April 11, 2026
  • April 11, 2026
Breaking News
  • Home
  • Uncategorized
  • വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

By on February 24, 2026 0 63 Views
Share

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മറ്റൊരിടത്ത് കൊലപാതകം നടത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ ഇട്ടതാകാം എന്ന നിഗമനം. സമീപത്തു നിന്ന ലഭിച്ച ഫോൺ മരിച്ച യുവതിയുടെത്. സിമ്മിലെ വിവരങ്ങൾ കോട്ടയം സ്വദേശി സുധ ബേബിയുടേത്. കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചിട്ട് ഉണ്ടെന്നും പൊലീസ്.

പ്രതിയിലേക്ക് എത്തിയെന്ന് പൊലീസ് പറഞ്ഞു. മുഖത്താണ് കൂടുതൽ പരുക്കാണ്. വിശദമായി അന്വേഷണത്തിലേക്ക് കടക്കുകയാണ്. ബന്ധുക്കളുമായി സംസാരിച്ചു. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് കുറച്ച് തെളിവുകൾ‌ ലഭിച്ചെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടത്. പിന്നീട് റെയിൽവേയിലും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *