March 1, 2026
  • March 1, 2026
Breaking News

ആഗോള അയ്യപ്പ സംഗമം; കണക്കുകളിലെ പിഴവിൽ പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിന്, കെ ജയകുമാർ

by on February 17, 2026 0

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചിലവ് കണക്കുകളിൽ മുൻ ദേവസ്വം ബോർഡിന്റേതാണ് പിഴവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. യുദ്ധ കാലാടിസ്ഥാനത്തിൽ പോരായ്മകൾ പരിഹരിക്കാനായി ടാസ്ഫ് ഫോഴ്സ് രൂപീകരിച്ചു. പിഴവ് ഓഡിറ്ററുടേതല്ലെന്നും ഓഡിറ്റർക്ക് ദേവസ്വം ബോർഡ് കൃത്യമായ മറുപടി നൽകിയില്ലെന്നും കെ ജയകുമാർ പറഞ്ഞു. ഓഡിറ്റ് റിപ്പോർട്ടിൽ വസ്തുതാപരമായ പിശകുകൾ ഉണ്ടായി. ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ലെന്നും പുതുക്കിയ ഓഡിറ്റ് റിപ്പോർട്ട് ഈമാസം 26 ന് കോടതിയിൽ സമർപ്പിക്കുമെന്നും കെ ജയകുമാർ കൂട്ടിച്ചേർത്തു. അയ്യപ്പ...

Read More

അണ്ടലൂർ ഉത്സവത്തോടനുബന്ധിച്ച് ദിനേശ് ബീഡി ഹാളിലും പൂവാടൻ പ്രകാശൻ ഹാളിലുമായി ചിത്ര – ഫോട്ടോ പ്രദർശനങ്ങൾ തുടങ്ങി

by on February 17, 2026 0

അണ്ടലൂർ ഉത്സവത്തോടനുബന്ധിച്ച് ദിനേശ് ബീഡി ഹാളിലും പൂവാടൻ പ്രകാശൻ ഹാളിലുമായി ചിത്ര – ഫോട്ടോ പ്രദർശനങ്ങൾ തുടങ്ങി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. ശബ്ന ഉദ്ഘാടനം ചെയ്തു. ടി. അനിൽ അദ്ധ്യക്ഷത വഹിച്ചു. ദീപക് ധർമ്മടം, പി.എം. പ്രഭാകരൻ , ബി. ഗീതമ്മ , പ്രൊഫ. വത്സലൻ,ആയിഷ ടീച്ചർ,വരച്ചൽ സന്തോഷ്, എന്നിവർ സംസാരിച്ചു. സി. ഹംസമാസ്റ്റരുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്.

Read More

തിരുവനന്തപുരത്ത് സ്കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞ് അപകടം; 21 കുട്ടികൾക്ക് പരുക്ക്

by on February 17, 2026 0

തിരുവനന്തപുരം വണ്ടിത്തടത്ത് സ്കൂളിലെ വാഹനം മറിഞ്ഞ് അപകടം. പൂവത്തൂർ ഗവ എൽ പി സ്കൂളിലെ വാഹനമാണ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെയാണ് വണ്ടിത്തടം പൂവത്തൂർ റൂട്ടിലാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോൾ വാഹനത്തിൽ മുപ്പതോളം കുട്ടികൾ ഉണ്ടായിരുന്നതായാണ് വിവരം. പരുക്കേറ്റവരെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. നാലു വയസ്സുകാരി മഞ്ചവിളാകം സ്വദേശി ജോനിതയുടെ പരുക്ക് ഗുരുതരമാണ്. അപകടത്തിൽ 21 ഓളം കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ട്. മുട്ടക്കാവ് എന്ന കനാലിലേക്കാണ് വാൻ മറിഞ്ഞത്. സ്കൂളിലേക് സ്ഥിരമായി...

Read More

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം; കടന്നുപോയത് രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ട്വിസ്റ്റുകളുടേയും പോരാട്ടങ്ങളുടേയും ഒന്‍പതാണ്ടുകള്‍

by on February 17, 2026 0

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം. 2017 ഫെബ്രുവരി പതിനേഴിനാണ് കേരളത്തെ നടുക്കിയ സംഭവം ഉണ്ടായത്. കേസില്‍ ആറ് പ്രതികള്‍ ശിക്ഷിക്കപെട്ടു. നടന്‍ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തമാക്കിയ നടപടിക്കെതിരെ പ്രോസിക്യൂഷന്‍ ഈ ആഴ്ച അപ്പീല്‍ നല്‍കും. (actress assault case 9 years) തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലാണ് നടി ക്രൂര ബലാത്സംഗത്തിന് ഇരയായത്. വൈകാതെ സംഭവം റേപ്പ് ക്വട്ടേഷന്‍ എന്ന് പോലീസ് കണ്ടെത്തി. പള്‍സര്‍ സുനി എന്നയാള്‍ നേതൃത്വം നല്‍കിയ അക്രമത്തില്‍ അയാള്‍ക്കൊപ്പം 5...

Read More

ഷോട്ട് പുട്ടിൽ റെക്കോർഡ് മെച്ചപ്പെടുത്തി കൃഷ്ണ

by on February 16, 2026 0

അമേരിക്കൻ മണ്ണിൽ കൃഷ്ണ ജയശങ്കർ മേനോന് വീണ്ടും ഇന്ത്യൻ ദേശീയ റെക്കോർഡ്.14 ന് അൽബുക്കർക്കിൽ 2026 ഡോൺ കിർബി എലീറ്റ് ഇൻവിറ്റേഷനിൽ വനിതകളുടെ ഷോട്ട് പുട്ടിൽ 16.83 മീറ്റർ താണ്ടിയാണ് കൃഷ്ണ സ്വന്തം ദേശീയ ഇൻഡോർ റെക്കോർഡ് മെച്ചപ്പെടുത്തിയത്.നേരത്തെ ,ജനുവരി 31ന് കൃഷ്ണ 16.63 മീറ്റർ കണ്ടിരുന്നു. കഴിഞ്ഞ വർഷം മാർച്ച് ഒന്നിന് 6.01 മീറ്റർ പിന്നിട്ട കൃഷ്ണ ഒരു വർഷം തികയും മുമ്പാണ് ഈ മികവ് പ്രകടിപ്പിച്ചത്. ഈ മാസം 27, 28 തീയതികളിൽ...

Read More

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

by on February 16, 2026 0

പ്രധാനമന്ത്രിയും നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ രാഷ്‌ട്രീയം ചർച്ച ചെയ്തിട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് സമസ്ത ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്തർദേശീയ സംഭവങ്ങളും ചർച്ചയായി. മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ നടത്തിയ കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന വിഷയങ്ങളും പ്രധാനമന്ത്രിയുടെ...

Read More

ശബരിമല യുവതീ പ്രവേശനം; യെസ് ഓര്‍ നോ പറയേണ്ട വിഷയമല്ല, എല്ലാ വശങ്ങളും ആലോചിച്ച് തീരുമാനിക്കും: പി രാജീവ്

by on February 16, 2026 0

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഇനിയും സമയമുണ്ടെന്ന് മന്ത്രി പി രാജീവ്. യെസ് ഓര്‍ നോ പറയേണ്ട വിഷയമല്ലിത്. എല്ലാ വശങ്ങളും ആലോചിച്ച് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ അന്ന് ചെയ്തത് സുപ്രീംകോടതി വിധി അനുസരിക്കലാണ്. സങ്കീര്‍ണമായ ഭരണഘടനാ പ്രശ്‌നങ്ങളുണ്ട്. ഒരു മിനിറ്റ് കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ലെന്നും പി രാജീവ് വ്യക്തമാക്കി.   യുവതീ പ്രവേശനത്തെ അനുകൂലിക്കുമോ തിരുത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പി രാജീവ് മറുപടി നൽകിയില്ല....

Read More

സാഹിത്യ അക്കാദമി ഭരണ സമിതിയുടെ കാലാവധി നീട്ടി സർക്കാർ; നടപടി അധ്യക്ഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ

by on February 16, 2026 0

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സാഹിത്യ അക്കാദമി ഭരണ സമിതിയുടെ കാലാവധി നീട്ടി സംസ്ഥാന സർക്കാർ. കവി കെ സച്ചിദാനന്ദൻ പ്രസിഡന്റായ ഭരണ സമിതിയുടെ കാലാവധിയാണ് മെയ് 31 വരെ നീട്ടിയത്. മാർച്ച് 31 വരെയായിരുന്നു നിലവിൽ കാലാവധിയുണ്ടായിരുന്നത്. ഇതാണ് മെയ് 31ലേക്ക് നീട്ടി സർക്കാർ ഉത്തരവിറക്കിയത്. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകണമെന്ന അഭിപ്രായം കെ സച്ചിദാനന്ദൻ പ്രകടിപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. കേരളത്തിന് ഭരണതുടർച്ച നല്ലതല്ലെന്നും രണ്ട് മുന്നണികൾ മാറിമാറി ഭരിക്കുന്നതാണ് നല്ലതെന്നുമായിരുന്നു സച്ചിദാനന്ദന്റെ വിവാദ പരാമർശം. ഇതോടെ...

Read More

മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് – അഭിലാഷ് എഫ് സി കുപ്പോത്തും ഷൂട്ടേർസ് പടന്നയും തമ്മിൽ ഇന്ന് ഫൈനൽ മാമാങ്കം

by on February 16, 2026 0

മാഹി സ്പോർട്സ്, ക്ലബ്ബ് ലൈബ്രറി & കലാസമിതി ,മാഹിയുടെ ആഭിമുഖ്യത്തിലുള്ള വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ഗ്രാൻഡ് തേജസ്സ് ഷീൽഡിനും റണ്ണേർസിനുള്ള ലക്സ് എവി സലൂൺ ട്രോഫിക്കും ഐഫോക്സ് ടെക്നോളജീസ് ഷീൽഡിനും വേണ്ടിയുള്ള ഫ്ളഡ് ലൈറ്റ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ പതിനാലാമത് മത്സരമായ അവസാന സെമി ഫൈനൽ മത്സരത്തിൽ ഷൂട്ടേർസ് പടന്ന ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ്‌ സി നെല്ലിക്കുത്തിനെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. വിജയികൾക്കു വേണ്ടി സബാ രണ്ട് ഗോളും സിനാൻ നേടി....

Read More

പിലാക്കുൽ മദ്രസത്തുൽ ഇസ്ലാമിയ എൽ പി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു

by on February 16, 2026 0

തലശ്ശേരി: പൊതുവിദ്യഭ്യാസത്തിന്റെ നന്മയും സാമൂഹിക സഹവർത്തിത്വത്തിന് നൽകുന്ന പ്രോൽസാഹനവും മാതൃകപരമാണെന്ന് മുനിസിപ്പൽ കൗൺസിലർ നൂറ ടീച്ചർ പറഞ്ഞു പിലാക്കുൽ മദ്‌റസത്തുൽ ഇസ്‌ലാമിയ എൽ.പി സ്കൂളിൽ നടന്ന പഠനോൽസവംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൗൺസിലർ. എല്ലാ കുട്ടികളുംവ്യത്യാസ്ഥമായ രംഗങ്ങളിൽ കഴിവുറ്റവരാണെന്നും ഒരോ കുട്ടിയിലും അന്തർലീനമായി കിടക്കുന്ന കഴിവുകൾ പുറത്ത് കൊണ്ടുവരുമ്പോഴേ അധ്യാപകന്റെ നിയോഗം പൂർണ്ണമാവുകയുള്ളുവെന്നും അവർ അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജർ സി.എ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ക്ലാസ് തലത്തിൽ മികവ് തെളിയിച്ച കുട്ടികൾക്കും അൽ മാഹിർ സ്കോളർഷിപ്പ് നേടിയ...

Read More