February 21, 2026
  • February 21, 2026
Breaking News
  • Home
  • Uncategorized
  • സ്വച്ഛ് സർവ്വേക്ഷൻ ദേശീയ ശുചിത്വ സർവ്വേ പ്രീ അസസ്സ്മെന്റ്‌ പരിശോധനകൾ ആരംഭിച്ചു.

സ്വച്ഛ് സർവ്വേക്ഷൻ ദേശീയ ശുചിത്വ സർവ്വേ പ്രീ അസസ്സ്മെന്റ്‌ പരിശോധനകൾ ആരംഭിച്ചു.

By on February 21, 2026 0 28 Views
Share

കോഴിക്കോട്:ശുചിത്വത്തിന്റെയും മാലിന്യ സംസ്കരണ സംവിധാനങ്ങളുടെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളെ തിരഞ്ഞെടുക്കുന്ന സ്വച്ച് സർവേക്ഷൻ ദേശീയ ശുചിത്വ സർവ്വേ നടപടികൾക്ക് മുന്നോടിയായി ജില്ലയിൽ പ്രീ-അസസ്മെന്റ് സർവ്വേ ആരംഭിച്ചു. കോഴിക്കോട് കോർപ്പറേഷനിലും 6 നഗരസഭകളിലും ആണ് രണ്ടുദിവസം നീണ്ടുനിൽക്കുന്ന പരിശോധനകൾ നടക്കുന്നത്. കഴിഞ്ഞവർഷം ഇന്ത്യയിലെ മികച്ച നഗരങ്ങളുടെ പട്ടികയിൽ കോഴിക്കോട് എഴുപതാം സ്ഥാനത്ത് എത്തിയിരുന്നു ഈ വർഷം സ്ഥാനം മെച്ചപ്പെടുത്തി മികച്ച പ്രകടനം കാഴ്ചവെക്കാൻ ആണ് നഗരസഭകൾ ഒരുങ്ങുന്നത് ഇതിന് മുന്നോടിയായി വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്റേർണൽ വിജിലൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീമാണ് പരിശോധനകൾക്ക് നേതൃ നേതൃത്വം നൽകുന്നത്. ശുചിത്വ മിഷനാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *