March 3, 2026
  • March 3, 2026
Breaking News

മുപ്പിലങ്ങാട് . പഞ്ചായത്ത് വികസന സദസ്സ് മുൻ.എം.എൽ.എ. എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

by on October 21, 2025 0

പഞ്ചായത്ത് പ്രസിഡണ്ട് ടി.സജിത .അദ്ധ്യക്ഷയായി. സംസ്ഥാനതല വികസന റിപ്പോർട്ട് റിസോഴ്സ് പേഴ്സൺ പി.വി.കെ. മഞ്ജുഷ അവതരിപ്പിച്ചു മുഴപ്പിലങ്ങാട് പഞ്ചായത്ത് തല വികസന റിപ്പോർട്ട് സെക്രട്ടറി വിനോദ് കൃഷ്ണൻ അവതരിപ്പിച്ചു തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി. അനിത പഞ്ചായത്ത് വികസന രേഖ പ്രകാശിപ്പിച്ചു. യുവക്കൾക്ക് തൊഴിൽ അവസരങ്ങൾ , കളിസ്ഥല നിർമ്മാണം , പൊതു ശൗചാലയസൗകര്യങ്ങൾ , ബിച്ചിലെ ഗതാഗത കുരുക്കിനുള്ള പരിഹാരം, കുളം ബസാർ സൗന്ദര്യവൽക്കരണം, തുടങ്ങിയ നിർദ്ദേശങ്ങൾ ഓപ്പൺ ഫോറത്തിൽ ഉയർന്നു ജില്ലാ...

Read More

ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

by on October 21, 2025 0

മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 40 ആമത് നാരങ്ങോളി കുഞ്ഞിക്കണ്ണൻ സ്മാരക സ്വർണ്ണ മെഡലിനായുള്ള അഖില കേരള ബാലചിത്ര രചനാ മത്സരത്തിൽ മികച്ച ചിത്രത്തിനുള്ള സ്വർണ്ണ മെഡൽ മാഹി ഗവ: മിഡിൽ സ്കൂൾ 7 ആം തരം വിദ്യാർത്ഥിനിയായ മാഹി സ്വദേശിനി റോന പനങ്ങാട്ടിലിന്. കവിയും, വയലളം എൽ പി സ്കൂളിലെ അധ്യാപകനുമായ രാജേഷ് പനങ്ങാട്ടിലിന്റെയും രാഖി രാജേഷിന്റെയും മകളാണ്. LKG , UKG വിഭാഗത്തിൽ സെൻ്റ് തെരേസാസ് സ്കൂൾ...

Read More

ലഹരിയില്‍ നിന്ന് മുക്തി നേടിയ യുവാവിന് തുടര്‍ന്ന് പഠിക്കാന്‍ ആശ; ഹൈക്കോടതി ഇടപെട്ടു; അഡ്മിഷന്‍ നേടിക്കൊടുത്തു, ഫീസും അടച്ചു

by on October 20, 2025 0

ലഹരിയില്‍ നിന്ന് മുക്തി നേടിയ യുവാവിന് പഠനത്തിന് അവസമൊരുക്കി കേരള ഹൈക്കോടതി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്ത്താഖ്, ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുടെ ബെഞ്ചാണ് നിര്‍ണായകമായ ഇടപെടല്‍ നടത്തിയത്. നമ്മള്‍ അവരെ പരിഷ്‌കരിക്കുന്നതാണ് പുതിയ രീതിയെന്നും കോടതി ചൂണ്ടികാണിച്ചു. (kerala HC help ex drug addict to get college admission) നിയമത്തിന് അപ്പുറത്ത് മാനുഷിക മൂല്യങ്ങള്‍ കൂടി ചേര്‍ത്തുപിടിക്കുന്ന നീതിപീഠമെന്നതിന്റെ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ ദിവസം കേരള ഹൈകോടതിയില്‍ കണ്ടത്. അമിത ലഹരി ഉപയോഗത്തിനെ...

Read More

കുടിവെള്ള പൈപ്പിനായി എടുത്ത കുഴികൾ അപകടം മാടി വിളിക്കുന്നു.

by on October 20, 2025 0

കുടിവെള്ള പൈപ്പ് ലൈനിനായി എടുത്ത കുഴികൾ അപകട കെണിയാവുന്നു. കണ്ണിച്ചിറ പുതിയ റോഡിലായി അങ്ങിങ്ങോളം വൻ കുഴികൾ രൂപപ്പെട്ടതുകാരണം ഇവിടം അപകടക്കെണിയാവുന്നു. പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഒരു മാസത്തിലധികമായി റോഡിൻ്റെ ഓരങ്ങളിലായി എടുത്ത കുഴികൾ മൂടാതെ വെക്കുന്നതാണ് അപടത്തിന് വഴി ഒരുക്കുന്നത്. സ്ഥാപിച്ച പൈപ്പ് ലൈനിലെ ലീക്കുകൾ പരിഹരിക്കാനാവാത്തതാണ് അപകടക്കുഴികൾ മൂടാൻ കാലതാമസമെന്നാണ് സമീപത്തുകാർ പറയുന്നത്. രാത്രി കാലങ്ങളിലാണ് ഇവിടെ അപകടക്കളമാകുന്നത്. എതിരെ വരുന്ന വാഹനങ്ങളിൽ നിന്നുമുള്ള വെളിച്ചം കാരണം സൈഡ് വ്യക്തമാതെ നിരവധി ഇരുചക്ര...

Read More

അധ്യാപിക മർദിച്ചതിന് തെളിവുണ്ട്; കൂടുതൽ ആരോപണവുമായി അർജുന്റെ കുടുംബം

by on October 20, 2025 0

പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസുകാരൻ അർജുൻ്റെ ആത്മഹത്യയിൽ അധ്യാപികയ്ക്കെതിരെ കൂടുതൽ ആരോപണവുമായി കുടുംബം. അർജുനെ ഒരുവർഷം മുമ്പും ക്ലാസ് ടീച്ചർ മർദിച്ചിരുന്നെന്ന് അർജുൻ്റെ പിതാവ് ബി ജയകൃഷ്ണൻ പറഞ്ഞു. അർജുനെ അധ്യാപിക മർദിച്ച് മുറിവേറ്റതിന് തെളിവുണ്ടെന്നും കുടുംബം പറയുന്നു. ക്ലാസിലെ മറ്റു കുട്ടികളെ അധ്യാപിക സ്വാധീനിക്കാൻ ശ്രമിക്കുന്നെന്ന് ക്ലാസിലെ വിദ്യാർഥിയുടെ ശബ്ദ സംഭാഷണം പുറത്ത് വിട്ട് കുടുംബം ആരോപിച്ചു. പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുനാണ് വീട്ടിൽ ആത്മഹത്യ ചെയ്തത് . സ്കൂൾ വിട്ട്...

Read More

മലപ്പുറത്ത് ഹജ്ജിൻറെ പേരിൽ കോടികൾ തട്ടിയ മുൻ യൂത്ത് ലീഗ് നേതാവിനെ സംരക്ഷിക്കുന്നത് ഉന്നത നേതാക്കളെന്ന് ഇരകൾ

by on October 20, 2025 0

മലപ്പുറം: മലപ്പുറത്ത് ഹജ്ജിന്റെ പേരിൽ കോടികൾ തട്ടിയെടുത്ത മുൻ യൂത്ത് ലീഗ് നേതാവിനെ സംരക്ഷിക്കുന്നത് ഉന്നത രാഷ്ട്രീയ നേതാക്കളെന്ന് ആരോപണം. ഹജ്ജിന് കൊണ്ടുപോകാമെന്ന വ്യാജേന എട്ടുകോടിയിലധികം രൂപയാണ് ചെമ്മാട് ദാറുൽ ഈമാൻ ട്രാവൽസ് ഉടമ വി പി അഫ്‌സൽ തട്ടിയത്. ആരോപണത്തിന് പിന്നാലെ അഫ്‌സലിനെ ലീഗിൽ നിന്നും പുറത്താക്കിയതായി നേതൃത്വം അറിയിച്ചു. പാർട്ടി ഇയാൾക്ക് ഒരു സംരക്ഷണവും നൽകിയിട്ടില്ലെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി. എന്നാൽ കേസ് ഒതുക്കിതീർക്കാൻശ്രമം നടക്കുന്നുവെന്നാണ് ഇരകളുടെ ആരോപണം. നൂറിലേറെ ആളുകളിൽ നിന്ന്...

Read More

ലക്ഷ്യം കാണാതെ ഗസയിലെ വെടിനിർത്തൽ കരാർ; 24 മണിക്കൂറിനിടെ 44 മരണം, പരസ്പരം പഴിചാഴി ഇസ്രയേലും ഹമാസും

by on October 20, 2025 0

ലക്ഷ്യം കാണാതെ ഗസയിലെ വെടിനിർത്തൽ കരാർ. ഇസ്രയേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 44 പേർ കൊല്ലപ്പെട്ടു.ഗസയിൽ ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 68,000 കടന്നു. പരസ്പരം പഴിചാഴി ഇസ്രയേലും ഹമാസും. റഫ അതിർത്തിക്ക് സമീപം ഹമാസ് വെടിയുതിർത്തതാണ് വീണ്ടും ആക്രമണം തുടങ്ങുന്നതിന് കാരണമായതെന്ന് ഇസ്രയേൽ. ഇസ്രയേലാണ് വെടിനിർത്തൽ ലംഘിച്ചത് എന്ന ആരോപണവുമായി ഹമാസും രംഗത്ത്. വെടിനിർത്തൽ പുനഃസ്ഥാപിക്കുമെന്ന് ഇസ്രയേലും വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗസ്സയിലേക്കുള്ള മാനുഷിക സഹായം എത്തുന്നത് നിർത്തിയെന്നും ഗസ്സയിൽ യുദ്ധം “പൂർണ്ണ ശക്തിയോടെ”...

Read More

by on October 20, 2025 0

തലശ്ശേരി : തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ 1987 ബാച്ചിന്റെ പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു .ലയൺസ് ക്ലബ് ഹാളിൽ നടന്ന സംഗമത്തിൽ നിരവധി പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു . വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർച്ചയായി നാലാം തവണയാണ് ഇവർ ഒത്തുചേരുന്നത്. ഇത്തവണയും എൺപതോളം പേർ സംഗമത്തിൽ പങ്കാളികളായി. ജാതി മത ഭേദമില്ലാതെ സന്തോഷത്തോടെ ഒരേ മനസ്സുമായി പരസ്പരം താങ്ങും തണലുമായി വീണ്ടും ഒത്തുചേരാമെന്ന പ്രത്യാശയോടെ ഒരുപിടി നല്ല ഓർമ്മകളുമായി അവർ മടങ്ങി. വീണ്ടുമൊരു ഒത്തു...

Read More

റെയിൽവേ സ്റ്റേഷൻ അടിപ്പാതപ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

by on October 20, 2025 0

ധർമടം: റെയിൽവേ സ്റ്റേഷൻ അടിപ്പാത വേണം ആവശ്യപ്പെട്ടു കൊണ്ടു. ധർമടം യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ജനകീയ സമരസമിതിയുടെ പ്രതിഷേധ കൂട്ടായ്മ സമരസമിതി കൺ വിനർ കുന്നുമ്മൽ ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി. മെമ്പർ റിജിൽ മാക്കുറ്റി ഉൾ ഘാടനം ചെയ്തു ധർമടം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി. സക്കീർ മൗവ്വഞ്ചേരി . ധർമടം ഗ്രാമ പഞ്ചായത്ത് മെമ്പർ എം.കെ.മജീദ്. പി.ടി. സനൽകുമാർ. അലി. വി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

Read More

ജവഹർ കലാ-കായിക കേന്ദ്രം ഉദ്ഘാടനം ചെയ്തു

by on October 20, 2025 0

  ന്യൂമാഹി: പരിമഠം കോൺഗ്രസ് ഓഫീസ് കേന്ദ്രീകരിച്ച് രൂപീകരിച്ച ജവഹർ പരിമഠം ആർട്സ് & സ്പോർട്സ് ടീമിൻ്റെ ഉദ്ഘാടനവും ബോധവത്ക്കരണ ക്ലാസും പ്രമുഖ വാഗ്മിയും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ സി.വി രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. കെ.പി. യൂസഫിൻ്റെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.കെ സജീഷ്, സി സത്യാനന്ദൻ, കരിമ്പിൽ സുനിൽ കുമാർ, കരിമ്പിൽ അശോകൻ തുടങ്ങിയവർ സംസാരിച്ചു. കരിമ്പിൽ ശിവരാജൻ, പരിമഠം അന്ത്രുമാൻ, കണ്ണൻ രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി. ജവഹർ പരിമഠം...

Read More