February 25, 2026
  • February 25, 2026
Breaking News
  • Home
  • Uncategorized
  • ‘മന്ത്രിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണം; ഉണ്ടായത് കൊല്ലാനുള്ള ശ്രമം’; എം വി ഗോവിന്ദൻ

‘മന്ത്രിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണം; ഉണ്ടായത് കൊല്ലാനുള്ള ശ്രമം’; എം വി ഗോവിന്ദൻ

By on February 25, 2026 0 3 Views
Share

കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് നേരെ കയ്യേറ്റമുണ്ടായ സംഭവത്തിൽ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. മന്ത്രിക്കെതിരെ നടന്നത് നിഷ്ഠൂരമായ കടന്നാക്രമണമാണ്. ഒരു വനിതാ മന്ത്രിക്ക് എതിരെ ഇതുപോലൊരു ആക്രമണം ഉണ്ടായിട്ടില്ല. ആക്രമണം കോൺഗ്രസ് അറിഞ്ഞുകൊണ്ടാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

ആസൂത്രിതമായ ആക്രമണമാണ് നടന്നത്. മന്ത്രിയെ കൊല്ലുക എന്നതാണ് അവർ ഉന്നം വയ്ക്കുന്നത്. കേരള സമൂഹം ഒറ്റക്കെട്ടായി എതിർക്കുമെന്നും സ്ഥാന വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. എല്ലാം ബോധപൂർവ്വം പ്ലാൻ ചെയ്താണ്. കനകോലു സിദ്ധാന്തമനുസരിച്ചാണ് എല്ലാം ചെയ്യുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

യാതൊരു കൂസലുമില്ല, എന്തു കളവും പറയുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നതാണ് യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും. കളവ് പറയാന്‍ എല്ലാവരും പഠിക്കുകയാണ്. വിഡി സതീശന്‍ മുതല്‍ തുടങ്ങുകയാണ്. പകല്‍വെളിച്ചം പോലെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. റീത്ത് വെക്കുക, കൊല്ലുമെന്ന് പ്രഖ്യാപിക്കുക, കൊല്ലാനുള്ള ശ്രമം ഉണ്ടാവുക. ഇതാണ് ഇന്ന് സംഭവിച്ചതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *