February 17, 2026
  • February 17, 2026
Breaking News
  • Home
  • Uncategorized
  • പാർട്ണർഷിപ്പ് വാഗ്ദാനം. ലക്ഷങ്ങൾ തട്ടിയെടുത്ത പ്രവാസിക്കെതിരെ വീണ്ടും കോടതി നോട്ടീസ്.

പാർട്ണർഷിപ്പ് വാഗ്ദാനം. ലക്ഷങ്ങൾ തട്ടിയെടുത്ത പ്രവാസിക്കെതിരെ വീണ്ടും കോടതി നോട്ടീസ്.

By on February 17, 2026 0 17 Views
Share

VILANG | Daily Indian Herald

കാക്കനാട്: ഹോട്ടൽ ബിസിനസ്സിൽ പാർട്ണർഷിപ്പും, വിസയും വാഗ്ദാനം ചെയ്ത്, 20 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ, പ്രവാസി വ്യവസായിക്കെതിരെ കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതി വീണ്ടും നോട്ടീസ് അയക്കുവാൻ ഉത്തരവിട്ടു.

ചാവക്കാട് അഞ്ചങ്ങാടി സ്വദേശിയായ, വാളൂരകയിൽ, പവിബാലനെതിരെ (പവിത്രൻ 57 ) വിശ്വാസവഞ്ചനയ്ക്കും, തട്ടിപ്പിനുമാണ് ആണ് കോടതി നോട്ടീസ് അയക്കാൻ ഉത്തരവായത്.

കൊച്ചിൻ സിഗ്നേച്ചർ എന്ന പേരിൽ ദുബായിൽ റസ്റ്റോറന്റ് ഏറ്റെടുക്കുന്നുണ്ടെന്നും,അതിൽ പങ്കാളിത്തം നൽകാമെന്നും, വിസയും, ലാഭവി ഹിതവും വാഗ്ദാനം ചെയ്താണ്, കാക്കനാട് സ്വദേശിയിൽ നിന്നും പലപ്പോഴായി ഇയാൾ 20 ലക്ഷം രൂപയോളം കൈപ്പറ്റിയത്. 2019 ലാണ് പ്രസ്തുത ഹോട്ടൽ ഇദ്ദേഹം ഏറ്റെടുത്ത്, ബാങ്ക് വഴിയായും, നാട്ടിൽ വച്ചും പല ഗഡുക്കളായും പരാതിക്കാരനിൽ നിന്നും തുക മുഴുവൻ കൈപ്പറ്റിയിരുന്നത്. എന്നാൽ തുക കൈപ്പറ്റിയതിനുശേഷം, ലാഭവിഹിതമോ, വാഗ്ദാനം ചെയ്ത പാർട്ണർഷിപ്പോ, വിസയോ നൽകുവാൻ കൂട്ടാക്കാതെ, തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് തട്ടിപ്പിനിരയായ കാക്കനാട് സ്വദേശിയുടെ പരാതിയിൽ പറയുന്നു.

നല്ല രീതിയിൽ പ്രവർത്തിച്ചുവന്നിരുന്ന ഹോട്ടൽ, ജോലിക്കാർക്ക് ശമ്പളം കൊടുക്കാതെയും സ്ഥാപനത്തിന്റെ വാടക വൈദ്യുതി ഗ്യാസ് മുതലായവ സമയത്തടയ്ക്കാതേ യും, മനപ്പൂർവ്വം നഷ്ട്ടം വരുത്തി, സ്ഥാപനം മറ്റൊരാൾക്ക് മറച്ചുവിറ്റതായും പരാതിക്കാരൻ ആ രോപിക്കുന്നു. തുക മുഴുവൻ കൈപ്പറ്റിയിട്ടും, വാഗ്ദാനം ചെയ്ത വിസയും, പാർട്ണർഷിപ്പും നൽകാത്തതിനെത്തുടർന്ന് പരാതിക്കാരന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. 2022 -ൽ പരാതിക്കാരൻ കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയിൽ സി.എം.പി ഫയൽ ചെയ്യുകയും, ഇൻഫോർ പാർക്ക് പോലീസ് ക്രൈം 678/2022 എന്ന നമ്പറിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു.
തുടർന്ന് എറണാകുളം സെഷൻസ് കോടതി പ്രതിയുടെ മുൻകൂർ ജാമ്യം അപേക്ഷയും തള്ളിയിരുന്നു.

അന്വേഷണത്തിൽ പോലീസ് വേണ്ടത്ര ജാഗ്രത കാണിക്കാതിരുന്നതിനാലും, പ്രതി ദുബായിൽ ആയിരുന്നതിനാലും, കേസ് അന്വേഷണം വേണ്ടവിധത്തിൽ നടന്നില്ല. തുടർന്ന് പ്രതി നാട്ടിൽ വരികയും, പോലീസിന്റെ സാ ന്നിധ്യത്തിൽ ചർച്ച നടത്തിയെങ്കിലും, പ്രതിയുടെ സ്വാധീനത്തിനുവഴങ്ങി, പോലീസ് കേസ് സിവിൽ ആയി റഫർ ചെയ്യുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിക്കുകയും, പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട കോടതി, കേസ് വീണ്ടും സെക്ഷൻസ് 316(1), 316(2), 318(4) എന്നീ വകുപ്പുകൾ ചാർത്തി കേസ് പരിഗണിക്കുവാനും, സി. സി. 776/2025 നമ്പർ പ്രകാരം, പ്രതിക്ക് നോട്ടീസ് അയക്കുവാൻ ഉത്തരവിടുകയുമാണ് ചെയ്തിരിക്കുന്ന ത്.

ഒട്ടേറെ തട്ടിപ്പ് കേസുകളിൽ പവി ബാലൻ ഉൾപ്പെട്ടിട്ടുണ്ടെന്നും, പലരെയും ബിസിനസ് പാർട്ണർഷിപ്പ് വാഗ്ദാനം ചെയ്ത് ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരൻ പറയുന്നു. ഇതേ ഹോട്ടലിൽ തന്നെ പാർട്ണർഷിപ്പിന്റെ പേരുപറഞ്ഞഞ്ഞു നിരവധി പേരുടെ പ ക്കൽനിന്നും പ്രതി വൻതുക വാങ്ങിയിട്ടുണ്ട്. ഇതിൽ പലരും കോൺഗ്രസിന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഉള്ളവരാണെന്നാണ് അറിയാൻ കഴിഞ്ഞത്. പ്രതിയായ പവി ബാലൻ കോൺഗ്രസിന്റെ സജീവ പ്രവർത്തകനും, ദുബായിലെ, ഇൻ ൻകാസ്, പ്രിയദർശിനി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളിൽ ഒരാളുമാണ്.

വിഷയം പല കോൺഗ്രസ് നേതാക്കളുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ദുബായിലെ പ്രതിയുടെ ആഥിധേ യത്വം സ്വീകരിച്ച പലർക്കും, കാര്യമായ ഇടപെടൽ നടത്താൻ കഴിഞ്ഞിട്ടില്ല.

ദുബായ് പോലുള്ള സ്ഥലങ്ങളിൽ ഇത്തരം തട്ടിപ്പുകൾ വ്യാപകമാണ്‌. ചുരുക്കത്തിൽ “പാർട്ണർഷിപ്” തന്നെ ഒരു ബിസിനെസ്സായി കൊണ്ടുനടക്കുന്നവരും ധാരാളമാണ്.

ഒന്നുകിൽ ബിസിനസ്സിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തോ, അല്ലെങ്കിൽ, വിസയോ, ജോലിയോ കൊടുക്കാമെന്നും പറഞ്ഞ്, അവരിൽ നിന്നും വൻ തുക വാങ്ങിയും, ബാങ്കിൽ നിന്ന് ലോൺ എടുപ്പിച്ചും തുടങ്ങിയ ഇടപാടുകളും ധാരാളമാണ്.
പണം മുടക്കിയവർ പിന്നീട് യാതൊരു മാർഗ്ഗവും ഇല്ലാതെ അവിടെ നിയമനടപടികൾക്ക് വിധേയരാകേണ്ടി വരികയോ, നാട്ടിലേക്ക് മടങ്ങേണ്ടി വരുകയോ ചെയ്യേണ്ടിവരും. ഇത്തരം തട്ടിപ്പുകൾ പലതും നടക്കുന്നത് പല സംഘടനകളുടെയും, കൂട്ടായ്മകളുടെയും പേരിലാണ് എന്നതാണ് യാഥാർത്ഥ്യം.

Leave a comment

Your email address will not be published. Required fields are marked *