July 16, 2026
  • July 16, 2026
Breaking News

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഭാഗികമായി അനുവദിച്ചു; പിപി ദിവ്യയുടെ മറ്റൊരു ഫോണിലെ വിവരങ്ങള്‍ പരിശോധിക്കും

by on March 16, 2026 0

എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഭാഗികമായി അനുവദിച്ചു തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. പി പി ദിവ്യയുടെ ഫോണ്‍ രേഖ പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിഎമ്മും ടിവി പ്രശാന്തും കണ്ടുമുട്ടിയ സിസിടിവി ദൃശ്യം പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. (Naveen Babu’s death: Petition seeking further investigation partially granted) നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ 12 ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് തുടരന്വേഷണത്തിനായി കോടതിയില്‍ ഹര്‍ജി...

Read More

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് ജി സുധാകരന്‍; എന്‍എസ്എസ് ആസ്ഥാനത്തും സന്ദര്‍ശനം നടത്തും

by on March 16, 2026 0

അമ്പലപ്പുഴയില്‍ ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് കൂടി ഉറപ്പായതോടെ കളം പിടിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി ജി സുധാകരന്‍. സമുദായ നേതാക്കളെ കൂടെക്കൂട്ടാന്‍ ഗൃഹസന്ദര്‍ശനവുമായാണ് ജി സുധാകരന്‍ കളത്തിലിറങ്ങിയിരിക്കുന്നത്. ജി സുധാകരന്‍ രാവിലെ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ശേഷം പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് അദ്ദേഹം തിരിച്ചു. ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ട നടത്തിയേക്കുമെന്നാണ് വരുന്ന സൂചനകള്‍. ജി സുധാകരന്‍ വോട്ടുറപ്പിക്കാന്‍ സജീവ നീക്കങ്ങള്‍ നടത്തിത്തുടങ്ങിയതോടെ അമ്പലപ്പുഴയില്‍ എച്ച് സലാം- ജി സുധാകരന്‍ അഭിമാനപ്പോരാട്ടം...

Read More

സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന്

by on March 16, 2026 0

സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന്. പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റ് തിരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വ്യക്തമാക്കും. പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വിശദീകരിക്കും.ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സംസ്ഥാന പൊലീസ് മേധാവിയുമായി ആശയവിനിമയം നടത്തിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍, പ്രശ്‌നബാധിത മേഖലകള്‍ തുടങ്ങിയവ ചര്‍ച്ചയായി. പ്രശ്‌നബാധിത ബൂത്തുകള്‍, കേന്ദ്ര സേനകളുടെ വിന്യാസം തുടങ്ങിയവ സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്.തെരഞ്ഞെടുപ്പിന് സംസ്ഥാനം എല്ലാ തരത്തിലും സജ്ജമാണെന്ന് മുഖ്യ...

Read More

അങ്കം കുറിച്ച്‌ കേരളം, സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ധര്‍മ്മടത്ത് പിണറായി തന്നെ

by on March 15, 2026 0

തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോള്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാർത്ഥികള്‍ മത്സരിക്കും. ബാക്കി മണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കല്‍, കൊണ്ടോട്ടി, തിരൂർ, പാലക്കാട് മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. എല്ലാ മേഖലയിലും സർക്കാർ ജനപക്ഷ ക്ഷേമവും വികസനവും ഉറപ്പാക്കിയെന്നും അസാധ്യമെന്ന് കരുതിയ വികസന പദ്ധതികള്‍ വരെ നടപ്പായ കാലമാണ് ഇതെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ എം വി ഗോവിന്ദൻ പറ‍ഞ്ഞു....

Read More

അലുവ അതുല്‍ കൊലക്കേസ്; ‘അന്വേണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; കര്‍ശന നടപടിയെടുക്കും’; റവാഡ ചന്ദ്രശേഖര്‍

by on March 14, 2026 0

ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ഡിജിപി റവാഡ ചന്ദ്രശേഖര്‍. പ്രതികളെ പോലീസിനു അറിയാമെന്നും കര്‍ശന നടപടി ഉടന്‍ ഉണ്ടാകുമെന്നും ഡിജിപി പറഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. (Aluva Atul murder case) കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെ റോഡിലിട്ട് ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അലുവ അതുല്‍. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍...

Read More

പത്തനാപുരം NSS താലൂക്ക് യൂണിയൻ പിരിച്ചുവിടൽ; ഗണേഷ് കുമാറും സുകുമാരൻ നായരും നേർക്കുനേർ

by on March 14, 2026 0

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ വിഷയത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാറും ജി സുകുമാരൻ നായരും നേർക്കുനേർ. താലൂക്ക് യൂണിയനിൽ നിന്ന് നിന്ന് തന്നെ പുറത്താക്കിയതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് കെബി ഗണേഷ് കുമാർ ആരോപിച്ചു. സ്ഥാനത്തുനിന്ന് പെട്ടെന്ന് മാറ്റുമ്പോൾ ജനാധിപത്യ ധ്വംസനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. യൂണിയന്റെ ആസ്തി കൈക്കലാക്കാനാണ് ശ്രമമെന്നും കെബി ഗണേഷ് കുമാർ ആരോപിച്ചു. സംഘടനയുടെ ഭരണഘടന അനുസരിച്ചുള്ള നിയമനടപടി മാത്രമാണ് സ്വീകരിച്ചതെന്നായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ...

Read More

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; പിടി ഉഷയെപ്പോലെ എംപി ആവാന്‍ തയാറാണ്; ഐഎം വിജയന്‍

by on March 14, 2026 0

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഐ എം വിജയന്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം പല ആളുകളും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടു. ഒരു പാര്‍ട്ടിക്ക് വേണ്ടി മാത്രം താന്‍ പ്രവര്‍ത്തിക്കില്ല. പിടി ഉഷയെപ്പോലെ എംപി ആവാന്‍ താനും തയ്യാറാണ്. ഏതു പാര്‍ട്ടി രാജ്യസഭാ സീറ്റ് നല്‍കിയാലും സ്വീകരിക്കുമെന്നും ഐഎം വിജയന്‍ പറഞ്ഞു. കരുണാകാരന്റെ കാലത്താണ് തനിക്ക് ജോലി കിട്ടിയത്. ഇടതു കാലത്തും തന്നെ നന്നായി പരിഗണിച്ചിട്ടുണ്ട്. ഒരു പാര്‍ട്ടിക്ക് വേണ്ടി മാത്രം നില്‍ക്കില്ല. സുരേഷ് ഗോപി അടക്കം പല...

Read More

പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു

by on March 14, 2026 0

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ബദൽമാർഗം തേടി ജനം. സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായുള്ള ഒരു എണ്ണകപ്പൽ കൂടി ഇന്ന് ഇന്ത്യയിൽ എത്തും. എൽപിജി യിൽ നിന്ന് പിഎൻജിയിലേക്ക് മാറാനും ജനങ്ങൾക്കും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ വലിയ വിലയ്ക്ക് പാചകവാതകം വിൽക്കുന്നവർക്കെതിരെയും സർക്കാർ നടപടികൾ ആരംഭിച്ചു. സംസ്ഥാനത്ത് ഗാർഗിക സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്....

Read More

‘ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറി, സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും’; കെ സുരേന്ദ്രൻ

by on March 13, 2026 0

സംസ്ഥാനത്ത് ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറിയാണ് നടക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അത് കൂടുതൽ രൂക്ഷമാകും. കേരളത്തിൽ NDA ക്ക്‌ അനുകൂലമായ സാഹചര്യം. സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും. മഞ്ചേശ്വരത്ത് LDF ഫോർ UDF. UDFനെ പിന്തുണക്കുന്നത് LDFലെ വോട്ടർമാർ അംഗീകരിക്കില്ല. ഇടത് അണികൾ വലിയ അസംതൃപ്തിയിലാണ്. മഞ്ചേശ്വരത്ത് LDF ന്റെ അസ്ഥിത്വം ഇല്ലാതാക്കുകയാണ് എന്നാണ് പ്രവർത്തകരുടെ വികാരം. മുസ്ലീം ലീഗുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്...

Read More

ആറ്റുകാൽ പൊങ്കാല ശുചീകരണം പൂർത്തിയാക്കാൻ 3 ദിവസമെടുത്തു; മേയറുടെ വാദം തള്ളി കളക്ടറുടെ അന്വേഷണ റിപ്പോർട്ട്

by on March 13, 2026 0

ആറ്റുകാൽ പൊങ്കാല ശുചീകരണത്തിൽ മേയർ വി വി രാജേഷിന്റെ വാദം തള്ളി കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. ക്ഷേത്ര പരിസരത്തെ ശുചീകരണം പൂർത്തിയാക്കാൻ മൂന്നു ദിവസമെടുത്തെന്നും ചില ഭാഗങ്ങളിൽ മാലിന്യം ഇപ്പോഴും നീക്കം ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.വീഴ്ച പരിശോധിക്കാൻ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. ആറ്റുകാൽ പൊങ്കാല മഹോത്സവം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ശുചീകരണത്തിലെ വിവാദം തീരുന്നില്ല. പൊങ്കാല മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ കോർപ്പറേഷന് വീഴ്ച സംഭവിച്ചുവെന്ന ഇടതുപക്ഷ ആരോപണം ശരി...

Read More