July 16, 2026
  • July 16, 2026
Breaking News

തെറ്റ് ചെയ്തിട്ടില്ല, പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കില്ല; സിപിഐഎമ്മിന് വിശദീകരണം നല്‍കി എ പത്മകുമാര്‍

by on March 13, 2026 0

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായതില്‍ സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് വിശദീകരണം നല്‍കരി എ പത്മകുമാര്‍. തെറ്റുചെയ്യില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കില്ലെന്നുമാണ് വിശദീകരണം. പ്രത്യേക ദൂതന്‍ വഴിയാണ് പാര്‍ട്ടിയെ എ പത്മകുമാര്‍ ഇക്കാര്യം അറിയിച്ചത്. വിശദീകരണം തിങ്കളാഴ്ച ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. (a padmakumar explanation to cpim sabarimala gold case) എ പത്മകുമാറിനെതിരെ തിരഞ്ഞെടുപ്പിന് മുമ്പ് നടപടി സ്വീകരിച്ച് മാതൃക കാട്ടണമെന്ന് പത്തനംതിട്ട ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഉള്‍പ്പെടെ അഭിപ്രായമുണ്ട്. ഇതിനിടെ...

Read More

അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ്

by on March 13, 2026 0

മധ്യപൂർവ്വേഷ്യൻ സംഘർഷം അയവില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില ഇന്ന് വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് ഓഹരി വിപണികൾ ഇടിഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ ഷിപ്പിംഗ്, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടർന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കും. അതേസമയം, അറബ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം ശ്രമങ്ങൾ തുടരുകയാണ്. സൗദിക്ക് നേരെ കഴിഞ്ഞരാത്രി...

Read More

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം, എഫ്‌ഐആറിന് വിരുദ്ധമായി മൊഴി

by on March 12, 2026 0

കണ്ണൂര്‍: കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പൊലീസ് എടുത്ത എഫ്‌ഐആറിന് വിരുദ്ധമായി പൊലീസുകാരുടെ മൊഴി. കെഎസ്‌യു പ്രവര്‍ത്തകരുടെ കയ്യില്‍ ആയുധമുണ്ടായിരുന്നില്ല എന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയില്‍ പറയുന്നത്. ഗ്രേഡ് എസ്‌ഐ പ്രകാശ്, എസ്‌ഐ അനുരൂപ്, സിപിഒ അഖില്‍ എന്നിവരാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ല എന്ന് മൊഴി നല്‍കിയത്. കേസില്‍ അറസ്റ്റിലായ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുല്‍...

Read More

തൃശൂർ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

by on March 12, 2026 0

തൃശൂർ പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ ആണ് മരിച്ചത്. 42 വയസായിരുന്നു. ഇന്ന് രാവിലെ മംഗലം ഡാമിൻ്റയും ചിമ്മിനി ഡാമിൻ്റെയും അതിർത്തി പ്രദേശമായ ഒളകരകവയിലായിരുന്നു സംഭവം. ഫയർലൈൻ ജോലിക്കായി പോയ ആറംഗ സംഘത്തിന് നേരെയാണ് പിടിയാനയുടെ ആക്രമണം ഉണ്ടായത്. ആനയുടെ മുന്നിൽ അകപ്പെട്ട സംഘം പലവഴിക്കായി ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ച നിലയിൽ കുമാറിനെ കണ്ടത്. കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ...

Read More

സുധാകരനെ യുഡിഎഫ് പിന്തുണക്കും; ജി.സുധാകരനുമായി വി.ഡി.സതീശൻ സംസാരിച്ചു

by on March 12, 2026 0

ജി സുധാകരനെ യുഡിഎഫ് പിന്തുണക്കും. ജി.സുധാകരനെ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണക്കും. ജി.സുധാകരനുമായി വി.ഡി.സതീശൻ സംസാരിച്ചു. പ്രതിപക്ഷ നേതാവിൻ്റെ വാർത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. സുധാകരനെ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ തനിക്കറിയാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പിന്നീട് വ്യത്യസ്ത പാർട്ടികളിൽ ആയി പോയി. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ നിങ്ങൾക്ക് കാണണമെങ്കിൽ അത് ജി സുധാകരനിൽ കാണാനാകും. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യമുയർത്തിപ്പിടിച്ച നേതാവ്. ജനാധിപത്യ മര്യാദ എല്ലാ കാലത്തും സുധാകരൻ കാണിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ പോരാടിയ...

Read More

‘ഒരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല’ ; മത്സരിക്കുമെന്ന് ആരെയും അറിയിച്ചിട്ടില്ല, നിലപാട് വ്യക്തമാക്കി ജി സുധാകരൻ

by on March 12, 2026 0

തന്നെ പറ്റി തെറ്റായ വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ വരുന്നതെന്ന് സിപിഐഎം മുതിർന്ന നേതാവ് ജി സുധാകരൻ. യുഡിഎഫ് സ്ഥാനാർഥിയാകുമെന്നോ അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന കാര്യമോ ആരോടും പറഞ്ഞിട്ടില്ല. ആരും നിർബന്ധിച്ചിട്ടല്ല. താൻ പാർട്ടിയിൽ ചേർന്നത് പാർട്ടി പരിപാടിയും പ്രത്യേയശാസ്ത്രവും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിയ്ക്ക് വേണ്ടി ജീവിച്ചയാളാണ് താൻ, അതുകൊണ്ടുതന്നെ പാർട്ടിയ്‌ക്കെതിരെ ഒന്നും പറയാനില്ലെന്നും ഒരു പാർട്ടിയിലും ചേരാനില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി. മെമ്പർഷിപ്പ് പുതുക്കാത്ത വാർത്ത ചോർത്തി നൽകിയത് ജില്ലാ കമ്മിറ്റി അംഗമാണ്. ആരെയും ഇതുവരെ...

Read More

കോന്നി മെഡിക്കൽ കോളജിൽ നോട്ടീസ് പതിച്ച സംഭവം; ഡോ. ശിവപ്രസാദിനെതിരെ ആരോഗ്യവകുപ്പ് നടപടി ഉണ്ടാകും

by on March 12, 2026 0

പത്തനംതിട്ട കോന്നി മെഡിക്കൽ കോളജിലെ പരിമിതികൾ പരസ്യമാക്കി നോട്ടീസ് പതിച്ച സംഭവത്തിൽ നടപടിക്ക് ആരോഗ്യ വകുപ്പ്.സർജറി വിഭാഗം മേധാവി ഡോക്ടർ ശിവപ്രസാദിന് എതിരെ നടപടി ഉണ്ടാകും. നോട്ടീസ് പതിച്ചത് ഗുരുതര അച്ചടക്കലംഘനമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് തേടി. റിപ്പോർട്ട് ഇന്ന് തന്നെ നൽകണമെന്നാണ് DMEയ്ക്ക് നൽകിയിരിക്കുന്ന നിർദേശം ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയാണ് ഡോക്ടർ ശിവപ്രസാദ്. ഒരാഴ്ച...

Read More

പരാതി തെറ്റായ ഉദ്ദേശത്തോടെ; നടി ശ്വേതമേനോനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

by on March 11, 2026 0

സിനിമയിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്ന നടി ശ്വേതമേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. ശ്വേതാ മേനോൻ നൽകിയ ഹർജിയിലാണ് നടപടി. സെൻസർ ബോർഡിന്റെ സർട്ടിഫിക്കേഷൻ ലഭിച്ച സിനിമകളിൽ അഭിനയിച്ചതിന് നടിയെ ശിക്ഷിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതി തെറ്റായ ഉദ്ദേശത്തോടെയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ശ്വേത മേനോന്റെ പാലേരി മാണിക്യം എന്ന ചിത്രത്തിലെ അഭിനയം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി.ഹർജിക്കാരിക്കു വേണ്ടി അഡ്വ. ഉണ്ണി...

Read More

‘മാറാത്തത് മാറും ഇനി കേരളം വളരും’; അവസരം നൽകിയാൽ വികസനം ഉറപ്പാക്കാം, കേരളത്തിന് മോദിയുടെ ഗ്യാരന്‍റി

by on March 11, 2026 0

കേരളത്തിന് പുതിയ തുടക്കം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂരിൽ എൻഡിഎയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് പ്രകൃതിയും സംസ്കാരവും വിശാലമായ സമുദ്രതീരമുണ്ട് എന്നാൽ വളർച്ച ഉണ്ടാകുന്നില്ല അതിന് കാരണം മാറി മാറി ഭരിച്ച മുന്നണികളാണ്. ഭരണമാറ്റത്തിൽ നിലവിലെ പാറ്റേൺ മാറണം അതിനായി എൻഡിഎയ്ക്ക് അവസരം തരണമെന്ന് മോദി പറഞ്ഞു. കലൂരിലെ എൻഡിഎ പൊതുസമ്മേളനത്തിൽ സോളാർ തട്ടിപ്പും ശബരിമല സ്വർണക്കൊള്ളയും ഉയർത്തിയായിരുന്നു പ്രധാനമന്തിയുടെ പ്രസംഗം. ‘മാറാത്തത് മാറും ഇനി കേരളം വളരും’ , വികസിത കേരളം...

Read More

‘ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’; റിയാസിനെ ഒഴിവാക്കിയത് ചീപ്പ് നടപടിയെന്ന് കുഞ്ഞാലിക്കുട്ടി

by on March 11, 2026 0

ദേശീയപാതയുടെ ഉദ്ഘാടം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുന്ന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയ നടപടി ചീപ്പെന്ന് മുസ്​ലിം ലീഗ് അഖിലേന്ത്യ ചെയര്‍മാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി. ബന്ധപ്പെട്ട മന്ത്രി , പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു. വിളിക്കാത്ത നടപടി ചീപ്പ്. ഇത്തരം പരിപാടികൾ ജനാധിപത്യപരമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനം ഭരിക്കുന്നവരോട് പരിഗണന കാണിക്കണമെന്ന് പി എം എ സലാം ആവശ്യപ്പെട്ടു. ദേശീയ പാത സംസ്ഥാനവും കേന്ദ്രവും രക്ഷകർതൃത്വം അവകാശപ്പെടുന്നുണ്ട് ഇതിൻ്റെ ഭാഗമാണോ എന്ന്...

Read More