July 15, 2026
  • July 15, 2026
Breaking News

ആഭിചാരക്രിയയുടെ മറവില്‍ 15കാരിക്ക് നേരെ പീഡനശ്രമം; ബിജെപി മുന്‍ നേതാവിനെതിരെ പോക്‌സോ കേസ്

by on June 17, 2026 0

പത്തനംതിട്ട അടൂരില്‍ ആഭിചാരക്രിയയുടെ മറവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ടി രഞ്ജുവിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. (rape attempt amid black magic ex bjp leader arrested in pathanamthitta) ഇക്കഴിഞ്ഞ പത്താം തിയതിയാണ് സംഭവം നടക്കുന്നത്. ഒരു ആഭിചാര ക്രിയ നടത്താനാണ് രാത്രി രഞ്ജു പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. മറ്റൊരു സുഹൃത്ത് വഴിയാണ് പെണ്‍കുട്ടിയുടെ...

Read More

ജയിച്ച് തുടങ്ങി ചാമ്പ്യന്‍മാര്‍; അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം; മെസിക്ക് ഹാട്രിക്

by on June 17, 2026 0

ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയയെ തോല്‍പ്പിച്ചു. ലിയോണല്‍ മെസിക്ക് ഹാട്രിക്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പം മെസിയെത്തി. 7,60,76 മിനിറ്റുകളിലാണ് മെസിയുടെ ഗോളുകള്‍. 16 ഗോളുമായി ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളായി മെസി. മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ 120 ആം ഗോള്‍. പ്രൊഫഷണല്‍ ഫുട്ബോളിലെ 61ആം ഹാട്രിക്കാണിത്. അര്‍ജന്റീന കുപ്പായത്തിലെ 11ാം ഹാട്രിക്കും. ലോകകപ്പില്‍ ഹാട്രിക് നേടുന്ന പ്രായം കൂടിയ...

Read More

ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന് 16-കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു; കാറിൽ കടന്ന യുവാവിനായി തിരച്ചിൽ

by on June 16, 2026 0

16-കാരിയായ വിദ്യാർഥിനിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥിനിക്കാണ് കുത്തേറ്റത്. പനവൂർ സ്വദേശി സഹദ് (21) പെൺകുട്ടിയുടെ വീടിന് സമീപത്തുവെച്ച് കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന് ശേഷം അക്രമി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പെൺകുട്ടിയുടെ വീടിന് സമീപത്തായി യുവാവ് കാറിൽ കാത്തുനിന്ന സഹദ്, പെൺകുട്ടിയെ കുത്തിവീഴ്ത്തിയശേഷം കാറിൽ കടന്നുകളയുകയായിരുന്നു. അമിതവേഗതയിൽ കാർ ഓടിച്ച പ്രതി, എതിർവശത്തിന്ന് വന്ന വാഹനത്തെ ഇടിച്ചുതെറിപ്പിച്ചാണ് കടന്നുകളഞ്ഞത്.

Read More

മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി; നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാം

by on June 16, 2026 0

മുട്ടില്‍ മരം മുറി കേസില്‍ പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയാണ് നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാന്‍ വനംവകുപ്പിന് അനുമതി നല്‍കിയത്. കേസില്‍ ഈട്ടിത്തടികള്‍ കണ്ടുകെട്ടിയതിനെതിരെ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ നല്‍കിയ ഹര്‍ജി കല്‍പ്പറ്റ ജില്ലാ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തടികള്‍ ലേലം ചെയ്യാന്‍ വനം വകുപ്പ് വിചാരണ കോടതിയുടെ അനുമതി തേടിയത്. ഈ അപേക്ഷ അനുവദിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. നാലു കോടി...

Read More

സംസ്ഥാനത്തെ ലേണേഴ്സ് പരീക്ഷ നടത്തിപ്പ് അവതാളത്തിൽ; രണ്ടുദിവസമായി പരീക്ഷകൾ മുടങ്ങി, ആശങ്കയിൽ ഉദ്യോഗാർത്ഥികൾ

by on June 16, 2026 0

സംസ്ഥാനത്തെ ലേണേഴ്സ് പരീക്ഷ നടത്തിപ്പ് അവതാളത്തിൽ. രണ്ടുദിവസമായി ലേണേഴ്സ് പരീക്ഷകൾ മുടങ്ങി. പരീക്ഷകൾ മുടങ്ങിയതിൽ ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്. സാരഥി വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് ലേണേഴ്സ് പരീക്ഷ നടത്തിപ്പ്. വെബ്സൈറ്റിന്റെ സാങ്കേതിക തകരാറാണ് പരീക്ഷ തുടങ്ങാൻ കാരണം.നെറ്റ്‌വർക്ക് ഇഷ്യൂ എന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. സാരഥി വെബ്‌സൈറ്റ് ഓപ്പൺ ആകുന്നുണ്ട് എന്നാൽ പക്ഷെ എറർ എന്ന് കാണിച്ച് സൈറ്റ് ബ്ലോക്ക് ആവുന്നുവെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. പ്രശ്‌നം ഉടൻ പരിഹരിക്കും. അതിനായുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന്...

Read More

‘എ പത്മകുമാര്‍ പാര്‍ട്ടിയുടെ അന്തകന്‍’; സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം; നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കിയതില്‍ അമര്‍ഷം

by on June 16, 2026 0

ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ പ്രതിയായ എ പത്മകുമാറിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കിയതില്‍ സിപിഐഎമ്മിനുള്ളില്‍ അമര്‍ഷം. എ പത്മകുമാര്‍ ജില്ലയിലെ പാര്‍ട്ടിയുടെ അന്തകന്‍ എന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. അമര്‍ഷം സംസ്ഥാന നേതൃത്വത്തെ അറിയിക്കും.നിരന്തരം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ഭീഷണി പ്രചാരണങ്ങള്‍ക്ക് വഴങ്ങരുത്. എന്ത് വെളിപ്പെടുത്തല്‍ വന്നാലും പാര്‍ട്ടിക്ക് ഇപ്പോള്‍ ഉണ്ടായതില്‍ കൂടുതല്‍ നഷ്ടം വരാനില്ല. രാഷ്ട്രീയ സ്വാധീനവും ഭക്തിയും പറഞ്ഞാണ് ശബരിമലയിലെ തട്ടിപ്പ് നടത്തിയത് – തുടങ്ങിയ അഭിപ്രായങ്ങളാണ് ഉയരുന്നത്....

Read More

പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

by on June 16, 2026 0

പ്രിയദര്‍ശിനി സൗജന്യയാത്ര തുടങ്ങിയ ഇന്നലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തത് പതിമൂന്ന് ലക്ഷത്തിലേറെ വനിത യാത്രികര്‍. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് അഞ്ചര ലക്ഷത്തിലധികം വനിതാ യാത്രികരുടെ വര്‍ധനയാണ് ഇന്നലെയുണ്ടായത്. 5,95,245 വനിതാ യാത്രക്കാരുടെ വര്‍ധനവുണ്ടായി . ഇന്നലെ സീറോ ടിക്കറ്റില്‍ യാത്ര ചെയ്തത് 7,83,115 വനിതാ യാത്രക്കാരാണ്. സീറോ ടിക്കറ്റ് വരുമാന നഷ്ടം 1,59,56,801 രൂപയാണ്. പുരുഷ യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുമുണ്ടായി. പദ്ധതി കൂടുതല്‍ പ്രയോജനപ്പെടുക ദിവസ വേതനത്തിന് തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും...

Read More

മുഖ്യമന്ത്രിയുടെ ഫ്ലക്സ് വെച്ചില്ല; തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ്‌ നടത്തിയതിൽ പോരായ്മയെന്ന് യൂത്ത് കോൺഗ്രസ്

by on June 15, 2026 0

മലപ്പുറം തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ്‌ നടത്തിയതിൽ പോരായിമയെന്ന് യൂത്ത് കോൺഗ്രസ്‌. സമാന്തര ഫ്ലാഗ് ഓഫ്‌ ഒരുക്കി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ. യുഡിഎഫിന്റെയും കെഎസ്ആർടിസിയുടെയും ഭാഗത്തുനിന്ന് അവഹേളനം ഉണ്ടായതായി നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ് ചോലയിൽ വ്യക്തമാക്കി. എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിക്ക് മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലക്സ് പോലും വയ്ക്കാതെ, അവഹേളിക്കുന്ന രീതി. അവഹേളനങ്ങൾ ഉണ്ടായാൽ തിരുത്തി മുന്നോട്ടു പോകാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ഉള്ള മുൻകരുതലാണ്...

Read More

അയോധ്യ രാമക്ഷേത്ര സംഭാവനകൾ കാണാതായെന്ന ആരോപണം; ആശങ്കകൾ ഉന്നയിച്ച് സുപ്രീം കോടതിക്ക് കത്ത്

by on June 15, 2026 0

അയോധ്യ രാമക്ഷേത്ര സംഭാവനകൾ കാണാതായെന്ന ആരോപണം, ആശങ്കകൾ ഉന്നയിച്ച് സുപ്രീം കോടതിക്ക് കത്തയച്ചു. സംഭാവനകളുടെ ദുരുപയോഗത്തെക്കുറിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദ്ദേശിക്കണം. കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യം.അഭിഭാഷകൻ അനൂപ് പ്രകാശ് അവസ്തിയാണ് കത്തയച്ചത്. സംഭാവനകൾ സംരക്ഷിക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും ജുഡീഷ്യൽ മേൽനോട്ടം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു. അതേസമയം ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘ (എസ്ഐടി) ത്തിന് രൂപം നൽകി. ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ്...

Read More

അടൂരിൽ KSRTC ജീവനക്കാരൻ സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി

by on June 15, 2026 0

അടൂരിൽ കെഎസ്ആർടിസി ജീവനക്കാരൻ സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി. ബസ് സ്റ്റാൻഡിൽ ഭിക്ഷാടനത്തിന് എത്തിയ സ്ത്രീയെയാണ് അടിച്ചത്. ആർ വേണു എന്ന ജീവനക്കാരന് എതിരെയാണ് ആരോപണം. എന്നാൽ ആരോപണങ്ങൾ കെഎസ്‌ആർടിസി അധികൃതർ തള്ളി. ഭിക്ഷാടന നിരോധന മേഖലയായതിനാൽ മാറ്റിവിടുക മാത്രമാണ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. ബസ് സ്റ്റാന്റും പരിസരവും ഭിക്ഷാടന നിരോധന മേഖലയാണെന്ന് അടൂർ പൊലീസ് പറയുന്നു. ഇവിടെ ഭിക്ഷാടനം നടത്തിയ സ്ത്രീയെ ആട്ടിപ്പായിക്കാനാണ് തല്ലിയതെന്നാണ് പൊലീസ് പറയുന്നത്. വേണു സൂപ്പർവൈസിംഗ് ജോലിയും ചെയ്യുന്നുണ്ടെന്ന് പൊലീസ്...

Read More