March 3, 2026
  • March 3, 2026
Breaking News

തകർത്ത് പെയ്ത് മഴ; ഇന്ന് 12 ജില്ലകളിൽ മുന്നറിയിപ്പ്, എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലേർട്ട്

by on October 20, 2025 0

  ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ വ്യാഴാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രധാനറോഡുകളിലെ വെള്ളക്കെട്ടിനും വാഹനങ്ങളിലെ കാഴ്ച മങ്ങാനും സാധ്യതയുള്ളതിനാൽ ഗതാഗതകുരുക്കിന് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.   മലയോരമേഖലയിലുള്ളവരും തീരദേശത്തുള്ളവരും ജാഗ്രത പാലിക്കണം. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായുള്ള തീവ്ര ന്യൂനമർദവും തെക്ക്...

Read More

ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം മറിച്ചുവിറ്റു’; കുറ്റം സമ്മതിച്ച് ഉണ്ണികൃഷ്ണൻ പോറ്റി

by on October 19, 2025 0

ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വർണ്ണം മറിച്ചു വിറ്റുവെന്ന് സമ്മതിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി. സ്പോൺസർമാരിൽ നിന്നും ലഭിച്ച സ്വർണ്ണവും പണമാക്കി. പണം ഭൂമി ഇടപാടുകൾക്ക് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലിൽ ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചു. ഇന്നലത്തെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. രേഖകൾ ഉണ്ണികൃഷ്ണൻ പോറ്റി നശിപ്പിച്ചെന്നും സംശയം. ഇതിനു പിന്നാലെ ആയിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയത്. ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടന്ന പരിശോധനയിൽ നിർണായക...

Read More

അഴിയൂരിൽ കുടുംബശ്രീ ഓക്സല്ലോ ഫെസ്റ്റ് സംഘടിപ്പിച്ചു:-

by on October 19, 2025 0

അഴിയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് കുടുംബശ്രീ എഡിഎസിന്റെ ആഭിമുഖ്യത്തിൽ വാർഡ്തല ഓക്സിലറി അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന തല നിർദേശം പ്രകാരമാണ് സംഗമം സംഘടിപ്പിച്ചത്. കുടുംബശ്രീയിൽ അംഗമല്ലാത്ത 18 വയസ്സ് മുതൽ 40 വയസ്സു വരെയുള്ള യുവതികൾക്ക് പ്രവേശനം നൽകുന്ന കുടുംബശ്രീയുടെ നൂതന പദ്ധതിയാണ് ഓക്സിലറി ഗ്രൂപ്പുകൾ. ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചാൽ കുടുംബശ്രീ മിഷൻ ഉപജീവനത്തിനും സംരംഭങ്ങൾക്കും മറ്റും സഹായങ്ങൾ നൽകുന്നതാണ് .10 മുതൽ 20 പേർ അടങ്ങുന്ന അംഗങ്ങളാണ് ഓക്സിലറി ഗ്രൂപ്പിൽ ഉണ്ടാകുക. തൊഴിലിടങ്ങളിൽ...

Read More

ന്യൂമാഹി ഗ്രാമപഞ്ചായത്ത് വികസന സദസ്)

by on October 19, 2025 0

സർക്കാരും ജനങ്ങളും ചേരുമ്പോൾ വികസനം സാധ്യമാകുന്നു: അഡ്വ. എ.എൻ. ഷംസീർ ന്യൂമാഹി: സർക്കാരും ജനങ്ങളും ഒരുപോലെ ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് വികസനം സാധ്യമാകുന്നതെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് വികസനസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്തു അധ്യക്ഷയായി. വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോർട്ട് കില ജില്ലാ റിസോഴ്‌സ് പേഴ്‌സൺ സജീന്ദ്രൻ മാസ്റ്റർ അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ന്യൂമാഹി...

Read More

കോഴിക്കോട് കൂടരഞ്ഞിയില്‍ കിണറ്റില്‍ അകപ്പെട്ട പുലിയെ പിടികൂടി; പുലി ആരോഗ്യവാനെന്ന് വനംവകുപ്പ്

by on October 19, 2025 0

കോഴിക്കോട് കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റില്‍ അകപ്പെട്ട പുലിയെ പിടികൂടി പുറത്തെത്തിച്ചു. കിണറ്റില്‍ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങുകയായിരുന്നു. പുലിയെ താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി. പരിശോധനയ്ക്ക് ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടുന്നതിലടക്കം തീരുമാനം എടുക്കും. പുലി പൂര്‍ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു. കൂടരഞ്ഞി സ്വദേശി കുര്യന്റെ കൃഷിസ്ഥലത്തെ ആള്‍മറ ഇല്ലാത്ത പൊട്ടക്കിണറ്റില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു പുലി കുടുങ്ങിയത്. ഏത് ജീവിയാണ് കിണറ്റിലുള്ളതെന്ന് ആദ്യം കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് വീഡിയോ ക്യാമറയും വനം വകുപ്പിന്റെ രാത്രിക്കാഴ്ചയുള്ള സ്റ്റില്‍ ക്യാമറയും...

Read More

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പാളിയുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും പിടിച്ചെടുത്തു

by on October 19, 2025 0

  ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കസ്റ്റഡിയിലെടുത്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നും പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ രൂപത്തിലുള്ള സ്വര്‍ണമാണ് കണ്ടെടുത്തത്. ശബരിമലയിലെ പാളികളുമായി ബന്ധപ്പെട്ട രേഖകളും പകര്‍പ്പുകളും അന്വേഷണ സംഘം പിടിച്ചെടുത്തതിലുണ്ട്. സ്വര്‍ണം ആഭരണങ്ങളുടെ രൂപത്തിലാണെങ്കില്‍ കൂടി ഇതിനൊന്നും കൃത്യമായ രേഖകളില്ല. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണമാണോ ഇത്തരത്തില്‍ സൂക്ഷിച്ചതെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. പിടിച്ചെടുത്തവ തങ്ങള്‍ ഉപയോഗിക്കുന്ന സ്വര്‍ണാഭരണങ്ങളാണെന്നാണ് കുടുംബം അന്വേഷണ സംഘത്തോട് പറഞ്ഞത്

Read More

കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഐഎം കൗൺസിലർ, പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രതി

by on October 18, 2025 0

കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഐഎം കൗൺസിലർ അറസ്റ്റിൽ. നഗരസഭയിലെ നാലാം വാർഡിലെ സിപിഐഎം കൗൺസിലർ പി പി രാജേഷാണ് കൂത്തുപറമ്പ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ചയാണ് കണിയാർകുന്നിലെ ജാനകിയെന്ന വയോധികയുടെ ഒന്നരപവൻ വരുന്ന സ്വർണമാല പ്രതി പൊട്ടിച്ചത്. വയോധിക വീടിന്റെ മുറ്റത്തിരുന്ന് മീൻ വൃത്തിയാക്കുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ രാജേഷ് മാല പൊട്ടിച്ചോടുകയായിരുന്നു. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചിരുന്നതിനാൽ പ്രതിയെ ആദ്യം തിരിച്ചറിയാനായിരുന്നില്ല. പരാതിക്ക് പിന്നാലെ കൂത്തുപറമ്പ് പൊലീസ് സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്....

Read More

തുലാവർഷം കനക്കുന്നു, മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്, നാളെയും മറ്റന്നാളും 11 ജില്ലകളിൽ മഴ ശക്തമാകും

by on October 18, 2025 0

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ മഴമുന്നറിയിപ്പ്. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട്. എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്. മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടാണ്. മലയോര മേഖലകളിൽ മഴ കനത്തേക്കും. അടുത്ത അഞ്ചു ദിവസവും ശക്തമായ മഴ തുടരാൻ സാധ്യത. കേരള കർണാടക...

Read More