July 16, 2026
  • July 16, 2026
Breaking News

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയത് കോൺഗ്രസ് ഭാരവാഹിയായതിനാൽ, പരാതി നൽകിയ ശേഷം എന്നെ മാറ്റി നിർത്തി’; എം എ ഷഹനാസ്

by on February 3, 2026 0

രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസ്. രാഹുലുമായുള്ള കഴിഞ്ഞ ദിവസത്തെ ചാറ്റ് പുറത്തുവിട്ട് എം എ ഷഹനാസ്. രാഹുൽ ഡൽഹിയിലേക്ക് ടൂറിന് ക്ഷണിച്ചു. ഒപ്പമുള്ള ഒരു ചിത്രം പോലുമില്ല. രാഹുൽ മാങ്കൂട്ടത്തിൻ്റെ മുഖത്ത് നോക്കി സംസാരിക്കാൻ അറിയാം. രാഹുലിനെ വെല്ലുവിളിക്കുന്നു. രാഹുൽ മാങ്കൂട്ടം സുഹൃത്ത് അല്ല. ലിറ്ററേച്ചർ ഫെസ്റ്റ് നടത്തണമെന്ന് രാഹുലാണ് ആവശ്യപ്പെട്ടത് ലിറ്റേറച്ചർ ഫെസ്റ്റ് നടത്താൻ താൻ ആവശ്യപ്പെട്ടത് ഷാഫി പറമ്പിലിനോടാണ്, രാഹുൽ സുഹൃത്ത് അല്ല....

Read More

സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു

by on February 3, 2026 0

പ്രശസ്ത സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 70 വയസായിരുന്നു. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മലയാളത്തില്‍ മാത്രം 150ഓളം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണമിട്ടു. (music director sp venkatesh passes away) 80 കളുടെ അവസാനത്തിലേയും 90കളിലേയും നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മോഹന്‍ലാല്‍ നായകനായ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിനുവേണ്ടി ഡെന്നിസ് ജോസഫാണ് എസ്...

Read More

മലബാർ ദേവസ്വം ഏകീകൃത നിയമം വേണ്ടെന്ന് സർക്കാർ; നിയമപരിഷ്കരണ സമിതി റിപ്പോർട്ട് തള്ളി

by on February 3, 2026 0

മലബാർ ദേവസ്വം ഏകീകരണ നിയമം തൽക്കാലം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. 2017ൽ കെ ഗോപാലകൃഷ്ണൻ സമിതി റിപ്പോർട്ട് നിയമസഭയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. സമുദായ സംഘടനകളുടെ അതൃപ്തി ഭയന്നാണ് സഭയിൽ മലബാർ ദേവസ്വം ബിൽ അവതരിപ്പിക്കാത്തത്. 2008 ൽ വി എസ് സർക്കാറിൻ്റെ കാലത്താണ് മലബാർ ദേവസ്വം ബോർഡ് രൂപീകരിക്കുന്നത്. കൊച്ചി-തിരുവിതാംകൂർ ദേവസ്വങ്ങളുടെ മാതൃകയിലേക്ക് മലബാർ ദേവസ്വം ബോർഡിനും ഏകീകൃത സ്വഭാവം കൊണ്ടുവരികയായിരുന്നു ലക്ഷ്യം. 2017 ൽ ഗോപാലകൃഷ്ണൻ സമിതി മലബാർ ദേവസ്വം ബില്ലിൻ്റെ...

Read More

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു കൊച്ചിയിലെ ED ഓഫീസിൽ ഹാജരായി

by on February 3, 2026 0

ശബരിമല സ്വർണക്കൊള്ളയിൽ ഇ ഡി ചോദ്യം ചെയ്യൽ നടപടികൾ ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. ദ്വാരപാലക കട്ടിളപ്പാളി കേസിലാണ് ചോദ്യം ചെയ്യൽ. ഇ ഡി കേസ് ഏറ്റെടുത്ത ആദ്യമായി ചോദ്യം ചെയ്യുന്നയാളാണ് മുരാരി ബാബു. എസ്ഐടി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങിയ മുരാരി ബാബുവിനോട്...

Read More

സ്വകാര്യ ആശുപത്രികളിൽ നിരക്ക്‌ പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ; ഹർജികൾ സുപ്രീംകോടതി പരിഗണിക്കും

by on February 3, 2026 0

ആശുപത്രികളിൽ ചികിത്സ നിരക്ക് പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് ആയിരിക്കും ഹർജികൾ പരിഗണിക്കുക. സ്വകാര്യ മെഡിക്കൽ കോളജ് അസോസിയേഷൻ ആണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ വ്യവസ്ഥ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യത്തിൽ സുപ്രീംകോടതി വിസമ്മതം അറിയിച്ചിരുന്നു. കേസിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് കോടതി മറുപടിയും തേടിയിരുന്നു. ആശുപത്രികൾക്കെതിരെ സർക്കാർ തൽക്കാലം നടപടി സ്വീകരിക്കരുതെന്നും സുപ്രീംകോടതി...

Read More

പോലീസ് നിർദേശം അവഗണിച്ചു കാർ എടുത്ത് രക്ഷപ്പെടാൻ ശ്രെമിച്ച നല്ലളം സ്വദേശി കിളിച്ചേരിപറമ്പിൽ ടി. കെ ഹൗസിൽ സാജിദ് ജമാൽ എം ഡി എം എയുമായി അറസ്റ്റിൽ.

by on February 2, 2026 0

പോലീസ് നിർദേശം അവഗണിച്ചു കാർ എടുത്ത് രക്ഷപ്പെടാൻ ശ്രെമിച്ച നല്ലളം സ്വദേശി കിളിച്ചേരിപറമ്പിൽ ടി. കെ ഹൗസിൽ സാജിദ് ജമാൽ എം ഡി എം എയുമായി അറസ്റ്റിൽ. ലുലു മാളിന് സമീപമുള്ള സുസുകി സ്കൂട്ടർ സർവീസ് സെന്‍ററിന് മുൻപിൽ കാർ പാർക്ക്‌ ചെയ്തതിനാൽ ഷോപ്പ് തുറക്കാൻ പറ്റുന്നില്ലെന്ന് ജീവനക്കാർ 112 യിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തുകയും ഉടമസ്ഥർ വന്നാൽ സ്റ്റേഷനിൽ എത്താൻ ഷോറൂം ജീവനക്കാരോട് നിർദ്ദേശം നൽകുകയുമായിരുന്നു. ഉച്ചയോടെ കാർ എടുക്കാൻ ആൾ വന്നപ്പോൾ...

Read More

പിണറായി വിജയനെ ലക്ഷ്യംവെച്ച് കടക്ക് പുറത്ത് കാമ്പയിനുമായി കോണ്‍ഗ്രസ്; സര്‍ക്കാരിനെതിരായ കുറ്റപത്രവും പുറത്തിറക്കി

by on February 2, 2026 0

മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവെച്ച് കടക്ക് പുറത്ത് കാമ്പയിനുമായി കോണ്‍ഗ്രസ്. ഡിജറ്റല്‍ മാധ്യമം വഴി നടത്തുന്ന കാമ്പയിന്റെ ഭാഗമായി സര്‍ക്കാരിനെതിരായ കുറ്റപത്രവും പുറത്തിറക്കി. മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി കടക്ക് പുറത്ത് എന്ന പേരില്‍ വൈബ്‌സൈറ്റും ക്രമീകരിച്ചിട്ടുണ്ട്.(Congress campaign against Pinarayi Vijayan) സിപിഐഎം – ആര്‍എസ്എസ് ചര്‍ച്ച റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി പറഞ്ഞ വാചകമാണ് കടക്ക് പുറത്ത്. അധികാര ധാര്‍ഷ്ട്യത്തിന്റെ പ്രതീകമെന്ന നിലയില്‍ ഇതിനെ പ്രചാരണ വിഷയമാക്കുകയാണ് കോണ്‍ഗ്രസ്....

Read More

കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഏറ്റെടുക്കുന്നതില്‍ യുഡിഎഫില്‍ തര്‍ക്കം തുടരുന്നു; രണ്ട് സീറ്റുകളെങ്കിലും പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം

by on February 2, 2026 0

കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തില്‍ യുഡിഎഫിനുള്ളില്‍ തര്‍ക്കം തുടരുന്നു. ഇടുക്കി ഉള്‍പ്പെടെയുള്ള 10 സീറ്റുകളിലും മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് എം ജെ ജേക്കബ്  പറഞ്ഞു. ഇടുക്കി, ചങ്ങനാശ്ശേരി സീറ്റുകള്‍ ഏറ്റെടുത്ത് 8 സീറ്റുകള്‍ മാത്രം കേരള കോണ്‍ഗ്രസ് ജോസഫിന് നല്‍കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. (row in udf over kerala congress seat take over) ഇടുക്കി ഉള്‍പ്പെടെയുള്ള സീറ്റുകള്‍ വെച്ചുമാറുന്ന കാര്യം അജണ്ടയില്‍ ഇല്ല എന്നാണ് കേരള...

Read More

യങ്ങ് മൈൻഡ്‌സ് ടെല്ലിച്ചെറി ഫോർട്ട് ക്ലബ്ബ് കുടുംബസംഗമവും കലാശ്രീ പുരസ്കാര സമർപ്പണവും നടത്തി.

by on February 2, 2026 0

യങ്ങ് മൈൻഡ്‌സ് ടെല്ലിച്ചെറി ഫോർട്ട് ക്ലബ്ബ് മെമ്പർമാരുടെ കുടുംബ സംഗമം ജെ ലിങ്ക് ബിസിനസ്സ് ഹാളിൽ വെച്ച് നടന്നു. ക്ലബ്ബ് പ്രസിഡണ്ട് രഞ്ജിത്ത് രാഘവൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസ്ട്രിക്ട് ഗവർണർ കെ. വി.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നാല്പത്തിയഞ്ച് മാപ്പിള പാട്ട് ഗാനങ്ങൾ എഴുതുന്ന അഷറഫ് പി പുന്നൊലിനെ കലാശ്രീ പുരസ്കാരം നൽകി ആദരിച്ചു. വിനോദ് കുമാർ. സി. വി, ബിജു ഫ്രാൻസിസ്, രാം മോഹൻ,പ്രശാന്ത്. ടി.കെ, ഷെനിത്ത് രാജ് എന്നിവർ സംസാരിച്ചു.

Read More

‘മുസ്‌ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം തരണം, അതിനുള്ള സ്റ്റാറ്റസും അർഹതയും ലീഗിനുണ്ട്’; കെഎൻഎ ഖാദർ

by on February 2, 2026 0

കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് മുസ്‌ലിം ലീഗ്. ഉപമുഖ്യമന്ത്രി പദവി ലീഗിന് അർഹതപ്പെട്ടതാണെന്നും ലീഗിന്റെ പ്രകടനം കണക്കിലെടുത്ത് വിഷയം മുന്നണിയിൽ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻ എംഎൽഎയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ എൻ എ ഖാദർ പറഞ്ഞു. ആവശ്യപ്പെടാതെ തന്നെ ഉപമുഖ്യമന്ത്രി പദവി യുഡിഎഫ്, മുസ്‌ലിം ലീഗിന് തരുമെന്നാണ് പ്രതീക്ഷ. നേരത്തെ ഉപമുഖ്യമന്ത്രി പദവി ആവശ്യമുണ്ടോ എന്ന് ഉമ്മൻ ചാണ്ടി കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചിട്ടുണ്ട്. തനിക്ക് അത് അറിയുന്ന കാര്യമാണ്....

Read More