February 26, 2026
  • February 26, 2026
Breaking News
  • Home
  • Uncategorized
  • നോമ്പ് കാലം കാരുണ്യകാലം: രമേശ് പറമ്പത്ത്

നോമ്പ് കാലം കാരുണ്യകാലം: രമേശ് പറമ്പത്ത്

By on February 26, 2026 0 29 Views
Share

മാഹി: നോമ്പ് കാലം സഹനത്തിന്റേയും, ത്യാഗത്തിന്റേതും മാത്രമല്ലെന്നും മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം ഉണർത്തുന്ന കാരുണ്യകാലമാണെന്നും രമേശ് പറമ്പത്ത് എം എൽ എ അഭിപ്രായപ്പെട്ടു.

മാഹി സി.എച്ച്.സെന്ററിന്റെ പതിനാലാം വാർഷികവും റംസാൻ കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാരകമായ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ധനസഹായ വിതരണവും അതോടൊപ്പം,,മാഹി സി എച്ച് സെന്ററിന്റെ മൂന്ന് ആംബുലൻസുകളുടെ ഡ്രൈവർമാരെ ആദരിക്കുകയും ചെയ്തു..

പ്രായത്തെ വെല്ലുന്ന വലിയ മനസ്സുമായി സേവനരംഗത്ത് മാതൃകയായ മുഹമ്മദ് റംസാൻ എന്ന കൊച്ചു കുട്ടിയെ ചടങ്ങിൽ ആദരിച്ചു..അഡ്വക്കേറ്റ് പി.വി.സൈനുദ്ദീൻമുഖ്യഭാഷണം നടത്തി..സി എച്ച് സെന്റർ പ്രസിഡണ്ട് എ വി യൂസുഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ IUML പുതുച്ചേരി സംസ്ഥാന മുൻ പ്രസിഡന്റും,,ദേശീയ കൗൺസിൽ അംഗവുമായ ടി ഇബ്രാഹിം കുട്ടി,,,ബഷീർ കൈതാങ്ങ് പെരിങ്ങാടി,,IUML പുതുച്ചേരി സംസ്ഥാന പ്രിൻസിപ്പൽ വൈസ് പ്രസിഡന്റ് ഇ കെ മുഹമ്മദലി,,പൂഴിയിൽ ജുമുഅത്ത് പള്ളി ചീഫ് ഇമാം ഷറഫുദ്ദീൻ അഷ്റഫി,,

മുതിർന്ന പത്ര പ്രവർത്തകൻ ചാലക്കര പുരുഷു,,കെ അലി ഹാജി,,ടി കെ ഫിറോസ്,,ടി കെ വസീം,,IUML പുതുച്ചേരി സംസ്ഥാന വൈസ് പ്രസിഡന്റ് ഖാലിദ് കണ്ടോത്ത്,,ടി ജി ഇസ്മായിൽ എന്നിവർ സംസാരിച്ചു..IUML പുതുച്ചേരി സംസ്ഥാന ജോ: സെക്രട്ടറിയും,,മാഹി സി എച്ച് സെന്റർ സെക്രട്ടറിയുമായ എ.വി.അൻസാർ സ്വാഗതവും,,എ വി സിദ്ദീഖ് ഹാജി നന്ദിയും പറഞ്ഞു..നംഷീർ കെ,,റസ്മിൽ സി കെ,,മുഹമ്മദ് ത്വാഹാ,,റിഷാദ് കൂടാളി,ഷക്കീർ,,സഫുവാൻ,,
മുഹമ്മദ് റംസാൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി…

Leave a comment

Your email address will not be published. Required fields are marked *