July 16, 2026
  • July 16, 2026
Breaking News

13 വർഷമായി കോമയിൽ; ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നൽകി സുപ്രിംകോടതി

by on March 11, 2026 0

13 വർഷമായി കോമയിൽക്കഴിയുന്ന മുപ്പത്തിയൊന്നുകാരൻ ഹരീഷ് റാണയ്ക്ക് ദയാവധത്തിന് സുപ്രിംകോടതി അനുമതി. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്. ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഹരീഷ് റാണയുടെ ജീവന്‍ രക്ഷാ ചികിത്സ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ഹരീഷ് റാണയുടെ മാതാപിതാക്കളായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. 2013-ൽ ചണ്ഡീഗഡിലെ പഠനത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണാണ് ഹരീഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മകന്റെ ദുരിതം കാണാൻ വയ്യെന്നും സാമ്പത്തികമായി തകർന്നുവെന്നും ചൂണ്ടിക്കാട്ടിയാണ്...

Read More

ദേശീയപാത ഉദ്ഘാടനം: മുഖ്യമന്ത്രി പങ്കെടുക്കില്ല, പരിപാടി ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

by on March 11, 2026 0

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കും. സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ഉദ്ഘാടന ചടങ്ങില്‍ ലഭിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നു. മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായി ഇടപെടല്‍ നടത്തിയത് സംസ്ഥാന സര്‍ക്കാരാണ്. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ നടപടി സ്വകരിച്ചിട്ടും ഉദ്ഘാടന ചടങ്ങില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്ന ദേശീയപാതാ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ്...

Read More

പെരുമ്പാവൂരിൽ മത്സരിക്കാൻ ഞാൻ യോഗ്യൻ, നേതൃത്വത്തിന്റെ നിലപാട് അനുകൂലമാണ്; എൽദോസ് കുന്നപ്പിള്ളി

by on March 10, 2026 0

പെരുമ്പാവൂരിൽ മത്സരിക്കാൻ താൻ യോഗ്യനെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. നേതൃത്വത്തിന്റെ നിലപാട് തനിക്ക് അനുകൂലമാണ്. ജനാധിപത്യ പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. പെരുമ്പാവൂർ മണ്ഡലത്തിൽ താൻ മത്സരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. കെപിസിസി പറഞ്ഞത് താൻ പെരുമ്പാവൂരിൽ മത്സരിക്കണം എന്നാണ്. കെ സി വേണുഗോപാലുമായി വിശദമായി സംസാരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ വീണ്ടും കാണുമെന്നും എൽദോസ് കുന്നപ്പിള്ളി...

Read More

‘കോഴിക്കോട് ജില്ലാ കോടതിയിൽ 15ഓളം വിഷബോംബുകള്‍’ എന്ന് സന്ദേശം; വ്യാജ ഭീഷണിയെന്ന് സ്ഥിരീകരണം

by on March 10, 2026 0

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി. ജില്ലാ ജഡ്ജിയുടെ ഓഫീസ് മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് വ്യക്തമായി. കോടതി ജഡ്ജിയുടെ ചേമ്പറിൽ സയനൈഡ് വാതകം നിറച്ച 15 വിഷബോംബുകൾ സ്‌ഫോടനം ഉണ്ടാക്കുമെന്നാണ് അലക്‌സ്‌പോൾ മേനോൻ @ഔട്ട്‌ലുക്ക് ഡോട്ട് കോം എന്ന മെയിലിൽ നിന്നും വന്ന സന്ദേശത്തിൽ ഉണ്ടായിരുന്നത്. നിരപരാധികൾക്ക് നീതി ലഭിക്കാത്ത കോടതി കൊണ്ട് എന്താണ് പ്രയോജനം. ഇതൊരു വ്യാജ ഭീഷണിയല്ല,...

Read More

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

by on March 10, 2026 0

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്‌നങ്ങള്‍ രാഷ്ട്രീയമല്ലെന്നാണ് ഗണേഷിന്റെ നിലപാട്. മുഖ്യമന്ത്രിയോട് മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, ഗണേഷ് കുമാറിന് എതിരായ പരാതി മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. രാജി അഭ്യൂഹം മാധ്യമങ്ങള്‍ ഉണ്ടാക്കിയതെന്ന് കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു. (Minister KB Ganeshkumar will not resign) ഭാര്യ ബിന്ദു മേനോന്‍ നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ മന്ത്രി കെ ബി...

Read More

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ആരോപണം; സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന് സംഭവിച്ചത് ഗുരുതര വീഴ്ച

by on March 10, 2026 0

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദു മോനോന്റെ ആരോപണത്തിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന് സംഭവിച്ചത് ഗുരുതര വീഴ്ച. മന്ത്രിയുടെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടും കൊട്ടാരക്കര സബ് ഡിവിഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മുകളിലേക്ക് റിപ്പോർട്ട് നൽകിയില്ല. സോഷ്യൽ മീഡിയയിൽ വിവാദമായതിനു ശേഷമാണ് ഇന്റലിജൻസ് എഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. വീഴ്ച സംബന്ധിച്ച് ഇന്റലിജൻസ് സ്റ്റേറ്റ് വിഭാഗം ആഭ്യന്തര അന്വേഷണം ആരംഭിച്ചു.അതേസമയം, മന്ത്രി കെ ബി ഗണേഷ് കുമാറിന് എതിരായ ആരോപണങ്ങളിൽ പരാതിയില്ലെന്ന് ഭാര്യ ബിന്ദു...

Read More

മധ്യപൂർവേഷ്യയിലെ സംഘർഷം;LPG ഉത്പാദനം വർധിപ്പിക്കണം, എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം

by on March 10, 2026 0

മധ്യപൂർവേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം. പാചക വാതകത്തിന്റെ ഉത്പാദനം വർധിപ്പിക്കണമെന്നാണ് നിർദേശം. അധിക ഉത്പാദനം ഗാർഹിക ആവശ്യങ്ങളുടെ ഉപയോഗത്തിനായി ഉപയോഗിക്കണം. പൂഴ്ത്തിവയ്പ്പ് ഒഴിവാക്കാൻ 25 ദിവസത്തെ ഇന്റർ-ബുക്കിംഗ് കാലയളവ് ഏർപ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയിലേക്കുള്ള എൽപിജി വിതരണത്തിനുള്ള പ്രാതിനിധ്യം അവലോകനം ചെയ്യുന്നതിനായി കമ്മിറ്റി രൂപീകരിച്ചു. ഇന്ധനവിതരണത്തിലെ നിലവിലെ സാഹചര്യങ്ങളും നിയന്ത്രണവും കണക്കിലെടുത്താണ് നിർദേശം. ഇന്ത്യയിൽ തല്ക്കാലം എൽപിജി ക്ഷാമം ഇല്ലെന്നും, മറ്റു രാജ്യങ്ങളിൽ നിന്ന് എൽപിജി എത്തുമെന്നും...

Read More

പേരാവൂരും തളിപ്പറമ്പും പിടിക്കുമോ?; അനൗദ്യോഗിക പ്രചാരണം ആരംഭിച്ച് കെ കെ ശൈലജയും പി കെ ശ്യാമളയും

by on March 9, 2026 0

തളിപ്പറമ്പ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അനൗദ്യോഗിക പ്രചാരണം ആരംഭിച്ച് കെ കെ ശൈലജയും പി കെ ശ്യാമളയും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി തീരുമാനിച്ചതിന് പിന്നാലെയാണ് പ്രചാരണം ആരംഭിച്ചത്. കെ കെ ശൈലജ പേരാവൂരില്‍ വിവിധ പരിപാടികളില്‍ സജീവമായി. മഹിളാ അസോസിയേഷന്‍ നിശ്ചയിച്ച വനിതാദിന പരിപാടിയില്‍ പങ്കെടുത്തു. പി കെ ശ്യാമള തളിപ്പറമ്പില്‍ മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളെ നേരില്‍ കണ്ടു. പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുകയാണ്. മട്ടന്നൂർ മണ്ഡലത്തിൽ നിന്നാണ് കെ കെ ശൈലജ പേരാവൂരിലേക്ക് മാറിയത്....

Read More

ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം, ശ്രീമതി ടീച്ചറും കെ കെ ശൈലജയും മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിൽ ഒപ്പം ചേരണം; ജെബി മേത്തർ

by on March 9, 2026 0

ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്. ഗണേഷ് കുമാർ അതിപീഡക നായകൻ. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം എന്ന് എംപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ശക്തമായ നടപടി എടുക്കണം. മുഖ്യമന്ത്രിയുടെ മകളെയടക്കം വിളിച്ചുപറഞ്ഞുവെന്നാണ് ഗണേഷ് കുമാറിൻ്റെ ഭാര്യ പറഞ്ഞത്. ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും മറുപടി പറയണം.വിഷയത്തില്‍ സിപിഐഎമ്മിലെ വനിത നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും പീഡക മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ ഡൽഹിയില്‍ പറഞ്ഞു. അവൾക്കൊപ്പം എന്ന് വെറുതെ എഴുതിവച്ചാൽ...

Read More

ഇഫ്ത്താർ സംഗമം നടത്തി

by on March 9, 2026 0

മാഹി: ജീവനാളം മാഹി കൂട്ടായ്മയും കേരളാ റിപ്പോർട്ടേഴ്‌സ് മീഡിയ പേർസണൺ സ് യൂണിയൻ (കെ.ആർ.എം.യു.) മാഹി – തലശ്ശേരി മേഖലാ കമ്മിറ്റിയും ചേർന്ന് ഇഫ്ത്താർ സംഗമം നടത്തി. സംസ്ഥാന സമിതി അംഗം ഉസീബ് ഉമ്മലിൽ ഉദ്ഘാടനം ചെയ്തു. എൻ.വി. അജയകുമാർ അധ്യക്ഷത വഹിച്ചു. പ്രശാന്ത് കരിയാട്, കാർത്തു വിജയ്, ആൻ്റണി റോമി, മോഹനൻ കത്ത്യാരത്ത്, പി.കെ.സജീവൻ പന്തക്കൽ, നിർമ്മൽ മയ്യഴി, ഇ. വിജയൻ എന്നിവർ പ്രസംഗിച്ചു.

Read More