനങ്ങൾക്ക് വേണ്ടിയാണ് കോടതിയിൽ വന്നത്’; സുപ്രീം കോടതിയിൽ നേരിട്ട് വാദിച്ച് മമത ബാനർജി

by on February 4, 2026 0

പശ്ചിമ ബംഗാളിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ ഹർജിയിൽ വാദം ഇന്നത്തേക്ക് അവസാനിച്ചു. കേസിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കും എന്ന് കോടതി അറിയിച്ചു. വാദിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് ഹാജരായി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.സുപ്രീം കോടതിയിൽ ശക്തമായ വാദമാണ് മമത ഉന്നയിച്ചത്. ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടം എന്നും...

Read More

തലശ്ശേരിക്ക് അഭിമാനം

by on February 4, 2026 0

തലശ്ശേരിക്ക് അഭിമാനം.ഡൽഹിയിലെ കെ ആർ എഫ്.( കേരള റീഡേഴ്സ് ഫോറം) ഏർപ്പെടുടുത്തിയ എഴുത്തുക്കാർക്കുള്ള അവാർഡിന് തലശ്ശേരി സ്വദേശിനിയും അർഹമായി.തലശ്ശേരി കൊളശ്ശേരി സ്വദേശിനി അജിന സന്തോഷ് ആണ് ഈ അവാർഡിന് അർഹമായത്.മലയാളത്തിലും തമിഴിലും, ഇംഗ്ലീഷിലും കഥകളും എഴുതിയ അജിനയ്ക്കാണ് അവാർഡ് ലഭിച്ചത്.അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഡോ. കേൽ കോൺ, അമ്ജിത്ത് പരേര, സുൽക്കർ ഡിസൂസ എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് അവാർഡ്‌ പ്രഖ്യാപിച്ചത്.കേരളത്തിൽ നിന്നും പുറത്തുമായി നിരവധി മത്സരാർത്ഥികൾ ഉണ്ടായിരുന്നു. അവാർഡ് മാർച്ച് 11ന് ഡൽഹിൽ...

Read More

ഒ. ആബു സ്മാരക അവാർഡ് അബ്ദുൽ ഖാദർ വിൽറോഡിക്ക്

by on February 4, 2026 0

തലശ്ശേരി: പ്രശസ്തമാപ്പിളപ്പാട്ട് രചയിതാവും ഗ്രന്ഥകാരനുമായിരുന്ന ഒ ആബു സാഹിബിൻ്റെ ഓർമ്മക്കായി തലശ്ശേരി മാപ്പിള കലാ കേന്ദ്രം ഏർപ്പെടുത്തിയ പതിനേഴാമത് ഒ. ആബു സ്മ‌ാരക പുരസ്‌കാരം പ്രഖ്യാപിച്ചു. നാല് പതിറ്റാണ്ടിലേറെയായി മാപ്പിളപ്പാട്ട് പഠന-ഗവേഷണ രംഗത്ത് സജീവ സാന്നിധ്യമായ പ്രമുഖ സാഹിത്യകാരനും മദ്രസ അധ്യാപകനുമായ അബ്ദുൽ ഖാദർ വിൽറോഡി യാണ് അവാർഡ് ജേതാവ് മാപ്പിളപ്പാട്ട് സാഹിത്യത്തിന് അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്‌കാരം 10001 (പതിനായിരത്തി ഒന്ന് ) രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്. റഹമാൻ...

Read More

യു ഡി എഫ് പുതു യുഗ യാത്ര വിജയിപ്പിക്കും

by on February 4, 2026 0

തലശ്ശേരി : പ്രതിപക്ഷ നേതാവ് വി.ഡി .സതീശൻ നയിക്കുന്ന, യു ഡി എഫ് പുതു യുഗ യാത്ര വിജയിപ്പിക്കുന്നതിനുള്ള , തലശ്ശേരി നിയോജക മണ്ഡലം കൺവൻഷൻ എൽ എസ് പ്രഭു മന്ദിരത്തിൽ നടന്നു. കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ. മഹമൂദ് അദ്ധ്യക്ഷത വഹിച്ചു. സജീവ് മാറോളി, എം.പി. അരവിന്ദാക്ഷൻ,ബഷീർ ചെറിയാണ്ടി, കെ .സുരേശൻ , സി.കെ.പി മമ്മു, സി.ജി.തങ്കച്ചൻ , വി.എൻ....

Read More