February 25, 2026
  • February 25, 2026
Breaking News
  • Home
  • Uncategorized
  • കോഴിക്കോട് മെഡിക്കൽ കോളജിലെ കുടിവെള്ളക്ഷാമം; ഇടപെട്ട് മന്ത്രി റോഷി അ​ഗസ്റ്റിൻ, അടിയന്തര പരിഹാരം കാണാൻ നിർദേശം

കോഴിക്കോട് മെഡിക്കൽ കോളജിലെ കുടിവെള്ളക്ഷാമം; ഇടപെട്ട് മന്ത്രി റോഷി അ​ഗസ്റ്റിൻ, അടിയന്തര പരിഹാരം കാണാൻ നിർദേശം

By on February 25, 2026 0 8 Views
Share

കോഴിക്കോട് മെഡിക്കൽ കോളജിലെ കുടിവെള്ളക്ഷാമത്തിൽ ഇടപെടലുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പ്രശ്നപരിഹാരത്തിന് നിർദ്ദേശം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അടിയന്തര പ്രാധാന്യത്തോടെ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി. ഉടൻ ചീഫ് എൻജിനീയർക്ക് നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളക്ഷാമത്തിൽ നാളെ നിർണായക യോഗത്തിന് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. അടിയന്തര പരിഹാരം കാണാൻ വാട്ടർ അതോറിറ്റി എംഡിക്ക് നിർദേശം നൽകി. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അടിയന്തരമായി ജലക്ഷാമത്തിന് പരിഹാരം കാണും എന്നും മന്ത്രി പറഞ്ഞു. ആറ്റുകാല പൊങ്കാലയ്ക്ക് മുന്നോടിയായിട്ടുള്ള സജ്ജീകരണങ്ങളും യോ​ഗത്തിൽ ചർച്ച ചെയ്യും.

ഇന്നലെ ഉച്ച മുതലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കുടിവെളള ക്ഷാമം നേരിട്ട് തുടങ്ങിയത്. പൈപ്പ് ലൈൻ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ വെളളക്ഷാമം നേരിട്ടേക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെയടക്കം അറിയിച്ചത് രാവിലെ വെളളപ്രശ്നം പരിഹരിക്കുമെന്നാണ്. എന്നാൽ രാവിലെയും പൈപ്പിൽ വെളളമെത്താതായതോടെ ആയിരക്കണക്കിന് രോഗികൾ പ്രതിസന്ധിയിലായി.

Leave a comment

Your email address will not be published. Required fields are marked *