April 23, 2026
  • April 23, 2026
Breaking News

തലശ്ശേരി മാഹി ബൈപ്പാസിലെ അടിപ്പാത നിർമ്മാണം: ഗതാഗത നിയന്ത്രണം

by on November 18, 2025 0

(പള്ളൂർ മുതൽ മാഹി വരെയുള്ള കാരേജ്‌വേയിലെ ദേശീയപാത അടച്ചിടും) മയ്യഴി: തലശ്ശേരി മാഹി ബൈപ്പാസ് സിഗ്നലിൽ നടന്നുകൊണ്ടിരിക്കുന്ന അടിപ്പാത നിർമ്മാണവും എൻഎച്ച്-66 റോഡിന്റെ പുനർനിർമ്മാണവും നടക്കുന്നതിനാൽ, പള്ളൂർ മുതൽ മാഹി വരെയുള്ള കാരേജ്‌വേയിലെ (എംസിഡബ്ല്യു) ദേശീയപാത (എൻഎച്ച് 66) ചൊവ്വാഴ്ച്ച രാവിലെ 6 മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ അടച്ചിടും. കണ്ണൂർ ഭാഗത്തുനിന്ന് മെയിൻ കാരിയേജ്‌വേ വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സർവീസ് റോഡ് ഉപയോഗിച്ച് അടിപ്പാത നിർമ്മാണം നടക്കുന്ന മേഖലയിലൂടെ സഞ്ചരിച്ച് മാഹി...

Read More

പേ റിവിഷൻ അനോമലി വാട്ടർ അതോറിറ്റിയിലെ മുഴുവൻ ജീവനക്കാർക്കും അനുവദിക്കുക – കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ

by on November 18, 2025 0

കണ്ണൂർ: കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജല അതോറിറ്റി കണ്ണൂർ ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.2019ലെ പേ റിവിഷനിൽ അനുവദിക്കേണ്ടിയിരുന്ന 1.38 ഫാക്ടർ ലഭിക്കാതിരുന്ന ജീവനക്കാർക്ക് അനോമലി പരിഹരിച്ചപ്പോൾ താഴെ തട്ടിലുള്ള ജീവനക്കാർക്ക് അനോമലി പരിഹരിക്കാതെ ഉത്തരവിറക്കിയതിലും വാട്ടർ അതോറിറ്റി ജീവനക്കാർക്ക് 2019 ലെ പേറിവിഷൻ അരിയർ പി എഫ് ൽ ലയിപ്പിക്കാൻ 2022 ലെ ശബള പരിഷ്കരണ ഉത്തരവിൽ പ്രതിപാദിച്ചിട്ടും നാളിതുവരെ അത്...

Read More

പ്രതിഷേധ ജ്യോതി തെളിയിച്ചു.

by on November 18, 2025 0

തലശ്ശേരി:ശബരിമല സ്വർണ്ണ കൊള്ളയിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, ദേവസ്വം മന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്, കെ പി സി സി ആഹ്വാനപ്രകാരം, മണ്ഡലംകമ്മിറ്റി ആഭിമുഖ്യത്തിൽ മഞ്ഞോടിയിൽ പ്രതിഷേധ ജ്യോതി തെളിയിച്ചു.തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.രമേശ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.വി.രാധാകൃഷ്ണൻ , എ. ഷർമ്മിള , എം നസീർ ,അഡ്വ: കെ.സി. രഘുനാഥ്, കെ.സി.ജയപ്രകാശ് സംസാരിച്ചു. പി.സുകുമാരൻ , സി. വിചിത്രൻ ,...

Read More

ശബരിമലയിൽ കുടിവെള്ളം കിട്ടാനില്ല, തീർത്ഥാടകർ മണിക്കൂറുകളോളം ക്യൂവിൽ; ജയകുമാറിനെ പ്രസിഡൻ്റാക്കി ആളുകളുടെ കണ്ണിൽ പൊടിയിട്ടു: കെ സുരേന്ദ്രൻ

by on November 18, 2025 0

ശബരിമലയിൽ കുടിവെള്ളം പോലും കിട്ടാനില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. തീർത്ഥാടകർ മണിക്കൂറുകളോളം ക്യൂവിൽ നിന്ന് വലയുന്നു. സർക്കാർ ജയകുമാറിനെ പ്രസിഡൻ്റാക്കി ആളുകളുടെ കണ്ണിൽ പൊടിയിട്ടു. പത്മകുമാറിനെ തൊടാൻ തയ്യാറാകുന്നില്ല . ഇയാൾ ഇപ്പോഴും കറങ്ങി നടക്കുന്നുവെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. തിരഞ്ഞടുപ്പിൽ സംസ്ഥാനത്ത് ബിജെപി വലിയ നേട്ടം ഉണ്ടാക്കും. ക്രൈസ്‌തവ ജനസംഖ്യ അനുസരിച്ച് അതാത് പ്രദേശങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഭൂരിപക്ഷ സമുദായത്തിന് തന്നെ ആണ് കൂടുതൽ സീറ്റ്‌ നൽകിയത്. അതാണ് ബിജെപിയുടെ ഐഡന്റിറ്റി. സ്ഥാനാർഥി...

Read More

പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് പെറ്റമ്മ!; വെഞ്ഞാറമൂട്ടിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്

by on November 18, 2025 0

തിരുവനന്തപുരത്ത് പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ചു. അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽലാണ് സംഭവം വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചു മതപരിവർത്തനം നടത്തിയിരുന്നു.(Sixteen-year-old forced to join ISIS in Trivandrum) പിന്നാലെ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ISISൽ ചേരാൻ പ്രേരിപ്പിയ്ക്കുകയായിരുന്നു. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും യു.കെയിൽ താമസിച്ചു വരികയായിരുന്നു. കുട്ടി യു.കെയിലെത്തിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ കാട്ടി സ്വാധീനിക്കാൻ ശ്രമിച്ചു....

Read More

ലഹരിക്ക് പണം കണ്ടെത്താൻ മുളകുപൊടിയിറഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല കവർന്നു; തൃശൂരിൽ യുവതി പിടിയിൽ

by on November 18, 2025 0

തൃശ്ശൂർ വൈന്തലയിൽ മുളകുപൊടി എറിഞ്ഞ് മാല കവർന്നു. അങ്കണവാടി ജീവനക്കാരിയുടെ മൂന്നു പവൻ മാലയാണ് കവർന്നത്. സംഭവത്തിൽ മൂന്നുപേർ പൊലീസിന്റെ കസ്റ്റഡിയിലായി. മാല കവർന്ന മൂന്നംഗ സംഘത്തിലെ യുവതിയെ അങ്കണവാടി ജീവനക്കാരിയായ മോളി ജോർജ് തിരിച്ചറിഞ്ഞിരുന്നു. പാടത്തോട് ചേർന്ന റോഡിലൂടെ പോകുമ്പോൾ പരിചയക്കാരിയായ ഒരു യുവതിയും രണ്ടു യുവാക്കളും സംസാരിച്ചുനിൽക്കുന്നത് മോളി ജോർജ് കണ്ടിരുന്നു. തുടർന്ന് നടക്കുന്നതിനിടയിലാണ് അവരിൽ ഒരാൾ പിന്നിലൂടെ ബൈക്കിലെത്തി മുളകുപൊടിയെറിഞ്ഞശേഷം മാല പൊട്ടിച്ചത്. മോളിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ മുഖത്ത്...

Read More

‘ഖുർആൻ പഠിപ്പിക്കുന്നത് സമാധാനം,ഭീകരതയ്ക്ക് ഇസ്‌ലാമിൽ ഇടമില്ല’; കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

by on November 18, 2025 0

കുന്ദമംഗലം : വിശുദ്ധ ഖുർആൻ മുന്നോട്ടുവെക്കുന്നത് സമാധാനത്തിന്റെ സന്ദേശമാണെന്നും ഭീകരതയ്ക്ക് ഇസ്‌ലാമിൽ ഇടമില്ലെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. കുഴപ്പങ്ങളുണ്ടാക്കുന്നത് മതത്തെ വക്രീകരിക്കുന്നവരാണെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മർകസ് ഖുർആൻ ഫെസ്റ്റിവൽ (എംക്യുഎഫ്) മൂന്നാമത് എഡിഷന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഡൽഹിസ്ഫോടനം രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും രാജ്യത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഛിദ്രശക്തികളെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.പരിപാടിയിൽ ദാറുൽ മുസ്തഫ സെക്ടർ 273 പോയിന്റോടെ ഒന്നാംസ്ഥാനം...

Read More

ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം; ജമ്മു കശ്മീരിൽ വ്യാപക റൈഡുമായി പൊലീസ്

by on November 18, 2025 0

ഭീകരതയ്‌ക്കെതിരെ സമൂഹ പങ്കാളിത്തം ശക്തമാക്കാൻ ജമ്മു കശ്മീർ പോലീസ്. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. വിശ്വസനീയവും നിർദ്ദിഷ്ടവും പ്രവർത്തനക്ഷമവുമായ വിവരങ്ങൾ നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകാനാണ് തീരുമാനം. വിവരം നൽകുന്നവരുടെ ഐഡന്റിറ്റി തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. അതിർത്തി ജില്ലയായ പൂഞ്ചിൽ ആണ് ആദ്യ ഘട്ടത്തിൽ ഇത് നടപ്പാക്കുക.2021 മുതൽ ഭീകരവാദ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ് ഈ പ്രദേശം. ഭീകരർക്ക് ഭക്ഷണം, പാർപ്പിടം, അവശ്യവസ്തുക്കൾ എന്നിവ...

Read More

ഡൽഹി സ്ഫോടനം: പ്രതികൾ ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാമെന്ന് എൻഐഎ

by on November 17, 2025 0

സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ ഫരീദാബാദ് വെള്ളക്കോളർ സംഘം ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാം എന്ന് എൻഐഎ. സ്ഫോടക വസ്തുവിന് ഉപയോഗിച്ച കോഡ് ബിരിയാണി എന്നാണ്. ആക്രമണപദ്ധതിക്ക് നൽകിയ കോഡ് വിരുന്ന് എന്നർഥം വരുന്ന ദാവത്ത് എന്ന വാക്കാണ്. എൻഐയുയുടെ റിമാന്റ് റിപ്പോർട്ടിൽ ആണ് ഇക്കാര്യമുള്ളത്. അതേസമയം ഡൽഹി സ്ഫോടനക്കേസിൽ കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഉമർ നബിയുടെ കൂട്ടാളി അമിര്‍ റഷീദിനെ എൻഐഎ കശ്മീരിലേക്ക് കൊണ്ടു പോകും. ബോംബ് നിർമിക്കാൻ അമീർ റഷീദ് ഉമറിനെ സഹായിച്ചതായി കണ്ടെത്തി. ഇതിനിടെ...

Read More

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളിൽ യല്ലോ അലർട്ട്

by on November 17, 2025 0

തെക്കൻ കേരളത്തിലും, മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ യല്ലോ അലർട്ട് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ...

Read More