April 23, 2026
  • April 23, 2026
Breaking News

ബിഎൽഒ ജീവനൊടുക്കിയ സംഭവം; ‘കോൺഗ്രസ്‌ അസംബന്ധം പ്രചരിപ്പിക്കുന്നു’; ഇപി ജയരാജൻ

by on November 17, 2025 0

കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ കോൺ​ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം നേതാവ് ഇപി ജയരാജൻ. ബിഎൽഒ ജീവനൊടുക്കിയ സംഭവം വളരെ ദുഃഖകരമാണ്. അതിൽ പങ്കാളിയാകുന്നതിന് പകരം തെറ്റായി വ്യാഖ്യാനിച്ച് ആ ജീവനക്കാരനെയും കുടുംബത്തെയും അപമാനിക്കാൻ കോൺ​ഗ്രസും യുഡിഎഫും പുറപ്പെടാൻ പാടില്ലായിരുന്നുവെന്ന് ഇപി ജയരാജൻ പറഞ്ഞു. അനീഷിന്റെ കുടുംബം പറയുന്നു ആർക്കും പങ്കില്ലെന്ന്. നിലവാരം ഇല്ലാത്ത കോൺഗ്രസ്‌ പറയുന്നത് ഈ പ്രശ്നത്തിൽ വലുതാക്കി കാണിക്കരുത്. തിരുവനന്തപുരത്ത്‌ ഇരിക്കുന്ന വി ഡി സതീശന് ഇക്കാര്യം എങ്ങനെ...

Read More

‘ത്രെഡ് മില്ലിന്റെ തകരാറുകൾ പരിഹരിക്കുന്നതിൽ വീഴ്ചവരുത്തി, ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം’

by on November 17, 2025 0

കൊച്ചി: വിൽപന നടത്തിയ ട്രെഡ്മില്ലിന്റെ തകരാറുകൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതിനും സേവനത്തിൽ അപാകതക്കും നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. പനങ്ങാട് സ്വദേശി ലക്ഷ്മി.എസ്.രാജ്, എറണാകുളത്ത് പ്രവർത്തിക്കുന്ന G. A Sports എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. ​ശരീരഭാരം കുറയ്ക്കാൻ വ്യായാമം ആവശ്യമായിരുന്ന പരാതിക്കാരിയുടെ പിതാവിന് വേണ്ടി 2022 ജനുവരി മാസം 31,500/– രൂപ നൽകി വാങ്ങിയ ‘സ്പോർട്സ് ട്രെഡ്മിൽ TR150’ ഉപകരണത്തിന് ഒരാഴ്ചക്കുള്ളിൽ തന്നെ തകരാറുകൾ കണ്ടുതുടങ്ങുകയും രണ്ടാമത്തെ...

Read More

യു. ഡി. എഫ് വാഹനപ്രചരണ ജാഥ സമാപിച്ചു.

by on November 17, 2025 0

തലശ്ശേരി മുഴിക്കരയിൽ നിന്ന് ആരംഭിച്ച യു. ഡി. എഫ് കോടിയേരി മേഖല വാഹന പ്രചരണ ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരങ്ങൾ ഏറ്റു വാങ്ങി മാടപ്പീടികയിൽ സമാപിച്ചു. സമാപന സമ്മേളനം കെ പി സി സി അംഗം വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, ടി എൻ പവിത്രൻ സ്വാഗതം പറഞ്ഞു. വി സി പ്രസാദ് അധ്യക്ഷത വഹിച്ചു. അഡ്വ ഇ ആർ വിനോദ് മുഖ്യ പ്രഭാഷണം നടത്തി. വി.ദിവാകരൻ മാസ്റ്റർ, അഡ്വ സി ടി സജിത്ത്,...

Read More

ബ്രണ്ണൻ കോളേജിൽ 77 – 79 വർഷം പ്രീഡിഗ്രി എക്കണോമിക്സ് ക്ലാസ്സിൽ പഠിച്ചവരുടെ കൂട്ടായ്മയായ ബ്രൺകോ മെയ്റ്റ്സിൻ്റെ ഗെറ്റ് ടുഗതർ ഇന്ന് 15 – 11.25 ന് ബ്രണ്ണൻ കോളേജിൽ നടന്നു.

by on November 17, 2025 0

ബ്രണ്ണൻ കോളേജിൽ 77 – 79 വർഷം പ്രീഡിഗ്രി എക്കണോമിക്സ് ക്ലാസ്സിൽ പഠിച്ചവരുടെ കൂട്ടായ്മയായ ബ്രൺകോ മെയ്റ്റ്സിൻ്റെ ഗെറ്റ് ടുഗതർ ഇന്ന് 15 – 11.25 ന് ബ്രണ്ണൻ കോളേജിൽ നടന്നു. കെ. ശിവദാസൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങ് പ്രിൻസിപ്പാൾ ഡോക്ടർ ജെ. വാസന്തി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി പ്രൊഫ. കെ. കുമാരൻ മുഖ്യഭാഷണം നടത്തി. ചടങ്ങിൽ അഡ്വ. എൻ.സുനിൽ കുമാർ, ഡോക്ടർ പുത്തൂർ മുസ്തഫ, സി.റജുള , പുരുഷോത്തമൻ പടിക്കലേട്ടി , എ ....

Read More

ശബരിമലയിൽ വൻ തീർത്ഥാടക തിരക്ക്, ഇന്നലെ ദർശനം നടത്തിയത് 55,000 തീർത്ഥാടകർ, കാനന പാതകൾ ഇന്ന് തുറക്കും

by on November 17, 2025 0

സന്നിധാനം നിറഞ്ഞു തീർത്ഥാടകർ. ശബരിമലയിൽ വൻ തീർത്ഥാടന തിരക്ക്. ഇന്ന് വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത് എഴുപതിനായിരം ഭക്തർ. ഇന്നലെ ഒരു ദിവസം മാത്രം ദർശനം നടത്തിയത് 55,000 നു മുകളിൽ തീർത്ഥാടകർ എന്ന് കണക്ക്. ഇന്നലെ നട തുറന്ന് രണ്ട് മണിക്കൂറിനുള്ളിൽ നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞു. സന്നിധാനത്ത് നല്ല തിരക്കാണ് ഇന്നും. പുലർച്ചെ മൂന്ന് മണിക്കു നട തുറന്നപ്പോൾ ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ട നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു....

Read More

യു. ഡി. എഫ് വാഹനപ്രചരണ ജാഥ ആരംഭിച്ചു.

by on November 15, 2025 0

തലശ്ശേരി യു. ഡി. എഫ് കോടിയേരി മേഖല വാഹന പ്രചരണ ജാഥ മൂഴിക്കരയില്‍ ഡി. സി. സി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ജാഥലീഡര്‍മാരായ കെ. ഖാലിദ് മാസ്റ്റര്‍, സി. പി. പ്രസില്‍ബാബു എന്നിവര്‍ക്ക് ഡി. സി. സി പ്രസിഡണ്ട് പതാക കൈമാറി. ചടങ്ങില്‍ പി. ദിനേശന്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് അഡ്വ. കെ. എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. സി....

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലേർട്ട്

by on November 15, 2025 0

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. 2 ജില്ലകളിൽ യെല്ലോ അലേർട്ട്. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. യെല്ലോ അലേർട്ട് 16/11/2025: ഇടുക്കി 17/11/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി 18/11/2025: കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള...

Read More

ഋഷഭ് പന്തിന് റെക്കോര്‍ഡ്; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരം, പിന്നിലാക്കിയത് സെവാഗിനെ

by on November 15, 2025 0

നിനച്ചിരിക്കാതെ ഉണ്ടായ വാഹനപകടത്തിന് ശേഷം ഏറെ നാള്‍ കാത്തിരുന്ന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ താരമാണ് ഋഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൂടി മടങ്ങിയെത്തിയ ശേഷം ഈഡന്‍ ഗാര്‍ഡനില്‍ ഒരു റെക്കോര്‍ഡ് തന്റെ പേരിലാക്കിയിരിക്കുകയാണ് താരം. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ആണ് പന്തിന്റെ പേരിലായത്. പന്ത്രണ്ട് വര്‍ഷത്തിലധികമായി വീരേന്ദര്‍ സെവാഗിന്റെ പേരിലായിരുന്നു ടെസ്റ്റില്‍ ഏറ്റവും കുടുതല്‍ സിക്‌സറുകള്‍ നേടി എന്ന അംഗീകാരം. ഇന്ത്യക്കായി സെവാഗ് 90 സിക്‌സറുകളും ഏഷ്യ ഇലവന് ആയി...

Read More

മറ്റൊരു മണ്ഡലകാലം എത്തി, ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം; മുങ്ങികുളിക്കുന്നവർ മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ ശ്രദ്ധിക്കണം, സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്..

by on November 15, 2025 0

ശബരിമല കയറും മുമ്പേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കുള്ള നിർദേശവുമായി ആരോഗ്യവകുപ്പ്. ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. പമ്പയിലെ കണ്‍ട്രോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മലകയറുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളില്‍ അവബോധം ശക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും...

Read More

പുഷ്പാർചനയും, അനുസ്മരണ യോഗവും നടത്തി.

by on November 15, 2025 0

തലശ്ശേരി :പണ്ഡിറ്റ്ജവഹർലാൽ നെഹ്റുവിന്റെ136ാംജന്മവാർഷിക ദിനത്തിൽ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി , സ്റ്റേഡിയം കോർണറിലുള്ള നെഹ്റു സ്തൂപത്തിൽ പുഷ്പാർചനയും, അനുസ്മരണ യോഗവും നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ സജീവ് മാറോളി ഉത്ഘാടനം ചെയ്തു.സുശീൽ ചന്ത്രോത്ത്, ഉച്ചുമ്മൽ ശശി, ഇ. വിജയ കൃഷ്ണൻ , പി.വി.രാധാകൃഷ്ണൻ , എ. ഷർമിള, ജെതീന്ദ്രൻ കുന്നോത്ത്, സി.എം സുധിൻ ,എം.പി.സുധീർബാബു, പി.ഒ. റാഫിഹാജി സംസാരിച്ചു.യു. സിയാദ്,...

Read More