March 3, 2026
  • March 3, 2026
Breaking News

സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിവാദം; പിടിഎ പ്രസിഡന്റിനെതിരെ പൊലീസില്‍ പരാതി

by on October 18, 2025 0

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്രവിവാദത്തില്‍ പള്ളുരുത്തി പൊലീസില്‍ പരാതി. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെയാണ് പരാതി. ജോഷി സമൂഹത്തില്‍ മതസ്പര്‍ദയുണ്ടക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ജമീര്‍ എന്നയാളാണ് പരാതി നല്‍കിയത്. വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, കുട്ടിക്ക് താത്പര്യമുണ്ടെങ്കില്‍ കേരളത്തിലെ ഏത് സ്‌കൂളിലും പ്രത്യേക ഉത്തരവ് വാങ്ങിച്ച് അഡ്മിഷന്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് പറഞ്ഞു. കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അതിനുത്തരവാദി സ്‌കൂള്‍ മാനേജ്‌മെന്റെന്നും മന്ത്രി വ്യക്തമാക്കി....

Read More

അഴിമതി ആരോപണം; ഉന്നത സൈനിക മേധാവികളടക്കം ഏഴ് ഉദ്യോഗസ്ഥരെ പുറത്താക്കി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി

by on October 18, 2025 0

രണ്ട് ഉന്നത സൈനിക മേധാവികളടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. സൈന്യത്തിലെ മൂന്നാം സ്ഥാനീയനായിരുന്ന ജനറൽ ഹി വീഡോങ്ങിനെയും നാവികസേനാ അഡ്മിറലായ മിയാവോ ഹുവയുമാണ് സൈന്യത്തിൽ നിന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടത്. ഗുരുതര അഴിമതി ആരോപണങ്ങളെ തുടർന്നാണ് ഏഴ് സൈനിക ഉദ്യോഗസ്ഥരേയും പുറത്താക്കിയത്. 1976ലെ സംസ്‌കാരിക വിപ്ലവത്തിനുശേഷം കേന്ദ്ര സൈനിക കമ്മീഷനിലെ ഒരു സിറ്റിങ് ജനറലിനെ പുറത്താക്കുന്നത് ഇതാദ്യമായാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അടുത്ത അനുയായാണ് പുറത്താക്കപ്പെട്ട...

Read More

പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എംജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി, നറുക്കെടുത്തു

by on October 18, 2025 0

ശബരിമല മേല്‍ശാന്തിയായി പ്രസാദ് ഇ ഡിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രം മേല്‍ശാന്തിയാണ്. മൂന്ന് തവണ മേല്‍ശാന്തിയാകാന്‍ അപേക്ഷിച്ചിരുന്നെന്നും തെരഞ്ഞെടുത്തതില്‍ സന്തോഷമെന്നും പ്രസാദ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. എം ജി മനു നമ്പൂതിരിയാണ് ശബരിമല മാളികപ്പുറം മേല്‍ശാന്തി. കൊല്ലം മയ്യനാട് സ്വദേശിയാണ് മനു നമ്പൂതിരി. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുട്ടികളായ കശ്യപ് വര്‍മ്മ, മൈഥിലി കെ വര്‍മ്മ എന്നിവരാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. സുപ്രീംകോടതിയുടെ...

Read More

പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’ സെൻസറിങ് പൂർത്തിയായി; ഒക്ടോബർ 31ന് തിയറ്ററുകളിലേക്ക്

by on October 17, 2025 0

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ സെൻസറിങ് പൂർത്തിയായി. എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഒക്ടോബർ 31 ന് ആഗോള റിലീസായെത്തും. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. ചിത്രത്തിൻ്റെ ട്രെയ്‌ലർ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ...

Read More

ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയത് രണ്ട് കിലോ സ്വര്‍ണം; കോടതിയില്‍ നിന്ന് ഇറക്കവെ ചെരുപ്പേറ്

by on October 17, 2025 0

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയത് രണ്ട് കിലോ സ്വര്‍ണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ദ്വാരപാല ശില്‍പങ്ങളിലും കട്ടിളപ്പാളികളിലും ഘടിപ്പിച്ച ഉദ്ദേശം 2 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പതിച്ച ചെമ്പ് തകിടുകള്‍ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ വിശ്വാസ വഞ്ചന ചെയ്ത് കൊണ്ടുപോയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. നിയമപരമായ ഉത്തരവുകളും നടപടി ക്രമങ്ങളും ലംഘിച്ച് സ്വര്‍ണം കൈക്കലാക്കി ബെംഗളൂരുവിലും ഹൈദരാബാദിലും തുടര്‍ന്ന് ചെന്നൈ...

Read More

ബസ് സ്റ്റാന്റിൽ കുഴഞ്ഞു വീണ യുവാവിനെ മദ്യപനെന്ന് കരുതി  യാത്രികർ അവഗണിച്ചു. തത്സമയം എത്തിയ ഹെൽത്ത് ഇൻസ്പക്ടർ രക്ഷകനായി

by on October 17, 2025 0

തലശേരി : ബസ് കാത്തു നിൽക്കുന്നതിനിടയിൽ  അപസ്മാരം വന്നതിനെ തുടർന്ന് ദേഹം തളർന്ന് ബസ് സ്റ്റാന്റിലെ പാസഞ്ചർ ലോബിക്കടുത്ത ട്രാക്കിൽ  കുഴഞ്ഞു വീണ യുവാവിനെ മദ്യപനെന്ന് കരുതി യാത്രക്കാർ അവഗണിച്ച് ഒഴിഞ്ഞു മാറിയപ്പോൾ  തത്സമയം സ്ഥലത്തെത്തിയ നഗരസഭാ ഹെൽത്ത് ഇൻസ്പക്ടർ അനിൽ കുമാറിന് തോന്നിയ സംശയം ഒരു സഹജീവിയുടെ ജീവൻ രക്ഷിക്കാനായി.ഇന്നലെ (വ്യാഴം) വൈകിട്ട് നാലരയോടെ പുതിയ ബസ്സ് സ്റ്റാന്റിലാണ് സംഭവം.ഇവിടെ പതിവ് പരിശോധനക്കെത്തിയതായിരുന്നു ഹെൽത്ത് ഇൻസ്പക്ടർ. ഈ സമയം വായിൽ നിന്നും നുരയും പതയും...

Read More

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന്റെ രാജി എഴുതി വാങ്ങി NSS

by on October 17, 2025 0

ശബരിമല സ്വർണക്കൊള്ളയിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ട , മുരാരി ബാബുവിന്റെ രാജി എൻഎസ്എസ് എഴുതി വാങ്ങി. എൻ‌എസ്എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്റായിരുന്നു മുരാരി ബാബു. വിവാദ കാലയളവിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. വ്യാഴാഴ്ച രാജി എഴുതി വാങ്ങി. ഞായറാഴ്ചത്തെ കരയോഗം പൊതുയോഗം ഇത് അംഗീകരിച്ചു. എൻ‌എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ആവശ്യപ്രകാരമാണ് രാജി എഴുതിവാങ്ങിയത്. ശബരിമലയിൽ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് രാജി എഴുതി വാങ്ങിയത്. സ്വർണം...

Read More

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും, ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ വൈകിട്ട് പുനഃസ്ഥാപിക്കും

by on October 17, 2025 0

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. വൈകിട്ട് നാലിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുക. ശനിയാഴ്ച രാവിലെ അഞ്ച് മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടാകും. വൈകിട്ട് അഞ്ചിനാണ് തുറക്കുക. ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ വൈകിട്ട് നാലിന് പുനഃസ്ഥാപിക്കും. അറ്റകുറ്റപ്പണി പൂർത്തിയാക്കി ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികളാണ് പുനഃസ്ഥാപിക്കുന്നത്. ഹൈക്കോടതി അനുമതിയോടെയാണ്...

Read More

ആർ.എസ്.എസ്സിന് കർണാടകയിൽ വിലങ്ങ്: സർക്കാർ സ്ഥാപനങ്ങളിൽ ‘തമിഴ്‌നാട് മോഡൽ’ നിയമം വരുന്നു-

by on October 16, 2025 0

സർക്കാർ സ്കൂളുകൾ, കോളേജുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആർ.എസ്.എസ്.) പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ അവതരിപ്പിക്കാൻ കർണാടക മന്ത്രിസഭ തീരുമാനിച്ചതായി മന്ത്രി പ്രിയങ്ക് ഖാർഗെ. ജനങ്ങളെ ഒരു സംഘടനയും ശല്യപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ പരിശോധന നടത്തിവരികയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഖാർഗെയുടെ ഈ പ്രഖ്യാപനം. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ മാതൃസംഘടനയാണ് ആർ.എസ്.എസ്.   “പൊതുസ്ഥലങ്ങൾ, സർക്കാർ സ്കൂളുകൾ, കോളേജുകൾ, സർക്കാർ പരിസരങ്ങൾ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, എയ്ഡഡ് സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചാണ് ഞങ്ങൾ...

Read More

‘ഹിന്ദു സമുദായത്തെ ഉപദ്രവിക്കാൻ ആരാണ് ഇത്ര ധൈര്യം നൽകിയത്, വാസവൻ രാജിവെക്കണം ഇല്ലെങ്കിൽ കേന്ദ്രത്തെ സമീപിക്കും’; രാജീവ് ചന്ദ്രശേഖർ

by on October 16, 2025 0

ശബരിമലയിൽ കൊള്ള നടന്നു,ദല്ലാൾമാരുടെ സർക്കാരാണ് ഇതെന്ന് BJP സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അൽപം ഉളുപ്പ് ഉണ്ടെങ്കിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവെക്കണം. ഇത് അഭ്യർത്ഥനയല്ല ആവശ്യം. സെക്രട്ടറിയേറ്റിൽ ഇരിക്കുന്ന മന്ത്രിമാർ അടക്കമുള്ളവർ ഇവിടെ നടക്കുന്നത് കേൾക്കണം. നാലര കിലോ സ്വർണം ശബരിമലയിൽ നിന്ന് തട്ടികൊണ്ട് പോയ കൊള്ളയെ പറ്റി മുഖ്യമന്ത്രി പറയുന്നത് വീഴ്ചയെന്ന്. ഇത് വീഴ്ചയല്ല കൊള്ളയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഹിന്ദു സമുദായത്തെ ഉപദ്രവിക്കാൻ ആരാണ് ഇത്ര ധൈര്യം നൽകിയത്....

Read More