April 6, 2026
  • April 6, 2026
Breaking News
  • Home
  • Uncategorized
  • ‘കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, പവർ കട്ട് ഇല്ലാത്ത കാലം തുടരും’; പ്രകടനപത്രിക പുറത്തിറക്കി LDF

‘കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, പവർ കട്ട് ഇല്ലാത്ത കാലം തുടരും’; പ്രകടനപത്രിക പുറത്തിറക്കി LDF

By on April 2, 2026 0 65 Views
Share

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തും, 2026-27ൽ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ബിരുദ വിദ്യാഭ്യാസം സൗജന്യമായി നൽകും, പവർ കട്ട് ഇല്ലാത്ത കാലം തുടരും തുടങ്ങി സുപ്രധാന വാഗ്ദാനങ്ങളാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പത്രികയിലുള്ളത്.

സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പുവരുത്തും. ഇതിന് കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും നേതൃത്വം നൽകും. സമ്പൂർണ്ണ മാലിന്യ സംസ്കരണം ഉറപ്പാക്കും. ടൂറിസം വളർച്ചയ്ക്ക് വിശദമായ പദ്ധതികളും തെരഞ്ഞെടുപ്പ് പത്രികയിലുണ്ട്. 15 ലക്ഷം വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുകയാണ് ലക്ഷ്യം. അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കും. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കും.

 

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾെക്കതിരെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും സ്ത്രീകളുടെ വിപുലമായ പങ്കാളിത്തത്തോടു കൂടി ക്രൈം മാപ്പിങ് നടത്തും. പട്ടിക വർഗ ക്ഷമം ഉറപ്പുവരുത്തും. പട്ടിക വർഗ്ഗക്കാർക്കുള്ള ഉപ പദ്ധതി പൂർണ്ണമായും ഊരുകൂട്ടങ്ങളുടെ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും നടപ്പാക്കുക.

സംസ്ഥാനത്തെ അടിസ്ഥാന വികസനത്തിന് പ്രാധാന്യം നൽകിയെന്നും തനത് നികുതി വരുമാനം വർദ്ധിച്ചുവെന്നും പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളുടെ സാമ്പത്തിക ശേഷി വർദ്ധിച്ചുവെന്നും കൂട്ടിച്ചേർത്തു. ജനകീയ സംവാദങ്ങൾക്ക് ശേഷമാണ് പ്രകടന പത്രികക്ക് രൂപം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *