March 3, 2026
  • March 3, 2026
Breaking News

‘പിഎം ശ്രീ കേരളം നടപ്പാക്കില്ല; സിപിഐഎം ആര്‍എസ്എസ് പരിപാടിയെ പിന്തുണയ്ക്കാന്‍ പോകുന്നില്ല’; ബിനോയ് വിശ്വം

by on October 22, 2025 0

കേന്ദ്രവിദ്യഭ്യാസ പദ്ധതി പിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് സിപിഐ. പദ്ധതി കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി സിപിഐഎം മുന്നോട്ടുപോകുമെന്ന് കരുതുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐക്കും സിപിഐഎമ്മിനും ഒരേ കാഴ്ചപ്പാടാണ് വിഷയത്തിലുള്ളത്. ആ കാഴ്ചപ്പാട് എന്‍ഇപി ( ദേശീയ വിദ്യാഭ്യാസ നയം) എന്ന ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ സാധ്യമല്ല എന്നാണ്. ഫണ്ടും എന്‍ഇപിയും തമ്മില്‍ ബന്ധമുണ്ട്. എന്‍ഇപിയുടെ സ്‌കീം പൂര്‍ണമായി നടപ്പിലാക്കാതെ ഫണ്ട് കിട്ടില്ലെന്ന്...

Read More

ശബരിമല സ്വര്‍ണക്കൊളള; അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്; മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യും

by on October 22, 2025 0

ശബരിമല സ്വര്‍ണക്കൊളളയില്‍ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് എസ്.ഐ.ടിയുടെ നീക്കം. അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന. പ്രതിപ്പട്ടികയിലുളള മറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരേയും നടപടി ഉടനുണ്ടാകും.കേസില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് മിനിട്‌സ് എസ്‌ഐടി കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണം പൂശാന്‍ തീരുമാനിച്ച യോഗ വിവരങ്ങള്‍ അടങ്ങിയതാണ് മിനിറ്റ്‌സ്. കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഗൂഢാലോചന സംബന്ധിച്ച് ഗൗരവ പരാമര്‍ശങ്ങളുണ്ട്. ദേവസ്വം മാന്വല്‍ ലംഘിച്ച് സ്വര്‍ണപ്പാളികള്‍...

Read More

കൊയ്ത്തുത്സവം സംഘടിപ്പിച്ചു

by on October 22, 2025 0

അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യപരിഷത് മൂന്നാം പാലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാവിലായി ആറാട്ടുതറ വയലിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിജു ഉദ്ഘാടനം ചെയ്തു. പരിഷത്തിനു വേണ്ടി പി.വി രഹന ഗ്രാമീണ വനിതാ ദിന സന്ദേശം നല്കി. മുതിർന്ന പരിഷത് അംഗം ഇ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ അഭിസംബോധന ചെയ്ത് സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളായ നാവത്ത് സുശീല , പൂന്തോട്ടത്തിൽ അഷിത എന്നിവർ തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ അവതരിപ്പിച്ചു. പെരളശ്ശേരി...

Read More

സർക്കാർ ഭരണം പൂർണ്ണ പരാജയം – ആൻ സെബാസ്റ്റ്യൻ ‘ആസാദി’ കെ എസ് യു ഏകദിന ശില്പശാല സമാപിച്ചു

by on October 22, 2025 0

കൂത്തുപറമ്പ് : കേന്ദ്ര – കേരള സർക്കാരുകളുടെ ഭരണം പൂർണ്ണ പരാജയമാണെന്നും ഈ ജനവിരുദ്ധ സർക്കാരുകൾക്കെതിരെയുള്ള പ്രതികരണമായിരിക്കും വരാൻ പോകുന്ന തിരഞ്ഞെടുപ്പ് ഫലമെന്നും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് ആൻ സെബാസ്റ്റ്യൻ പറഞ്ഞു. കെ എസ് യു കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നരിക്കോട് മല ഗവണ്മെന്റ് എൽ പി സ്കൂളിൽ വച്ച് നടന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് യു നിയോജക മണ്ഡലം പ്രസിഡണ്ട്...

Read More

കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു; CPIM നേതാവ് കസ്റ്റഡിയിൽ

by on October 21, 2025 0

കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ച സിപിഐ എം നേതാവ് കസ്റ്റഡിയിൽ. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിലാണ് സംഭവം. പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ജ്യോതിയെ അറസ്റ്റ് ചെയ്യാൻ കോടതി നിർദേശം നൽകി. തുടർന്ന് ജ്യോതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ തിരിച്ചറിയൽ പരേഡാണ് ഫോണിൽ പകർത്തിയത്. പയ്യന്നൂരിലെ സിപിഐ എം പ്രവർത്തകനായ ധനരാജ് വധക്കേസുമായി ബന്ധപ്പെട്ടാണ് സംഭവം നടന്നത്. കോടതി നടപടികള്‍ ഫോണില്‍ ചിത്രീകരിക്കുന്നത് മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. ജ്യോതിയെ...

Read More

ശബരിമല സ്വർണക്കൊള്ള: ഇടക്കാല അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് SIT

by on October 21, 2025 0

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ.മുദ്രവച്ച കവറിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് കൈമാറിയത്. എസ്ഐടി തലവൻ എസ്പി എസ് ശശിധരൻ നേരിട്ട് ഹാജരായി. അടച്ചിട്ട മുറിയിലാണ് കേസിന്റെ വിശദാംശങ്ങൾ ദേവസ്വം ബെഞ്ച് പരി​ഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതീവ രഹസ്യ സ്വഭാവമുള്ളതായിരിക്കും മുന്നോട്ടുകൊണ്ടുപോകുക. ശബരിമലയിൽ നടന്നത് സ്വർണക്കവർച്ചയെന്ന എസ്‌ഐടിയുടെ വിലയിരുത്തൽ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ്, കൂടുതൽ അറസ്റ്റിനുള്ള സാധ്യത, ഇതുവരെയുള്ള അന്വേഷണ പുരോഗതി എന്നിവ അടങ്ങിയ റിപ്പോർട്ട് ആണ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇന്ന്...

Read More

സ്വർണമാല കവർന്ന കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് ബിഡിജെഎസ് മാർച്ച് നടത്തി.

by on October 21, 2025 0

കുത്തുപറമ്പ് : വയോധികയുടെ സ്വർണമാല കവർന്ന കൂത്തുപറമ്പ് നഗരസഭ കൗൺസിലർ പി.രാ ജേഷ്, കൗൺസിലർ സ്‌ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിഡിജെഎസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭഓഫിസിലേക്ക് മാർച്ച്നടത്തി.മുൻസിപ്പാലിറ്റി ഓഫീസ് ഗേറ്റിൽ പോലീസ് തടഞ്ഞു.സംസ്ഥാന സെക്രട്ടറി ഇ മ നി ഷിൻ്റെ അധ്യക്ഷതയിൽജില്ലാ പ്രസിഡന്റ് പൈലി വാത്യാട്ട് ഉദ്ഘാടനം ചെയ്തു. വിനേഷ് ബാബു കക്കോത്ത്, സി.കെ.വത്സരാജൻ, എം.കെ.രാജീവൻ,എ കെ സതീഷ് ചന്ദ്രൻ,പി.വി.വാസു, പ്രജിഷ ചിത്രൻ, കെ.പവിത്രൻ,ടി കെ ബിന്ദു,ശ്രീനിവാസൻ പനക്കൽ, എന്നിവർപ്രസംഗിച്ചു.

Read More

മാലിന്യ സംസ്കരണത്തിലെ പിഴവ് : തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ സ്റ്റാൻഡ് വ്യൂ കോംപ്ലക്സിലെ വെജ് സോൺ ഹോട്ടൽ ഉടമയിൽ നിന്ന് പതിനായിരം രൂപ പിഴ അടപ്പിച്ച് തലശ്ശേരി നഗരസഭ ആരോഗ്യവിഭാഗം

by on October 21, 2025 0

കഴിഞ്ഞ ആഴ്ചയാണ് തലശ്ശേരി പുതിയ ബസ്റ്റാൻഡ് പരിസരത്തെ സ്റ്റാൻഡ് വ്യൂ കോംപ്ലക്സിൽ സൈബുന്നിസ എന്നവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വെജ് സോൺ (ഹൈപ്പർ ബേക്ക്സ് ഫാസ്റ്റ് ഫുഡ്) എന്ന ഹോട്ടലിലെ മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളും ദീപാവലി ആഘോഷിക്കാനായി സ്വദേശത്തേക്ക് പോയത്. അതോടെ ഉടമ ഹോട്ടൽ അടച്ചിടുകയും ചെയ്തു. എന്നാൽ ഹോട്ടലിലെ ചാക്ക് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറാതെ കോംപ്ലക്സ് പരിസരത്ത് കൂട്ടിയിട്ടതും വലിചച്ചെറിഞ്ഞ നിലയിലും ഭക്ഷണ അവശിഷ്ടങ്ങൾ പന്നിഫാമുകാർക്ക് കൈമാറാതെ നാലോളം ഡ്രമ്മുകളിലായി...

Read More

മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

by on October 21, 2025 0

തലശ്ശേരി: കോടിയേരി ബാലകൃഷ്ണൻ സ്മാരക ദൃശ്യ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു തലശ്ശേരി പ്രസ്സ് ഫോറംപത്രാധിപർ ഇ കെ നായനാർ സ്മാരക ലൈബ്രറി തലശ്ശേരി ടൗൺസ് സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള നാലാമത് കോടിയേരി ബാലകൃഷ്ണൻ സ്മാരക അവാർഡിനാണ് അപേക്ഷ ക്ഷണിച്ചത്. സംസ്ഥാനത്തെ ദൃശ്യ മാധ്യമ പ്രവർത്തകരെയാണ് ഇത്തവണ അവാർഡിനായി പരിഗണിക്കുക. പത്തായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. എൻട്രികൾ പെൻഡ്രൈവിൽ അതാത് സ്ഥാപന മേധാവിയുടെ അംഗീകാരത്തോടെ നവംബർ പത്തിനകം...

Read More

തലശ്ശേരി മാഹി ബൈപാസിൽ രണ്ടുവരിപ്പാതയിൽ ഇടതുവശത്തെ റോഡ് പൊളിച്ചു താഴ്ത്തുന്നു

by on October 21, 2025 0

മാഹി; തലശ്ശേരി മാഹി ബൈപാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിന് സമീപം കോഴിക്കോട് ഭാഗത്തേക്കുള്ള രണ്ടുവരി പാതയിൽ ഇടതുവശത്തെ റോഡ് നിർമാണ പ്രവൃത്തിയുടെ ഭാഗമായി പൊളിച്ചു താഴ്ത്തുന്നു. ബൈപാസിൽ കുറുകെ കടന്നു പോകുന്ന ചൊക്ലി- പെരിങ്ങാടി റോഡിന് അടിപ്പാത നിർമാണത്തിന് വേണ്ടിയുള്ള നിർമാണ പ്രവൃത്തിയാണ് നടക്കുന്നത്. സിഗ്നൽ പോസ്റ്റിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ഇതിനകം 120 മീറ്ററോളം ബൈപാസ് റോഡ് പൊളിച്ചു മാറ്റിത്തുടങ്ങി.   നിർമാണത്തിന്റെ വ്യക്തമായ രൂപരേഖ ബന്ധപ്പെട്ടവർ നൽകുന്നില്ല. നിലവിൽ രാത്രി പത്തിനും രാവിലെ...

Read More