February 16, 2026
  • February 16, 2026
Breaking News
  • Home
  • Uncategorized
  • പിലാക്കുൽ മദ്രസത്തുൽ ഇസ്ലാമിയ എൽ പി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു

പിലാക്കുൽ മദ്രസത്തുൽ ഇസ്ലാമിയ എൽ പി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു

By on February 16, 2026 0 12 Views
Share

തലശ്ശേരി: പൊതുവിദ്യഭ്യാസത്തിന്റെ നന്മയും സാമൂഹിക സഹവർത്തിത്വത്തിന് നൽകുന്ന പ്രോൽസാഹനവും മാതൃകപരമാണെന്ന് മുനിസിപ്പൽ കൗൺസിലർ നൂറ ടീച്ചർ പറഞ്ഞു പിലാക്കുൽ മദ്‌റസത്തുൽ ഇസ്‌ലാമിയ എൽ.പി സ്കൂളിൽ നടന്ന പഠനോൽസവംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൗൺസിലർ. എല്ലാ കുട്ടികളുംവ്യത്യാസ്ഥമായ രംഗങ്ങളിൽ കഴിവുറ്റവരാണെന്നും ഒരോ കുട്ടിയിലും അന്തർലീനമായി കിടക്കുന്ന കഴിവുകൾ പുറത്ത് കൊണ്ടുവരുമ്പോഴേ അധ്യാപകന്റെ നിയോഗം പൂർണ്ണമാവുകയുള്ളുവെന്നും അവർ അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജർ സി.എ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ക്ലാസ് തലത്തിൽ മികവ് തെളിയിച്ച കുട്ടികൾക്കും അൽ മാഹിർ സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കും അവാർഡ് നൽകി. എച്ച് എം കെ ഹസ്ന സ്വാഗതം പറഞ്ഞു സാഹിർ പാലക്കൽ, റാഷ സിഎച്ച് , ഷംസീർ എൻ കെ , ഫാറൂഖ് പാലോട്ട്, സി ഒ ടി മുഹമദ് മാഷ്, ഷമീമ പൂക്കോട്ട്, തുടങ്ങിയവർ സംസാരിച്ചു

Leave a comment

Your email address will not be published. Required fields are marked *