July 15, 2026
  • July 15, 2026
Breaking News

‘പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വിഡിഎസ് സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍ സിക്ക് വേണ്ടി’; KCBC മദ്യവിരുദ്ധ സമിതി

by on June 20, 2026 0

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം മദ്യപാനികള്‍ക്കുവേണ്ടിയുള്ളതല്ല, മദ്യപരെ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ളതാണ്. ജെന്‍സിക്കും സ്ത്രീശാക്തീകരണത്തിനുവേണ്ടി ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രഖ്യാപിക്കുമ്പോഴും ഈ വിഭാഗക്കാരെ മറ്റൊരുവഴിയെ ചൂഷണം ചെയ്യുന്നത് ഭൂഷണമല്ല. മദ്യത്തിന്റെ വീര്യം കുറയ്ക്കുന്നത് അതിനെ കൂടുതൽ സുരക്ഷിതമായി ചിത്രീകരിച്ച് ഉപഭോഗം വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ. മദ്യ ഉൽപ്പാദകരുടെ ആവശ്യപ്രകാരം നികുതി 251 ശതമാനത്തിൽ നിന്ന് 120 ശതമാനമായി വെട്ടിക്കുറച്ചത് അഴിമതിയുടെ...

Read More

കാര്‍ഡ് നല്‍കിയില്ല; മെസ്സിക്കും അര്‍ജന്റീനയ്ക്കും അനുകൂലമായി റഫറി പെരുമാറി; ഫിഫയ്ക്ക് പരാതി നല്‍കി അള്‍ജീരിയ

by on June 20, 2026 0

ലിയോണല്‍ മെസ്സിക്കും അര്‍ജന്റീനയ്ക്കും അനുകൂലമായി റഫറി പെരുമാറിയെന്ന പരാതിയുമായി അള്‍ജീരിയ. ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെയാണ് മോശം റഫറീയിങ് ആരോപിച്ച് ഫിഫയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. അര്‍ജന്റീന അള്‍ജീരിയ മത്സരത്തിനിടെ ആദ്യപകുതിയിലാണ് സംഭവം. പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ അള്‍ജീരിയന്‍ ക്യാപ്റ്റന്‍ ഐസ മെന്‍ഡിയെ ലിയോണല്‍ മെസി ഫൗള്‍ ചെയ്തു. ഫൗള്‍ വിളിച്ച റഫറി ഷിമോണ്‍ മാര്‍സിനിയാക്ക് അള്‍ജീരിയയ്ക്ക് അനുകൂലമായി ഫ്രീകിക്ക് അനുവദിച്ചു. എന്നാല്‍ മെസ്സിക്ക് കാര്‍ഡൊന്നും നല്‍കിയില്ല. റെഡ് നല്‍കേണ്ട ഫൌളായിരുന്നുവെന്നും വാര്‍ പരിശോധനയ്ക്ക് പോലും മുതിരാതെ...

Read More

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍

by on June 20, 2026 0

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍. വയനാട് യൂണിയനുമായി ബന്ധപ്പെട്ട് നടന്ന 10 ലക്ഷം രൂപയുടെ തട്ടിപ്പില്‍ അന്വേഷണം പൂര്‍ത്തിയായി. ഇക്കാര്യം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. വെള്ളാപ്പള്ളി നടേശന്‍ അടക്കമുളവരാണ് പ്രതികളാണ്. രണ്ട് കേസുകളില്‍ കൂടി അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ഇന്നലെ കേസ് പരിഗണിച്ച ഘട്ടത്തില്‍ കടുത്ത വിമര്‍ശനവും മുന്നറിയിപ്പുമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. നിരന്തരം നിര്‍ദ്ദേശിച്ചിട്ടും അന്വേഷണോദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി...

Read More

GST SAMVAAD

by on June 20, 2026 0

GST നിലവിൽ വന്നു 9 വർഷം പൂർത്തിയാക്കുന്നതിനോട് അനുബന്ധിച്ച് 2026 ജൂലൈ ഒന്നിന് GST ദിനം ആഘോഷിക്കുകയാണ്. അതിനു മുന്നോടിയായി Central GST Department, Kannur Division, Calicut Commissionerate ആഭിമുഖ്യത്തിൽ കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സിൽ വെച്ചു 23.06.2026 നു വൈകുന്നേരം 3.30 മുതൽ 5.30 വരെ GST SAMVAAD നടത്തുന്നു. ഈ പരിപാടിയിൽ നികുതിദായകർക്കുo, മറ്റു ബന്ധപ്പെട്ടവർക്കും പങ്കെടുക്കാവുന്നതാണ്. GST – day -യുടെ ഭാഗമായി ഈ മാസം 17...

Read More

ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ ‘ഒരു ദിനം ഒരറിവ്’ പദ്ധതിക്ക് തുടക്കമായി

by on June 20, 2026 0

കണ്ണൂർ: ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ പൊതുവിജ്ഞാനവും ഭാഷാവിനിമയ ശേഷിയും പരിപോഷിപ്പിക്കുന്നതിനായി “ഒരു ദിനം ഒരറിവ്”എന്ന പദ്ധതിക്ക് തുടക്കമായി.ജൂൺ 19 വായനാ ദിനത്തിൽ സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് പി.ശ്രീജ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ​കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും ചിന്താശേഷിയും നിരീക്ഷണ പാടവവും വർദ്ധിപ്പിക്കുന്നതിനും ഇത്തരം നിരന്തര പ്രവർത്തനങ്ങൾ ഏറെ സഹായകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ചൂണ്ടിക്കാട്ടി. ​അറബിക് അധ്യാപകൻ മുഹ്സിൻ ഇരിക്കൂർ ചടങ്ങിൽ...

Read More

‘ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം നൽകണം’; പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ

by on June 19, 2026 0

പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. ചോദ്യപേപ്പർ ചോർച്ചക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകണം. ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരാജയങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാനെ പുറത്താക്കണമെന്നും തുറന്ന കത്തിൽ സിജെപി സ്ഥാപകൻ ആവശ്യപ്പെട്ടു.പല മാതാപിതാക്കളും മക്കളുടെ വിദ്യാഭ്യാസത്തിനായി ലോണുകളെടുത്തിരുന്നതടക്കം കത്തില്‍ അഭിജീത്ത് പരാമര്‍ശിക്കുന്നുണ്ട്. ‘ഭാരമേറിയ ഹൃദയവുമായാണ് ഈ കത്തെഴുതുന്നത്, നമ്മുടെ രാജ്യത്തിന്റെ ഭാവിയ്ക്ക് തന്നെ ഭീഷണിയാവുന്ന ഉയര്‍ന്നുവരുന്ന വലിയ പ്രതിസന്ധിയിലേക്ക് താങ്കളുടെ ശ്രദ്ധ...

Read More

വ്യാപാരി വ്യവസായി സമിതി സ്ഥാപക ദിനാഘോഷം

by on June 19, 2026 0

തലശ്ശേരി: നഗരസഭ ബഡ്സ് സ്കൂളിന് ഇൻവർട്ടറും വിദ്യാർഥികൾക്ക് സമ്മാനങ്ങളും നൽകി കേരള വ്യാപാരി വ്യവസായി സമിതിയുടെ സ്ഥാപക ദിനാഘോഷം. ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഇൻവർട്ടർ സ്വിച്ച് ഓൺ കർമവും നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സി.ഒ.ടി. ഷബീർ നിർവഹിച്ചു. നഗരസഭാംഗം വി.എം. സുകുമാരൻ അധ്യക്ഷത വഹിച്ചു. സമിതി ഏരിയ സെക്രട്ടറി സി.പി.എം. നൗഫൽ, നജ്മ ഹാഷിം, ഇല്യാസ് ചാത്താടി, ടി. ഇസ്മായിൽ എന്നിവർ സംസാരിച്ചു. മെമ്പർ സെക്രട്ടറി ഹരി പുതിയില്ലത്ത് സ്വാഗതവും പ്രിൻസിപ്പൽ ലിസ...

Read More

നോളജ് വാലി പദ്ധതി, ട്രൈബൽ സർവകലാശാല, റാഗിംഗ് തടയാൻ പ്രത്യേക പദ്ധതി; വിദ്യാഭ്യാസമേഖലയ്ക്ക് പുത്തൻ പ്രഖ്യാപനങ്ങൾ

by on June 19, 2026 0

വിദ്യാഭ്യാസമേഖലയ്ക്ക് പുത്തൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. കേരളത്തെ ലോകോത്തര ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാൻ നോളജ് വാലി പദ്ധതി നടപ്പാക്കും. വയനാട്ടിൽ ട്രൈബൽ സർവകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും സ്ഥാപിക്കും. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് 1477 കോടി രൂപ ബജറ്റിൽ വകയിരുത്തി. റാഗിംഗ് തടയാൻ സിദ്ധാർഥന്റെ പേരിൽ സ്റ്റുഡന്റ് ആക്ട്, സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്നും പ്രഖ്യാപനം. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം നാട്ടിൽ നൽകാനായി കേരള നോളജ് വാലി പദ്ധതി. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ...

Read More

അക്ഷരമുറ്റത്തുനിന്ന് ഡിജിറ്റൽ സ്ക്രീനുകളിലേക്ക്: മാറുന്ന വായനയും മലയാളിയുടെ വർത്തമാനവും:-

by on June 19, 2026 0

ജൂൺ 19 വായന ദിനം ടീ. ഷാഹുൽ ഹമീദ്. കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിടുകയും, “വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക” എന്ന മഹത്തായ സന്ദേശം ജനഹൃദയങ്ങളിലേക്ക് പകർന്നുനൽകുകയും ചെയ്ത പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19,വായനാദിനമായി ആചരിക്കുകയാണ്. അക്ഷരങ്ങളറിയാത്ത ഒരു ജനതയെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുക്കുന്ന ഈ ദിനം, സമകാലിക ലോകത്ത് വായനയുടെ പുതിയ ഭാവഭേദങ്ങളെക്കുറിച്ച് പുനർവിചാരം നടത്താൻ കൂടിയുള്ള ഒരവസരമാണ്. മാറുന്ന മാധ്യമങ്ങളും ‘ജെൻ സി’ തലമുറയും:- “ഇന്നത്തെ...

Read More

ടെലിഗ്രാമിന് തിരിച്ചടി: നിരോധനം തുടരും; കേന്ദ്രസർക്കാർ നടപടിക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

by on June 19, 2026 0

താത്ക്കാലിക നിരോധനം നീക്കാനുള്ള ഹർജിയിൽ ടെലിഗ്രാമിന് തിരിച്ചടി. കേന്ദ്രസർക്കാർ നടപടിക്ക് എതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിരോധനം എല്ലാ നടപടി ക്രമങ്ങളും പാലിച്ചുകൊണ്ടെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ച് ആയിരിക്കും വിധി പ്രസ്താവിച്ചത്. ഇന്നലെ ടെലിഗ്രാമിനെതിരെ കേന്ദ്രസർക്കാർ ശക്തമായ വാദങ്ങൾ ഉന്നയിച്ചിരുന്നു. താൽക്കാലിക നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ ഉത്തരവ് എല്ലാം നടപടിക്രമങ്ങളും പാലിച്ചുകൊണ്ടുള്ളതെന്ന് കോടതി വ്യക്തമാക്കി. 69A-യിലെ നടപടിക്രമം പാലിച്ചിട്ടുണ്ടെന്ന് കോടതി. അടിയന്തര സ്വഭാവം കണക്കിലെടുക്കുമ്പോൾ കേന്ദ്രം ഉന്നയിച്ച കാരണങ്ങൾ പര്യാപ്തമാണെന്ന്...

Read More