March 3, 2026
  • March 3, 2026
Breaking News

തേജസ്വി യാദവിൻ്റെ പതനം: ബിഹാറിൽ മഹാസഖ്യം തകരാനുള്ള കാരണങ്ങൾ

by on November 14, 2025 0

ബീഹാർ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്‍റെ ജനപ്രീതിക്ക് മുന്നില്‍ തേജസ്വി യാദവ് നിഷ്പ്രഭനായ കാഴ്ച കൂടിയാണ് ഇന്ന് കണ്ടത്. 2020മായി താരതമ്യം ചെയ്യുമ്പോള്‍ അതിദയനീയ പ്രകടനമാണ് ഇത്തവണത്തേത്. വോട്ടണ്ണലിന്‍റെ തുടക്കില്‍ പ്രതീക്ഷ പ്രകടിപ്പിച്ച ആര്‍ജെഡി പിന്നീട് കൂപ്പുകുത്തുകയായിരുന്നു. എന്തുകൊണ്ടാണ് നിതീഷ് കുമാറിന്റെ 20 വർഷത്തെ ഭരണത്തിനെതിരെയുള്ള വികാരം വോട്ടാക്കാൻ തേജസ്വി യാദവിന് കഴിയാഞ്ഞത്?. ലാലുപ്രസാദിന്‍റെ ‘ജംഗിള്‍ രാജ്’ ഓര്‍മിപ്പിച്ച നരേന്ദ്രമോദിയുടെ പ്രചാരണം തേജസ്വിക്കെതിരായി ജനവികാരം തിരിച്ചുവെന്നാണ് വിലയിരുത്തൽ. യുവാക്കളെ കയ്യിലെടുക്കാനും ലാലുപ്രസാദ് യാദവിന്‍റെ മകനായില്ല. ഉയര്‍ത്തിയ വിഷയങ്ങളും...

Read More

‘ബി. ഗോപാലകൃഷ്ണന്റെ അനുമതിയോടെ രാഗയ്ക്കു സമർപ്പയാമി’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് കെ. സുരേന്ദ്രൻ

by on November 14, 2025 0

ബീഹാർ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മഹാപതനത്തിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് കെ സുരേന്ദ്രൻ. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ നൃത്തച്ചുവടുകൾ പോസ്റ്റ് ചെയ്താണ് പരിഹാസം. ‘ശ്രീ. ബി ഗോപാലകൃഷ്ണന്റെ അനുമതിയോടെ രാഗയ്ക്കു സമർപ്പയാമി…’- എന്നാണ് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറച്ചത്. നേരത്തെ ഹരിയാനയിലെ ‘വോട്ട് കവർച്ച’ ആരോപണത്തിനൊപ്പം കേരളത്തിലെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വീഡിയോയും പ്രദര്‍ശിപ്പിച്ച് കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഹരിയാനയില്‍ 25 ലക്ഷത്തോളം വോട്ടുകളാണ് കൊള്ളയടിക്കപ്പെട്ടതെന്ന് ആരോപിച്ച്...

Read More

‘ബിഹാറിൽ വോട്ട് കൊള്ള നടന്നു’; ആരോപണവുമായി കോൺഗ്രസ്

by on November 14, 2025 0

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ‌ പുരോ​ഗമിക്കുന്നതിനിടെ വോട്ട് കൊള്ള ആരോപണവുമായി കോൺ​ഗ്രസ്. കോൺഗ്രസ് ആസ്ഥാനത്ത് പ്ലക്കാർഡുകളുമായി പ്രവർത്തകർ. തിരഞ്ഞെടുപ്പിൽ അവിശ്വാസം രേഖപ്പെടുത്തിയാണ് പ്ലക്കാർഡുകൾ. ബിഹാർ കൊള്ളയടിക്കപ്പെട്ടുവെന്ന് കോൺ​ഗ്രസ് പ്രവർത്തകർ ആരോപിച്ചു. ബിഹാറില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ബിഹാര്‍ കൊള്ളയടിച്ചു ഇനി ബംഗാളിന്റെ ഊഴമാണ് തുടങ്ങിയ പ്ലാക്കാര്‍ഡുകളുയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വോട്ട് കൊള്ളയടിച്ചാണ് ബിജെപി ജയിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. വോട്ടെണ്ണലിൽ എൻഡിഎ സഖ്യം വൻ മുന്നേറ്റം നടക്കുന്നതിനിടെയാണ് കോൺ​ഗ്രസിന്റെ വോട്ടുകൊള്ള ആരോപണം. ലീഡ് നില പ്രകാരമാണെങ്കില്‍ എന്‍ഡിഎ...

Read More

ടൂർ തീയതി ഒരാഴ്ച മുൻപ് അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് MVD മുന്നറിയിപ്പ്

by on November 14, 2025 0

സ്കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മോട്ടർ‌ വാഹന വകുപ്പ്. ടൂറിന് പുറപ്പെടുന്നതിന് മുൻപ് മാനേജ്‌മെന്റുകൾ ആർടിഒയെ അറിയിക്കണമെന്നും ടൂർ തീയതി ഒരാഴ്ച മുൻപെങ്കിലും അറിയിക്കണമെന്നും നിർദേശം. എംവിഡി ബസുകൾ പരിശോധിച്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിർദേശങ്ങൾ നൽകും. പരിശോധിക്കാത്ത ബസ്സിന് അപകടം സംഭവിച്ചാൽ ഉത്തരവാദിത്തം പ്രിൻസിപ്പലിനായിരിക്കുമെന്ന് എംവിഡി മുന്നറിയിപ്പ് നൽകി. പല ടൂർ ബസ്സുകളിൽ എമർജൻസി എക്സിറ്റ് ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനവുമില്ല. ഡ്രൈവർമാരുടെയും അശ്രദ്ധമായ പെരുമാറ്റം അപകടങ്ങൾ വർദ്ധിപ്പിക്കുന്നതായി എം വി ഡി പറഞ്ഞു....

Read More

ശബരിമല സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധന; സാമ്പിൾ ശേഖരണം 17ന്, ഉച്ചപൂജയ്ക്ക് ശേഷം സാമ്പിൾ ശേഖരിക്കും

by on November 13, 2025 0

ശബരിമല സ്വർണക്കവർച്ച, സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം 17ന്. ഹൈക്കോടതി അനുമതി നൽകി. 17ന് ഉച്ചപൂജയ്ക്ക് ശേഷം സാമ്പിൾ ശേഖരിക്കാം. തന്ത്രിയുടെ കൂടി നിലപാടറിഞ്ഞ ശേഷമാണ് തീരുമാനം. നേരത്തെ സാമ്പിൾ ശേഖരിക്കാൻ SIT അനുമതി തേടിയിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. 2019 ,2025ലെയും ദ്വാരപാലകപ്പാളി,സ്തംഭപ്പാളി എന്നിവ പരിശോധിക്കും./ വിജയ് മല്യ 1998 ൽ സ്വർണ്ണം പൊതിഞ്ഞ സ്തംഭപ്പാളികളുടെ ഭാഗവും പരിശോധിക്കും.ഇതിലൂടെ നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെത്താനാകും....

Read More

‘എന്നെ 13 വർഷത്തിലേറെയായി നാട്ടുകാർക്ക് അറിയാം’; കുന്നംകുളം കസ്റ്റഡി മർദ്ദനത്തിനിരയായ വി എസ് സുജിത്ത് സ്ഥാനാർത്ഥിയാകുന്നു

by on November 13, 2025 0

തൃശൂർ കുന്നംകുളം പൊലീസ് മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നു. ബ്ലോക്ക് പഞ്ചായത്തിലേക്കാണ് സുജിത്ത് മത്സരിക്കുന്നത്. ചൊവ്വന്നൂർ ഡിവിഷനിൽ നിന്ന് സുജിത്ത് മത്സരിക്കും. കേരളത്തിലെ പൊലീസ് അതിക്രമത്തിനെതിരെയുളള ജനവിധി തേടിയാണ് താൻ മത്സരിക്കുന്നതെന്ന് സുജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ചൊവ്വന്നൂർ സിപിഐഎമ്മിന്റെ കുത്തകയായുളള ഡിവിഷനാണെന്നും തന്നെ 13 വർഷത്തിലേറെയായി നാട്ടുകാർക്ക് അറിയാമെന്നും സുജിത്ത് കൂട്ടിച്ചേർത്തു. മാസങ്ങൾക്ക് മുൻപ് നടന്ന കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്റെ ഇരയാണ് സുജിത്ത്. രണ്ടുവർഷത്തോളം നടന്ന നിയമപോരാട്ടത്തിനൊടുവിലാണ്...

Read More

അതിർത്തി തർക്കം; തിരുവനന്തപുരത്ത് വയോധികയ്ക്ക് ക്രൂര മർദനം

by on November 13, 2025 0

തിരുവനന്തപുരത്ത് അതിർത്തി തർക്കത്തിന്റെ പേരിൽ വയോധികയ്ക്ക് ക്രൂര മർദനം. ഉള്ളൂർ പുലയനാർക്കോട്ട സ്വദേശി ഉഷയ്ക്കാണ് അയൽവാസിയായ സന്ദീപിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഉഷയെ സന്ദീപ് ക്രൂരമായി ആക്രമിക്കുന്നതിന്റെ സിസിടിവി കാമറ ദൃശ്യം പുറത്തുവന്നു. പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി അയൽവാസികൾ തമ്മിൽ അതിർത്തി തർക്കം നിലനിന്നിരുന്നു. ഇന്നലെ രാവിലെ 9:40നാണ് അക്രമം നടന്നത്. ഉഷയുടെ വീടിന് മുന്നിൽ മതിൽ കെട്ടിയപ്പോൾ വഴിയുടെ വീതി കുറഞ്ഞുപോയെന്ന ആരോപണത്തിലായിരുന്നു മർദനം. വീട്ടിനുമുന്നിൽ നിന്ന ഉഷയെ...

Read More

ഡിസംബർ 6 ന് ആറിടത്ത് സ്ഫോടനം നടത്താൻ പദ്ധതിയിട്ടു; ആക്രമണത്തിനായി വൈറ്റ് കോളർ സംഘം 30 ലക്ഷം സമാഹരിച്ചു

by on November 13, 2025 0

ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഡിസംബർ 6 ന് ഡൽഹിയിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതി ഇട്ടതായി സൂചന. ആറിടങ്ങളിൽ ഒരേ സമയം ആക്രമണം നടത്താൻ ആയിരുന്നു പദ്ധതി. ലക്ഷ്യങ്ങളിൽ കൊണാട്ട് പ്ലേസ്, മയൂർ വിഹാർ, റെഡ് ഫോർട്ട്‌ പാർക്കിംഗ് എന്നിവിടങ്ങൾ ഉൾപ്പെട്ടതായാണ് വിവരം. ആക്രമണത്തിനായി വൈറ്റ് കോളർ സംഘം 30 ലക്ഷം രൂപ സമാഹരിച്ചു. പണം ഡോ ഉമറിന് കൈമാറിയതായാണ് മൊഴി. ഡോ മുസാമിലിന്റെ സർവകലാശലയിലെ മുറിയിലാണ് ഗൂഢാലോചന നടന്നത്. ബോംബ്...

Read More

സി എച്ച് സെന്റർ മാഹി

by on November 13, 2025 0

മാഹി കമ്മ്യൂണിറ്റി ഡയാലിസീസ് സെന്ററിന് വീൽ ചെയർ കൈമാറി… ആധുര സേവന രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി രോഗികൾക്കും,,അശരണർക്കും കൈതാങ്ങായി പ്രവർത്തിക്കുന്ന സി എച്ച് സെന്റർ മാഹി. മാഹി കമ്മ്യൂണിറ്റി ഡയാലിസീസ് സെന്ററിനു വേണ്ടി സി എച്ച് സെന്റർ ചെയർമാൻ എ വി യൂസുഫ് തണൽ സെൻട്രൽ കമ്മിറ്റി വനിത വിംഗ് പ്രസിഡന്റ് കെ വി റംല ടീച്ചർക്ക് വീൽ ചെയർ കൈമാറി. ചടങ്ങിൽ ടി ജി ഇസ്മായിൽ,ഷെറിൻ ചൊക്ലി തണൽ വനിതാ വിംഗ് പ്രസിഡന്റ് മാഹിഹസീന...

Read More

‘സിപിഐഎം എനിക്ക് നലകിയത് വലിയ പരിഗണന, ജില്ലാ പഞ്ചായത്തില്‍ മറ്റാർക്കും ലഭിച്ചിട്ടില്ല’; സീറ്റ് നല്‍കാത്തതിന്റെ കാരണം വിശദീകരിച്ച്‌ പി പി ദിവ്യ

by on November 13, 2025 0

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള സി.പി.ഐ.എം സ്ഥാനാർത്ഥികളെ ഇന്നലെ പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രഖ്യാപിച്ചിരുന്നു. 16 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതില്‍ 15 പേരും പുതുമുഖങ്ങളാണ് എന്നതാണ് ശ്രദ്ധേയം. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഒഴിവാക്കിയായിരുന്നു സഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ദിവ്യ മത്സരിച്ചിരുന്ന കല്യാശേരി ഡിവിഷനില്‍ വി.വി. പവിത്രനാണ് സ്ഥാനാർത്ഥിയാകുന്നത്. എന്നാല്‍ സ്ഥാനാർത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കുകയാണ് പി.പി. ദിവ്യ. ഫേസ്ബു്ക്കിലാണ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം. സി.പി.ഐ.എം...

Read More