March 1, 2026
  • March 1, 2026
Breaking News

സമൂഹത്തിന്റെ പൊതു നന്മക്കായ് പോരാടുക അഡ്വ: കെ എ ലത്തീഫ്

by on January 30, 2026 0

തലശ്ശേരി പ്രദേശത്തിന്റെ പൊതു നന്മക്ക് വേണ്ടിയും അതോടപ്പം സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടിയും പ്രവൃത്തിക്കാൻ മുസ്ലിം ലീഗ് പ്രവൃത്തകൻമ്മാർ പ്രതിജ്ഞാബദ്ധരാകണമെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ എ ലത്തീഫ് പറഞ്ഞു മട്ടാമ്പ്രം വാർഡ് മുസ്ലിം ലീഗ് സംഘടിപ്പിച്ച പോരാട്ട വിജയത്തിന്റെ സാക്ഷ്യ സമ്മേളനവും നിസ്വാർത്ഥ പ്രവൃത്തകർക്ക് ആദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം സാഹിർ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു, മാട്ടൂൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും വനിതാ ലീഗ് നേതാവുമായ ഫാരിഷ ടീച്ചർ...

Read More

അതിവേഗ റെയില്‍, കട്ടപ്പന- തേനി തുരങ്കപാത; വിഴിഞ്ഞം-ചവറ-കൊച്ചി ഇടനാഴി; ബജറ്റിലെ വികസന പ്രഖ്യാപനങ്ങള്‍

by on January 29, 2026 0

അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പേര് മാറുമെങ്കിലും അതിവേഗ റെയില്‍പാത കേരളത്തിന് അനിവാര്യമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കട്ടപ്പന- തേനി തുരങ്കപാത, വിഴിഞ്ഞം-ചവറ-കൊച്ചി ഇടനാഴി തുടങ്ങി പുതിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. (Development announcements in the Kerala budget) സില്‍വര്‍ ലൈനിന് പകരം തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ അര്‍ധ അതിവേഗ പാത നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. ആര്‍ആര്‍ടിഎസ് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറ് കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു....

Read More

ഇനി ‘നോട്ട്’ കൊടുത്താൽ മദ്യം കിട്ടില്ല; നിർണായക മാറ്റവുമായി ബെവ്‌കോ; എതിർപ്പുമായി ജീവനക്കാർ

by on January 29, 2026 0

തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപന പൂർണമായും ഡിജിറ്റൽ ഇടപാടുകൾ വഴിയാക്കാൻ ബെവ്‌കോ. ഫെബ്രുവരി 15 മുതൽ കൗണ്ടറുകളിൽ പണം സ്വീകരിക്കില്ല എന്നറിയിച്ച് ബെവ്‌കോ ഉത്തരവിറക്കി. കറൻസി ഇടപാടുകൾ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകൾ ഉറപ്പാക്കുക തുടങ്ങിയവയാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്. എന്നാൽ ഈ മാറ്റത്തിൽ എതിർപ്പുന്നയിച്ച് ജീവനക്കാർ രംഗത്തുവന്നിട്ടുണ്ട്. നിലവിൽ 70 ശതമാനം ആളുകളും പണമാണ് നൽകുന്നത്. പൂർണമായും ഡിജിറ്റലിലേക്ക് മാറുമ്പോൾ ബുദ്ധിമുട്ട് കൂടുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്നത്തിന്...

Read More

‘21000 രൂപയാണ് ഡിമാൻഡ് ചെയ്തിരുന്നത്, ഇനിയും സർക്കാരിന് സമയം ഉണ്ട്; ഇല്ലെങ്കിൽ തിരഞ്ഞെടുപ്പിലെ നിലപാടുകൾക്ക് മാറ്റം ഉണ്ടാകില്ല’; ആശാ വർക്കേഴ്സ്

by on January 29, 2026 0

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ആശമാർക്ക് ആശ്വാസം. ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിച്ചു. വർധനവിനെ സ്വാഗതം ചെയുന്നുവെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു. പക്ഷെ തൃപ്തി ഇല്ല. 21000 രൂപയാണ് ഡിമാൻഡ് ചെയ്തിരുന്നത്. എന്നാൽ ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്‌ഥാന സർക്കാർ ആണെന്ന് സമ്മതിക്കേണ്ടി വന്നു. സമരം ന്യായമാണ് എന്ന് സർക്കാർ സമ്മതിച്ചു. ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ട്. ഇല്ലെങ്കിൽ തിരഞ്ഞെടുപ്പിലെ നിലപാടുകൾക്ക് മാറ്റം ഉണ്ടാകില്ല. സർക്കാരിന്...

Read More

ആരോഗ്യരംഗത്തെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം: ഐ എം എ സംസ്ഥാന പ്രസിഡണ്ട്

by on January 29, 2026 0

കണ്ണൂർ:കേരളത്തിലെ ആരോഗ്യ രംഗത്തുള്ള പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമാണ് ആവശ്യമെന്ന് ഐ എം എ സംസ്ഥാന പ്രസിഡണ്ട് ഡോ എം എൻ മേനോൻ അഭിപ്രായപ്പെട്ടു. സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരും ഗവൺമെൻറ് സർവീസിലെ മെഡിക്കൽ ഓഫീസർമാരും സമരത്തിൻറെ വഴിയിലാണ്. വർഷങ്ങളായി അവർ ആവശ്യപ്പെടുന്ന പ്രധാന പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കാതെ നിലനിൽക്കുകയാണ്. അവരുടെ ആവശ്യങ്ങൾക്ക് നേരെ സർക്കാർ മുഖം തിരിക്കുകയാണെകിൽ കേരളത്തിലെ മുഴുവൻ ഡോക്ടർമാരെയും പ്രതിനിധീകരിക്കുന്ന ഐഎംഎ സമരരംഗത്തേക്ക് ഇറങ്ങാൻ നിർബന്ധിതമാകും. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ബില്ലിൽ നിന്ന് ചെറിയ...

Read More

റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ, 2026 സംസ്ഥാന ബജറ്റിലെ ജനകീയ പ്രഖ്യാപനങ്ങള്‍ ഇവ

by on January 29, 2026 0

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ‍ നടത്തി ധനമന്ത്രി കെഎൻ ബാല​ഗോപാൽ. 2 മണിക്കൂറും 53 മിനിറ്റും ബജറ്റ് അവതരണം നീണ്ടുനിന്നു. കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ടായിരുന്നു ബജറ്റ് പ്രസംഗം തുടങ്ങിയത്. നിരവധി ക്ഷേമ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. സാധാരണക്കാർക്കും സർക്കാർ ജോലിക്കാർക്കും ആനുകൂല്യങ്ങൾ നൽകുന്നതാണ് ബജറ്റ്. ഒന്ന് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ഏര്‍പ്പെടുത്താനുള്ള ബജറ്റ് പ്രഖ്യാപനവും ശ്രദ്ധേയമാണ്. റോഡ് അപകടത്തിൽപ്പെടുന്ന എല്ലാവര്‍ക്കും ആദ്യ അഞ്ച്...

Read More

ബജറ്റിൽ പത്രപ്രവർത്തകർക്ക് ആശ്വാസം; പെൻഷൻ തുക 1500 രൂപ വർധിപ്പിച്ചു

by on January 29, 2026 0

സംസ്ഥാന ബജറ്റിൽ പത്രപ്രവർത്തകർക്ക് ആശ്വാസം. പത്ര പ്രവർത്തകരുടെ പെൻഷൻ 13,000 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ പ്രഖ്യാപിച്ചു. പെൻഷനിൽ 1500 രൂപയുടെ വർധനവ് വരുത്തി. നിലവിൽ 11,500 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. മാധ്യമ മേഖലയിലെ തൊഴിലാളികളുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്.ക്ഷേമപെൻഷന് 14,500 കോടി രൂപയാണ് സർക്കാർ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും 2000 രൂപ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ കാലാവധി...

Read More

ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം; 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം

by on January 29, 2026 0

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാല​ഗോപാൽ അവതരിപ്പിച്ച് തുടങ്ങി. ആശമാർക്ക് ആശ്വാസ പ്രഖ്യാപനമുണ്ടായി. 1000 രൂപയാണ് ഇവർക്ക് കൂട്ടിയത്. അങ്കണവാടി വർക്കർക്ക് 1000 കൂട്ടിയപ്പോൾ ഹെൽപ്പൽമാർക്ക് 500 രൂപയും സാക്ഷരതാ പ്രേരക്മാർക്ക് 1000 രൂപയും വർധിപ്പിച്ചു.ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പത്ത് വർഷത്തിനിടെ ന്യൂ നോർമൽ കേരളം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  ...

Read More

‘സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു’; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി ധനമന്ത്രി

by on January 29, 2026 0

ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നുവെന്ന് പറഞ്ഞ ധനമന്ത്രി സാമ്പത്തിക അവഗണനയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ബജറ്റില്‍ രേഖപെടുത്തുന്നുവെന്നും വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങള്‍ക്കു മേലുള്ള കേന്ദ്ര കടന്നു കയറ്റത്തിന് എതിരെയാണ് ഇനിയുള്ള നാളുകളില്‍ പോരാടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അര്‍ഹതപ്പെട്ട 17000 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാനത്തിന് അവകാശപ്പെട്ട 17,000 കോടി രൂപ ഈ വര്‍ഷം മാത്രം വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍...

Read More

ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കളവിവാദമുണ്ടായ മുതുപിലാക്കാട് ക്ഷേത്ര ഭരണസമിതി തിരഞ്ഞെടുപ്പ്: സംഘപരിവാര്‍ അനുകൂല പാനലിന് വന്‍വിജയം

by on January 28, 2026 0

ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കളവിവാദമുണ്ടായ കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് ശ്രീ പാര്‍ഥസാരഥി ക്ഷേത്ര ഭരണസമിതി തിരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ അനുകൂല ഭക്തജന സമിതി പാനലിന് സമ്പൂര്‍ണ വിജയം. ക്ഷേത്ര സഭയിലേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 27 സീറ്റിലും ഭക്തജന സമിതി സ്ഥാനാര്‍ഥികളും വിജയിച്ചു. (Pro-Sangh Parivar panel wins in Muthupilakad Temple election) ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 58 ശതമാനം നേടിയ സംഘ പരിവാര്‍ പാനലിലെ എല്ലാ സ്ഥാനാര്‍ഥികളും ശരാശരി 400 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്...

Read More