February 21, 2026
  • February 21, 2026
Breaking News
  • Home
  • Uncategorized
  • മാരക മയക്കുമരുന്നുകൾ വില്‍പ്പന നടത്തുന്ന ബേപ്പൂര്‍ നടുവട്ടം വായനശാല സ്വദേശി അജ്മല്‍ വീട്ടില്‍ ഇര്‍ഫാന്‍ഡോണ്‍ (32 വയസ്സ് ), ഭാര്യ നര്‍ഫാന (22 വയസ്സ് ) എന്നിവരെ അറസ്റ്റ് ചെയ്തു.

മാരക മയക്കുമരുന്നുകൾ വില്‍പ്പന നടത്തുന്ന ബേപ്പൂര്‍ നടുവട്ടം വായനശാല സ്വദേശി അജ്മല്‍ വീട്ടില്‍ ഇര്‍ഫാന്‍ഡോണ്‍ (32 വയസ്സ് ), ഭാര്യ നര്‍ഫാന (22 വയസ്സ് ) എന്നിവരെ അറസ്റ്റ് ചെയ്തു.

By on February 21, 2026 0 71 Views
Share

ജില്ലയിലെ മയക്കുമരുന്ന് മൊത്ത വില്‍പ്പന നടത്തുന്ന ബേപ്പൂര്‍ നടുവട്ടം വായനശാല സ്വദേശി അജ്മല്‍ വീട്ടില്‍ ഇര്‍ഫാന്‍ @ ഡോണ്‍ (32 വയസ്സ് ), ഭാര്യ നര്‍ഫാന (22 വയസ്സ് ) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂർ, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിൽ നിന്നും കരിയര്‍മാരെ ഉപയോഗിച്ച് എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകൾ എത്തിക്കുകയും തന്‍റെ കൈവശമുള്ള പത്തോളം ഫോൺ നമ്പറുകളും ആറോളം വാഹനങ്ങളും ഉപയോഗിച്ച് ചില്ലറ വിൽപ്പനക്കാർ വഴി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കച്ചവടം നടത്തുകയുമായിരുന്നു. ബ്യൂട്ടീഷന്‍ ജോലി ചെയ്യുന്ന നർഫാന കല്യാണ ജോലികൾക്ക് പോകുകയാണെന്ന വ്യാജേന രാത്രികാലങ്ങളിൽ മയക്ക് മരുന്ന് വാങ്ങിക്കുവാനുള്ള പണം സി.ഡി.എമ്മുകൾ വഴി അയച്ച് കൊടുക്കുകയും കാരിയർമാർക്ക് മയക്ക് മരുന്ന് വിറ്റ് ലഭിക്കുന്ന പണം കൈപറ്റുകയും ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു. കെ. ജോസിന്‍റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർ സജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, അതുല്യ, സിവിൽ പോലീസ് ഓഫീസർ രഞ്ജു, സിറ്റി ക്രൈം സ്ക്വോഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ അബ്ദുറഹ്മാൻ, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ അനീഷ് മൂസാൻവീട്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാഫി, ജിനേഷ് ചൂലൂർ, സുമേഷ് ആറോളി, ലതീഷ് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത് . അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *