March 2, 2026
  • March 2, 2026
Breaking News

‘ബിബിഎ വിദ്യാർഥികളുടെ ഉത്തര പേപ്പർ നോക്കിയത് B.COM അധ്യാപകർ’; കണ്ണൂർ സർവകലാശാലയിൽ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവ്

by on January 24, 2026 0

കണ്ണൂർ സർവകലാശാലയിലെ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവ് നടന്നതായി കണ്ടെത്തി. ബി ബി എ വിദ്യാർഥികളുടെ ഉത്തര പേപ്പറുകൾ മൂല്യനിർണയം നടത്തിയത് ബി കോം വിഭാഗത്തിലെ അധ്യാപകരെന്നാണ് കണ്ടെത്തൽ. 2024 ൽ നടന്ന ബി ബി എ രണ്ടാം സെമസ്റ്റർ പരീക്ഷ പേപ്പർ മൂല്യനിർണയത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.   കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ രാജപുരം സെന്റ് പയസ് കോളജിലെ വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്. 2024 ൽ നടന്ന ബിബിഎ രണ്ടാം സെമസ്റ്റർ ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് പരീക്ഷയുടെ...

Read More

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം: പിതാവ് ഷിജില്‍ കുഞ്ഞിനെ ഇടിച്ചത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തില്‍

by on January 24, 2026 0

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്റെ മരണത്തില്‍ അറസ്റ്റിലായ അച്ഛന്‍ ഷിജിലിന്റെ കുറ്റസമ്മത മൊഴിയിലെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പുറത്ത്. ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ഷിജിലിന്റെ മൊഴി. ദേഷ്യത്തില്‍ കുഞ്ഞിന്റെ വയറ്റിലിടിച്ചെന്നും ഇയാളുടെ മൊഴിയിലുണ്ട്. (details of statement of shijil who killed son in neyyattinkara)   അടിമുടി ദുരൂഹമായ കേസിലാണ് ഒടുവില്‍ ഷിജിലില്‍ നിന്ന് തന്നെ നടന്നത് എന്താണെന്നതിന്റെ നടുക്കുന്ന വിശദാംശങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. ബിസ്‌കറ്റ് കഴിച്ച ശേഷം കുഞ്ഞിന്റെ വായില്‍ നിന്ന്...

Read More

കണ്ണൂരിൽ ഓൺലൈൻ ചാറ്റിംഗ് ഉപയോഗിച്ച് ഹണി ട്രാപ്പ് ഒരുക്കി ഒരു മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കാസർഗോഡ് സ്വദേശികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

by on January 24, 2026 0

ഒന്നാം പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്നും രണ്ടാം പ്രതി കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശി ഇബ്രാഹിം ഷജ്‌മൽ അർഷാദാണെന്നും കാസർഗോഡ് ചെർക്കള സ്വദേശികളായ കെ കെ അബ്ദുൽ കലാം മൈമൂന എന്നിവരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ചക്കരക്കൽ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത് പ്രതി മൈമുനയുമായി ചാറ്റിംഗിലൂടെ പരിചയപ്പെട്ട പരാതിക്കാരനെ കാഞ്ഞങ്ങാട്ടുള്ള ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പരാതി പണം നൽകാനാകില്ലെന്ന് അറിയിച്ചതോടെ സ്വർണം...

Read More

നാല് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിച്ചേക്കും? റഷ്യ-യുക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച

by on January 24, 2026 0

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച ഇന്നും തുടരും. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ റഷ്യ, യുക്രെയ്ന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. സമാധാന ശ്രമങ്ങള്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ പ്രസിഡന്റ് പ്രതികരിച്ചു. (Russia-Ukraine-US hold meet in UAE)   നാല് വര്‍ഷമായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ അബുദബിയിലാണ് ചര്‍ച്ച നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ അഭിപ്രായഐക്യമുണ്ടാക്കലാണ് പ്രധാന ലക്ഷ്യം.ഇന്നലെ ആരംഭിച്ച ചര്‍ച്ചയില്‍ മൂന്നു രാജ്യങ്ങളിലെ ഉദ്യോഗസ്ഥരാണ്...

Read More

പെൺകുട്ടിയെ പൊതുസ്ഥലത്ത് വെച്ച് കയറിപ്പിടിക്കാൻ ശ്രമം; സംഭവം കണ്ണൂരിൽ, പ്രതി അറസ്റ്റിൽ

by on January 23, 2026 0

കണ്ണൂർ കാട്ടാമ്പള്ളിയിൽ പെൺകുട്ടിയെ പൊതുസ്ഥലത്ത് കയറിപ്പിടിക്കാൻ ശ്രമം. തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തടഞ്ഞ നാട്ടുകാരെ പ്രതി കൈയ്യേറ്റം ചെയ്തു.വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രിയിലും പ്രതി പരാക്രമം നടത്തുകയും ചെയ്തു. ഡോക്ടറുടെ ക്യാബിൻ തകർത്തു. പെൺകുട്ടി ബഹളം വെച്ചതോടെയാണ് നാട്ടുകാർ വിവരമറിയുന്നതും പ്രതിയെ പിടികൂടുന്നതും. വളപട്ടണം പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുന്നതിനിടെ വാഹനത്തിൻ്റെ ചില്ലും ഇയാൾ തകർത്തുകളഞ്ഞു. തമിഴ്നാട്ടിലെ ക്രിമിനൽ കേസുകളിൽ ഉൾപ്പടെ പ്രതിയാണ് പരമശിവം. ഇയാളെ കോടതിയിൽ ഹാജരാക്കി...

Read More

‘നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല’; വികസന പ്രഖ്യാപനങ്ങളില്ലാതെ മോദിയുടെ പ്രസംഗം

by on January 23, 2026 0

തിരുവനന്തപുരത്ത് വികസന പ്രഖ്യാപനങ്ങളില്ലാതെ പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല. മോദിയുടെ പ്രഖ്യാപനത്തിനായി തലസ്ഥാന ന​ഗരം കാത്തിരുന്നുവെങ്കിലും പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല. പുത്തരിക്കണ്ടത്തെ പരിപാടിയിൽ പാർട്ടി വേദിയിൽ കൂടുതൽ സംസാരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ രാഷ്ട്രീയ വിമർശനമല്ലാതെ കേരളത്തിന് പുതുതായി ഒന്നും പ്രഖ്യാപിച്ചില്ല. യുഡിഎഫിനേയും എൽഡിഎഫിനേയും തൂത്തെറിയണമെന്നും വികസനത്തിലൂന്നിയ സർക്കാർ വരണമെങ്കിൽ ബിജെപി വിജയിക്കണമെന്നുമായിരുന്നു മോദിയുടെ പ്രസംഗത്തിൻ്റെ ചുരുക്കം. നേരത്തെ, അതിവേഗ റെയിൽ പാത മോദി പ്രഖ്യാപിക്കുമെന്ന് സൂചനകളുണ്ടായിരുന്നു....

Read More

‘മോദി കേരളത്തിൽ എത്തിയത് വർഗീയത സംസാരിക്കാൻ; ആദ്യം കേരളത്തിന്റെ ചരിത്രം പഠിക്കൂ’; ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

by on January 23, 2026 0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. മോദി കേരളത്തില്‍ എത്തിയത് വര്‍ഗീയത സംസാരിക്കാനാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രി ആദ്യം കേരളത്തിലെ ചരിത്രം പഠിക്കണം. മുസ്‌ലിം ലീഗിന്റെ ചരിത്രവും മോദി പഠിക്കണം. ഉത്തര്‍പ്രദേശിലും ബിഹാറിലും പറയുന്ന കാര്യങ്ങളാണ് മോദി കേരളത്തില്‍ വന്ന് പറയുന്നത്. ജനങ്ങളെ വിഡ്ഢികളാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇതിന് കേരളത്തിലെ ജനങ്ങള്‍ കൃത്യമായ മറുപടി നല്‍കും. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ റോഡില്‍...

Read More

സന്തോഷ് ട്രോഫിയില്‍ രണ്ടാം ജയം തേടി കേരളം നാളെയിറങ്ങും; എതിരാളികള്‍ റെയില്‍വേസ്

by on January 23, 2026 0

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന്റെ രണ്ടാം മത്സരം നാളെ. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന മത്സരത്തില്‍ റെയില്‍വേസ് ആണ് എതിരാളികള്‍. ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പഞ്ചാബിനെ പരാജയപ്പെടുത്തിയിരുന്നു. ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു കേരളത്തിന്റെ തിരിച്ചുവരവ്. എം മനോജ് കേരളത്തിന്റെ സമനില ഗോള്‍ നേടിയപ്പോള്‍ മുഹമ്മദ് അജ്‌സലിന്റെ ഇരട്ടഗോളില്‍ കേരളം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. സര്‍വീസസ്, ഒഡീഷ്, മേഘാലയ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ കേരളവുമായി ഏറ്റുമുട്ടാനുള്ളത്. ഗ്രൂപ്പിലെ ആദ്യ നാല്...

Read More

‘എന്റെ സുഹൃത്തുക്കളേ..’ മലയാളത്തില്‍ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; വികസിത കേരളത്തിനായി ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും മോദി

by on January 23, 2026 0

വികസിത കേരളത്തില്‍കൂടി മാത്രമേ വികസിത ഭാരതമെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി കേന്ദ്രം കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം പൂര്‍ണമായി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. എന്റെ സുഹൃത്തുക്കളേ എന്ന് വിളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി വേദിയെ അഭിസംബോധന ചെയ്തത്. കേരളത്തിന്റെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഇന്ന് പുതിയ ദിശാബോധം...

Read More

കേരളം മാറ്റി എടുക്കുകയാണ് ഉദ്ദേശിക്കുന്നത്, ജനങ്ങൾ പ്രതീക്ഷിക്കാത്ത വികസനമാണ് കൊണ്ടുവരാൻ പോകുന്നത്: സാബു എം ജേക്കബ്

by on January 23, 2026 0

ട്വന്റി ട്വന്റി അധ്യക്ഷൻ സാബു എം ജേക്കബ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി വേദിയിൽ എത്തി. കേരളം മാറ്റി എടുക്കുകയാണ് ഉദ്ദേശിക്കുന്നത്, ജനങ്ങൾ പ്രതീക്ഷിക്കാത്ത വികസനമാണ് കൊണ്ടുവരാൻ പോകുന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു. ട്വന്റി ട്വന്റി ജനപ്രതിനിധികൾ പാർട്ടി വിടുന്നത് എല്ലാ പാർട്ടിയിലും ഉണ്ടാകുന്നത്. ആശയപരമായി തീരുമാനമെടുക്കുമ്പോൾ ഒന്നോ രണ്ടശതമാനം പോയെന്നുവരും. അതൊന്നും ട്വന്റി20 യെ ബാധിക്കില്ല. ഒന്നോ രണ്ട ശതമാനം പോകുമ്പോൾ പത്തൊ നൂറോ ശതമാനം തിരികെ വരു ഭൂരിഭാഗം പേരും തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും...

Read More