February 17, 2026
  • February 17, 2026
Breaking News
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് സ്കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞ് അപകടം; 21 കുട്ടികൾക്ക് പരുക്ക്

തിരുവനന്തപുരത്ത് സ്കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞ് അപകടം; 21 കുട്ടികൾക്ക് പരുക്ക്

By on February 17, 2026 0 38 Views
Share

van

തിരുവനന്തപുരം വണ്ടിത്തടത്ത് സ്കൂളിലെ വാഹനം മറിഞ്ഞ് അപകടം. പൂവത്തൂർ ഗവ എൽ പി സ്കൂളിലെ വാഹനമാണ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെയാണ് വണ്ടിത്തടം പൂവത്തൂർ റൂട്ടിലാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോൾ വാഹനത്തിൽ മുപ്പതോളം കുട്ടികൾ ഉണ്ടായിരുന്നതായാണ് വിവരം. പരുക്കേറ്റവരെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
നാലു വയസ്സുകാരി മഞ്ചവിളാകം സ്വദേശി ജോനിതയുടെ പരുക്ക് ഗുരുതരമാണ്.

അപകടത്തിൽ 21 ഓളം കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ട്. മുട്ടക്കാവ് എന്ന കനാലിലേക്കാണ് വാൻ മറിഞ്ഞത്. സ്കൂളിലേക് സ്ഥിരമായി ഉപയോഗിക്കുന്ന വാഹനമല്ല ഇതെന്നാണ് റിപ്പോർട്ടുകൾ. വലിയ വാഹനങ്ങൾ കടന്നുവരാൻ ബുദ്ധിമുട്ടുള്ള ചെറിയ സ്ഥലമാണിത്. അത്തരത്തിൽ വാൻ ഒതുക്കി നിർത്തുമ്പോൾ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരുടെ ഇടപെടൽ മൂലമാണ് എത്രയും വേഗം തന്നെ രക്ഷാപ്രവർത്തനം നടത്താനായത്. വാഹനത്തിന്റെ ഫിറ്റ്നസ് അടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും.

Leave a comment

Your email address will not be published. Required fields are marked *