March 3, 2026
  • March 3, 2026
Breaking News

കട്ടിളയിലും ദുരൂഹത; കട്ടിളപ്പാളിയും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ നീക്കം നടന്നു

by on October 7, 2025 0

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശബരിമലയിലെ ദുരൂഹ ഇടപാടുകളുടെ കൂടുതൽ തെളിവുകൾ പുറത്ത്. 2019 മാർച്ചിൽ കട്ടിള സ്വർണം പൂശുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്ന ഉത്തരവ്  ലഭിച്ചു. കട്ടിളയുടെ ചെമ്പ് പാളികൾ സ്വർണ്ണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറുന്നുവെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 1999ൽ തന്നെ വിജയ് മല്ല്യ ഈ കട്ടിളയിൽ സ്വർണം പൂശിയെന്നാണ് സെന്തിൽനാഥ് ഉൾപ്പെടെയുള്ളവരുടെ പ്രതികരണം. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ കൈമാറുന്നതിന് മുൻപ് തന്നെ കട്ടിളയിലെ സ്വർണപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി. 2019 ജൂലൈ 20നാണ്...

Read More

‘വിശ്വാസികളെ വഞ്ചിച്ചു’; ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് വിഡി സതീശൻ; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പി രാജീവ്

by on October 7, 2025 0

സ്വർണ്ണപ്പാളി വിവാദത്തിൽ ഇന്നും നിയമസഭ പ്രക്ഷുബ്ധം. ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. ചോദ്യോത്തര വേള പ്രതിപക്ഷം തടസ്സപ്പെടുത്തി. രാജി വെക്കൂ, പുറത്തു പോകൂ എന്ന മുദ്രവാക്യവുമായി പ്രതിപക്ഷം പ്രതിഷേധം നടത്തി. അതേസമയം പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ വിമർശനവുമായി ഭരണപക്ഷം രം​ഗത്തെത്തി. പ്രതിപക്ഷം കാണിക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനമാണെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി. ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. സ്വർണം പൂശിയ യഥാർത്ഥ ദ്വാരപാലക...

Read More

ഇടുക്കിയിൽ വീണ്ടും കാട്ടാനക്കലി; ഏലം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

by on October 6, 2025 0

ഇടുക്കി പൂപ്പാറ ചൂണ്ടലിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പന്നിയാർ സ്വദേശിയായ ജോസഫ് വേലുച്ചാമി (62) യാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചക്കക്കൊമ്പൻ കാട്ടാനയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റിയത് സംഭവം നടന്ന് അരമണിക്കൂറിന് ശേഷം ആർ ആർ ടി എത്തിയാണ്. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. ചൂണ്ടൽ പന്തടിക്കളം മേഖലയിൽ കാട്ടാന കൂട്ടവും, ചക്കക്കൊമ്പനും ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. ചക്കകൊമ്പൻ അക്രമകാരിയാണെന്നാണ് നാട്ടുകാർ...

Read More

ഭാഗ്യശാലി നെട്ടൂരല്ല; 25 കോടി അടിച്ചത് തുറവൂർ സ്വദേശിക്ക്

by on October 6, 2025 0

തിരുവോണം ബമ്പറടിച്ച മഹാഭാഗ്യശാലി കൊച്ചിയിലല്ല. ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർക്കാണ് 25 കോടി അടിച്ചത്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐയിൽ ടിക്കറ്റ് ഹാജരാക്കി. പെയിന്റ് കടയിലെ ജീവനക്കാരനായ നെട്ടൂരിൽ നിന്നാണ് ‌ടിക്കറ്റ് എടുത്തത്. നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷിൽ നിന്നാണ് ഒന്നാം സമ്മാനമടിച്ച ടിക്കറ്റെടുത്തത്. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് ലോട്ടറി ഏജന്‍റായ ലതീഷ് ടിക്കറ്റ് വാങ്ങിയത്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിലൂടെയാണ് ശരത്തിനെ തേടിയെത്തിയത്....

Read More

രാജ്യത്ത് ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി; നിരവധി കുട്ടികൾ നിരീക്ഷണത്തിൽ

by on October 6, 2025 0

രാജ്യത്ത് ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി. മധ്യപ്രദേശിൽ 14 കുട്ടികളും രാജസ്ഥാനിൽ മൂന്ന് കുട്ടികളുമാണ് മരിച്ചത്. മധ്യപ്രദേശിലെ ചിന്ദ്വാഡയിലുള്ള 14 കുട്ടികൾ നാഗ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അതിൽ തന്നെ ആറുപേരുടെ നില ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മധ്യപ്രദേശിൽ മരിച്ച 14 കുട്ടികളിൽ 11 പേരും ഉപയോഗിച്ചത് കോൾഡ്രിഫ് സിറപ്പ് എന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിൽ കോൾഡ്രിഫ് ചുമ മരുന്ന് നിരോധിച്ചു. കഫ് സിറപ്പുകൾ പിടിച്ചെടുക്കാൻ ഉത്തർപ്രദേശ് സർക്കാർ നിർദേശം...

Read More

ട്രെയിൻ നിർത്തിയാൽ മുഴപ്പിലങ്ങാട് മാറും വിനോദസഞ്ചാരവികസനത്തിന് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ആവശ്യം

by on October 6, 2025 0

കണ്ണൂർ: കോടികൾ മുടക്കി നവീ കരിച്ച മുഴപ്പിലങ്ങാട്ബീച്ചിലേ ക്കെത്താൻ വിനോദസഞ്ചാരി കൾകഷ്ടപ്പെടുമ്പോൾ നോക്കു കുത്തിയാവുകയാണ്എടക്കാട് റെയിൽവേസ്റ്റേഷൻ. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനു വദിച്ച് വിനോദ സഞ്ചാരികൾ ക്ക്സൗകര്യമുണ്ടാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. അന്യ ജില്ലകളിൽ നിന്നും സം സ്ഥാനങ്ങളിൽ നിന്നും നിരവ ധി വിനോദസഞ്ചാരികളാണ് നവീകരണത്തിന് ശേഷം ഇ ങ്ങോട്ടെത്തുന്നത്. എന്നാൽ വഴി റോഡ്മാർ ഗംമാത്രമാണ്.ഈ തിരക്ക്റോ ഡിൽ ഗതാഗതക്കുരുക്കിന് ഇ ടയാക്കുന്നു. എന്നാൽ തൊട്ടടു ത്തുള്ള എടക്കാട് റെയിൽവേ സ്റ്റേഷൻ നോക്കുകുത്തിയായി കിടക്കുന്നു.റെയിൽവേ സ്റ്റേഷ ന്പുറകിലുള്ള...

Read More

9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ നടപടി; രണ്ട് ഡോക്ടർമാർക്ക് സസ്‌പെൻഷൻ

by on October 6, 2025 0

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ നടപടി.ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡോ മുസ്തഫ, ഡോ സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്. ഡിഎംഒ നൽകിയ റിപ്പോർട്ട്‌ തള്ളിയാണ് സർക്കാർ നടപടി. സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ണ് ആരോഗ്യ മന്ത്രി വീണ ജോർജ് കുടുംബത്തിന് ഉറപ്പ് നൽകിയിരിക്കുന്നു. ചികിത്സാ സഹായമടക്കം ഉറപ്പാക്കി സംരക്ഷിക്കണമെന്ന് എംഎൽഎ കെ ബാബുവും പറഞ്ഞിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ...

Read More

പാലക്കാട് കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

by on October 6, 2025 0

കളിക്കുന്നതിനിടെ വീണുപരിക്കേറ്റ ഒന്‍പതുവയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ജൂനിയര്‍ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്‍കിയെന്നായിരുന്നു ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കുട്ടിക്ക് ധമനികളില്‍ രക്തം കട്ടപിടിക്കുകയോ, മാസ് എഫക്ട് ഉണ്ടാവുകയോ ഉണ്ടായതാണ് കാരണമെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 25-നും 30-നും...

Read More

അയല്‍പക്കത്ത് താമസിക്കുന്നതിനിടെ മൊട്ടിട്ട പ്രണയം; ഓരോന്ന് മിണ്ടിയും പറഞ്ഞും അടുപ്പത്തിലായി; വിട്ടുപിരിയാൻ കഴിയാതെ വന്നതും മറ്റൊരു പെൺസുഹൃത്തിന്റെ എൻട്രി; ഇരുവരെയും വേണ്ടാത്ത രീതിയിൽ ഹോട്ടല്‍മുറിയില്‍വെച്ച് കണ്ടതോടെ വീട്ടമ്മ ചെയ്തത്; ഞെട്ടൽ മാറാതെ നാട്ടുകാർ

by on October 5, 2025 0

ബെംഗളൂരു: കാമുകനും തൻ്റെ അടുത്ത സുഹൃത്തും ഒരുമിച്ചെത്തിയെന്ന യാഥാർത്ഥ്യം നേരിട്ടറിഞ്ഞതിൻ്റെ മനോവിഷമത്തിൽ വീട്ടമ്മ ഹോട്ടൽമുറിയിൽ ജീവനൊടുക്കി. ബെംഗളൂരു കാമാക്ഷിപാളയയിൽ ഭർത്താവിനും രണ്ടു പെൺമക്കൾക്കുമൊപ്പം താമസിച്ചിരുന്ന 38-കാരിയാണ് അഗ്രഹാര ദസറഹള്ളിയിലെ ഒരു സ്വകാര്യ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.   സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അയൽവാസിയായ കാമാക്ഷിപാളയയിൽ താമസിക്കുന്ന വീട്ടമ്മ, ഔഡിറ്ററായി ജോലി ചെയ്യുന്ന കാമുകനുമായി വർഷങ്ങളായി രഹസ്യബന്ധം പുലർത്തിയിരുന്നു. ഇയാളും വിവാഹിതനാണ്. മാസങ്ങൾക്ക് മുൻപ് ഈ വീട്ടമ്മ തൻ്റെ...

Read More

കടയ്ക്കല്‍ ദേവി ക്ഷേത്രകുളത്തില്‍ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം; കുളത്തില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വിലക്ക്

by on October 4, 2025 0

കൊല്ലം കടയ്ക്കല്‍ ദേവി ക്ഷേത്രകുളത്തില്‍ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കുളത്തില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം കുളത്തില്‍ ഉടന്‍ പരിശോധന നടത്തും. സംസ്ഥാനത്തെ കുളങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് കടയ്ക്കല്‍ ദേവീക്ഷേത്രത്തിന്റെ കുളത്തില്‍ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഉടന്‍ തന്നെ വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഡിഎംഒയുടെ നേതൃത്വത്തില്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരിശോധനകള്‍ തുടരും. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സമാനരീതിയിലുള്ള...

Read More